Saturday, 30 August 2014

മോഡിയെക്കണ്ട കര്‍ദിനാളിന്‌ പിണറായിയുടെ വിമര്‍ശനം

mangalam malayalam online newspaper

തിരുവനന്തപുരം: കര്‍ദിനാള്‍ ക്ലിമ്മിസ്‌ കാതോലിക്കാ ബാവയ്‌ക്കു സി.പി.എം. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്റെ രൂക്ഷവിമര്‍ശം. നരേന്ദ്രമോഡിയുമായുള്ള കൂടിക്കാഴ്‌ചയെ ക്ലിമ്മിസ്‌ ന്യായീകരിക്കുന്നതു മതനിരപേക്ഷതയെ ദുര്‍ബലപ്പെടുത്തുമെന്നു ദേശാഭിമാനിയിലെ ലേഖനത്തില്‍ പിണറായി കുറ്റപ്പെടുത്തി. എന്നാല്‍, പിണറായിയുടെ വിമര്‍ശനത്തോടു പ്രതികരിച്ച്‌ വിവാദത്തിനില്ലെന്നു കര്‍ദിനാള്‍ പറഞ്ഞു.
മോഡിക്കു സ്വീകാര്യത വര്‍ധിപ്പിക്കാനും മതനിരപേക്ഷപ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്താനുമേ കര്‍ദിനാളിന്റെ വാക്കുകള്‍ ഉപകരിക്കൂവെന്നു പിണറായി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ മതേതരഘടന നേരിടുന്ന വെല്ലുവിളി ഗൗരവത്തോടെ കാണാന്‍ കര്‍ദിനാളിനു കഴിയുന്നില്ല. വര്‍ഗീയതയില്‍ അടിത്തറയുള്ള വിദ്വേഷാത്മകഭരണമാണു മോഡിയുടേത്‌. അതിനെതിരേ മതനിരപേക്ഷശക്‌തികള്‍ കൂട്ടായ ചെറുത്തുനില്‍പ്പിനു സാധ്യത തേടുന്ന സന്ദര്‍ഭമാണിത്‌. ഓഗസ്‌റ്റ്‌ മൂന്നിനു മോഡിയെ സന്ദര്‍ശിച്ചശേഷം, ഇന്ത്യന്‍ മതനിരപേക്ഷതയ്‌ക്കു മുന്നിലുള്ള വിപത്തുകളെക്കുറിച്ചു ബാവ സംസാരിക്കുമെന്നാണു മതനിരപേക്ഷവാദികളും ന്യൂനപക്ഷങ്ങളും കരുതിയത്‌. ബാവയുടെ പ്രസ്‌താവന മോഡിക്കു സന്തോഷമുണ്ടാക്കുന്നതാണെങ്കിലും മതേതരചിന്തയുള്ളവരില്‍ ആശങ്കയുളവാക്കുന്നതാണ്‌.
മറിച്ചു ചിന്തിക്കാന്‍ സാഹചര്യമില്ലെന്നു പറയുന്ന കര്‍ദിനാള്‍ ചില കാര്യങ്ങള്‍ ഓര്‍ക്കുന്നതു നന്നായിരിക്കും. ഇന്ത്യ ഹിന്ദുരാജ്യമാണെന്നും ഇവിടെയുള്ളവരെല്ലാം ഹിന്ദുക്കളാണെന്നുമുള്ള ആര്‍.എസ്‌.എസ്‌. സര്‍സംഘചാലക്‌മോഹന്‍ ഭഗവതിന്റെ പ്രസ്‌താവന അസ്വീകാര്യമെന്നു മോഡി ഒരിക്കലും പറഞ്ഞിട്ടില്ല. ഇതേ പ്രസ്‌താവന ബി.ജെ.പിയുടെ എം.പി. സ്വാമി ആദിത്യനാഥ്‌ പാര്‍ലമെന്റില്‍ ആവര്‍ത്തിച്ചപ്പോഴും പ്രധാനമന്ത്രി മിണ്ടിയില്ല. ഇവരുടെ നിലപാടു മാനദണ്ഡമാക്കിയാല്‍ കാതോലിക്കാ ബാവപോലും ഹിന്ദുവായിരിക്കും. ആര്‍.എസ്‌.എസിന്റെ താല്‍പര്യപ്രകാരം പാഠ്യപദ്ധതി പൊളിച്ചെഴുതാന്‍ നീക്കം നടക്കുന്നു. സഭയുടെ അധീനതയിലുള്ള സ്‌കൂളുകളില്‍ ആര്‍.എസ്‌.എസ്‌. പ്രത്യയശാസ്‌ത്രാടിസ്‌ഥാനത്തിലുള്ള സിലബസ്‌ സ്വീകാര്യമാണോയെന്നും പിണറായി ലേഖനത്തില്‍ ഉന്നയിച്ചു.
ചരിത്രം തങ്ങള്‍ക്കനുസൃതമായി മാറ്റിയെഴുതാനുള്ള ഫാസിസ്‌റ്റ്‌ തന്ത്രത്തിന്റെ ഭാഗമായി ആര്‍.എസ്‌.എസ്‌. നേതാവിനെ അധ്യക്ഷനാക്കി ഇന്ത്യന്‍ ചരിത്രഗവേഷണ കൗണ്‍സില്‍ പുനഃസംഘടിപ്പിച്ചു. ഹിന്ദുത്വ ആശയങ്ങള്‍ കുത്തിനിറയ്‌ക്കുകയും ഏകീകൃത സിവില്‍ കോഡും മതപരിവര്‍ത്തനവും ലൗ ജിഹാദുമൊക്കെ ചര്‍ച്ചയാകുകയും ചെയ്യുന്നു. വര്‍ഗീയകലാപങ്ങള്‍ക്കു നേതൃത്വം നല്‍കിയിരുന്ന അമിത്‌ ഷായെ ബി.ജെ.പി. അധ്യക്ഷനാക്കി. 2009-ല്‍ ഒഡീഷയില്‍ ക്രൈസ്‌തവരെ തെരഞ്ഞുപിടിച്ച്‌ കൊലപ്പെടുത്തിയതും കലാപത്തില്‍പെട്ടവര്‍ക്കു സി.പി.എം. അഭയം നല്‍കിയതും പിണറായി ഓര്‍മിപ്പിക്കുന്നു. വിശ്വസിക്കാന്‍ സി.പി.എമ്മുകാരേ ഉള്ളെന്നാണു ഘട്ടക്ക്‌ ആര്‍ച്‌ ബിഷപ്‌ പറഞ്ഞത്‌. അദ്ദേഹം കൂടി ഉള്‍പ്പെട്ട ബിഷപ്പുമാരുടെ സമിതിയുടെ അധ്യക്ഷനായ കാതോലിക്ക ബാവ, അന്നു ക്രിസ്‌ത്യാനികളോടു ചര്‍ച്ചയ്‌ക്കില്ലെന്നു പറഞ്ഞ പാര്‍ട്ടിയുടെ നേതാവില്‍ വിശ്വാസമര്‍പ്പിക്കുന്നത്‌ ആപത്താവും. സംഘപരിവാര്‍ ഭരണത്തെ മഹത്വവല്‍കരിക്കുന്ന വാക്കുകള്‍ കര്‍ദിനാളില്‍നിന്ന്‌ ഉണ്ടാകരുതായിരുന്നുവെന്നു പിണറായി ചൂണ്ടിക്കാട്ടുന്നു.
- See more at: http://www.mangalam.com/print-edition/keralam/223093#sthash.CFd6oBNX.dpuf
or
https://www.blogger.com/blogger.g?blogID=3405608279508582992#editor/target=post;postID=561754551123525109

Friday, 29 August 2014


യേശുക്രിസ്തു ദേവനല്ല; ദൈവമാണ്!

ആംസ്ട്രോങ്ങ് ജോസഫ്

ഭാരതത്തിലെ വിജാതിയര്‍ യേശുവിനെ ദേവനായി പരിഗണിക്കുകയും യേശുദേവന്‍ എന്ന് വിളിക്കുകയും ചെയ്യാറുണ്ട്. ഇതിനെ അനുകരിച്ചുകൊണ്ട് ക്രൈസതവരില്‍ ചിലരും അങ്ങനെ വിളിക്കുകയും ഗാനങ്ങളും മറ്റും ആ രീതിയില്‍ ചിട്ടപ്പെടുത്തുകയും ചെയ്യുന്നു. ഇത് എത്രത്തോളം അവഹേളനവും തിന്മയുമാണെന്ന് പലരും അറിയുന്നില്ല. ആരാധനാലയങ്ങളില്‍ ദിവ്യബലിയുടെ മദ്ധ്യേപോലും ഇത്തരം ഗാനങ്ങള്‍ ആലപിക്കുന്നത് എത്രമാത്രം നിന്ദയാണെന്ന് വ്യക്തമാക്കുവാനാണ് ഈ ലേഖനത്തിലൂടെ ശ്രമിക്കുന്നത്!
യേശു ഇപ്പോള്‍ ആയിരിക്കുന്ന അവസ്ഥയില്‍നിന്ന് വളരെയധികം താഴേക്ക് വലിച്ചിറക്കുന്ന സംബോധനകളാണ്, 'ശ്രീ'യേശു, യേശു'ദേവന്‍' എന്നീ വിശേഷണങ്ങള്‍! ഇത് മനസ്സിലാക്കണമെങ്കില്‍ ഇവയുടെ അര്‍ത്ഥങ്ങള്‍ അറിഞ്ഞിരിക്കണം. 'ശ്രീ'യെന്ന സംബോധനയും ദേവനെന്ന വിശേഷണവും യേശുവിനെ സംബന്ധിച്ചിടത്തോളം അലങ്കാരമാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ യേശു ആരാണെന്ന് അവര്‍ അറിഞ്ഞിട്ടില്ല എന്നതാണ് സത്യം! അല്ലെങ്കില്‍, ഇത്തരം വിശേഷണ പദങ്ങളുടെ അര്‍ത്ഥം ഗ്രഹിച്ചിട്ടില്ല.വിജാതിയ അനുകരണത്തിന്‍റെ അതിരുകടന്ന സ്വാധീനംമൂലം വന്നുഭവിച്ച ദുരന്തമാണിത്!
'ദൈവം' വേറെ! 'ദേവന്‍' വേറെ!!
മുന്നൂറ്റിമുക്കോടി ദേവഗണങ്ങളാണ് ഹൈന്ദവ വിശ്വാസത്തിലുള്ളത്. എന്നാല്‍, ഇവരെയൊന്നും ദൈവമായിട്ടല്ല പരിഗണിക്കുന്നത് എന്നകാര്യം ചില ഹിന്ദുക്കള്‍ക്കുപോലും അറിയില്ല. ഇവരെയൊക്കെ ദേവന്മാരും ഉപദേവന്മാരുമായി സങ്കല്പിക്കുകയും ആരാധിക്കുകയും ചെയ്യുന്നതാണ് ഹൈന്ദവരീതി. അമാനുഷികമായ വൈഭവമുള്ള മനുഷ്യരെ അവര്‍ ജീവിച്ചിരിക്കുമ്പോള്‍തന്നെ ദേവന്മാരും ദേവിമാരുമായി ഹിന്ദുക്കള്‍ പരിഗണിക്കാറുണ്ട്. സായിബാബയും അമൃതാനന്തമയിയും നിത്യാനന്ദയുമൊക്കെ ഇത്തരത്തില്‍ ദേവീദേവന്മാരായി ഉയര്‍ത്തപ്പെട്ടവരാണ്. ഇവരുടെയെല്ലാം ഗണത്തില്‍ യേശുവിനെയുംകൂടി ഉള്‍ക്കൊള്ളുന്നതില്‍ ഹിന്ദുക്കള്‍ക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. ഹനുമാനും വിചിത്രമായ മറ്റുചില ജീവികളും ഈ ഗണത്തില്‍ മുന്‍പേ സ്ഥാനം പിടിച്ചിട്ടുണ്ട്!
ഹൈന്ദവ വിശ്വാസത്തില്‍ ദേവന്മാരെ ദൈവമായി പരിഗണിക്കുന്നില്ല. ബ്രഹ്മാവിനെയാണ് അവര്‍ ദൈവമായി ചിന്തിക്കുന്നത്. ചില കഥകളിലെല്ലാം ബ്രഹ്മവിനെപ്പോലും തറപറ്റിച്ച വീരശൂരപരാക്രമികളായ ദേവന്മാരെയും അവതരിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു ദേവനാണു ഭൈരവന്‍! ബ്രഹ്മാവിന്‍റെ അഞ്ചാമത്തെ തലയെടുത്തത് ഭൈരവനാണെന്ന് ഇയാളുടെ ഭക്തന്മാര്‍ അവകാശപ്പെടുന്നു! ഐതീഹ്യങ്ങളും കഥകളിലെ ആമാനുഷിക കഥാപാത്രങ്ങളും എന്നതിലുപരി യാഥാര്‍ത്ഥ്യങ്ങളൊന്നും ഹൈന്ദവവിശ്വാസങ്ങളില്‍ ഇല്ല. യഥാര്‍ത്ഥത്തില്‍ ഈ ഭൂമിയില്‍ ഭൌതീകമായി ജനിച്ചിട്ടുപോലും ഇല്ലാത്തവരും ചില എഴുത്തുകാരുടെ ഭാവനയില്‍ രൂപംകൊണ്ടതുമായ കഥാപാത്രങ്ങളും ഇത്തരത്തില്‍ ഇന്ന് ദേവീദേവന്മാരായി ഉയര്‍ത്തപ്പെട്ടിട്ടുണ്ട്.
ഹൈന്ദവര്‍ യേശുവിനെ 'ദേവന്‍' എന്ന് വിളിക്കുന്നത് വ്യക്തമായ ബോധ്യത്തോടെയാണ്. എല്ലാ പ്രകൃതിശക്തികളെയും വിഷപ്പാമ്പുകളെയും വിളിക്കുന്ന പേരില്‍ യേശുവിനെ വിളിക്കുന്നതു കണ്ട് ചില ക്രൈസ്തവര്‍ കരുതിയത് അംഗീകാരമായിട്ടാണ്! യേശു ദൈവമല്ലെന്ന് നേരിട്ട് പറയാതെ വളഞ്ഞവഴിയില്‍ പറയുകയാണ് ഈ സംബോധനയിലൂടെ അവര്‍ ചെയ്തത്. ദൈവവും ദേവനും ഒന്നാണെന്ന് തെറ്റിദ്ധരിച്ച് ക്രിസ്ത്യാനികളില്‍ ചിലരും ഇതിന് 'ആമ്മേന്‍' പറഞ്ഞു. ഹിന്ദുക്കളുടെ ഔധാര്യത്തെ വാനോളം പുകഴ്ത്തുകയും അവരുടെ എല്ലാ അന്ധവിശ്വാസങ്ങളും ഏറ്റെടുക്കുകയും ചെയ്തു!
ക്രിസ്തീയതയില്‍ വിജാതിയ ആചാരങ്ങള്‍ കയറിക്കൂടിയത് ഈ ഉദാരവത്ക്കരണത്തിന്‍റെ പാര്‍ശ്വഫലമാണ്! പരസ്പരമുള്ള സഹകരണത്തിലൂടെ ക്രിസ്തീയത കളങ്കപ്പെടുക മാത്രമാണുണ്ടായത്. ഹിന്ദുത്വത്തിന്‍റെ അടിസ്ഥാന തത്വങ്ങളില്‍നിന്ന് അണുവിടപോലും വ്യതിചലിക്കാതെ ക്രൈസ്തവരെ വിഢികളാക്കാന്‍ അവര്‍ക്കായി. ഇകഴ്ത്തലിനെ പുകഴ്ത്തലായി ധരിച്ച് വിദൂഷകവേഷം കെട്ടിയാടുന്ന ക്രൈസ്തവരെനോക്കി സാത്താന്‍ സായൂജ്യമടയുകയും ചെയ്യുന്നു!
ദൈവപുത്രനും ദൈവവുമായ യേശുവിനെ വ്യാജദേവന്മാരുടെ ഗണത്തില്‍പ്പെടുത്തി സാത്താനും അവന്‍റെ മതങ്ങളും അവഹേളിക്കുമ്പോള്‍, അത് അഭിമാനമായി കരുതുന്ന ക്രിസ്ത്യാനികള്‍ മൂഢസ്വര്‍ഗ്ഗത്തിലാണ് വസിക്കുന്നത്! ദേവന്മാരെന്ന് ബൈബിള്‍ സൂചിപ്പിച്ചിട്ടുള്ളതെല്ലാം വിജാതിയരുടെ ആരാധനാമൂര്‍ത്തികളെ ആണെന്ന് വചനം വായിക്കുന്നവര്‍ക്ക് മനസ്സിലാകും. എന്നാല്‍, ബൈബിള്‍ പണ്ഡിതന്മാരെന്ന് പറയപ്പെടുന്നവര്‍ ഇതു തിരിച്ചറിയാത്തത് ഖേദകരമാണ്.
അബ്രാഹത്തിന്‍റെയും ഇസഹാക്കിന്‍റെ യാക്കോബിന്‍റെയും ദൈവത്തെ ദേവനെന്നു വിളിക്കുന്ന ചില സന്ദര്‍ഭങ്ങള്‍ ബൈബിളിലുണ്ട്. അങ്ങനെ വിളിക്കുന്നത്‌ വിജാതിയരാണെന്ന കാര്യവും വിസ്മരിക്കരുത്. ഇത് വ്യക്തമാക്കുന്ന ഒരു സംഭവം ദാനിയേല്‍ പ്രവാചകന്‍റെ പുസ്തകത്തിലുണ്ട്. നബുക്കദ്നേസര്‍ രാജാവ് ദാനിയേലിനെക്കുറിച്ച് പറയുന്നത് ശ്രദ്ധിക്കുക: "എന്‍റെ ദേവന്‍റെ നാമധേയമനുസരിച്ച് ബല്‍ത്തഷാസര്‍ എന്നു വിളിക്കപ്പെടുന്നവനും വിശുദ്ധദേവന്മാരുടെ ആത്മാവ് ഉള്ളവനുമായ ദാനിയേല്‍"(ദാനി:4;8). എന്നാല്‍, പ്രവാചകന്മാരോ പൂര്‍വ്വപിതാക്കന്മാരോ സത്യദൈവമായ യഹോവയെ ദേവനെന്നു സംബോധന ചെയ്തിട്ടില്ല. അപ്പസ്തോലന്മാര്‍ യേശുവിനെയും കര്‍ത്താവ് എന്നല്ലാതെ ദേവനെന്നു വിളിച്ചിട്ടില്ല. അപ്പസ്തോലനായ തോമസ്‌ യേശുവിനെ വിളിച്ചത് 'എന്‍റെ കര്‍ത്താവേ, എന്‍റെ ദൈവമേ!' എന്നായിരുന്നു(യോഹ:20;28).
അപ്പസ്തോലനായ പൌലോസിലൂടെ പരിശുദ്ധാത്മാവ് വെളിപ്പെടുത്തുന്നത് ശ്രദ്ധിക്കുക: "ഏകദൈവമല്ലാതെ മറ്റൊരു ദൈവമില്ലെന്നും നമുക്കറിയാം. ദൈവങ്ങള്‍ എന്നു വിളിക്കപ്പെടുന്നവര്‍ ആകാശത്തിലും ഭൂമിയിലും ഉണ്ടെന്നിരിക്കട്ടെ - അങ്ങനെ പല ദേവന്മാരും നാഥന്മാരും ഉണ്ടല്ലോ- എങ്കിലും, നമുക്ക് ഒരു ദൈവമെയുള്ളൂ, ആരാണോ സര്‍വ്വവും സൃഷ്ടിച്ചത്, ആര്‍ക്കുവേണ്ടിയാണോ നാം ജീവിക്കുന്നത്, ആ പിതാവ്. ഒരു കര്‍ത്താവേ നമുക്കുള്ളൂ, ആരിലൂടെയാണോ സര്‍വ്വവും ഉളവായത്, ആരിലൂടെയാണോ നാം നിലനില്ക്കുന്നത്, ആ യേശുക്രിസ്തു"(1കോറി:8;4-6).
ഹിന്ദുക്കള്‍ യേശുവിനെ യേശുദേവനെന്നും ക്രിസ്തുദേവനെന്നും വിളിക്കുന്നതുകേട്ട് ക്രൈസ്തവര്‍ സന്തോഷിക്കേണ്ട! അവരോടൊപ്പം ചേര്‍ന്ന് അവരെ അനുകരിക്കുകയും വേണ്ട; സര്‍വ്വസൈന്യാധിപനെ 'ശിപ്പായി' എന്നു വിളിക്കുന്നതുപോലെ ഗൌരവമായ തെറ്റാണിത്!
ദൈവമെന്നും ദേവനെന്നും വ്യത്യസ്ഥമായി ബൈബിളില്‍ വെളിപ്പെടുത്തിയിരിക്കുന്നതിനാല്‍ പരിഭാഷയില്‍ വന്ന പാളിച്ചയല്ലെന്ന് മനസ്സിലാക്കാം. ദൈവവും ദേവനും ഒന്നല്ല എന്നതിന് ബൈബിളിലെ ഈ പ്രയോഗങ്ങള്‍ തെളിവാണ്! അതുകൊണ്ടുതന്നെ യേശുവിനെ ദേവനെന്നു വിളിക്കുന്നത് ദൈവവചനത്തിലെ സത്യങ്ങള്‍ക്ക് വിരുദ്ധമായ അബദ്ധമാണെന്നതില്‍ തര്‍ക്കമില്ല! ചില വിജാതിയരായ പാട്ടെഴുത്തുകാര്‍ ഔദാര്യമെന്നോണം എഴുതിത്തന്ന ഗാനങ്ങള്‍ അര്‍ത്ഥം ഗ്രഹിക്കാതെ കാലാകാലങ്ങളായി ഏറ്റുപാടുന്ന പ്രവണതയും ലജ്ജാകരമാണ്! ഇന്നു ക്രിസ്തീയ ഭക്തിഗാനങ്ങളിലും 'കീര്‍ത്തനങ്ങളിലും' അധികവും 'ശ്രീയേശുദേവന്‍' ആണെന്നകാര്യം ശ്രദ്ധിക്കുമ്പോള്‍ ഇതിന്‍റെ സ്വാധീനം വ്യക്തമാകും. ഒരുകാര്യം തിരിച്ചറിയുക; തങ്ങളുടെ മതത്തെക്കുറിച്ച് വ്യക്തമായി അറിയുന്ന ഹിന്ദുക്കള്‍ പറയുന്നത് ഒരു ദൈവവും അനേകം ദേവന്മാരു ഉണ്ടെന്നാണ്. അതില്‍ കുട്ടിച്ചാത്തന്‍ (ചാത്തന്‍ ഭഗവാന്‍)പോലുമുണ്ട്. അതിനാല്‍, ഈ 'ദേവന്‍ പട്ടം' ഒരു കീര്‍ത്തിമുദ്രയല്ല.

ഇത്തരം പൈശാചിക സ്തുതികളില്‍ 'ഡോക്ടറേറ്റ്' നേടിയ ഒരു 'കത്തോലിക്കാ' വൈദീകനും അയാളുടെ കിങ്കരന്മാരും യൂറോപ്പിലും അമേരിക്കയിലും അലയുന്നുണ്ട്. അത് നേരിട്ടു കേട്ടവന്‍ എന്നതുകൊണ്ട് വ്യക്തമായി പറയാന്‍ കഴിയും: അവര്‍ കീര്‍ത്തിക്കുന്നത് സാത്താനെയാണ്! അവരെക്കുറിച്ച് അന്വേഷിച്ചറിഞ്ഞതും നേരിട്ടറിഞ്ഞതുമായ എല്ലാക്കാര്യങ്ങളും എഴുതാന്‍ പരിമിതികള്‍ ഉള്ളതിനാല്‍ അതിന് ഉദ്യമിക്കുന്നില്ല.

സാത്താന്‍റെ അവതാരങ്ങളോ അല്ലെങ്കില്‍ അവന്‍റെ അജ്ഞാനുവര്‍ത്തികളോ ആയ ദേവന്മാര്‍ക്കു സമനാക്കി, ലോകരക്ഷകനും ദൈവപുത്രനും ദൈവം തന്നെയുമായ യേശുക്രിസ്തുവിനെ അപമാനിക്കുന്നതിനു ദൈവജനം കൂട്ടുനില്‍ക്കരുത്. യേശുവിനുള്ള നാമവിശേഷണം 'കര്‍ത്താവ്' എന്നതാണ്. ക്രൈസ്തവരുടെ വിശ്വാസങ്ങളിലെ പരമപ്രധാനമായ സത്യവും അതുതന്നെ! ഈ സത്യം  ഏറ്റുപറയുമ്പോഴാണ്, ഒരുവന്‍ രക്ഷപ്രാപിക്കുന്നത്. "ആകയാല്‍, യേശു കര്‍ത്താവാണ് എന്നു അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍നിന്ന് ഉയര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്‌താല്‍ നീ രക്ഷപ്രാപിക്കും"(റോമ:10;9). മറിച്ച്, യേശുവിനെ ദേവനെന്ന് ഏറ്റുപറയുന്നവരല്ല! പാരമ്പര്യത്തിനുവേണ്ടി വാദിക്കുന്നവര്‍ തലമുറകള്‍ക്കുമുമ്പ് ഉണ്ടായിരുന്ന വിജാതിയ പാരമ്പര്യമാണോ ആദിമക്രൈസ്തവ പാരമ്പര്യമാണോ ഉദ്ദേശിക്കുന്നതെന്നു വ്യക്തമാക്കണം. ക്രിസ്തീയ പാരമ്പര്യമാണ് ഉദ്ദേശിക്കുന്നതെങ്കില്‍, ബൈബിളില്‍നിന്നു വ്യത്യസ്ഥമായ ഒരു പാരമ്പര്യവും നമുക്കില്ല.

ഒരുകാര്യം വളരെ  സ്പഷ്ടമായി മനോവ പറയുന്നു: നമുക്കുവേണ്ടി കുരിശില്‍ മരിച്ച കര്‍ത്താവായ  യേശുക്രിസ്തുവാണ്, യേശുദേവനെന്ന അവതാരമെന്ന് ആരും കരുതേണ്ട. കാരണം, ബൈബിളില്‍  യേശുതന്നെ അതു വ്യക്തമായും പറഞ്ഞിട്ടുണ്ട്. "കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്മാരും പ്രത്യക്ഷപ്പെടുകയും സാധ്യമെങ്കില്‍ തിരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കുകയും ചെയ്യും"(മത്താ:24;24).യേശുവെന്ന് ചേര്‍ത്ത് പല പേരുകളും ഈ ലോകത്തുണ്ടെന്ന് നമുക്കറിയാം. അവരെല്ലാം നമ്മുടെ കര്‍ത്താവല്ലാത്തതുപോലെ യേശുദേവനും ക്രിസ്തുദേവനും നമ്മുടെ ആരുമല്ല! ബൈബിളില്‍തന്നെ മറ്റൊരു യേശുവിനെ വെളിപ്പെടുത്തിയിട്ടുണ്ട്. "അവന്‍ ബര്‍ -യേശു എന്നു പേരുള്ള യഹൂദനായ ഒരു വ്യാജപ്രവാചകനായിരുന്നു"(അപ്പ.പ്രവര്‍:13;6). ഈ വ്യാജയേശുവിനുനേരെ പൌലോസ് അയച്ച ശാസനവുംകൂടി ശ്രദ്ധിക്കുക: "സാത്താന്‍റെ സന്താനമേ, സകല നീതിക്കും എതിരായവനേ, ദൈവത്തിന്‍റെ നേര്‍വഴികള്‍ ദുഷിപ്പിക്കുന്നതില്‍നിന്നു വിരമിക്കയില്ലേ? ഇതാ കര്‍ത്താവിന്‍റെ കരം ഇപ്പോള്‍ നിന്‍റെമേല്‍ പതിക്കും. നീ അന്ധനായിത്തീരും"(അപ്പ.പ്രവര്‍:13;10,11).
കത്തോലിക്കാ പുരോഹിതന്മാര്‍ ഗായകനായി കൈപിടിച്ച് ഉയര്‍ത്തുകയും പിന്നീട് വ്യജദേവന്മാരുടെ 'ബ്രാന്‍ഡ് അംബാസിഡര്‍' ആയി മാറുകയും ചെയ്ത യേശുനാമധാരിയെ എല്ലാ മലയാളികള്‍ക്കും അറിയാം.അതുകൊണ്ട് യേശുവെന്ന നാമം എവിടെ കണ്ടാലും അത് നമ്മുടെ കര്‍ത്താവാണെന്ന് ആരും ചിന്തിക്കരുത്! ചില ക്രൈസ്തവ സ്ഥാപനങ്ങളുടെ പൂന്തോപ്പുകളില്‍ കാവിയുടുത്ത് 'ശ്രീബുദ്ധ'നെപ്പോലെ കുത്തിയിരിക്കുന്ന താടിക്കാരനെ കാണുമ്പോഴും യേശുവാണെന്ന് ധരിക്കേണ്ട! ബിന്‍ലാദനും താടിയുണ്ടെന്നു മറക്കരുത്! ബൈബിളില്‍ നാം കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത യേശുവിനെ ആരുതന്നെ അവതരിപ്പിച്ചാലും നാം അതു കേള്‍ക്കേണ്ടതില്ല! ദേവന്മാര്‍ ആരെല്ലാമാണെന്ന് സ്വര്‍ഗ്ഗത്തിലെ ദൈവം നമ്മോടു പറഞ്ഞിരിക്കുന്നതു വായിക്കുക: "ഉപയോഗശൂന്യമായ പൊട്ടപ്പാത്രങ്ങള്‍പോലെയാണ് വിജാതിയരുടെ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ദേവന്മാര്‍"(ബാറൂക്ക്:6;17). ഇത്തരം പൊട്ടപ്പാത്രങ്ങള്‍ ശേഖരിച്ച്, ആനന്ദം കണ്ടെത്തുന്ന ചില ക്രൈസ്തവ പുരോഹിതന്മാരുണ്ട്! ശിശുക്കള്‍പ്പോലും പരിഹസിച്ചു ചിരിക്കുന്നവിധം 'കോമാളികളാണ്' ഇവറ്റകള്‍ എന്നകാര്യം അറിയാത്തത് ഇവര്‍ മാത്രമാണ്!
യേശുവും അപ്പസ്തോലന്മാരും കാണിച്ചുതന്നതും പഠിപ്പിച്ചതുമല്ലാത്ത പ്രാര്‍ത്ഥനാശൈലികള്‍ ഏത് ഉന്നതന്‍ പഠിപ്പിച്ചാലും അത് അനുകരിക്കുന്നവര്‍ കര്‍ത്താവായ യേശുവിനെയല്ല സേവിക്കുന്നത്! ആകുലതയോടെയും വേദനയോടെയും മനോവ വീണ്ടും പറയുന്നു: നമ്മുടെ കര്‍ത്താവായ യേശു ദേവനല്ല; ദൈവവും കര്‍ത്താവുമാണ്!
'ദേവാലയമോ അതോ ദൈവാലയമോ?'
"എന്തെന്നാല്‍, രണ്ടോ മൂന്നോപേര്‍ എന്‍റെ നാമത്തില്‍ ഒരുമിച്ചു കൂടുന്നിടത്ത് അവരുടെ മധ്യേ ഞാന്‍ ഉണ്ടായിരിക്കും"(മത്താ:18;20). കര്‍ത്താവ് വസിക്കുന്നിടം അവിടുത്തെ ആലയമാണ്. അങ്ങനെയെങ്കില്‍ ബലിയര്‍പ്പണത്തിനു നാം സമ്മേളിക്കുന്ന ആലയം 'ദൈവാലയമാണ്'! യേശു ദൈവമായിരിക്കുന്നതിനാലും ദേവന്‍ അല്ലാതിരിക്കുന്നതിനാലും അവിടുത്തെ ആലയം 'ദേവാലയം' അല്ല! ദേവാലയമെന്നാല്‍, ദേവന്മാര്‍ വസിക്കുന്ന ഇടമാണ്!

ക്രിസ്തീയ ആരാധനാലയങ്ങളെ ദേവാലയങ്ങള്‍ എന്ന് വിളിക്കപ്പെടാന്‍ എന്താണു കാരണം? ക്രൈസ്തവര്‍ ബലിയര്‍പ്പിക്കുന്ന പള്ളികള്‍ ദേവാലയങ്ങളല്ല; അത് 'ദൈവാലായ'ങ്ങളാണ്! കേരളത്തില്‍ മാത്രം ഈ ആരാധനാലയങ്ങള്‍ ദേവാലയങ്ങളായി എങ്ങനെ മാറിയെന്ന് ഗൌരവമായി ചിന്തിക്കണം.

മലയാള പരിഭാഷയില്‍ വന്നിട്ടുള്ള ചില ന്യൂനതകള്‍ ബൈബിളിലുണ്ടെന്നത് നമ്മള്‍ മനസ്സിലാക്കിയിരിക്കണം. ഗ്രീക്ക്, അരമായ, ഹെബ്രായ മൂലങ്ങളില്‍നിന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയപ്പോള്‍ അതേ അര്‍ത്ഥംതന്നെ ഉള്‍ക്കൊള്ളുന്നതില്‍ നമ്മുടെ ഭാഷയ്ക്ക് ചില പരിമിതികളുണ്ടായിരുന്നു. പലതിനും മലയാളത്തില്‍ വാക്കുകള്‍ ഇല്ലായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഇന്ന് മലയാളമാണെന്ന് കരുതി നാം ഉപയോഗിക്കുന്ന പല വാക്കുകളും മറ്റു ഭാഷകളാണെന്ന് പലരും അറിയുന്നില്ല. സംസ്കൃതം, ഹിന്ദി, മറാഠി, പേര്‍ഷ്യന്‍, ഹീബ്രു, അറബിക്, സുറിയാനി, പോര്‍ട്ടുഗീസ് എന്നീ ഭാഷകളിലെ വാക്കുകള്‍ അതേപടിയോ അല്പം പരിഷ്കരിച്ചതോ ആണ് മലയാളത്തിലെ മിക്ക വാക്കുകളും. ‍നാം കടമെടുത്ത വിദേശ ഭാഷകളില്‍ പ്രധാനപ്പെട്ടത് 'പോര്‍ട്ടുഗീസ്' ഭാഷയാണെന്നത് ഓര്‍മ്മിപ്പിക്കട്ടെ! ഉദാഹരണമായി ചില വാക്കുകള്‍ ഇവിടെ സൂചിപ്പിക്കാം.
ജന്നല്‍, ചാക്ക്, പപ്പായ, പേന, പേര, പോര്‍ട്ടിക്കോ,അലമാര, മേശ, മേസ്തിരി, റാന്തല്‍ , വരാന്ത,കട്ടിള, വിജാഗരി, വിനാഗരി, വീഞ്ഞ്, ചാവി, പട്ടാളം, തുവാല, തമ്പാക്ക്, കസേര, കശു(മാവ്), ഇസ്തിരി, ആയ, ചിന്തേര്‍, വീപ്പ, ബോര്‍മ എന്നതൊക്കെ പോര്‍ട്ടുഗീസ് വാക്കുകളാണ്. നിത്യേന നമ്മള്‍ ഉപയോഗിക്കുന്ന അമ്പത്തിയാറോളം പോര്‍ട്ടുഗീസ് വാക്കുകള്‍ മലയാളമാണെന്ന് തെറ്റിദ്ധരിച്ചു എന്നതാണു സത്യം!
ബൈബിളില്‍  വിവരിച്ചിട്ടുള്ള പലതും ഇന്ത്യക്ക് അപരിചിതമായതിനാല്‍ അതിനുള്ള വാക്കുകള്‍ ഇവിടെ  ഇല്ലായിരുന്നു. മലയാള പരിഭാഷയിലും ഈ പ്രശ്നമുണ്ടായി. അതിനാല്‍ ചില പദങ്ങള്‍  മൂലഭാഷയില്‍നിന്ന് അതേപടി സ്വീകരിക്കുകയോ മറ്റേതെങ്കിലും ഭാഷയില്‍നിന്ന്  കടമെടുക്കുകയോ ചെയ്തു. ഇപ്രകാരം ക്രൈസ്തവരുടെ ആചാരങ്ങളിലും അതിനുപയോഗിക്കുന്ന  വസ്തുക്കളുടെ പേരുകളിലും സ്ഥാനങ്ങളുടെ പേരുകളിലും വിദേശഭാഷകള്‍  കടന്നുകൂടിയിട്ടുണ്ട്. ഇത്തരം ചില വാക്കുകള്‍ കാണുമ്പോള്‍ നാം ചിന്തിക്കുന്ന വിഷയം  കൂടുതല്‍ വ്യക്തമാകും. വളരെ പ്രധാനപ്പെട്ട ചിലതുമാത്രം ഇവിടെ വെളിപ്പെടുത്തുന്നു: അപ്പസ്തോലന്‍, ളോഹ, വെഞ്ചരിക്കുക, വെന്തിങ്ങ, കപ്പേള, കുമ്പസാരം, കുരിശ്, കൊന്ത, കാപ്പ, വീഞ്ഞ് എന്നിവ പോര്‍ട്ടുഗീസ് പദങ്ങളാണ്. കപ്യാര്‍, കല്‍ദായ, കശീശ, കുര്‍ബാന, കൂദാശ, പെസഹാ, മദ്ബഹാ, മഹറോന്‍, മാമോദീസാ, മാലാഖാ, ശെമ്മാശന്‍, മ്ശീഹാ, യാക്കോബായ ഇവയൊക്കെ സുറിയാനി പദങ്ങളാകുന്നു.
ബൈബിളില്‍ നാം വായിക്കുന്ന മിക്കവാറും എല്ലാ പേരുകളും ഹീബ്രുവില്‍നിന്ന് നേരിട്ടുള്ളതാണ്. നമ്മുടെ നാട്ടില്‍ ഇല്ലാതിരുന്ന ചില വസ്തുക്കള്‍ക്ക് മൂലഭാഷയിലെ പദങ്ങള്‍ ഉപയോഗിക്കുകയും ഇവിടെ നിലവിലുള്ളവയ്ക്ക് പ്രാദേശിക ഭാഷ ഉപയോഗിക്കുകയുമാണ് ചെയ്തത്. ആരാധനാലയങ്ങളെ നമ്മുടെ നാട്ടില്‍ ദേവാലയങ്ങളെന്ന് വിളിച്ചിരുന്നതിനാല്‍, അതിലെ അപകടം തിരിച്ചറിയാതെ വിവര്‍ത്തകര്‍ അതു സ്വീകരിക്കുകയും ജറുസലെമിലെ 'ദൈവാലയം' മലയാളികള്‍ക്ക് 'ദേവാലയ'മായി ഭവിക്കുകയും ചെയ്തു!
ദേവന്മാരെ ദൈവമായി  തെറ്റിദ്ധരിച്ചതുപോലെ തന്നെയാണ് ദൈവാലയങ്ങള്‍ ദേവാലയങ്ങളായി മാറിയതും! ചെറിയൊരു  അക്ഷരത്തെറ്റ് സത്യത്തെ അപ്പാടെ മാറ്റിമറിക്കുന്ന ഭീകരവിപത്തായി മാറി. ഒരിക്കല്‍  സംഭവിച്ച ഈ തെറ്റ് ആവര്‍ത്തിക്കാതെ തിരുത്തലുകളോടെ സത്യത്തെ സ്വീകരിക്കുകയാണു വേണ്ടത്.  വചനത്തിലെ വള്ളിയോ പുള്ളിയോ മാറ്റരുതെന്ന ബൈബിള്‍ സന്ദേശത്തെ ഉള്‍ക്കൊള്ളുകയെന്നാല്‍ തെറ്റുകള്‍ തിരുത്താതെ മുന്നോട്ടുപോവുക എന്നല്ല. മൂലഗ്രന്ഥത്തിലെ ആശയങ്ങളില്‍നിന്ന് വ്യതിചലിക്കാത്ത പരിഭാഷയെ പാടുള്ളു എന്നാണ് അര്‍ത്ഥമാക്കുന്നത്. ചില പുതുതലമുറ സഭകള്‍ വള്ളിക്കും പുള്ളിക്കും കൊടുക്കുന്ന അമിതപ്രാധാന്യം വിവരക്കേടിന്‍റെ പൂര്‍ണ്ണതയാണ് തെളിയിക്കുന്നത്. ഇവരുടെ വാദം മുഖവിലക്കെടുത്താല്‍ വചനങ്ങള്‍ മൂലഭാഷയില്‍തന്നെ വായിക്കേണ്ടിവരും! ബൈബിള്‍ എഴുതിയിരിക്കുന്ന ഭാഷയില്‍ ആ വചനത്തിന് ഉദ്ദേശിച്ചിരിക്കുന്ന അര്‍ത്ഥത്തില്‍നിന്ന് വ്യതിചലിക്കരുത് എന്നുമാത്രമേ രചയിതാക്കള്‍ പറഞ്ഞിട്ടുള്ളു. ഇതു ഗ്രഹിക്കാത്ത പുത്തന്‍ സഭകള്‍ ഭാഷയില്‍വന്ന പരിഷ്കാരങ്ങളൊന്നും സ്വീകരിക്കാതെ ഇന്നത്തെ സമൂഹത്തിനു മനസ്സിലാകാത്ത ഭാഷയുമായി തുടരുന്നുണ്ട്.
മലയാള വര്‍ത്തമാനപ്പത്രങ്ങളില്‍ ചിലതിന് നൂറിലധികം വര്‍ഷത്തെ ചരിത്രമുണ്ട്. ഇന്ന് നിലവിലുള്ള ഒരു പത്രത്തിന്‍റെ നൂറുവര്‍ഷം മുന്‍പത്തെ വാര്‍ത്തകള്‍ വായിച്ചാല്‍, ഇന്നുള്ളവര്‍ക്ക് അതു മനസ്സിലാകില്ല. ഇത് ഭാഷയില്‍ വന്നിട്ടുള്ള പുരോഗമനങ്ങളാണ് കാണിക്കുന്നത്. അതുപോലെ ആധുനീകഭാഷയിലേക്ക് ബൈബിളിനെ വിവര്‍ത്തനം ചെയ്യുകയെന്നാല്‍ വള്ളിയും പുള്ളിയും മാറുന്നു എന്നല്ല. പെന്തക്കോസ്തുകാരുടെ മൌഢ്യം നിറഞ്ഞതും ബാലിശവുമായ വാദഗതികള്‍മൂലം നന്മനിറഞ്ഞ മറിയമല്ല കൃപനിറഞ്ഞ മറിയമാണെന്ന് അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നു. ഈ വാക്കുകളുടെ വ്യത്യാസം എന്താണെന്നു ചിന്തിക്കാനോ മൂലഗ്രന്ഥത്തില്‍ എന്താണുള്ളതെന്ന് കണ്ടെത്താനോ ഇവര്‍ ശ്രമിക്കുന്നില്ല.
എന്നാല്‍, ദൈവാലയമെന്നോ ആരാധനാലയമെന്നോ പ്രാര്‍ത്ഥനാലയമെന്നോ വിളിക്കാമായിരുന്നിട്ടും 'ദേവാലയ'മാക്കിയത് വിജാതിയ സ്വാധീനത്തിന്‍റെ ഭാഗമാണ്. ബൈബിളില്‍ എഴുതിയിരിക്കുന്നത് ദേവാലയം എന്നായതുകൊണ്ട് വള്ളിയും പുള്ളിയും മാറ്റാതെ ഈ തെറ്റ് ആവര്‍ത്തിക്കേണ്ട കടമ സത്യവിശ്വാസികള്‍ക്കില്ല. അതിനെ ഒരു അച്ചടിപ്പിശകായി മാത്രം കണ്ടാല്‍ മതി. ജറുസലെമില്‍ ഉണ്ടായിരുന്ന കര്‍ത്താവിന്‍റെ ആലയം ദേവലയമെന്നു വിളിക്കപ്പെടാന്‍ പാടില്ല. അത് സത്യദൈവത്തിന്‍റെ ആലയമായിരുന്നു. ദൈവത്തിന്‍റെ ആലയമൊരിക്കലും ദേവന്മാരുടെ ആലയമായി കണക്കാക്കരുത്. അതുപോലെതന്നെ ക്രൈസ്തവ ആരാധനാലയങ്ങള്‍ എല്ലാം ദൈവാലയങ്ങളാണ്! "എന്‍റെ ഭവനം പ്രാര്‍ഥനാലയം എന്നു വിളിക്കപ്പെടും എന്ന് എഴുതപ്പെട്ടിരിക്കുന്നു"(മത്താ:21;13). കര്‍ത്താവിന്‍റെ ഭവനം ഒരിക്കലും ദേവാലയമാകില്ല! യേശു ദൈവമാണെന്നും ദേവനല്ലെന്നും വിശ്വസിക്കുന്നവര്‍ക്ക് ക്രൈസ്തവ ആരാധനാലയങ്ങള്‍ ദൈവാലയങ്ങളായിരിക്കണം!
'ആന്‍റി ക്രൈസ്റ്റ്' എങ്ങനെ 'അന്തിക്രിസ്തു' ആയി?
'ആന്റി ക്രൈസ്റ്റ്' എങ്ങനെയാണ് മലയാളികള്‍ക്ക് 'അന്തിക്രിസ്തു'വായത് എന്നകാര്യം ദുരൂഹമാണ്! 'അന്തി' എന്നാല്‍ സായാഹ്നമെന്നും അവസാനത്തേത് എന്നുമൊക്കെ അര്‍ത്ഥമുണ്ട്. എതിര്‍ക്രിസ്തു അഥവാ വ്യാജക്രിസ്തുവിന് അന്തിക്രിസ്തു എന്ന നാമം ഒരുതരത്തിലും അനുയോജ്യമല്ല. മറ്റു ഭാഷകളില്‍ എല്ലാം എതിര്‍ക്രിസ്തുവെന്നോ വ്യാജക്രിസ്തുവെന്നോ അര്‍ത്ഥമുള്ള പേരുകളാണ് ഉള്ളതെന്നതും ശ്രദ്ധേയമാകുന്നു. മലയാളഭാഷയില്‍ സാത്താന്‍ കയറി നന്നായി കളിച്ചിരിക്കുന്നു എന്നു വ്യക്തമാണ്. അവസാനത്തെ ക്രിസ്തുവെന്ന അര്‍ത്ഥത്തിലാണ് അന്തിക്രിസ്തു എന്ന് എഴുതിയിരിക്കുന്നത് എങ്കില്‍ തെറ്റിന് ആഴം കൂടും! കാരണം, അവസാനമായി വരാനിരിക്കുന്ന ക്രിസ്തു നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു തന്നെയാണ്! കര്‍ത്താവിന്‍റെ വരവിനു തൊട്ടുമുമ്പാണ് എതിര്‍ക്രിസ്തു പ്രത്യക്ഷപ്പെടേണ്ടത് എന്നിരിക്കെ അന്തിക്രിസ്തു എന്ന പേരിനെ ആക്ഷേപമായി ഉപയോഗിക്കുന്നതിലൂടെ ആരെയാണ് വാസ്തവത്തില്‍ നിന്ദിക്കുന്നത്? എതിര്‍ക്രിസ്തുവിനെ അരാജകത്വത്തിന്‍റെ മനുഷ്യനെന്നും ബൈബിള്‍ വെളിപ്പെടുത്തുന്നുണ്ട്.
നമ്മുടെ കര്‍ത്താവായ യേശുവിനെ നിന്ദിക്കാന്‍, സാത്താന്‍ കൌശലപൂര്‍വ്വം ഒരുക്കിയ കെണിയായിരുന്നു ഈ 'അന്തിക്രിസ്തു' പ്രയോഗം എന്നതില്‍ തര്‍ക്കമില്ല. എതിര്‍ക്രിസ്തുവും(Anti Christ) അന്തിക്രിസ്തുവും(Last Christ) ഒരേ അര്‍ത്ഥമാണ് ഉള്‍ക്കൊള്ളുന്നതെന്ന് ഏത് ഭാഷാപണ്ഡിതന്‍റെ തലയിലുദിച്ച ആശയമാണ്? അവസാനത്തെ ക്രിസ്തു (Last Christ)ആരാണെന്നത് ബൈബിള്‍ പൂര്‍ണ്ണമായി വായിച്ചിട്ടുള്ള ആര്‍ക്കും അറിയാന്‍ കഴിയും! അങ്ങനെയെങ്കില്‍ ഭാഷാപരമായി വന്നിട്ടുള്ള ഈ ദുരന്തം, സഭ ഇടപെട്ട് തിരുത്താന്‍ ഇനിയും വൈകരുത്.
അവസാനമായി വരാനിരിക്കുന്ന ക്രിസ്തു, നമ്മുടെ കര്‍ത്താവായ യേശുവാണ് എന്നതിന് പഴയനിയമത്തിലും പുതിയനിയമത്തിലും വേണ്ടത്ര തെളിവുകളുണ്ട്. സഖറിയാ, ദാനിയേല്‍ എന്നീ പ്രവാചകന്മാര്‍ ഇതു വ്യക്തമാക്കിയിരിക്കുന്നത് ശ്രദ്ധിക്കുക: "ഇതാ, വാനമേഘങ്ങളോടുകൂടെ മനുഷ്യപുത്രനെപ്പോലെ ഒരുവന്‍ വരുന്നു. അവനെ പുരാതനനായവന്‍റെ മുമ്പില്‍ ആനയിച്ചു. എല്ലാ ജനതകളും ജനപദങ്ങളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന് ആധിപത്യവും മഹത്വവും രാജത്വവും അവനു നല്‍കി. അവന്‍റെ ആധിപത്യം ശാശ്വതമാണ്; അത് ഒരിക്കലും ഇല്ലാതാവുകയില്ല. അവന്‍റെ രാജത്വം അനശ്വരമാണ്"(ദാനി:7;13,14). അവസാനമായി വരുന്ന ക്രിസ്തു ഇവനാണ്! യേശുവിനുശേഷം പിന്നീടൊരു ക്രിസ്തു അവതരിക്കാന്‍ ഇല്ലാത്തതുകൊണ്ടും എതിര്‍ക്രിസ്തുവിനെ യേശു വധിച്ചതുകൊണ്ടും അന്തിക്രിസ്തു(Last Christ) നമ്മുടെ കര്‍ത്താവായ യേശു മാത്രമാണ്.
സഖറിയാ പ്രവചനം നോക്കുക: "കര്‍ത്താവ് പുറപ്പെട്ട് യുദ്ധദിനത്തിലെന്നപോലെ ആ ജനതകളോടു പൊരുതും. ജറുസലെമിനു കിഴക്കുള്ള ഒലിവുമലയില്‍ അന്ന് അവിടുന്ന് നിലയുറപ്പിക്കും"(സഖ:14;3,4). മുന്നോട്ടു വായിക്കുമ്പോള്‍ ഇതു കുറച്ചുകൂടി വ്യക്തമാകുന്നുണ്ട്: "കര്‍ത്താവ് ഭൂമി മുഴുവന്‍റെയും രാജാവായി വാഴും. അന്ന് അവന്‍ ഒരുവന്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളു; അവിടുത്തേക്ക് ഒരു നാമം മാത്രവും "(സഖ:14;9). ഇത് കര്‍ത്താവ് ആയിരംവര്‍ഷം ഈ ഭൂമിയില്‍ ഭരിക്കുന്നതിന്‍റെ തുടക്കത്തെയാണ് ഇവിടെ പ്രവചിച്ചിരിക്കുന്നത്!
രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് കര്‍ത്താവു വന്നതിനെയാണ് ഈ വചനങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് ആരും കരുതേണ്ടാ. ഈ വചനങ്ങളെ സ്ഥിരീകരിക്കുന്ന വെളിപ്പെടുത്തലുകള്‍ യേശുവിന്‍റെ സ്വര്‍ഗ്ഗാരോഹണത്തിനുശേഷം അപ്പസ്തോലന്മാര്‍ നല്‍കിയിട്ടുണ്ട്. അപ്പസ്തോലനായ പൌലോസിലൂടെ പരിശുദ്ധാത്മാവ് വെളിപ്പെടുത്തിയിരിക്കുന്നത് വായിക്കുക: "കര്‍ത്താവായ യേശു തന്‍റെ ശക്തരായ ദൂതന്മാരോടുകൂടെ അഗ്നിജ്വാലകളുടെമധ്യേ സ്വര്‍ഗ്ഗത്തില്‍നിന്നു പ്രത്യക്ഷപ്പെടുമ്പോള്‍ നിങ്ങളെ പീഡിപ്പിക്കുന്നവരോടു പ്രതികാരം ചെയ്യും"(2തെസലോ:1;7). അവസാനത്തെ ക്രിസ്തു ആരാണെന്നതിന് ഇവിടെ വ്യക്തമായ ഉത്തരമുണ്ട്.

യഥാര്‍ത്ഥ എതിര്‍ക്രിസ്തു യേശുവിന്‍റെ പുനരാഗമനത്തിനുമുമ്പാണ് വരുന്നതെന്ന് വ്യക്തമാക്കുന്ന മറ്റൊരു വചനം കാണുക: "എന്തെന്നാല്‍, ആ ദിവസത്തിനുമുമ്പു വിശ്വാസത്യാഗമുണ്ടാവുകയും നാശത്തിന്‍റെ സന്താനമായ അരാജകത്വത്തിന്‍റെ മനുഷ്യന്‍ പ്രത്യക്ഷപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു. ദൈവമെന്നു വിളിക്കപ്പെടുന്നതോ ആരാധനാവിഷയമായിരിക്കുന്നതോ ആയ എല്ലാറ്റിനേയും അവന്‍ എതിര്‍ക്കുകയും അവയ്ക്കുപരി തന്നെത്തന്നെ പ്രതിഷ്ഠിക്കുകയും ചെയ്യും. അതുവഴി, താന്‍ ദൈവമാണെന്നു പ്രഖ്യാപിച്ചുകൊണ്ട് അവന്‍ ദൈവത്തിന്‍റെ ആലയത്തില്‍ സ്ഥാനം പിടിക്കും"(2തെസലോ:2;3,4).ദൈവത്തിന്‍റെ ആലയത്തില്‍ സ്ഥാനം പിടിക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യയിലെ ദൈവാലയങ്ങളില്‍ അവന്‍റെ സ്ഥാവര-ജംഗമ വസ്തുക്കള്‍(നിലവിളക്കും മറ്റും) പ്രതിഷ്ഠിച്ചുകഴിഞ്ഞു. പുതിയ വീട്ടിലേക്കു താമസം മാറ്റുന്നതിന്‍റെ മുന്നോടിയായി ഇങ്ങനെയാണല്ലോ പതിവ്!

ഈ എതിര്‍ക്രിസ്തുവിനെ നശിപ്പിക്കുന്നത് കര്‍ത്തവാണെന്നു വെളിപ്പെടുത്തുന്ന വചനംകൂടി അറിഞ്ഞിരിക്കുക: "കര്‍ത്താവായ യേശു തന്‍റെ വായില്‍നിന്നുള്ള നിശ്വാസംകൊണ്ട് അവനെ സംഹരിക്കുകയും തന്‍റെ പ്രത്യാഗമനത്തിന്‍റെ പ്രഭാപൂരത്താല്‍ അവനെ നാമാവശേഷമാക്കുകയും ചെയ്യും"(2തെസലോ:2;8). യോഹന്നാനു ലഭിച്ച വെളിപാടിലും ഈ വ്യാജപ്രവാചകനെ കര്‍ത്താവു നശിപ്പിക്കുന്നത് വ്യക്തമാക്കുന്നുണ്."അവരെ വഴിതെറ്റിക്കുന്ന പിശാചാകട്ടെ, മൃഗവും വ്യാജപ്രവാചകനും വസിച്ചിരുന്ന ഗന്ധകാഗ്നിത്തടാകത്തിലേക്ക് എറിയപ്പെട്ടു"(വെളി:20;10).
ഇനിയും വ്യക്തമായില്ലെങ്കില്‍ കര്‍ത്താവിന്‍റെ വാക്കുകള്‍ കേള്‍ക്കുക: "ഇതാ, ഞാന്‍ വേഗം വരുന്നു. എന്‍റെ സമ്മാനവും ഞാന്‍ കൊണ്ടുവരുന്നുണ്ട്. ഓരോരുത്തര്‍ക്കും സ്വന്തം പ്രവൃത്തികള്‍ക്കനുസൃതം പ്രതിഫലം നല്‍കാനാണു ഞാന്‍ വരുന്നത്. ഞാന്‍ ആല്‍ഫയും ഒമേഗയുമാണ്-ഒന്നാമനും ഒടുവിലത്തവനും- ആദിയും അന്തവും"(വെളി:22;12,13). ഒടുവിലത്തവന്‍ എന്നാല്‍ , അന്ത്യത്തിലുള്ളവന്‍ തന്നെയാണെന്ന കാര്യം ഇതിനേക്കാള്‍ സ്പഷ്ടമാക്കേണ്ടതുണ്ടെന്ന് മനോവ കരുതുന്നില്ല!
സാത്താന്‍റെ അവതാരമായ എതിര്‍ക്രിസ്തുവിനെ 'അന്തിക്രിസ്തു' എന്ന് വിളിക്കുന്നതിലൂടെ, അന്ത്യവിധിക്കായി വരാനിരിക്കുന്ന കര്‍ത്താവിനെ നിന്ദിക്കുകയാണു ചെയ്യുന്നത്!
'ശ്രീ'യേശുവും കര്‍ത്താവായ യേശുവും!
ദൈവത്തെ ദേശസാത്ക്കരിക്കുന്നതിന്‍റെ ഭാഗമായി ചില വിദ്ധ്വാന്മാര്‍ കര്‍ത്താവായ യേശുവിനെ ശ്രീയേശു ആക്കിയിരിക്കുന്നു. യേശുവിനെ വിജാതിയവത്ക്കരിക്കുന്നതിനായി ഉപയോഗിക്കുന്ന സംബോധനകള്‍ എത്രത്തോളം തിന്മനിറഞ്ഞതും ദൈവനിന്ദയുമാണെന്ന് പലര്‍ക്കും അറിയില്ല. കാരണം ഇവയുടെയെല്ലാം അര്‍ത്ഥം മനസ്സിലാക്കാതെ കേട്ടതെല്ലാം അപ്പാടെ പാടിനടക്കുന്നവര്‍ സത്യം ഗ്രഹിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നതാണു യാഥാര്‍ത്ഥ്യം! ഇത്തരം സംബോധനകളുടെ അര്‍ത്ഥം എന്താണെന്നു തിരിച്ചറിഞ്ഞതിനുശേഷം നിങ്ങള്‍തന്നെ തീരുമാനിക്കുക പുകഴ്ത്തലോ ഇകഴ്ത്തലോ എന്നത്.
ഇംഗ്ലീഷില്‍ 'മിസ്റ്റര്‍&മിസ്സിസ്' എന്ന് പുരുഷന്മാരെയും സ്ത്രീകളെയും വേര്‍തിരിച്ച് അഭിസംബോധന ചെയ്യുന്നതുപോലെ ഇതരഭാഷകളില്‍ വ്യത്യസ്ഥങ്ങളായ സംബോധനാ വാക്കുകളുണ്ട്. നമ്മുടെ നാട്ടില്‍ തിരഞ്ഞെടുത്തിരിക്കുന്ന 'ശ്രീമാന്‍ ' 'ശ്രീമതി' എന്നീ വാക്കുകള്‍ വളരെ അര്‍ത്ഥവത്തും മനോഹരവുമാണ് എന്നതില്‍ തര്‍ക്കമില്ല. പുരുഷന്മാരെ കുറിക്കുമ്പോള്‍ 'ശ്രീമാന്‍' എന്നു പറയാറില്ല; പകരം 'ശ്രീ' എന്നു മാത്രമെ ചേര്‍ക്കാറുള്ളു. യഥാര്‍ത്ഥത്തില്‍ സ്ത്രീയ്ക്കും പുരുഷനും ഉപയോഗിക്കാവുന്ന വാക്കാണിത്. കാരണം ഈ വാക്കിന് ഐശ്വര്യം എന്നാണ് അര്‍ത്ഥം! ഒരു വ്യക്തിയുടെ പേരിനുമുമ്പില്‍ 'ശ്രീ' ചേര്‍ത്ത് ആ പേരിനെ ഐശ്വര്യ പൂര്‍ണ്ണമാക്കുകയാണു ചെയ്യുന്നത്. മറ്റൊരര്‍ത്ഥത്തില്‍ ഒരു വിശുദ്ധീകരണ പ്രക്രിയയാണെന്നും പറയാം! പ്രായവ്യത്യാസമോ ലിംഗവ്യത്യാസമോ കൂടാതെ ഏതൊരു മനുഷ്യന്‍റെ പേരിനുമുന്നിലും ശ്രീ'യെന്ന് സംബോധന ചെയ്യാവുന്നതാണ്.
മലയാളഭാഷാ നിഘണ്ടുവില്‍ 'ശ്രീ'യെന്ന വാക്കിന് നല്‍കിയിരിക്കുന്ന അര്‍ത്ഥങ്ങള്‍ നോക്കുക; ഐശ്വര്യം, ധനം, നിധി, ശ്രേയസ്, ലക്ഷ്മീദേവി, ശ്രീപാര്‍വ്വതി, സരസ്വതി, ശക്തി, ബുദ്ധി, കീര്‍ത്തി, വിജയം, ശോഭ, പ്രഭാവം, വാക്ക്, ശ്രീരാഗം എന്നിങ്ങനെയാണ്. ചില ഹൈന്ദവ ദേവതകളുടെ പേരുള്ളതൊഴികെ മറ്റുള്ളവയെല്ലാം വിശേഷണ പദങ്ങളാണെന്നു മനസ്സിലാക്കാം. ഇത്തരം നാമവിശേഷണങ്ങള്‍ പേരിനു മുന്നില്‍ ചേര്‍ക്കുന്നതിലൂടെ, പേരിനെ പവിത്രീകരിക്കുകയോ ശക്തിപ്പെടുത്തുകയോ ആണു ലക്ഷ്യം! ഹിന്ദുക്കളുടെ ദേവതകളുടെയും ദേവന്മാരുടെയും കൂടെ 'ശ്രീ' ചേര്‍ക്കുന്നത് സര്‍വ്വസാധാരണമാണ്. ഇതിലൂടെതന്നെ ഈ പേരുകള്‍ക്കു പോരായ്മയുണ്ടെന്നു വ്യക്തമാകുന്നു. ('ശ്രീ'യെന്ന പദം ഉപയോഗിച്ചാല്‍ ഏതു ശപിക്കപ്പെട്ടവരെയും വിശുദ്ധനാക്കാമെന്നത് വ്യര്‍ത്ഥതയാണെന്നു നമുക്കു ചിന്തിച്ചാല്‍ മനസ്സിലാകും).
'ശ്രീ' ചേര്‍ത്തുള്ള ചില പേരുകള്‍ ശ്രദ്ധിക്കാം; സ്വതവേ പേരില്‍തന്നെ ശ്രീയുള്ളവയാണത്. ശ്രീകണ്ഠന്‍ ഇത്തരത്തിലുള്ള ഒരു പേരാണല്ലോ! ശിവന്‍റെ പര്യായമാണു ശ്രീകണ്ഠന്‍. അതുപോലെതന്നെ ശ്രീകോവിലെന്നാല്‍ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്ന സ്ഥലമെന്നാണ് അര്‍ത്ഥം! 'ശ്രീ'കുട്ടിച്ചാത്തന്‍ എന്ന് ചെകുത്താനെയും സംബോധന ചെയ്ത് അവന്‍റെ പേരിനെ പവിത്രീകരിക്കുന്നുണ്ടെന്നത് രസകരമായ കാര്യമാണ്. ഹിന്ദുത്വത്തില്‍ ചെകുത്താനും പരമപ്രധാനമായ സ്ഥാനം ഉണ്ടെന്നതിനാല്‍ ഇതില്‍ അദ്ഭുതപ്പെടാനില്ല! അപ്രകാരം തന്നെ അവരുടെ മതഗ്രന്ഥങ്ങളും 'ശ്രീ' ചേര്‍ത്താണു വിളിക്കപ്പെടുന്നത്. വിശുദ്ധമായ ഒന്നിനെ വീണ്ടും വിശുദ്ധീകരിക്കേണ്ടതില്ലല്ലോ? ഇതില്‍നിന്നുതന്നെ സ്വതവേ വിശുദ്ധമല്ലാത്ത ഒന്നിനെയാണ് ഇത്തരം പ്രയോഗങ്ങളിലൂടെ വിശുദ്ധമാക്കുന്നതെന്നു വ്യക്തം!
യേശുവെന്ന നാമത്തിനുമുന്നില്‍ 'ശ്രീ' പ്രയോഗം എത്രമാത്രം അപ്രായോഗികമാണെന്ന് ഇനി പരിശോധിക്കാം! ഇംഗ്ലീഷിലെ 'മിസ്റ്റര്‍'എന്നവാക്കിനു പകരം മലയാളത്തില്‍ അല്ലെങ്കില്‍ ഇന്ത്യന്‍ ഭാഷകളില്‍ ഉപയോഗിക്കുന്ന പദം മാത്രമല്ല 'ശ്രീ'യെന്നത്. ഇംഗ്ലീഷ് ബൈബിളില്‍ ഒരിടത്തും യേശുവിനെ 'മിസ്റ്റര്‍' എന്നു സംബോധന ചെയ്തതായി കാണുന്നില്ല. ഇതിലൂടെതന്നെ ഇക്കാര്യം വ്യക്തമാകുന്നു.
യേശു, ഈശോ, ജീസ്സസ്, എന്നിങ്ങനെ വിവിധ ഭാഷകളില്‍ വിളിക്കപ്പെടുന്നുവെങ്കിലും എല്ലാം ഒന്നുതന്നെ. ചില വിദേശഭാഷകളിലെ വാക്കുകള്‍ ലോപിച്ച് ഉണ്ടായതാണ്, യേശു, ഈശോ എന്നൊക്കെയുള്ളത്. ഉദാഹരണത്തിന്; മലയാളത്തില്‍ ഇന്നുപയോഗിക്കുന്ന പല വാക്കുകളും പോര്‍ട്ടുഗീസ് ഭാഷയില്‍ നിന്നുള്ളതാണെന്നു നാം കണ്ടുകഴിഞ്ഞു. ഹീബ്രു ഭാഷയില്‍നിന്ന് 'അമാനുഏല്‍' ഇമ്മാനുവേലും 'യ്ഈശോ' ഈശോയുമായി. 'ഊശാനാ' ഓശാനയും മ്ശീഹാ മിശിഹാ ആയതും ഇതേ ഭാഷയില്‍ നിന്നുതന്നെ! സുറിയാനിയിലും 'മ്ശീഹാ' എന്നാണ് പറയുന്നത്. ഹീബ്രുഭാഷയിലെ 'യഹോഅ' മലയാളത്തില്‍ യഹോവയായി! 'യേശുഅ' എന്ന സുറിയാനി പദം ലോപിച്ചതാണ് യേശു. ജര്‍മ്മന്‍ ഭാഷയില്‍ യേശുവിനെ 'ജേസ്സുസ്' എന്നു വിളിക്കും. അതായത് ഉച്ഛാരണത്തിലെ മാറ്റമല്ലാതെ മറ്റൊന്നും യേശുവിന്‍റെ പേരില്‍ വന്നിട്ടില്ല.

ഇനി കാര്യത്തിലേക്കുവരാം; യേശുവിന്‍റെ നാമത്തിന് ഇനിയുമൊരു വിശുദ്ധീകരണത്തിന്‍റെ ആവശ്യമുണ്ടോ? ലോകത്തെ മുഴുവന്‍ വിശുദ്ധീകരിക്കാന്‍ തക്കവിധം പരിശുദ്ധമായ നാമമാണ് യേശുവെന്ന നാമം! എല്ലാ നാമങ്ങള്‍ക്കുംമേലെ ദൈവം ഉയര്‍ത്തി സ്ഥാപിച്ച നാമത്തെ വിശുദ്ധീകരിക്കാന്‍, കുട്ടിച്ചാത്തനെ വിശുദ്ധീകരിക്കാന്‍പോലും ഉപയോഗിക്കുന്ന ഒരു പദം ഉപയോഗിക്കുന്നതിലൂടെ പിശാചിന് ഒരു ഗൂഢലക്ഷ്യമുണ്ട്. യേശുവെന്ന നാമം കേള്‍ക്കുന്നതുപോലും സാത്താന്‍റെ നട്ടെല്ലിനെ മരവിപ്പിക്കുന്ന പ്രഹരമാണ്! യേശു നാമത്തോട് മറ്റെന്തെങ്കിലും ചേര്‍ത്തുവച്ച് ആ ഉന്നതമായ നാമത്തിന്‍റെ ശക്തി കുറയ്ക്കുകയെന്നത് അവന്‍റെ ആവശ്യമാണ്. അതോടൊപ്പം യേശുവിന്‍റെ നാമത്തിന് ഇനിയും വിശുദ്ധി വേണമെന്നു ചിന്തിപ്പിക്കുന്നതിലൂടെ ആ നാമത്തെയും, ഇതിനെ പരമോന്നതിയിലേക്ക് ഉയര്‍ത്തിയ ദൈവത്തെയും ഇകഴ്ത്തുകയാണു ചെയ്യുന്നത്. യേശുവെന്ന നാമത്തിനു മുന്നില്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുമടക്കും. അത് 'ശ്രീ'യേശു എന്ന നാമത്തിനു മുന്നിലല്ല. കര്‍ത്താവ് വീണ്ടും വരുന്നതുവരെ തത്ക്കാലം പിടിച്ചുനില്‍ക്കാനുള്ള ബദ്ധപ്പാടിലാണു പിശാച്!

യേശു മനുഷ്യനല്ല; ദൈവമാണ്! ദൈവമായിരുന്നിട്ടും ദൈവവുമായുള്ള സമാനത കണക്കിലെടുക്കാതെ മനുഷ്യനായി ഈ ഭൂമിയിലേക്കു വന്നു. തന്‍റെ രക്ഷാകരദൌത്യം പൂര്‍ത്തിയാക്കി ആയിരുന്നിടത്തേക്ക് തിരികെപ്പോയി; ഇനി യേശു മനുഷ്യനല്ല; പൂര്‍ണ്ണനായ ദൈവമാണ്. ഇനിയൊരിക്കലും മനുഷ്യനാകുകയുമില്ല! അതിനാല്‍തന്നെ ആ പരിശുദ്ധിയെ വര്‍ദ്ധിപ്പിക്കാന്‍ മനുഷ്യനു കഴിയുകയില്ല; അതു പൂര്‍ണ്ണതയിലാണുള്ളത്. തനി തങ്കത്തിനു പുറത്ത് പിച്ചള പൊതിയുന്നതുപോലെ അപഹാസ്യമായ പ്രവര്‍ത്തിയുമാണ്!

സാംസ്കാരികതയുടെയും പ്രാദേശികവാദത്തിന്‍റെയും മറവില്‍ വിജാതിയവത്ക്കരണമാണ് നടപ്പാകുന്നത് എന്നകാര്യത്തില്‍ ഇനിയും അജ്ഞത പുലര്‍ത്തുന്നവര്‍ സൂക്ഷിക്കുക! വചനം അരുളിച്ചെയ്യുന്നു:"അപ്പോള്‍ അവന്‍, ദൈവത്തെക്കുറിച്ച് അജ്ഞത പുലര്‍ത്തുന്നവര്‍ക്കും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ സുവിശേഷം അനുസരിക്കാത്തവര്‍ക്കും എതിരായി പ്രതികാരം ചെയ്യും. അവര്‍ കര്‍ത്താവിന്‍റെ സന്നിധിയില്‍നിന്നും അവന്‍റെ ശക്തിയുടെ മഹത്വത്തില്‍നിന്നും തിരസ്കരിക്കപ്പെട്ട് നിത്യനാശം ശിക്ഷയായനുഭവിക്കും"(2തെസ:1;8,9).

'ശ്രീ'യേശുവെന്നോ യേശുദേവനെന്നോ പറഞ്ഞുകൊണ്ട് ആരെങ്കിലും നിങ്ങളെ സമീപിച്ചാല്‍ 'ബര്‍' യേശുവെന്ന മന്ത്രവാദിയേയും യേശുദാസ് എന്ന പേരിലുള്ള വ്യക്തികളെയും എങ്ങനെ കാണുന്നുവോ അതിനപ്പുറം പരിഗണനകള്‍ നല്‍കേണ്ടതില്ല. അവരെ നിങ്ങള്‍ ഭയപ്പെടുകയും വേണ്ട! എന്തെന്നാല്‍, നമ്മുടെ ദൈവം 
 http://www.manovaonline.com/newscontent.php?id=65

Tuesday, 26 August 2014

നിലവിളക്കിനുവേണ്ടിയുള്ള `നിലവിളി`!

ആംസ്ട്രോങ്ങ് ജോസഫ്

കാണാന്‍ വളരെ മനോഹരമാണു നിലവിളക്ക്! രൂപവും ഭാവവുമെല്ലാം അതിന്‍റെ നിര്‍മ്മിതിയില്‍ തന്നെ മികവുറ്റതാക്കി. ഭാരതീയ സംസ്കാരത്തിന്‍റെ മൂര്‍ത്തീഭാവമായി, പ്രകാശം ലോകത്തിനു പകരുന്നതിന്‍റെ പ്രതീകമായിയൊക്കെ നിലവിളക്കു തലയുയര്‍ത്തി നില്‍ക്കുന്നു. ആരാധനയ്ക്കുമാത്രമല്ല ഉദ്ഘാടനങ്ങള്‍ക്കും സാംസ്കാരിക സമ്മേളനങ്ങള്‍ക്കുമെല്ലാം ഒഴിച്ചുകൂടാനാകാത്ത സ്ഥാനം പ്രാപിക്കുകയെന്നതിലൂടെ ഇത്രമാത്ര സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിട്ടുള്ള മറ്റൊരു വസ്തു ഇല്ലെന്നുതന്നെ പറയാം!
ആല്‍ത്തറകള്‍ മുതല്‍ അരമനകള്‍ വരെയും കുടില്‍മുതല്‍ കൊട്ടാരംവരെയും കടന്നുചെല്ലാന്‍ കഴിഞ്ഞിട്ടുള്ള നിലവിളക്കിന്‍റെ ശില്‍പ്പി ഉന്നതനായ കലാകാരന്‍ എന്നതില്‍ തര്‍ക്കമില്ല. ചില അലങ്കാരങ്ങളിലൊഴികെ യാതൊരു രൂപമാറ്റവും ഇല്ലാതെ നിലനില്‍ക്കുന്ന നിലവിളക്കിനോളം സ്ഥായീഭാവം നിലനിര്‍ത്തുന്ന മറ്റൊന്ന് ഉണ്ടോയെന്നുതന്നെ സംശയമാണ്.
തോമസ് ആല്‍വാ എഡിസണ്‍ കണ്ടുപിടിച്ച ഫിലമെന്റ്(ബള്‍ബ്)മുതല്‍ റൈറ്റ്സഹോദരന്മാര്‍ നിര്‍മ്മിച്ച വിമാനംപോലും ആരംഭത്തില്‍നിന്നും ഏറെ മാറിയിരിക്കുന്നു. എഡിസന്‍റെ മറ്റൊരു കണ്ടുപിടുത്തമായ സിനിമാ ഇന്നെവിടെ എത്തി നില്‍ക്കുന്നുവെന്നും നമുക്കറിയാം. സി.എഫ്. എല്‍. ഉം ഹാലോജനുമടക്കം വെളിച്ചത്തിന്‍റെ വിപ്ലവം മുന്നോട്ടു കുതിക്കുമ്പോഴും ഒളിമങ്ങാതെ പ്രഭ ചൊരിഞ്ഞു നില്‍ക്കുന്ന നിലവിളക്കിന്‍റെ രൂപത്തില്‍ ഒരു മാറ്റവുമില്ല!
ചില 'ക്രിസ്ത്യാനികള്‍' നിലവിളക്കിനെ കുറച്ചു ഭാവമാറ്റം വരുത്തിയതൊഴിച്ചാല്‍ രൂപത്തില്‍ അവര്‍പോലും കൈകടത്തിയിട്ടില്ല. ഒരു കുരിശും പിന്നെയൊരു പ്രാവിനെയും നിലവിളക്കിനു മുകളില്‍ വാര്‍ത്തുവച്ച 'ക്രിസ്ത്യാനി'യെ ഇവിടെ ഗൌനിക്കേണ്ട കാര്യമില്ല. ആശാരി പറഞ്ഞാല്‍ അവര്‍ കുരിശു വെഞ്ചരിച്ച് കട്ടിളപ്പടിയുടെ താഴെ കുഴിച്ചിടും. എന്നിട്ട് അവനും അവന്‍റെ 'പട്ടി'പോലും ആ കട്ടിളപ്പടിയില്‍ ചവിട്ടി നടക്കും! അത് അവന്‍റെയൊരു സന്തോഷം! മന്ത്രവാദിയുടെ അടുത്തുപോയാലും അവന്‍ പറയുന്നതുപോലെ കുരിശു ക്ലോസറ്റിനു കീഴെയും കുഴിച്ചിടും; എന്നിട്ടു മന്ത്രവാദിയും കുരിശിനെ അംഗീകരിക്കുന്ന 'വിശുദ്ധന്‍' ആണെന്നു പ്രഖ്യാപിക്കുകയും ചെയ്യും! മന്ത്രവാദിക്കും ആശാരിക്കും ഓരോ വെടിക്കു ഈരണ്ടു പക്ഷികള്‍! ക്രിസ്ത്യാനിയെ കയ്യിലെടുക്കാനും കഴിഞ്ഞു കുരിശിനെ അപമാനിക്കാനും കഴിഞ്ഞു!
 ഗാ൪ലാഡ് ഫാ.ജോജിലിഗംവും പിന്നേ പൈനാപ്പിള്‍, സില്‍കാസനം കാമുകിമാരുടെ അടിവസ്ത്രവും, ശിവശിവ!

ക്രൈസ്തവ പുരോഹിതന്മാര്‍പോലും ഇത്തരം കുരിശുകൊടുക്കല്‍ പരിപാടിയുണ്ടെന്നാണു കേള്‍വി!
വിഷയത്തില്‍നിന്നും വ്യതിചലിക്കാതെ വിളക്കിലേക്കു വരാം. രൂപത്തില്‍ യാതൊരു വ്യതിയാനവുമില്ലാതെ സഹസ്രാബ്ദങ്ങളായി നിലനില്‍ക്കുന്നതില്‍ നിന്നുതന്നെ ഇതൊരു ആഢംബര വസ്തുവോ വെറുമൊരു ശില്‍പ്പമോ അല്ലെന്നു വ്യക്തം! ആഴമായ അര്‍ത്ഥതലങ്ങളും വിശ്വാസപരമായ കൃത്യതയും പാലിക്കപ്പെടേണ്ടതായ ആചാരരീതികളും സമ്മേളിച്ചതാണു 'നിലവിളക്ക്'!
ഹോട്ടലുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും സാംസ്കാരിക സമ്മേളനങ്ങളിലും ആഢംബരത്തിനായി അലങ്കരിച്ചുനിര്‍ത്തുന്ന കൌതുക വസ്തുവെന്നതിലുപരി നിലവിളക്കിനു വിശ്വാസത്തിന്‍റെതും മതാചാരത്തിന്‍റെതുമായ പ്രതീകമുണ്ട്. അതിനുമപ്പുറം ഓരോ ഭാഗങ്ങളിലും ഹിന്ദുദൈവങ്ങളുടെ സാന്നിധ്യത്തിന്‍റെ അടയാളങ്ങളുമുണ്ട് എന്നതാണു വസ്തുത! അതുകൊണ്ടുതന്നെയാണ് അതിന്‍റെ ആകാരത്തില്‍ യാതൊരു മാറ്റവുമില്ലാതെ നിലനിര്‍ത്തുന്നതും. നിലവിളക്ക് ഉപയോഗിക്കുന്ന പലര്‍ക്കും (ഹൈന്ദവര്‍ക്കുപോലും) ഇതറിയില്ല. അജ്ഞതയില്‍നിന്നോ അതിബുദ്ധിയില്‍നിന്നോ ഉരുത്തിരിഞ്ഞ പ്രതിഭാസമായി നിലവിളക്കിനെ ക്രിസ്തീയവത്ക്കരിക്കന്‍ സഭാമേലാളന്മാര്‍ കിണഞ്ഞു ശ്രമിക്കുകയാണ്. അതിന്‍റെ ഭാഗമായി ക്രിസ്തീയ ആരാധനാലയങ്ങളിലും ക്രൈസ്തവഭവനങ്ങളിലും കുരിശുവച്ചും അല്ലാതെയുമായി പ്രതിഷ്ഠിച്ചു കഴിഞ്ഞു. ഈ കുരിശു വച്ചിരിക്കുന്നത് എവിടെയാണെന്നു ശ്രദ്ധിക്കുക! നിലവിളക്ക് എന്താണെന്നു തിരിച്ചറിയുമ്പോള്‍ അതു വ്യക്തമാകും.
ശൈവമതത്തില്‍ നിലവിളക്ക് അര്‍ത്ഥനാരീശ്വര സങ്കല്പത്തിന്‍റെ പ്രതീകമാണ്. ശൈവമതത്തിലെ ഒഴിച്ചുകൂടാനാവാത്ത അടിസ്ഥാന സങ്കല്പങ്ങളാണ് ലിംഗാരാധനയും യോനീപൂജയും! നിലവിളക്കിലെ ആക്സിസ്(ദണ്ഡ്)പോലുള്ള ഭാഗം ശിവലിംഗത്തെയും എണ്ണനിറയ്ക്കുന്ന ഭാഗം പാര്‍വ്വതിയുടെ യോനിയേയുമാണു പ്രതിനിധീകരിക്കുന്നത്. അതായത്, ശിവന്‍റെയും പാര്‍വ്വതിയുടെയും സംയോഗത്തെയാണു നിലവിളക്ക് സൂചിപ്പിക്കുന്നത്. പ്രകൃതിയുടെയും പുരുഷന്‍റെയും കൂടിച്ചേരലാണു ശിവ-പാര്‍വ്വതീ സംയോഗത്തിന് അവര്‍ കൊടുക്കുന്ന വ്യാഖ്യാനം! സ്ത്രീത്വം (പാര്‍വ്വതി) ആകുന്ന എണ്ണയെ ജ്വലിപ്പിക്കുന്ന പുരുഷത്വം (ശിവന്‍) ആകുന്ന അഗ്നിയെയാണ് നിലവിളക്ക് പ്രതിനിധാനം ചെയ്യുന്നത്. ശിവന്‍റെ ലിംഗവും പാര്‍വ്വതിയുടെ യോനിയും ചേര്‍ന്നുള്ള സംയോഗത്തില്‍ പുറപ്പെടുന്ന 'മഥനജല'മാണ് എണ്ണ. സംയോഗത്തിലുണ്ടാകുന്ന സ്ഫുലിംഗങ്ങളാണ് അഗ്നിയാകുന്ന തിരി(സ്പാര്‍ക്കിങ്ങില്‍ ഉണ്ടാകുന്ന തീപ്പൊരി). അതാണു 'വിശ്വപ്രകാശം!'
ഇനിയും ചിലതുകൂടിയുണ്ട്; പാര്‍വ്വതിയോടൊപ്പമുള്ള വേഴ്ചയില്‍ രതിമൂര്‍ച്ചസമയത്ത് ശിവനില്‍നിന്നു പുറപ്പെടുന്ന ശബ്ദമാണ്, 'ഓം' എന്ന ഓംകാരം! വിശ്വത്തെ താങ്ങിനിര്‍ത്തുന്നത് ഈ ഓംകാരമാണെന്നാണ് ഹൈന്ദവവിശ്വാസം. ചില 'കു'ബുദ്ധിജീവികള്‍ 'ഓം യേശുവേ നമഹഃ' എന്നു പറഞ്ഞ് യേശുവിനെയും ഭാരതീയ വത്ക്കരിക്കുന്നത് കേട്ടിട്ടില്ലേ? 'ഓം' കാരത്തെക്കുറിച്ച് വേറെയും പല വാദഗതികളുമുണ്ടെങ്കിലും എല്ലാ മന്ത്രങ്ങളുടെയും ആരംഭം 'ഓം 'ല്‍ നിന്നാകണം എന്നാണു നിയമം! മന്ത്രവാദികള്‍ സ്വര്‍ഗ്ഗരാജ്യം അവകാശപ്പെടുത്തില്ലെന്നു വിശ്വസിക്കുകയും മന്ത്രവാദത്തെ ദൈവം വെറുക്കുന്നുവെന്ന് അറിവു ലഭിച്ചവരുമായ ക്രിസ്ത്യാനികള്‍ ഇതു തിരഞ്ഞെടുക്കുന്നതിലെ 'ദൈവശാസ്ത്രം' എന്താണ്? മന്ത്രവാദികളുടെ ഉപാസനാ മൂര്‍ത്തികളില്‍ ഒരുവനായി യേശുവിനെ അവഹേളിക്കുകയല്ലെ ചെയ്യുന്നത്?അപ്പനെ പട്ടിണിക്കിട്ടാലും പട്ടിക്കു കൊടുക്കുന്ന ബിസ്ക്കറ്റ് കൊടുക്കാതിരിക്കുന്നതല്ലെ നല്ലത്!
ഹിന്ദുമതത്തിലെതന്നെ മറ്റൊരു സിദ്ധാന്തമനുസരിച്ച് നിലവിളക്ക് ത്രിമൂര്‍ത്തികളുടെ(ബ്രഹ്മാവ്+വിഷ്ണു+പരമശിവന്‍) ഐക്യത്തിന്‍റെ പ്രതീകമാണ്. അതനുസരിച്ച് നിലവിളക്കിലെ ആക്സിസ് പോലെയുള്ള ഭാഗം ശിവന്‍റെയും എണ്ണയൊഴിക്കുന്ന ഭാഗം വിഷ്ണുവിന്‍റെയും ബേസ്(താമര ആകൃതിയിലുള്ള ഭാഗം)ബ്രഹ്മാവിനെയും സൂചിപ്പിക്കുന്നു.
ഇതൊക്കെ ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നവരുടെ കാര്യം. ഭഗവാനിലും ഭഗവതിയിലും ലിംഗാരാധനയിലും യോനീപൂജയിലും അര്‍ത്ഥനാരീശ്വര സങ്കല്പത്തിലുമൊന്നും വിശ്വസിക്കാത്ത ക്രൈസ്തവരുടെ ഭവനങ്ങളിലും പള്ളികളിലും നിലവിളക്കിനുള്ള സ്ഥാനം ഊഹിക്കാന്‍ കഴിയുന്നില്ല! നിലവിളക്കിനുവേണ്ടി മുറവിളികൂട്ടുന്ന ആളുകളുടെ യഥാര്‍ത്ഥ ലക്ഷ്യം വ്യക്തികളിലോ പ്രസ്ഥാനങ്ങളിലോ അധിഷ്ഠിതമല്ല. മറിച്ച് ക്രിസ്തുവിനെ അപമാനിക്കാനും ക്രിസ്തീയതയെ തകര്‍ക്കാനുമുള്ള സാത്താന്‍റെ ഗൂഢനീക്കത്തിന്‍റെ ഭാഗമാണ്.
വെളിച്ചമെന്ന നന്മയെ മാത്രമാണു നിലവിളക്കു  പ്രതിഷ്ഠയിലൂടെ ചിന്തിക്കുന്നുള്ളുവെങ്കില്‍ എന്തിനാണ് ഇത്രമാത്രം എണ്ണക്കരികൊണ്ട് ദൈവാലയം നിറക്കുന്നത്? ഒരു 'സ്വിച്ച്' അമര്‍ത്തിയാല്‍ തെളിയുന്ന എത്രയോ നല്ല  പ്രകാശങ്ങളുണ്ട്! (വിരല്‍ ഞൊടിച്ചാല്‍ തെളിയുന്നതുമുണ്ട്). വെളിച്ചം മാത്രമല്ല  ഉദ്ദേശമെന്നു മനസ്സിലാക്കാന്‍ ഇതിലൂടെ കഴിയും.  ശിവലിംഗത്തിനു മുകളിലോ പാര്‍വ്വതിയുടെ യോനിയിലോ കുരിശുവച്ചാല്‍ നിലവിളക്കു ക്രിസ്തീയമാകില്ല; അത് തിന്മയാണ്. പള്ളിമുറ്റത്ത് 'ആല്‍മരം' മുളച്ചുവന്നാല്‍, പള്ളി അമ്പലമാകുമോ?ഇതിലൊന്നും വലിയ കാര്യമില്ലെന്നു പറയുന്നവര്‍ ചിന്തിക്കുക; സ്വയം സമര്‍പ്പണത്തിന്‍റെ പ്രതീകമായ മെഴുകുതിരി അമ്പലങ്ങളില്‍ എന്തുകൊണ്ട് കത്തിക്കുന്നില്ല?
മന്ത്രവാദം നടത്തുന്നവര്‍ക്ക് ഒഴിച്ചുകൂടാനാകാത്ത ഒന്നാണു നിലവിളക്ക് എന്നതുതന്നെ ദൈവത്തിന്‍റെ ആലയത്തില്‍ ഇതു മ്ലേച്ഛവസ്തുവാണെന്നു വ്യക്തമാക്കുന്നു. മന്ത്രവാദം ദൈവം വെറുക്കുന്നുവെങ്കില്‍, അതിനുപയോഗിക്കുന്ന സകലതും അവിടുന്ന് വെറുക്കുന്നു.
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

നിലവിളക്കിനുവേണ്ടിയുള്ള `നിലവിളി`!

ആംസ്ട്രോങ്ങ് ജോസഫ്

കാണാന്‍ വളരെ മനോഹരമാണു നിലവിളക്ക്! രൂപവും ഭാവവുമെല്ലാം അതിന്‍റെ നിര്‍മ്മിതിയില്‍ തന്നെ മികവുറ്റതാക്കി. ഭാരതീയ സംസ്കാരത്തിന്‍റെ മൂര്‍ത്തീഭാവമായി, പ്രകാശം ലോകത്തിനു പകരുന്നതിന്‍റെ പ്രതീകമായിയൊക്കെ നിലവിളക്കു തലയുയര്‍ത്തി നില്‍ക്കുന്നു. ആരാധനയ്ക്കുമാത്രമല്ല ഉദ്ഘാടനങ്ങള്‍ക്കും സാംസ്കാരിക സമ്മേളനങ്ങള്‍ക്കുമെല്ലാം ഒഴിച്ചുകൂടാനാകാത്ത സ്ഥാനം പ്രാപിക്കുകയെന്നതിലൂടെ ഇത്രമാത്ര സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിട്ടുള്ള മറ്റൊരു വസ്തു ഇല്ലെന്നുതന്നെ പറയാം!
ആല്‍ത്തറകള്‍ മുതല്‍ അരമനകള്‍ വരെയും കുടില്‍മുതല്‍ കൊട്ടാരംവരെയും കടന്നുചെല്ലാന്‍ കഴിഞ്ഞിട്ടുള്ള നിലവിളക്കിന്‍റെ ശില്‍പ്പി ഉന്നതനായ കലാകാരന്‍ എന്നതില്‍ തര്‍ക്കമില്ല. ചില അലങ്കാരങ്ങളിലൊഴികെ യാതൊരു രൂപമാറ്റവും ഇല്ലാതെ നിലനില്‍ക്കുന്ന നിലവിളക്കിനോളം സ്ഥായീഭാവം നിലനിര്‍ത്തുന്ന മറ്റൊന്ന് ഉണ്ടോയെന്നുതന്നെ സംശയമാണ്.
തോമസ് ആല്‍വാ എഡിസണ്‍ കണ്ടുപിടിച്ച ഫിലമെന്റ്(ബള്‍ബ്)മുതല്‍ റൈറ്റ്സഹോദരന്മാര്‍ നിര്‍മ്മിച്ച വിമാനംപോലും ആരംഭത്തില്‍നിന്നും ഏറെ മാറിയിരിക്കുന്നു. എഡിസന്‍റെ മറ്റൊരു കണ്ടുപിടുത്തമായ സിനിമാ ഇന്നെവിടെ എത്തി നില്‍ക്കുന്നുവെന്നും നമുക്കറിയാം. സി.എഫ്. എല്‍. ഉം ഹാലോജനുമടക്കം വെളിച്ചത്തിന്‍റെ വിപ്ലവം മുന്നോട്ടു കുതിക്കുമ്പോഴും ഒളിമങ്ങാതെ പ്രഭ ചൊരിഞ്ഞു നില്‍ക്കുന്ന നിലവിളക്കിന്‍റെ രൂപത്തില്‍ ഒരു മാറ്റവുമില്ല!
ചില 'ക്രിസ്ത്യാനികള്‍' നിലവിളക്കിനെ കുറച്ചു ഭാവമാറ്റം വരുത്തിയതൊഴിച്ചാല്‍ രൂപത്തില്‍ അവര്‍പോലും കൈകടത്തിയിട്ടില്ല. ഒരു കുരിശും പിന്നെയൊരു പ്രാവിനെയും നിലവിളക്കിനു മുകളില്‍ വാര്‍ത്തുവച്ച 'ക്രിസ്ത്യാനി'യെ ഇവിടെ ഗൌനിക്കേണ്ട കാര്യമില്ല. ആശാരി പറഞ്ഞാല്‍ അവര്‍ കുരിശു വെഞ്ചരിച്ച് കട്ടിളപ്പടിയുടെ താഴെ കുഴിച്ചിടും. എന്നിട്ട് അവനും അവന്‍റെ 'പട്ടി'പോലും ആ കട്ടിളപ്പടിയില്‍ ചവിട്ടി നടക്കും! അത് അവന്‍റെയൊരു സന്തോഷം! മന്ത്രവാദിയുടെ അടുത്തുപോയാലും അവന്‍ പറയുന്നതുപോലെ കുരിശു ക്ലോസറ്റിനു കീഴെയും കുഴിച്ചിടും; എന്നിട്ടു മന്ത്രവാദിയും കുരിശിനെ അംഗീകരിക്കുന്ന 'വിശുദ്ധന്‍' ആണെന്നു പ്രഖ്യാപിക്കുകയും ചെയ്യും! മന്ത്രവാദിക്കും ആശാരിക്കും ഓരോ വെടിക്കു ഈരണ്ടു പക്ഷികള്‍! ക്രിസ്ത്യാനിയെ കയ്യിലെടുക്കാനും കഴിഞ്ഞു കുരിശിനെ അപമാനിക്കാനും കഴിഞ്ഞു! ക്രൈസ്തവ പുരോഹിതന്മാര്‍പോലും ഇത്തരം കുരിശുകൊടുക്കല്‍ പരിപാടിയുണ്ടെന്നാണു കേള്‍വി!
വിഷയത്തില്‍നിന്നും വ്യതിചലിക്കാതെ വിളക്കിലേക്കു വരാം. രൂപത്തില്‍ യാതൊരു വ്യതിയാനവുമില്ലാതെ സഹസ്രാബ്ദങ്ങളായി നിലനില്‍ക്കുന്നതില്‍ നിന്നുതന്നെ ഇതൊരു ആഢംബര വസ്തുവോ വെറുമൊരു ശില്‍പ്പമോ അല്ലെന്നു വ്യക്തം! ആഴമായ അര്‍ത്ഥതലങ്ങളും വിശ്വാസപരമായ കൃത്യതയും പാലിക്കപ്പെടേണ്ടതായ ആചാരരീതികളും സമ്മേളിച്ചതാണു 'നിലവിളക്ക്'!
ഹോട്ടലുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും സാംസ്കാരിക സമ്മേളനങ്ങളിലും ആഢംബരത്തിനായി അലങ്കരിച്ചുനിര്‍ത്തുന്ന കൌതുക വസ്തുവെന്നതിലുപരി നിലവിളക്കിനു വിശ്വാസത്തിന്‍റെതും മതാചാരത്തിന്‍റെതുമായ പ്രതീകമുണ്ട്. അതിനുമപ്പുറം ഓരോ ഭാഗങ്ങളിലും ഹിന്ദുദൈവങ്ങളുടെ സാന്നിധ്യത്തിന്‍റെ അടയാളങ്ങളുമുണ്ട് എന്നതാണു വസ്തുത! അതുകൊണ്ടുതന്നെയാണ് അതിന്‍റെ ആകാരത്തില്‍ യാതൊരു മാറ്റവുമില്ലാതെ നിലനിര്‍ത്തുന്നതും. നിലവിളക്ക് ഉപയോഗിക്കുന്ന പലര്‍ക്കും (ഹൈന്ദവര്‍ക്കുപോലും) ഇതറിയില്ല. അജ്ഞതയില്‍നിന്നോ അതിബുദ്ധിയില്‍നിന്നോ ഉരുത്തിരിഞ്ഞ പ്രതിഭാസമായി നിലവിളക്കിനെ ക്രിസ്തീയവത്ക്കരിക്കന്‍ സഭാമേലാളന്മാര്‍ കിണഞ്ഞു ശ്രമിക്കുകയാണ്. അതിന്‍റെ ഭാഗമായി ക്രിസ്തീയ ആരാധനാലയങ്ങളിലും ക്രൈസ്തവഭവനങ്ങളിലും കുരിശുവച്ചും അല്ലാതെയുമായി പ്രതിഷ്ഠിച്ചു കഴിഞ്ഞു. ഈ കുരിശു വച്ചിരിക്കുന്നത് എവിടെയാണെന്നു ശ്രദ്ധിക്കുക! നിലവിളക്ക് എന്താണെന്നു തിരിച്ചറിയുമ്പോള്‍ അതു വ്യക്തമാകും.
ശൈവമതത്തില്‍ നിലവിളക്ക് അര്‍ത്ഥനാരീശ്വര സങ്കല്പത്തിന്‍റെ പ്രതീകമാണ്. ശൈവമതത്തിലെ ഒഴിച്ചുകൂടാനാവാത്ത അടിസ്ഥാന സങ്കല്പങ്ങളാണ് ലിംഗാരാധനയും യോനീപൂജയും! നിലവിളക്കിലെ ആക്സിസ്(ദണ്ഡ്)പോലുള്ള ഭാഗം ശിവലിംഗത്തെയും എണ്ണനിറയ്ക്കുന്ന ഭാഗം പാര്‍വ്വതിയുടെ യോനിയേയുമാണു പ്രതിനിധീകരിക്കുന്നത്. അതായത്, ശിവന്‍റെയും പാര്‍വ്വതിയുടെയും സംയോഗത്തെയാണു നിലവിളക്ക് സൂചിപ്പിക്കുന്നത്. പ്രകൃതിയുടെയും പുരുഷന്‍റെയും കൂടിച്ചേരലാണു ശിവ-പാര്‍വ്വതീ സംയോഗത്തിന് അവര്‍ കൊടുക്കുന്ന വ്യാഖ്യാനം! സ്ത്രീത്വം (പാര്‍വ്വതി) ആകുന്ന എണ്ണയെ ജ്വലിപ്പിക്കുന്ന പുരുഷത്വം (ശിവന്‍) ആകുന്ന അഗ്നിയെയാണ് നിലവിളക്ക് പ്രതിനിധാനം ചെയ്യുന്നത്. ശിവന്‍റെ ലിംഗവും പാര്‍വ്വതിയുടെ യോനിയും ചേര്‍ന്നുള്ള സംയോഗത്തില്‍ പുറപ്പെടുന്ന 'മഥനജല'മാണ് എണ്ണ. സംയോഗത്തിലുണ്ടാകുന്ന സ്ഫുലിംഗങ്ങളാണ് അഗ്നിയാകുന്ന തിരി(സ്പാര്‍ക്കിങ്ങില്‍ ഉണ്ടാകുന്ന തീപ്പൊരി). അതാണു 'വിശ്വപ്രകാശം!'
ഇനിയും ചിലതുകൂടിയുണ്ട്; പാര്‍വ്വതിയോടൊപ്പമുള്ള വേഴ്ചയില്‍ രതിമൂര്‍ച്ചസമയത്ത് ശിവനില്‍നിന്നു പുറപ്പെടുന്ന ശബ്ദമാണ്, 'ഓം' എന്ന ഓംകാരം! വിശ്വത്തെ താങ്ങിനിര്‍ത്തുന്നത് ഈ ഓംകാരമാണെന്നാണ് ഹൈന്ദവവിശ്വാസം. ചില 'കു'ബുദ്ധിജീവികള്‍ 'ഓം യേശുവേ നമഹഃ' എന്നു പറഞ്ഞ് യേശുവിനെയും ഭാരതീയ വത്ക്കരിക്കുന്നത് കേട്ടിട്ടില്ലേ? 'ഓം' കാരത്തെക്കുറിച്ച് വേറെയും പല വാദഗതികളുമുണ്ടെങ്കിലും എല്ലാ മന്ത്രങ്ങളുടെയും ആരംഭം 'ഓം 'ല്‍ നിന്നാകണം എന്നാണു നിയമം! മന്ത്രവാദികള്‍ സ്വര്‍ഗ്ഗരാജ്യം അവകാശപ്പെടുത്തില്ലെന്നു വിശ്വസിക്കുകയും മന്ത്രവാദത്തെ ദൈവം വെറുക്കുന്നുവെന്ന് അറിവു ലഭിച്ചവരുമായ ക്രിസ്ത്യാനികള്‍ ഇതു തിരഞ്ഞെടുക്കുന്നതിലെ 'ദൈവശാസ്ത്രം' എന്താണ്? മന്ത്രവാദികളുടെ ഉപാസനാ മൂര്‍ത്തികളില്‍ ഒരുവനായി യേശുവിനെ അവഹേളിക്കുകയല്ലെ ചെയ്യുന്നത്?അപ്പനെ പട്ടിണിക്കിട്ടാലും പട്ടിക്കു കൊടുക്കുന്ന ബിസ്ക്കറ്റ് കൊടുക്കാതിരിക്കുന്നതല്ലെ നല്ലത്!
ഹിന്ദുമതത്തിലെതന്നെ മറ്റൊരു സിദ്ധാന്തമനുസരിച്ച് നിലവിളക്ക് ത്രിമൂര്‍ത്തികളുടെ(ബ്രഹ്മാവ്+വിഷ്ണു+പരമശിവന്‍) ഐക്യത്തിന്‍റെ പ്രതീകമാണ്. അതനുസരിച്ച് നിലവിളക്കിലെ ആക്സിസ് പോലെയുള്ള ഭാഗം ശിവന്‍റെയും എണ്ണയൊഴിക്കുന്ന ഭാഗം വിഷ്ണുവിന്‍റെയും ബേസ്(താമര ആകൃതിയിലുള്ള ഭാഗം)ബ്രഹ്മാവിനെയും സൂചിപ്പിക്കുന്നു.
ഇതൊക്കെ ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നവരുടെ കാര്യം. ഭഗവാനിലും ഭഗവതിയിലും ലിംഗാരാധനയിലും യോനീപൂജയിലും അര്‍ത്ഥനാരീശ്വര സങ്കല്പത്തിലുമൊന്നും വിശ്വസിക്കാത്ത ക്രൈസ്തവരുടെ ഭവനങ്ങളിലും പള്ളികളിലും നിലവിളക്കിനുള്ള സ്ഥാനം ഊഹിക്കാന്‍ കഴിയുന്നില്ല! നിലവിളക്കിനുവേണ്ടി മുറവിളികൂട്ടുന്ന ആളുകളുടെ യഥാര്‍ത്ഥ ലക്ഷ്യം വ്യക്തികളിലോ പ്രസ്ഥാനങ്ങളിലോ അധിഷ്ഠിതമല്ല. മറിച്ച് ക്രിസ്തുവിനെ അപമാനിക്കാനും ക്രിസ്തീയതയെ തകര്‍ക്കാനുമുള്ള സാത്താന്‍റെ ഗൂഢനീക്കത്തിന്‍റെ ഭാഗമാണ്.
വെളിച്ചമെന്ന നന്മയെ മാത്രമാണു നിലവിളക്കു  പ്രതിഷ്ഠയിലൂടെ ചിന്തിക്കുന്നുള്ളുവെങ്കില്‍ എന്തിനാണ് ഇത്രമാത്രം എണ്ണക്കരികൊണ്ട് ദൈവാലയം നിറക്കുന്നത്? ഒരു 'സ്വിച്ച്' അമര്‍ത്തിയാല്‍ തെളിയുന്ന എത്രയോ നല്ല  പ്രകാശങ്ങളുണ്ട്! (വിരല്‍ ഞൊടിച്ചാല്‍ തെളിയുന്നതുമുണ്ട്). വെളിച്ചം മാത്രമല്ല  ഉദ്ദേശമെന്നു മനസ്സിലാക്കാന്‍ ഇതിലൂടെ കഴിയും.  ശിവലിംഗത്തിനു മുകളിലോ പാര്‍വ്വതിയുടെ യോനിയിലോ കുരിശുവച്ചാല്‍ നിലവിളക്കു ക്രിസ്തീയമാകില്ല; അത് തിന്മയാണ്. പള്ളിമുറ്റത്ത് 'ആല്‍മരം' മുളച്ചുവന്നാല്‍, പള്ളി അമ്പലമാകുമോ?ഇതിലൊന്നും വലിയ കാര്യമില്ലെന്നു പറയുന്നവര്‍ ചിന്തിക്കുക; സ്വയം സമര്‍പ്പണത്തിന്‍റെ പ്രതീകമായ മെഴുകുതിരി അമ്പലങ്ങളില്‍ എന്തുകൊണ്ട് കത്തിക്കുന്നില്ല?
മന്ത്രവാദം നടത്തുന്നവര്‍ക്ക് ഒഴിച്ചുകൂടാനാകാത്ത ഒന്നാണു നിലവിളക്ക് എന്നതുതന്നെ ദൈവത്തിന്‍റെ ആലയത്തില്‍ ഇതു മ്ലേച്ഛവസ്തുവാണെന്നു വ്യക്തമാക്കുന്നു. മന്ത്രവാദം ദൈവം വെറുക്കുന്നുവെങ്കില്‍, അതിനുപയോഗിക്കുന്ന സകലതും അവിടുന്ന് വെറുക്കുന്നു.
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
http://www.manovaonline.com/newscontent.php?id=96

കുര്‍ബാനക്ക് 
വീഞ്ഞുപയോഗിക്കണമെന്നില്ല : 
മാര്‍ ക്രിസോസ്റ്റം
http://www.mathrubhumi.com/story.php?id=479387
കൊച്ചി : കുര്‍ബാനയക്ക് വീഞ്ഞ് ഉപയോഗിക്കണമെന്നില്ലെന്ന് മാര്‍തോമാ വലിയ മെത്രാപ്പൊലീത്ത മാര്‍ ക്രിസോസ്റ്റം അഭിപ്രായപ്പെട്ടു. വീഞ്ഞ് ഉപയോഗിക്കുന്നതിനെക്കുറിച്ച് സഭകള്‍ പുനഃപ്പരിശോധന നടത്തണം. എന്നാല്‍ ആരോപണം ഉന്നയിക്കുന്നവരോട് യോജിപ്പില്ല. വീഞ്ഞിനുപകരം പണ്ട് കാലത്ത് മുന്തിരിങ്ങ വെള്ളത്തിലിട്ട് ഉപയോഗിച്ചിരുന്ന രീതിയെക്കുറിച്ചും ആലോചിക്കണം.

മറ്റുബാറുകള്‍ അടച്ച് ഫൈവ് സ്റ്റാര്‍ ബാറുകള്‍ നിലനിര്‍ത്തുന്നതിനോട് യോജിക്കാനാവില്ല. മദ്യനിരോധനത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ക്രിസോസ്റ്റത്തിന്റെ അഭിപ്രായത്തോട് യോജിക്കാനാകില്ലെന്ന് സിറോ മലബാര്‍ സഭാ വക്താവ് ഫാ. പോള്‍ തേലക്കാട് പ്രതികരിച്ചു.

സര്‍ക്കാര്‍ മദ്യനിരോധനം പ്രഖ്യാപിച്ചപ്പോള്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് പള്ളിയിലെ വീഞ്ഞുപയോഗത്തെക്കുറിച്ച് പരാമര്‍ശിച്ചത്. ഇത് വിവാദമാവുകയായിരുന്നു.
പല ബിഷപ്പുമാർക്കും അബ്കാരി ലൈസൻസ്
Posted on: Tuesday, 26 August 2014


കൊച്ചി:  കേരളത്തിലെ പ്രമുഖ ബിഷപ്പുമാരിൽ  പലരും സ്വന്തം പേരിൽ  അബ്കാരി ലൈസൻസുള്ളവർ. തിരുവനന്തപുരം ആർച്ച് ബിഷപ്പ് സൂസ പാക്യം, വരാപ്പുഴ ആർച്ച് ബിഷപ്പ് ഫ്രാൻസിസ് കല്ലറയ്‌ക്കൽ, പത്തനംതിട്ട ഭദ്രാസനാധിപൻ യുഹാനോൻ മാർ ക്രിസോസ്റ്റം  മെത്രാപ്പൊലീത്ത, ഇടുക്കി ബിഷപ്പ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ, അങ്കമാലി ഭദ്രാസനാധിപൻ തോമസ് മാർ ദിവന്നാസിയോസ്, കോതമംഗലം ബിഷപ്പ്  മാർ ജോർജ് പുന്നക്കോട്ടിൽ, വരാപ്പുഴ കണ്ടനാട് ഭദ്രാസനാധിപൻ ഡോ. തോമസ് മാർ അത്താനാസിയോസ് തുടങ്ങിയവരുടെ പേരിലാണ് അബ്കാരി ലൈസൻസുകൾ.
കൊല്ലം, പാലക്കാട്, കോഴിക്കോട്, പാല, ചങ്ങനാശേരി ബിഷപ്പുമാർക്കും ലൈസൻസുണ്ട്. സി.എം.എസ് സഭ, ഹോളി ഫാമിലി മൊണാസ്ട്രി,  ആലുവ മംഗലപ്പുഴ സെമിനാരി, കർമലീത്ത സഭ എന്നിവരും ലൈസൻസ് എടുത്ത്  വൈൻ നിർമ്മിക്കുന്നുണ്ട്.  വിശുദ്ധ കുർബാനയ്ക്ക് വൈൻ നിർമിക്കാനായി കൊച്ചിൻ മാസ് വൈൻ റൂൾ പ്രകാരമാണ് ഇവർ ലൈസൻസിന് അപേക്ഷിച്ചിട്ടുള്ളത്. അതത് രൂപതകളിലെ പള്ളികളുടെ എണ്ണവും അപേക്ഷകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.  വർഷത്തിൽ മൂന്നും നാലും തവണയാണ് പല രൂപതകളും വൈൻ നിർമാണത്തിന് അനുമതി തേടുക. ഉല്പാദിപ്പിക്കുന്നതായി രേഖപ്പെടുത്തുന്ന വൈൻ ലിറ്ററിന് മൂന്നു രൂപ നിരക്കിൽ ഫീസും അടയ്ക്കണം.

 http://news.keralakaumudi.com/news.php?nid=7a3f8059a36ff10cb7be2f6fcb1bc1ed

സഭയില്‍ അല്‍മായര്‍ക്ക് കൂടുതല്‍ പങ്കാളിത്തം നല്‍കും : ആര്‍ച്ച് ബിഷപ്പ് ഫ്രാന്‍സിസ് കല്ലറക്കല്‍



കൊച്ചി: സഭയുടെ വിവിധ തലങ്ങളില്‍ അല്മായര്‍ക്ക് കൂടുതല്‍ പങ്കാളിത്തം നല്‍കുമെന്നും ഭാരതകത്തോലിക്കാസഭയ്ക്കുവേണ്ടി അല്മായ മുന്നേറ്റമായ ഓള്‍ ഇന്ത്യാ കാത്തലിക് യൂണിയന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഖനീയമാണെന്നും ആര്‍ച്ച്ബിഷപ് ഫ്രാന്‍സീസ് കല്ലറയ്ക്കല്‍. എറണാകുളം കലൂര്‍ റിന്യൂവല്‍ സെന്ററില്‍നടന്ന ഓള്‍ ഇന്ത്യാ കാത്തലിക്ക് യൂണിയന്‍ ദേശീയ ജനറല്‍ ബോഡി ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്. ക്രൈസ്തവസഭ പ്രതിസന്ധികളും പ്രതിബന്ധങ്ങളും നേരിടുമ്പോള്‍ തളരാതെ മുന്നേറുവാനുള്ള ശക്തിസ്രോതസ്സാണ് അല്മായ സമൂഹമെന്നും അദ്ദേഹം സൂചിപ്പിച്ചു. ദേശീയ പ്രസിഡന്റ് യൂജിന്‍ ഗോണ്‍സാല്‍വസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ വര്‍ക്കിങ്ങ് കമ്മിറ്റിയില്‍ സംസ്ഥാനങ്ങളിലെ പൊതു പ്രശ്‌നങ്ങളും പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

മൂന്നു ദിവസമായി നടന്ന വിവിധ സമ്മേളനങ്ങളില്‍ മുന്‍ കേന്ദ്രമന്ത്രി പ്രൊഫ..കെവി.തോമസ്.എം.പി, മേഘാലയ മന്ത്രി ശ്രീമതി ഡോ.അംബരീന്‍ ലിങ്‌ദോ, മുന്‍ എം.പി.ഡോ.ചാള്‍സ് ഡയസ്, സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ സെക്രട്ടറി ഷെവലിയര്‍ വി.സി.സെബാസ്റ്റിയന്‍, ഉപഭോക്തൃ കമ്മീഷനംഗം അഡ്വ.ജോസ് വിതയത്തില്‍, ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ മെമ്പര്‍ അഡ്വ.ഏബ്രഹാം പട്ട്യാനി, ദേശീയ വൈസ്പ്രസിഡന്റ് ലാന്‍സി ഡിക്കുണ, സെക്രട്ടരി ജനറല്‍ ഏലിയാസ് വാസ്, ദേശീയ സെകട്ടറി പ്രൊ.ഫ. വി.എ. വര്‍ഗീസ്, തോമസ് ജോണ്‍ തേവരേത്ത്, അല്‍ഫോന്‍സ് പെരേര, ജോസഫ് ആഞ്ഞിപ്പറമ്പില്‍, ഫ്രാന്‍സി ആന്റണി,,തോമസ് ചെറിയാന്‍, ലക്‌സി ജോയ്,ജോസഫ് ചെറിയാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

കെ.സി. ബി. സി. അല്‍മായ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഡോക്ടര്‍ വര്‍ഗീസ് ചക്കാലക്കല്‍ സമാപന സന്ദേശം നല്‍കി. 100 ലധികം രൂപതകളെ പ്രതിനിധീകരിച്ച് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് 250 പ്രതിനിധികള്‍ പങ്കെടുത്തു. ദേശീയ പ്രസിഡന്റായി യൂജീന്‍ ഗോണ്‍സാല്‍വസ് കല്‍ക്കത്ത, വൈസ് പ്രസിഡന്റായി ലാന്‍സി ഡിക്കുണ മംഗലാപുരം എന്നിവരെയും സംസ്ഥാന ഭാരവാഹികളായി ഫ്രാന്‍സി ആന്റണി, (സംസ്ഥാനപ്രസിഡന്റ്, സീറോ മലബാര്‍),ജോസപ് ആഞ്ഞിപ്പറമ്പില്‍(സംസ്ഥാനപ്രസിഡന്റ്,ലത്തീന്‍),തോമസ് ചെറിയാന്‍(സംസ്ഥാനപ്രസിഡന്റ്,സീറോ മലങ്കര)എന്നിവരെയും തെരഞ്ഞെടുത്തു. അല്മായര്‍ക്ക് സഭയില്‍ കൂടുതല്‍ പങ്കാളിത്തം നല്‍കണമെന്നും ഗോത്ര മേഖലയായ മേഘാലയയില്‍ എയിംസ് അനുവദിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

 http://4malayalees.com/index.php?page=newsDetail&id=50515

ചാവറയച്ചന്റെ വിശുദ്ധ പ്രഖ്യാപനം: കൂനമ്മാവ്‌ പള്ളി ഇനി തീര്‍ഥാടനകേന്ദ്രം

mangalam malayalam online newspaperകൊച്ചി: വാഴ്‌ത്തപ്പെട്ട ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചന്‍ കബറടങ്ങിയ കൂനമ്മാവ്‌ സെന്റ്‌ ഫിലോമിനാസ്‌ പള്ളിയെ തീര്‍ഥാടനകേന്ദ്രമായി വരാപ്പുഴ അതിരൂപത പ്രഖ്യാപിച്ചു. ഇക്കൊല്ലം നവംബര്‍ 23നു ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചന്‍ വിശുദ്ധ പദവിയിലേക്ക്‌ ഉയര്‍ത്തപ്പെടുന്ന സാഹചര്യത്തിലാണു പ്രഖ്യാപനമെന്നു ആര്‍ച്ച്‌ ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറക്കല്‍ അറിയിച്ചു.
കുര്യാക്കോസ്‌ ഏലിയാസ്‌ അച്ചനും കൂനമ്മാവ്‌ ഇടവകയും തമ്മിലുള്ള ബന്ധം ദൃഢമാണെന്നും അദ്ദേഹത്തിന്റെ ഭൗതികദേഹം സംസ്‌കരിച്ച സ്‌ഥലമെന്ന നിലയില്‍ കൂനമ്മാവ്‌ തീര്‍ഥാടനകേന്ദ്രമായി മാറേണ്ടത്‌ ചരിത്രആവശ്യമാണെന്നും അദ്ദേഹം വ്യക്‌തമാക്കി. ചില കേന്ദ്രങ്ങള്‍ ചരിത്രത്തെ വളച്ചൊടിച്ചു കൂനമ്മാവിന്റെ പ്രാധാന്യം കുറച്ചുകാണിക്കാന്‍ ശ്രമിക്കുന്നുണ്ട്‌. ഈ പ്രവണത അവസാനിപ്പിക്കണം.
സീറോ മലബാര്‍ സഭ അധ്യക്ഷനായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയും ആ സഭയിലെ മെത്രാന്മാരും ഇക്കാര്യത്തില്‍ ലത്തീന്‍ സഭയുമായി തികഞ്ഞ സഹവര്‍ത്തിത്വത്തിലാണു നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ളത്‌. കൂനമ്മാവിന്റെ പ്രാധാന്യം സംബന്ധിച്ചു സഭകള്‍ക്കിടയില്‍ ഭിന്നതയൊന്നും നിലനില്‍ക്കുന്നില്ലെന്ന്‌ ഡോ. കല്ലറക്കല്‍ പറഞ്ഞു. ചാവറയച്ചന്റെ പ്രവര്‍ത്തനമേഖല എന്ന നിലയില്‍ മാന്നാനത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്‌. അദ്ദേഹത്തിന്റെ ഭൗതികാവശിഷ്‌ടങ്ങളില്‍ ഒരുഭാഗം മാന്നാനത്തും സംസ്‌കരിച്ചിട്ടുണ്ട്‌. പ്രത്യേക അനുമതി വാങ്ങി സീറോ മലബാര്‍ സഭാ പ്രതിനിധികളാണു ഭൗതികാവശിഷ്‌ടം മാന്നാനത്തേക്കു കൊണ്ടുപോയത്‌.
1871 ജനുവരി മൂന്നിനു കൂനമ്മാവ്‌ സെന്റ്‌ ഫിലോമിനാസ്‌ ആശ്രമത്തില്‍വച്ചായിരുന്നു ചാവറയച്ചന്‍ അന്ത്യശ്വാസംവലിച്ചത്‌. അദ്ദേഹം താമസിച്ച മുറി ഒരു കപ്പേളയായി ഇന്നും സൂക്ഷിക്കുന്നുണ്ട്‌.
ചാവറയച്ചനെ ധന്യനായി പ്രഖ്യാപിക്കാനുള്ള അത്ഭുതകൃപ ലഭിച്ചത്‌ കൂനമ്മാവ്‌ ഇടവകയില്‍നിന്നാണെന്ന്‌ ആര്‍ച്ച്‌ ബിഷപ്‌ കല്ലറക്കല്‍ വ്യക്‌തമാക്കി. വിശുദ്ധ പ്രഖ്യാപന വേളയില്‍ വിശ്വാസികള്‍ക്ക്‌ സെന്റ്‌ ഫിലോമിനാസ്‌ ഇടവകയില്‍ എത്തിച്ചേരാന്‍ വരാപ്പുഴ അതിരൂപത സൗകര്യങ്ങളേര്‍പ്പെടുത്തും. കൂനമ്മാവ്‌ ഇടവകയിലുള്ള ചാവറയച്ചന്റെ മ്യൂസിയം നവീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടന്നുവരികയാണ്‌.

http://www.mangalam.com/religion/220962

ഭാരതീയ സനാതനവും 'കൂതറ' ദൈവങ്ങളും!

ഇസ്രായേല്‍ ജോസഫ്

"ഈശ്വരനെ തേടി ഞാന്‍ നടന്നു,
കടലുകള്‍ കടന്നു ഞാന്‍ തിരഞ്ഞു.
അവിടെയുമില്ലിവിടെയുമില്ലീശ്വരന്‍,
വിജനമായ  ഭൂവിലുമില്ലീശ്വരന്‍."

കേരളത്തിലെ ഒരു കത്തോലിക്കാ പുരോഹിതന്‍ എഴുതിയ ഗാനത്തിന്റെ ആദ്യത്തെ ചില വരികളാണിത്. അനേകം അബദ്ധങ്ങളുണ്ടെങ്കിലും മറ്റൊരര്‍ത്ഥത്തില്‍ മനോഹരമായ ഒരു ഗാനമായി ഇതിനെ പരിഗണിക്കാം. ഏതായാലും ഈ പാട്ടിന്റെ ദൈവശാസ്ത്രം വിശകലനം ചെയ്യാനുള്ള വേദിയായി ഈ അവസരം ഉപയോഗിക്കുന്നില്ലാത്തതുകൊണ്ട് നേരേ വിഷയത്തിലേക്കു കടക്കാം.
ദൈവത്തെക്കുറിച്ചു യാതൊരു ചിന്തയുമില്ലാത്ത അനേകര്‍ ഈ ലോകത്തുണ്ടെങ്കിലും, സത്യാന്വേഷികളായ ആളുകളെ നാം കണ്ടില്ലെന്നു നടിക്കരുത്. ദൈവം എന്ന സത്യത്തെതേടി അലയുന്ന ചിലരൊക്കെ ആ മഹാസത്യത്തില്‍ വിലയംപ്രാപിച്ചിട്ടുണ്ട്. മറ്റുചിലരാകട്ടെ, സത്യമെന്ന ധാരണയില്‍ അബദ്ധത്തെ പ്രാപിച്ചു. അബദ്ധസിദ്ധാന്തങ്ങളില്‍ അകപ്പെട്ടവരില്‍ ചിലരെങ്കിലും ആ കെണിയില്‍നിന്നു പുറത്തുകടന്നു എന്നത് ശ്ലാഘനീയമാണ്! അസത്യത്താല്‍ കേട്ടപ്പെട്ട് നിത്യനാശത്തില്‍ അവസാനിച്ച ജീവിതങ്ങളും വിരളമല്ല. വേറെ ചിലരാകട്ടെ, സത്യാന്വേഷണവുമായി ഇന്നും അലയുകയോ, പലപല മേച്ചില്‍പ്പുറങ്ങള്‍ മാറിമാറി പരീക്ഷിക്കുകയോ ചെയ്യുന്നു!
സത്യാന്വേഷണങ്ങള്‍ എപ്പോഴും നല്ലതുതന്നെയാണ്. ലോകചരിത്രത്തില്‍ പരിശോധിച്ചാല്‍ അനേകം സത്യാന്വേഷികളെ കാണാന്‍ കഴിയും. ഇത്തരത്തില്‍ സത്യാന്വേഷണം നടത്തി പരാജയപ്പെട്ടുപോയ ഒരു വ്യക്തിയായിരുന്നു ഗാന്ധിജി! അദ്ദേഹത്തിന്റെ സത്യാന്വേഷണ യാത്രകളില്‍, സത്യത്തെ സ്പര്‍ശിച്ചുവെങ്കിലും, ആ സത്യത്തെ പ്രാപിക്കാന്‍ കഴിയാതെപോയതാണ് അദ്ദേഹത്തിന്റെ പരാജയം! ലോകത്തിന്റെ ദൃഷ്ടിയില്‍ അദ്ദേഹം ഒരു വിജയം ആയിരുന്നുവെങ്കിലും, ആ വിജയം സ്വന്തം ആത്മരക്ഷയ്ക്ക് ഉപയുക്തമായിരുന്നില്ല. കാരണം, ഇതാണ് സത്യം: "ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ അവന് എന്തു പ്രയോജനം? ഒരുവന്‍ സ്വന്തം ആത്മാവിനു പകരമായി എന്തു കൊടുക്കും"(മത്താ:16;26). സത്യം അറിയാനുള്ള എല്ലാ സാഹചര്യവും ഗാന്ധിജിക്ക് ദൈവം ഒരുക്കിക്കൊടുത്തുവെങ്കിലും, അതിനെ സ്വീകരിക്കാന്‍ അദ്ദേഹത്തിനു സാധിച്ചില്ല! ഇത് ഗാന്ധിജി മുറുകെപ്പിടിച്ച ആശയങ്ങളില്‍നിന്നു പിടിവിടാന്‍ അദ്ദേഹം തയ്യാറാകാത്തതുകൊണ്ടായിരുന്നു. അസത്യത്ത്യത്തില്‍നിന്നു പുറത്തുവരാതെ സത്യത്തെ സ്വീകരിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല! യേശുവിനെ അറിഞ്ഞിട്ടും, അവിടുത്തെ ദൈവമായി സ്വീകരിക്കാന്‍ സാധിക്കാത്തത് ഗാന്ധിജി മുറുകെപ്പിടിച്ച അബദ്ധദൈവത്തിന്റെ പൈശാചിക സ്വാധീനംമൂലമായിരുന്നു! അതുകൊണ്ടുതന്നെ, ആത്മഹത്യചെയ്ത ഒരു ദൈവത്തെ വിളിച്ചപേക്ഷിച്ചുകൊണ്ട് ഗാന്ധിജി ഇഹലോകവാസം വെടിഞ്ഞു!
സത്യാന്വേഷികളായ സമൂഹങ്ങളെയും ലോകചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. അങ്ങനെയുള്ള ഒരു സമൂഹമായിരുന്നു ഗ്രീക്കുകാര്‍. ഇവര്‍ വിജ്ഞാനം അന്വേഷിച്ചുള്ള യാത്രകളിലായിരുന്നുവെന്ന് ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നത് വായിക്കാന്‍ കഴിയും. ബൈബിളില്‍ കാണുന്നത് ഇങ്ങനെയാണ്: "യഹൂദര്‍ അടയാളങ്ങള്‍ ആവശ്യപ്പെടുന്നു; ഗ്രീക്കുകാര്‍ വിജ്ഞാനം അന്വേഷിക്കുന്നു"(1കോറി:1;22). വിജ്ഞാനംകൊണ്ട് ദൈവത്തെ കണ്ടെത്താന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യം വിളിച്ചുപറയാനാണ് പൗലോസ് അപ്പസ്തോലന്‍ ഇതു കുറിച്ചുവച്ചത്. ഇതിനെ സാധൂകരിക്കാനായി അപ്പസ്തോലന്‍ പറഞ്ഞുവയ്ക്കുന്നത് ഇതാണ്: "വിജ്ഞാനികളുടെ വിജ്ഞാനം ഞാന്‍ നശിപ്പിക്കും, വിവേകികളുടെ വിവേകം ഞാന്‍ നിഷ്ഫലമാക്കും എന്ന് എഴുതപ്പെട്ടിരിക്കുന്നുവല്ലോ. വിജ്ഞാനി എവിടെ? നിയമജ്ഞന്‍ എവിടെ? ഈ യുഗത്തിന്റെ താര്‍ക്കികന്‍ എവിടെ? ലൗകീകവിജ്ഞാനത്തെ ദൈവം ഭോഷത്തമാക്കിയില്ലയോ? ദൈവത്തിന്റെ ജ്ഞാനത്തിള്‍ ലോകം ലൗകികവിജ്ഞാനത്താല്‍ അവിടുത്തെ അറിഞ്ഞില്ല"(1കോറി:1;19-21). ഗാന്ധിജിക്ക് സംഭവിച്ചതും മറിച്ചായിരുന്നില്ല!
സത്യാന്വേഷികള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. സത്യത്തിലേക്കു നമ്മെ നയിക്കുന്ന വ്യക്തി ആരാണെന്നു നാം വ്യക്തമായി അറിഞ്ഞിരിക്കണം എന്നുള്ളതാണ് അവയില്‍ പ്രധാനം! ഈ വചനം ശ്രദ്ധിക്കുക: "തിന്മയിലുള്ള അറിവു ജ്ഞാനമല്ല; പാപികളുടെ ഉപദേശം വിവേകരഹിതമാണ്"(പ്രഭാ:19;22). ലോകത്തിന്റെ അറിവ് ഒരുവനെ ആത്മീയസത്യത്തിലേക്കു നയിക്കുകയില്ല എന്ന യാഥാര്‍ത്ഥ്യമാണ് ഇവിടെ വ്യക്തമാക്കിയിരിക്കുന്നത്. മാത്രവുമല്ല, പാപിയായ ഒരുവന് മറ്റൊരാളെ സത്യത്തിലേക്കു നയിക്കുവാന്‍ സാധിക്കുകയുമില്ല! ഇത് ഒരു വ്യക്തിയെ മാത്രം സൂചിപ്പിക്കുന്ന വചനമായി ആരും കാണരുത്. മറിച്ച്, സത്യാന്വേഷണത്തിനായി നാം ആശ്രയിക്കുന്ന മാധ്യമങ്ങളും ആശയങ്ങളും സിദ്ധാന്തങ്ങളുമൊക്കെ അതില്‍പ്പെടും. ചില ആശയങ്ങള്‍ പെട്ടന്ന്‍ ഒരുവനെ ആകര്‍ഷിക്കാന്‍ തക്ക സ്വാധീനശക്തിയുള്ളതാണെങ്കില്‍ക്കൂടി ആത്യന്തികമായി അത് സത്യത്തില്‍ എത്തിക്കുന്നതാകണമെന്നില്ല. ഭൗതീകതയില്‍ ഒരുവനെ തളച്ചിടുന്ന അനേകം ആശയങ്ങള്‍ ഈ ഭൂമുഖത്ത് അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. കമ്മ്യൂണിസത്തെ ഇത്തരം സിദ്ധാന്തങ്ങളുടെ ഉദാഹരണമായി കാണാവുന്നതാണ്. പ്രഥമദൃഷ്ട്യാ നന്മയെന്നു തോന്നിപ്പിക്കുന്ന വിധം കൗശലത്തോടെ അവതരിപ്പിക്കപ്പെട്ടിട്ടുള്ള സിദ്ധാന്തങ്ങളെ പരിഗണിക്കുമ്പോള്‍, അവയുടെ ഉപജ്ഞാതാക്കള്‍ ആരാണെന്നും അവരുടെ ലക്‌ഷ്യം എന്തായിരുന്നുവെന്നും ഏതുവിധത്തിലുള്ള അന്ത്യമായിരുന്നു അവരുടേതെന്നും അറിയേണ്ടത് അനിവാര്യമാകുന്നു! അതുകൊണ്ടാണ്, പാപിയുടെ ഉപദേശം വിവേകരഹിതമാണെന്നു പറഞ്ഞിരിക്കുന്നത്. സത്യന്വേഷികള്‍ തങ്ങളുടെ അധാര്‍മ്മികമായ ബന്ധങ്ങള്‍ അവസാനിപ്പിക്കാതെ സത്യത്തില്‍ എത്തിച്ചേരുകയില്ല!

കടല്‍കടന്നു വരുന്ന സത്യാന്വേഷികള്‍!

ആരംഭത്തില്‍ കുറിച്ചിട്ട ഗാനത്തിലെ വരികളെ അന്വര്‍ത്ഥമാക്കുന്ന വിധത്തില്‍, ആത്മീയ ഭിക്ഷാംദേഹികള്‍ കടലുകള്‍ കടന്ന് ഭാരതത്തിലേക്ക് ഒഴുകുന്ന കാഴ്ചയാണ് നാമിന്നു കണ്ടുകൊണ്ടിരിക്കുന്നത്! സത്യാന്വേഷണത്തിന്റെ മറ്റൊരു മുഖമാണിത്. ഒരുകാലത്ത് ആദ്ധ്യാത്മികത പകര്‍ന്നുതരാന്‍ കടലുകള്‍ താണ്ടി ഇന്ത്യയിലേക്ക് സുവിശേഷകര്‍ വന്നിട്ടുണ്ട്. രണ്ടായിരം വര്‍ഷങ്ങള്‍ക്കപ്പുറമായിരുന്നില്ല അതൊന്നും. എന്നാല്‍, അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ ഭാരതത്തില്‍ ഉണ്ടായിരുന്നുവെന്നു പറയപ്പെടുന്ന സംസ്കാരവും ആദ്ധ്യാത്മിക പൈതൃകവുമൊന്നും ഇവിടെ അക്കാലത്തു വന്ന വിദേശികള്‍ കണ്ടില്ല! നൂറ്റാണ്ടുകളോളം ഇന്ത്യയെ അടക്കിവാണ ബിട്ടീഷുകാര്‍ക്കും ഈ ആദ്ധ്യാത്മികത കാണാന്‍ കഴിഞ്ഞില്ല! അയ്യായിരവും കാക്കത്തൊള്ളായിരവും വര്‍ഷത്തെ പാരമ്പര്യം വിളിച്ചുകൂവുന്ന സനാതനത്തിന്റെ പൊള്ളത്തരമാണ് ഇതിലൂടെ പൊളിയുന്നത്. വ്യക്തമായ ആദ്ധ്യാത്മിക ജ്ഞാനവും അനുഭവവുമുണ്ടായിരുന്നവര്‍ ഇവിടെ കടന്നുവന്നപ്പോള്‍, അവരിലാര്‍ക്കും സ്വീകരിക്കാന്‍ കഴിയാത്തവയെ തേടി അവരുടെ പിന്‍ഗാമികള്‍ കടന്നുവരുന്നുവെങ്കില്‍ അതിനു പല കാരണങ്ങളുണ്ട്.
അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമായി ജീവിച്ച ഒരു ജനതയെ മനുഷ്യരെപ്പോലെ ജീവിക്കാന്‍ പഠിപ്പിച്ചത് വിദേശികളായ സുവിശേഷകരായിരുന്നു എന്നകാര്യം പുത്തന്‍ സനാതനക്കാര്‍ സൗകര്യപൂര്‍വ്വം വിസ്മരിക്കുകയോ മറച്ചുവയ്ക്കുകയോ ചെയ്യുന്നു. ഊതിവീര്‍പ്പിച്ച സനാതനത്തിന്റെ ഇല്ലാത്ത മാഹാത്മ്യത്തെ ഉണ്ടെന്നുവരുത്തുവാന്‍ ക്രൈസ്തവര്‍പ്പോലും മത്സരിക്കുമ്പോള്‍, ആള്‍ദൈവങ്ങളുടെ കുതന്ത്രങ്ങള്‍ വിജയംകാണുന്നു! വിഗ്രഹങ്ങളുടെ 'പാഗണ്‍' സംസ്കാരത്തിന് അന്താരാഷ്ട്രതലത്തില്‍ വിപണികള്‍ കണ്ടെത്തിക്കൊടുക്കാന്‍, സഭാ-റീത്ത് വ്യത്യാസമില്ലാതെ മെത്രാന്മാരും കര്‍ദ്ദിനാള്‍മാരും നെട്ടോട്ടമോടുന്ന ലജ്ജാകരമായ കാഴ്ചയ്ക്കാണ് നാം ഇന്നു സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഭാരതത്തില്‍ അഴിഞ്ഞാടിക്കൊണ്ടിരിക്കുന്ന 'കൂതറ' ആള്‍ദൈവങ്ങളുടെ 'ബ്രാന്‍ഡ് അംബാസിഡര്‍'മാരായി ക്രിസ്തീയസഭകളിലെ നേതാക്കന്മാരെ ലഭിച്ചത് ഇവരുടെ വളര്‍ച്ചയ്ക്ക് വളമായി. ക്രിസ്ത്യാനികളെ ആകര്‍ഷിക്കുവാനും വിദേശനാണ്യം നേടിയെടുക്കാനും ക്രൈസ്തവ പൗരോഹിത്യത്തെ ഇവര്‍ മറയാക്കുന്നു! കമ്മീഷന്‍ വ്യവസ്ഥയിലാണോ ഈ സഹകരണം എന്ന്‍ ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റംപറയാന്‍ കഴിയില്ല!

ഗെയല്‍ ട്രെഡ്‌വല്‍' എങ്ങനെ ഇന്ത്യയിലെത്തി?

ക്രൈസ്തവസമൂഹം ഒന്നടങ്കം ഉത്തരം പറയേണ്ട ചോദ്യമാണിത്! കൊല്ലത്തെ കടപ്പുറത്ത് അഭിസാരികയായി വിലസിയ ഒരുവളില്‍ കൃഷ്ണന്‍ കയറി കുടിയിരുന്നപ്പോള്‍ സ്വയംപ്രഖ്യാപിത ദൈവമായി അവള്‍ മാറി! ഇവളെ ലോകത്തിനുമുന്നില്‍ ഉയര്‍ത്തിനിര്‍ത്തിയവരില്‍ പ്രമുഖര്‍ ക്രൈസ്തവ നേതാക്കന്മാരാണെന്ന യാഥാര്‍ത്ഥ്യം മറക്കരുത്. സകല ഇന്ദ്രിയങ്ങളുടെയും പ്രവര്‍ത്തനക്ഷമത നഷ്ടപ്പെട്ട മാര്‍ത്തോമാ മെത്രാപ്പോലീത്തയെ നമുക്ക് എഴുതിത്തള്ളാം. കാരണം, അയാള്‍ ചെയ്യുന്നത് എന്താണെന്ന് അയാള്‍ക്കുപോലും അറിയാന്‍ കഴിയുന്നുണ്ടെന്നു തോന്നുന്നില്ല. അല്ലെങ്കില്‍, കൃഷ്ണന്റെ വിഗ്രഹം വീട്ടില്‍ കൊണ്ടുപോയി വയ്ക്കാന്‍ മനോനിലയില്‍ തകരാറില്ലാത്ത ഏതെങ്കിലും ക്രിസ്ത്യാനി തയ്യാറാകുമോ? ഇത്തരത്തിലുള്ള വിഗ്രഹങ്ങള്‍ ഭവനത്തില്‍ സൂക്ഷിച്ചവര്‍ക്കു സംഭവിച്ച ദുരന്തങ്ങള്‍ നാം ബൈബിളില്‍ വായിക്കുന്നുണ്ട്! ഈ വചനം നോക്കുക: "ഇസ്രായേല്‍ പാപം ചെയ്തിരിക്കുന്നു; എന്റെ കല്പന അവര്‍ ലംഘിച്ചു. നിഷിദ്ധവസ്തുക്കളില്‍ ചിലത് അവര്‍ കൈവശപ്പെടുത്തി. അവ തങ്ങളുടെ സാമാനങ്ങളോടുകൂടെ വച്ചിട്ട് വ്യാജം പറയുകയും ചെയ്തിരിക്കുന്നു. അതിനാല്‍, ഇസ്രായേല്‍ ജനത്തിനു ശത്രുക്കളെ ചെറുത്തുനില്‍ക്കാന്‍ സാധിക്കുന്നില്ല; അവരുടെ മുമ്പില്‍ തോറ്റു പിന്‍മാറുന്നു. എന്തെന്നാല്‍, അവര്‍ നശിപ്പിക്കപ്പെടാനുള്ള ഒരു വസ്തുവായിത്തീര്‍ന്നിരിക്കുന്നു."(ജോഷ്വ:7;11,12). സ്വബോധമില്ലാത്തവരെ ശിക്ഷിക്കുന്ന രീതി കര്‍ത്താവിന് ഇല്ലാത്തതുകൊണ്ടാകാം ഇയാള്‍ ഇന്നും ജീവിച്ചിരിക്കുന്നത്!
സുധാമണി എന്ന അഭിസാരികയുമായി മലങ്കര കത്തോലിക്കാസഭയിലെ മെത്രാന്മാര്‍ക്കുള്ള അവിഹിത ബന്ധത്തിന് എന്തു ന്യായീകരണമാണുള്ളത്? താന്‍ ദേവിയാണെന്നു സ്വയം പ്രഖ്യാപിച്ച ഇവള്‍ തന്റെ ശിഷ്യന്മാരുമായി കാമകേളികളില്‍ ഏര്‍പ്പെടുന്ന വിവരം ലോകം അറിഞ്ഞത് ഇപ്പോഴാണ്! എന്നാല്‍, പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന ദൈവമക്കള്‍ക്ക് ഈ യാഥാര്‍ത്ഥ്യം ആരംഭംമുതല്‍ അറിയാമായിരുന്നു. നട്ടെല്ലുള്ള ആണുങ്ങള്‍ അതു വിളിച്ചുപറയുകയും ചെയ്തിട്ടുണ്ട്! ഇവളിലെ പൈശാചികത തിരിച്ചറിയാന്‍ കഴിയാത്ത ക്ളിമ്മീസിനും സംഘത്തിനും എങ്ങനെയാണ് ദൈവജനത്തെ നയിക്കാന്‍ കഴിയുന്നത്? ഇവരെ നയിക്കുന്നത് പരിശുദ്ധാത്മാവായിരുന്നുവെങ്കില്‍, ഇവര്‍ ഈ പൈശാചികത തിരിച്ചറിയുമായിരുന്നില്ലേ? ആത്മാക്കളെ വിവേചിക്കാനുള്ള വരം നല്‍കുന്നത് പരിശുദ്ധാത്മാവല്ലേ? അശുദ്ധാത്മാക്കളെ വിവേചിച്ചറിയാന്‍ കഴിവില്ലാത്തവര്‍ എങ്ങനെയാണ് മെത്രാന്‍ സമിതിയുടെ അദ്ധ്യക്ഷനാകുന്നത്? ദുരാത്മാക്കളാല്‍ നയിക്കപ്പെടുന്ന ഒരുവനാണ് തലവനെങ്കില്‍, ഈ സമിതിയില്‍നിന്നു പുറപ്പെടാനിരിക്കുന്ന ദുരന്തം എത്ര ഭീകരമായിരിക്കും!
ആര്‍ഷഭാരത വ്യഭിചാരത്തിന് ആഗോളവിപണിയുണ്ടാക്കുക എന്നത് ദൗത്യമായി ഏറ്റെടുത്തിരിക്കുന്ന ക്ളിമ്മീസും സംഘവും ഒരുകാര്യം മറക്കാതിരിക്കുക; ഭാരതത്തിലെ ക്രൈസ്തവരെ സത്യത്തിന്റെ പാതയില്‍ നയിച്ച പാശ്ചാത്യരുടെ തലമുറയെ ആള്‍ദൈവങ്ങള്‍ക്ക് കൂട്ടിക്കൊടുത്താല്‍ കര്‍ത്താവു നിങ്ങളെ പ്രഹരിക്കും! അവിടുന്ന് അരുളിചെയ്തിരിക്കുന്നത് ശ്രദ്ധിക്കുക: "എന്നില്‍ വിശ്വസിക്കുന്ന ഈ ചെറിയവരില്‍ ഒരുവനു ദുഷ്പ്രേരണ നല്കുന്നവന്‍ ആരായിരുന്നാലും അവനു കൂടുതല്‍ നല്ലത് കഴുത്തില്‍ ഒരു വലിയ തിരികല്ലു കെട്ടി കടലിന്റെ ആഴത്തില്‍ താഴ്ത്തപ്പെടുകയായിരിക്കും"(മത്താ:18;6). സത്യദൈവത്തില്‍നിന്നു വ്യാജദൈവങ്ങളിലേക്ക് ദൈവജനത്തെ നയിക്കുന്നവര്‍ കര്‍ദ്ദിനാള്‍ ആണെങ്കിലും ഇതു ബാധകമാണ്! ഗെയല്‍ ട്രെഡ്‌വല്ലിനെപ്പോലെ പതിനായിരങ്ങളെ വേശ്യാലയത്തിലേക്ക് നയിച്ചതില്‍ ക്ളിമ്മീസും ഇയാളുടെ കീഴിലുള്ള മെത്രാന്മാരും മാത്രമാണെന്ന് മനോവ പറയുകയില്ല. ഈ അവസ്ഥയ്ക്ക് വേറെയും ചില കാരണങ്ങളുണ്ട്. പാശ്ചാത്യരാജ്യങ്ങളില്‍ ആടുകളെ നയിക്കാന്‍ ഇടയന്മാര്‍ ഇല്ലാതായതും, ഉള്ളവരില്‍ ഭൂരിഭാഗവും സെക്കുലറിസത്തിന്റെ ദുരാത്മാവിനാല്‍ നയിക്കപ്പെടുന്നവര്‍ ആയതുമാണ് ഈ ദുരന്തത്തിന്റെ മറ്റൊരു കാരണം.
ജോണ്‍ ഇരുപത്തിമൂന്നാമന്‍ എന്ന വ്യാജപ്രവാചകന്‍ തുറന്നുവിട്ട സെക്കുലറിസത്തിന്റെ ദുര്‍ഭൂതം ആഗോള കത്തോലിക്കാസഭയെ ഗ്രസിച്ചപ്പോള്‍, ആടുകള്‍ ചിതറിപ്പോയി! ഉയര്‍ന്ന ആദ്ധ്യാത്മിക അവസ്ഥയില്‍നിന്നു യൂറോപ്പിനെ വീഴ്ത്തുവാനായി സാത്താനാല്‍ നിയോഗിക്കപ്പെട്ട വ്യക്തിയായിരുന്നു പോപ്പ് ജോണ്‍ ഇരുപത്തിമൂന്നാമന്‍ എന്നതിനു ആ നാടുതന്നെയാണ് സാക്ഷ്യം. ഇയാള്‍ തിടുക്കത്തില്‍ വിളിച്ചുചേര്‍ത്ത സൂനഹദോസിലെ തീരുമാനങ്ങള്‍ കത്തോലിക്കാസഭയുടെ വിശ്വാസസത്യങ്ങളെ മുഴുവന്‍ പൊളിച്ചെഴുതുന്നവയായിരുന്നു. ഇതിനെ സംബന്ധിച്ചുള്ള വ്യക്തമായ വിവരണങ്ങള്‍ മനോവയുടെ താളുകളില്‍ ഉള്ളതിനാല്‍, കൂടുതല്‍ വിശദാംശങ്ങലിലേക്കു കടക്കുന്നില്ല. ജോണ്‍ ഇരുപത്തിമൂന്നാമനെയും രണ്ടാംവത്തിക്കാന്‍ സൂനഹദോസിനെയും വിമര്‍ശിച്ചുള്ള മനോവയിലെ ലേഖനങ്ങള്‍ പലരെയും ചൊടിപ്പിച്ചിട്ടുണ്ട്. ജോണ്‍ ഇരുപത്തിമൂന്നാമന്റെ സ്തുതിപാടകര്‍ മനോവയ്ക്കെതിരേ അനേകം വെല്ലുവിളികള്‍ നടത്തി. ഈ ആന്റി പോപ്പിനുവേണ്ടി ചീറുന്ന പുലികളോട് മനോവയ്ക്ക് ഒന്നു ചോദിക്കാനുണ്ട്: സുവിശേഷത്തിന്റെയോ ക്രിസ്തീയതയുടെയോ കത്തോലിക്കാസഭയുടെയോ വളര്‍ച്ചയ്ക്ക് ജോണ്‍ ഇരുപത്തിമൂന്നാമന്‍ നല്‍കിയ സംഭാവന എന്തായിരുന്നുവെന്ന് തുറന്നുപറയുക! ഈ മനുഷ്യനില്‍നിന്നു പുറപ്പെട്ട ഒരു നന്മ ചൂണ്ടിക്കാണിക്കുക! ന്യായമാണെങ്കില്‍ അത് അംഗീകരിക്കാന്‍ മനോവ ഒരുക്കമാണ്! ഒരുകാര്യം മനോവ ആവര്‍ത്തിക്കുന്നു: ക്രിസ്തീയതയെന്ന ഉയരത്തില്‍നിന്ന് അമൃതാനന്ദമയിയുടെ വേശ്യാലയത്തിലേക്കുള്ള പാലമായിരുന്നു രണ്ടാംവത്തിക്കാന്‍ സൂനഹദോസ്!
സെക്കുലറിസത്തിന്റെ ഗുണദോഷങ്ങള്‍ തിരിച്ചറിയാന്‍ ഒരുകാര്യം മാത്രം ശ്രദ്ധിച്ചാല്‍ മതി. ഈ സിദ്ധാന്തത്തിന്റെ ഫലമായി വിജാതിയര്‍ കൂട്ടത്തോടെ ക്രിസ്തീയതയിലേക്ക് കടന്നുവന്നുവെങ്കില്‍ ഇതിനെ നന്മയായി പരിഗണിക്കാം; മറിച്ച്, ക്രിസ്തീയതയില്‍നിന്നു വിശ്വാസികള്‍ വിജാതിയതയിലേക്ക് ചേക്കേറുകയായിരുന്നുവെങ്കില്‍ ഇതൊരു ദുരന്തമായിരുന്നുവെന്നു സമ്മതിച്ചേ മതിയാകൂ! ഇനിയും നിസംഗതയാണ് ഉത്തരമെങ്കില്‍, തീര്‍ച്ചയായും നിങ്ങളുടെ ലക്‌ഷ്യം ക്രിസ്തീയതയുടെ അന്ത്യമാണ്!
ഈ വിഷയം ഇവിടെ വച്ചുകൊണ്ട് കൂതറ ദൈവങ്ങളുടെ വീരചരിത്രങ്ങളിലേക്കുതന്നെ നമുക്ക് മടങ്ങിവരാം.

സുധാമണിയില്‍നിന്ന് അമൃതാനന്ദമയിയിലേക്കുള്ള പരിണാമചക്രം!

കൊല്ലം ജില്ലയിലെ ആലപ്പാട്ട് പഞ്ചായത്തില്‍ പറയക്കടവ് സുഗുണാനന്ദന്‍-ദമയന്തി ദമ്പതികളുടെ മകളായി 1953-ല്‍ ആണ് സുധാമണി ജനിച്ചത്. മത്സ്യബന്ധനം നടത്തി ഉപജീവനം കഴിച്ചിരുന്ന നിര്‍ദ്ധന കുടുംബമായിരുന്നു ഇവരുടേത്. ചെറുപ്പത്തില്‍ത്തന്നെ സുധാമണിക്ക് നൃത്തത്തില്‍ വാസനയുണ്ടായിരുന്നു. കൊല്ലം കരുനാഗപ്പള്ളി ഭാഗത്ത് ദേവീ-ദേവന്‍മാരുടെ പ്രച്ഛന്നവേഷം കെട്ടി അമ്പലങ്ങളില്‍ എഴുന്നള്ളിപ്പ് നടത്തുന്ന പതിവുണ്ട്. ശ്രീകൃഷ്ണന്‍, മഹാവിഷ്ണു, ദാരികവധത്തിനായി നില്‍ക്കുന്ന ഭദ്രകാളി, പരമശിവന്‍ തുടങ്ങി രസകരമായ വേഷങ്ങള്‍ കെട്ടി ചുവടുകള്‍വച്ച് അമ്പലങ്ങളിലേക്ക് പോകും. ആ ഭാഗത്തെ ചില അമ്പലങ്ങളില്‍ പുരുഷന്‍മാര്‍ സ്ത്രീവേഷം കെട്ടിയുള്ള നേര്‍ച്ചകളും നടത്താറുമുണ്ട്. ഈ വേഷപ്പകര്‍ച്ചകളില്‍നിന്ന് പ്രചോദനം കൊണ്ടാണ് സുധാമണി സ്വന്തം വീട്ടില്‍ ശ്രീകൃഷ്ണ, ഭദ്രകാളി തുടങ്ങിയ വേഷങ്ങള്‍ കെട്ടിയാടിയത്.
മലബാറിലെ തെയ്യംകെട്ടല്‍ ഒരു അനുഷ്ഠാന കലയാണെന്നു നമുക്കറിയാം. വീടുകളില്‍ തെയ്യംകെട്ടുമ്പോള്‍ വിശ്വാസികളും അല്ലാത്തവരുമായി നിരവധി കാഴ്ചക്കാര്‍ കാണും. അതുപോലെയായിരുന്നു സുധാമണിയുടെ വേഷം കെട്ടലും. പക്ഷെ, അത് അനുഷ്ഠാനകലയായിരുന്നില്ല. സുധാമണിക്ക് പതിനേഴ് വയസുള്ളപ്പോള്‍ അയല്‍വീട്ടില്‍ നടത്തിയ ഭജന സമയത്തായിരുന്നു ആദ്യമായി ഇവള്‍ തുള്ളിയുറഞ്ഞത് എന്നാണ് പഴയ അയല്‍വാസികള്‍ പറയുന്നത്. അന്ന് അതു കണ്ടവര്‍ ഇപ്പോഴും ഓര്‍ക്കുന്നത്, ഭക്തിയെ അതിലംഘിക്കുന്ന മാദകഭാവത്തെയാണ്. അതിന്റെ പേരില്‍ മൂത്ത സഹോദരന്‍ സുനില്‍കുമാര്‍ എന്ന സുഭഗന്‍ സുധാമണിയെ ശകാരിച്ചതും അവര്‍ ഓര്‍ക്കുന്നു. എന്നാല്‍, സുധാമണി നിര്‍ത്താന്‍ കൂട്ടാക്കിയില്ല. വീട്ടില്‍ ഇവള്‍ കൃഷ്ണന്റെയും കാളിയുടെയും വേഷംകെട്ടി ആടാന്‍ തുടങ്ങി. വേഷംകെട്ടലിനെ 'ഭാവം' എന്നാണ് അവര്‍ പറയുന്നത്. അമൃതാനന്ദമയി മിഷന്‍ ട്രസ്റ്റ് പുറത്തിറക്കിയ അമൃതാനന്ദമയിയുടെ ഔദ്യോഗിക ജീവചരിത്രത്തില്‍ രാമകൃഷ്ണന്‍ നായര്‍ പറയുന്നതും ഭാവമെന്നാണ്. (ഈ ജീവചരിത്രം ഇപ്പോള്‍ വിപണിയില്‍ ലഭ്യമല്ല. മഠം അത് പിന്‍വലിച്ചു.)
സുധാമണിയുടെ ഭാവപ്പകര്‍ച്ചകള്‍ കാണാന്‍ വരുന്നവരില്‍ ഏറെയും ചെറുപ്പക്കാരായിരുന്നു. അങ്കവും കാണാം താളിയുമൊടിക്കാം എന്ന ലക്ഷ്യത്തോടെയാണ് അവരില്‍ പലരും കൈക്കൂപ്പി നിന്നത്. ഭാവപ്പകര്‍ച്ച എന്നുപറഞ്ഞ് നടത്തിവന്ന 'ആത്മീയ കാബറെ ഡാന്‍സിനെ' എതിര്‍ത്തപ്പോഴാണ് ഇവളുടെ സഹോദരന്‍ സുഭഗന്‍ മരണപ്പെടുന്നത്. ഈ മരണം കൊലപാതകമാണെന്നു പറയുന്നത് പ്രധാനമായും അമൃതാനന്ദമയിയുടെ ബന്ധുക്കള്‍തന്നെയാണ്. പറയക്കടവിലുള്ളവര്‍ ഇപ്പോഴും ഇങ്ങനെതന്നെയാണു വിശ്വസിക്കുന്നത്.
അക്കാലത്ത് പറയക്കടവില്‍ വേഷംകെട്ടിയാടുന്ന സുധാമണിയെ കാണാന്‍ പ്രദേശികമായുള്ള ഭക്തരാണ് വന്നിരുന്നത്. ചന്തു എന്ന ചെറുപ്പക്കാരനുമായി സുധാമണി അടുപ്പത്തിലാകുന്നത് ആ നാളുകളിലായിരുന്നു. സുധാമണിക്ക് ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും കൊടുക്കുന്ന തലത്തില്‍ അവരുടെ അടുപ്പം വളര്‍ന്നു. അന്നൊന്നും 'ബാലുസ്വാമി' ചിത്രത്തില്‍ വന്നിട്ടില്ല. സാന്ദീപനി വിദ്യാലയത്തിലാണ് അന്ന് ചന്തു പഠിക്കുന്നത്. സുധാമണിയും ചന്തുവും ആശ്രമം വിപുലമാക്കുന്നതിനെക്കുറിച്ചും വരുമാനം വര്‍ധിപ്പിക്കുന്നതിനെ സംബന്ധിച്ചും നിരന്തരം ചര്‍ച്ചകള്‍ നടത്തുമായിരുന്നു. ഒരു യാത്രക്കിടെ തിരുവില്വാമലയില്‍ വെച്ച് 'നീല്‍ റോസ്‌നല്‍' എന്ന വിദേശിയെ ചന്തു പരിചയപ്പെട്ടതോടെ തലവര മാറിയത് സുധാമണിയുടേതാണ്! പറയക്കടവിലേക്ക് ഈ വിദേശിയെയും അയാളുടെ കൂട്ടുകാരിയെയും സുഹൃത്തുക്കളെയും കൂട്ടിക്കൊണ്ടു വന്നതും ചന്തുവായിരുന്നു. ആത്മീയ വ്യവസായത്തിനുവേണ്ട ലക്ഷണങ്ങളും കഴിവും സുധാമണിയില്‍ കണ്ടെത്തിയത് 'നില്‍ റോസ്‌നല്‍' ആണ്! അവരുടെ സാധ്യതകള്‍ മനസിലാക്കിയ ഇയാള്‍, നീലകണ്ഠന്‍ എന്ന പേരു  സ്വീകരിച്ച് സുധാമണിയുടെ കൂടെക്കൂടി. കൂടെയുണ്ടായിരുന്ന കൂട്ടുകാരി 'ഗായത്രി' എന്ന പേരു സ്വീകരിച്ച് സന്യാസിനിയായി. അന്നു ഗായത്രിയായി പരിണമിച്ച യുവതിയാണ് ഇന്നത്തെ വിവാദനായിക  ഗെയല്‍ ട്രെഡ്‌വല്‍!
നീലാണ്ടന്റെ കൂടെയുണ്ടായിരുന്ന രണ്ടു വിദേശികള്‍ ആദ്യകാലത്ത് പറയക്കടവില്‍ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് അവര്‍ നാട്ടിലേക്കു മടങ്ങിപ്പോയി. അമേരിക്കയില്‍ അമൃതാനന്ദമയിക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയത് ഇവരായിരുന്നു. ആത്മീയമായി അന്ധകാരത്തിലേക്ക് വഴുതിക്കൊണ്ടിരുന്ന പാശ്ചാത്യരുടെയിടയില്‍ വിലകൂടിയ ഉത്പന്നമായി ഈ 'ദൈവത്തെ' വിറ്റഴിക്കാന്‍ സാധിക്കുമെന്ന് ഇവര്‍ മനസ്സിലാക്കി. വിദേശഫണ്ടുകള്‍ അമൃതാനന്ദമയി മിഷന്‍ ട്രസ്റ്റിനു ലഭിക്കുന്നതിനുവേണ്ടിയുള്ള നിയമപരമായ കാര്യങ്ങള്‍, വിദേശ രാജ്യങ്ങളില്‍ ചുറ്റിസഞ്ചരിച്ചുകൊണ്ട് ഇവര്‍ ക്രമീകരിച്ചു.
നീലകണ്ഠന്‍ എന്ന പേരുമാറ്റിയ നില്‍ റോസ്‌നലും ഗായത്രിയും അവിടെയുള്ള ട്യൂട്ടോറിയലില്‍ചേര്‍ന്നു മലയാളം പഠിച്ചത് നാട്ടുകാര്‍ ഇപ്പോഴും ഓര്‍ക്കുന്നു. വിദേശികളുടെ വരവിന് ശേഷമാണ് സുധാമണി മാതാ അമൃതാനന്ദമയിയായി മാറിയത്. ഉറഞ്ഞുതുള്ളുന്ന വിദ്യയല്ലാതെ മറ്റൊന്നും വശമില്ലാതിരുന്ന സുധാമണിയെ 'പ്രൊഫഷണല്‍' ആള്‍ദൈവമാക്കി വിട്ടഴിക്കണമെങ്കില്‍ ചില മാറ്റങ്ങള്‍ അനിവാര്യമാണെന്ന് നില്‍ റോസ്‌നല്‍ എന്ന നീലകണ്ഠന്‍ മനസ്സിലാക്കി. ഉറഞ്ഞുതുള്ളല്‍ മാത്രമായാല്‍ പാശ്ചാത്യലോകത്തു സ്വീകാര്യമാകാനുള്ള ബുദ്ധിമുട്ട് തിരിച്ചറിഞ്ഞ ഇയാളാണ് സുധാമണിയെ 'യോഗ' അഭ്യാസത്തിനു പ്രേരിപ്പിച്ചത്. പറയക്കടവില്‍നിന്നും സമീപ പ്രദേശങ്ങളില്‍നിന്നുമുള്ള ആളുകളെ കൂടാതെ മറ്റ് പ്രദേശങ്ങളില്‍നിന്ന് ഭക്തന്മാര്‍ വന്നുതുടങ്ങിയത് വിദേശികളുടെ സാന്നിധ്യത്തെ തുടര്‍ന്നാണ്. വിദേശികള്‍പ്പോലും വിശ്വസിക്കുകയും ശിഷ്യപ്പെടുകയും ചെയ്യുന്ന അദ്ഭുതതസിദ്ധിയുള്ള അമ്മയെന്നതായിരുന്നു അമൃതാനന്ദമയിയുടെ 'ട്രേഡ്‌സീക്രട്ട്'! എല്ലാ ദിവസവും ഭജന, വരുന്നവരെ ആനന്ദിപ്പിക്കുന്ന രീതിയില്‍ കെട്ടിപ്പിടുത്തം തുടങ്ങിയ കുതന്ത്രങ്ങള്‍ 'നില്‍ റോസ്‌നല്‍' എന്ന നീലകണ്ഠന്റെ നിര്‍ദേശാനുസരണം പരിഷ്‌കരിച്ചുണ്ടാക്കിയതാണ്!
പണമിറക്കി പണം പിടിക്കുക എന്ന ലക്ഷ്യത്തോടെ എയര്‍കണ്ടീഷന്‍ ചെയ്ത ഇരുനില കെട്ടിടം ആദ്യമായി പണിയിച്ചത് 'നില്‍ റോസ്‌നല്‍' ആയിരുന്നു. അമൃതാനന്ദമയിയുമായി സ്വകാര്യസന്ദര്‍ശനത്തിന് അവസരം ലഭിക്കുന്നവര്‍ വീണ്ടുംവീണ്ടും സന്ദര്‍ശനത്തിന് തയ്യാറായി. ആ സമയത്ത് കൂടുതല്‍ വിദേശികളും 'ഹിപ്പിസ്റ്റൈല്‍' ചെറുപ്പക്കാരും വിശ്വാസികളെന്ന ഭാവേന ആശ്രമത്തില്‍ തമ്പടിക്കാന്‍ തുടങ്ങി. ചിലരെ ആത്മീയവ്യഭിചാരശാലയ്ക്കു സമാനമായ ആശ്രമത്തില്‍നിന്നു മോചിപ്പിക്കാന്‍ ഇവരുടെ വീട്ടുകാര്‍ വളരെ ബുദ്ധിമുട്ടി. കൊങ്കിണി സമുദായത്തിലുള്ള ചില യുവാക്കള്‍ അക്കാലത്ത്  മഠത്തില്‍ സ്ഥിരതാമസമാക്കിയിരുന്നതായും, അവസാനം പോലീസ് ഇടപെട്ടാണ്  ഇവരില്‍ ചിലരെ ആശ്രമത്തില്‍നിന്നു രക്ഷിച്ചതെന്നും നാട്ടുകാര്‍ ഇപ്പോഴും ഓര്‍മിക്കുന്നു. 'വിശുദ്ധ' നരകത്തിലെ വിശേഷങ്ങള്‍ പങ്കുവെച്ച 'ഗെയല്‍ ട്രെഡ്‌വല്‍' എന്ന ഗായത്രിക്ക് അമൃതാനന്ദമയിയെ കുറിച്ച് അറിയാത്തതായി ഒന്നുമില്ല! അവരുടെ എല്ലാ ദൗര്‍ബല്യങ്ങളും വ്യക്തമായി അറിയാവുന്ന ഇവര്‍ ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകത്തില്‍ അവയെല്ലാം കുറിച്ചിട്ടില്ല. ഇവരുടെ മനസില്‍ അടക്കിവച്ചിരിക്കുന്നതിന്റെ ഒരു ശതമാനം മാത്രമാണ് പുറത്തുവന്നിട്ടുള്ളത്. അത് അമൃതാനന്ദമയിക്ക് നേരെയുള്ള കുന്തമല്ല; മറിച്ച്, അമൃതസ്വരൂപാനന്ദ എന്ന ബാലുസ്വാമിക്ക് എതിരെയുള്ള ഒരു വജ്രായുധ പ്രയോഗമാണ്!
ഗായത്രി എന്ന ഗെയല്‍ ട്രെഡ്‌വലിനെ നുണ പരിശോധനയ്ക്ക് വിധേയയാക്കിയാല്‍, ചില കൊലപാതകങ്ങളുടെയടക്കം രഹസ്യങ്ങള്‍ പുറത്ത് വന്നേക്കാം. ഈ നിഗൂഢതകളുമായി അവര്‍ ഇന്ത്യയിലെത്തിയാല്‍, ഇവിടുത്തെ ഭരണകൂടംതന്നെ അവരെ ഇല്ലാതാക്കും! അമൃതാനന്ദമയിയുടെ ആത്മീയ അധോലോക സാമ്രാജ്യത്തിലെ ഇരുട്ടറകളില്‍ പിടഞ്ഞുവീണ മനുഷ്യരുടെ ആത്മാവുകള്‍ ഗെയല്‍ ട്രെഡ്‌വല്‍ പറഞ്ഞ 'വിശുദ്ധ നരകത്തില്‍' കറങ്ങിനടപ്പുണ്ട്!

ഭാരതീയ ആദ്ധ്യാത്മികതയും `സനാതനം` എന്ന പുകമറയും!

സത്യദൈവമായ യഹോവയെ മനസ്സിലാക്കിയിട്ടുള്ളവരും ഈ ദൈവത്താല്‍ പരിത്യക്തരായിട്ടുള്ളവരുമായ ആര്യന്മാര്‍, തങ്ങള്‍ നിര്‍മ്മിച്ച ദൈവസങ്കല്പത്തിന് സനാതനന്‍ എന്ന പേരിട്ടതില്‍ അദ്ഭുതപ്പെടാനില്ല! കാരണം, നിത്യനായ യാഹോവയ്ക്ക് ബദലായി ഒരു ദൈവത്തെ മെനഞ്ഞെടുക്കുമ്പോള്‍, നിത്യനെന്ന അര്‍ത്ഥം വരുന്ന പേരുതന്നെ ഇടണം! 'സനാതനന്‍' എന്നാല്‍ നിത്യന്‍ എന്നാണ് മലയാളത്തില്‍ അര്‍ത്ഥം.  'സനാതനം' എന്ന വാക്കിന്, നിത്യമായ, ശാശ്വതമായ എന്നിങ്ങനെയുള്ള അര്‍ത്ഥങ്ങളുണ്ട്. ഈ അര്‍ത്ഥം വേണ്ടവിധം മനസ്സിലാക്കിയിട്ടാണോ കര്‍ദ്ദിനാളന്മാരും ക്രൈസ്തവ മേലാളന്മാരും ഹിന്ദുമതത്തെ സനാതന ധര്‍മ്മമെന്നും സനാതന മതമെന്നും വിളിക്കുന്നത്. മലയാളഭാഷയ്ക്ക് നിഘണ്ടു ഉണ്ടാക്കിയത് ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടും, വ്യാകരണം എഴുതിയത് അര്‍ണോസ് പാതിരിയുമാണെന്നെങ്കിലും നിങ്ങള്‍ ഓര്‍ക്കണം! വഴിയും സത്യവും ജീവനും ഞാനാകുന്നുവെന്ന് കര്‍ത്താവായ യേശു പറഞ്ഞത് വിശ്വസിക്കാന്‍ കഴിയാത്തവരാണ് ഹിന്ദുമതത്തെ സനാതനം എന്ന് വിളിക്കുന്നത്! കഥകളിലെ കഥാപാത്രങ്ങളെ ദൈവമായി പ്രഖ്യാപിച്ചുകൊണ്ട് അന്ധകാരത്തില്‍ കഴിയുന്ന ജനതയുടെ സംസ്കാരത്തെ സനാതനമെന്നു വിളിക്കുന്ന ക്രിസ്ത്യാനികളെക്കുറിച്ചു മനോവയ്ക്ക് സഹതാപം തോന്നുന്നു!
ആര്യവൈദ്യത്തെ ആയുര്‍വേദമെന്നു പുനര്‍നാമകരണം ചെയ്തു സ്വന്തമാക്കിയതുപോലെ, സനാതനം എന്ന ആശയവും ഭാരതത്തിനു കളവുമുതലായി ലഭിച്ചതാണ്! മോഷ്ടിച്ചെടുത്ത മുതല്‍ കൈവശം വച്ചുകൊണ്ട്, യഥാര്‍ത്ഥ ഉടമയെ കുറ്റവാളിയാക്കാനുള്ള പഠിച്ച കള്ളന്റെ തന്ത്രമാണ് ഹിന്ദുക്കള്‍ ഇന്നു നടത്തിക്കൊണ്ടിരിക്കുന്നത്! സ്വാമി വിവേകാനന്ദന്‍ തുടക്കമിട്ട ഈ ചതിയുടെ പിന്തുടര്‍ച്ചക്കാരാണ്, യോഗാചാര്യന്മാരും ആള്‍ദൈവങ്ങളും അടങ്ങുന്ന ആദ്ധ്യാത്മിക മാഫിയകള്‍! ഈ യാഥാര്‍ത്ഥ്യം ലോകത്തെ അറിയിക്കേണ്ടത് മനോവയുടെ ധര്‍മ്മമായി കരുതുന്നതുകൊണ്ടാണ് ഇതു വെളിപ്പെടുത്താന്‍ മനോവ നിര്‍ബന്ധിതമായത്.
ഒരുകാര്യം വിസ്മരിക്കാതിരിക്കുക: ഇസ്ലാംമതത്തില്‍നിന്നോ മറ്റേതെങ്കിലും മതത്തില്‍നിന്നോ അല്ല ആള്‍ദൈവങ്ങള്‍ക്ക് ഭക്തരെ ലഭിക്കുന്നത്. യഥാര്‍ത്ഥ സനാതന സത്യമായ യേശുവിന്റെ ശിഷ്യരുടെ തലമുറയില്‍നിന്നാണ്. ഈ ദുരന്തത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് കത്തോലിക്കാസഭയ്ക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ല! സഭാധികാരികള്‍ പടച്ചുവിടുന്ന പമ്പരവിഡ്ഢിത്തരങ്ങള്‍ വെള്ളം തൊടാതെ വിഴുങ്ങിയവരാണ് ആള്‍ദൈവങ്ങളുടെ അന്തപ്പുരങ്ങളില്‍ അന്തിയുറങ്ങുന്നത്! ഇടയന്മാര്‍ ഇനിയെങ്കിലും ജ്ഞാനം അഭ്യസിക്കാന്‍ തയ്യാറാവുക. ആടുകളെ വഴിതെറ്റിക്കുന്ന ഇടയാന്മാരായി നിലനില്‍ക്കുന്നതിനേക്കാള്‍ നിങ്ങള്‍ക്കു നല്ലത് കഴുത്തില്‍ ഒരു വലിയ തിരികല്ലു കെട്ടി കടലിന്റെ ആഴങ്ങളില്‍ പതിക്കുന്നതായിരിക്കും!
ചേര്‍ത്തുവായിക്കാന്‍: രണ്ടാംവത്തിക്കാന്‍ സൂനഹദോസിനു മുന്‍പ് അനേകം വിശുദ്ധര്‍ പാശ്ചാത്യനാടുകളില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ വിശുദ്ധരെ സൃഷ്ടിക്കാനായി നിയമത്തില്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയാണ്. ഗോളടിക്കാന്‍ എളുപ്പത്തിനായി ഗോള്‍പോസ്റ്റിന്റെ വലിപ്പം കൂട്ടുന്നതുപോലെ!
ദൈവത്തിന്റെ ശിഷ്യയായും സഹദൈവമായും വേഷംകെട്ടിയ ഗെയല്‍ ട്രെഡ്‌വല്‍ 'കൂതറ' ദൈവങ്ങളെ തിരിച്ചറിഞ്ഞപ്പോള്‍ ഹവായ് ദ്വീപിലിരുന്ന്‍ ഇങ്ങനെ പാടി:
"എവിടെയാണീശ്വരന്റെ കാല്‍പ്പാടുകള്‍
മണ്ണിലൊക്കെ ഞാന്‍ തേടി കണ്ടില്ലാ..
എവിടെയാണീശ്വരന്റെ സുന്ദരാലയം
വിണ്ണിലൊക്കെ ഞാന്‍ തേടി കണ്ടില്ലാ..."

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

Monday, 25 August 2014

വീഞ്ഞിനെച്ചൊല്ലി ക്രൈസ്തവ സഭകളിൽ ഭിന്നിപ്പ് നുരയുന്നു

Posted on: Tuesday, 26 August 2014


കോട്ടയം: വീഞ്ഞ് നിരോധിക്കാനാവില്ലെന്ന് കത്തോലിക്കാ സഭ. ഉപയോഗിക്കണമെന്നില്ലെന്ന് മാർത്തോമാ വലിയ മെത്രാപ്പൊലീത്ത മാർ ക്രിസോസ്റ്റം. പള്ളികളിൽ വിതരണം ചെയ്യുന്ന വീഞ്ഞും നിരോധിക്കണമെന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആവശ്യത്തെ ചൊല്ലി ക്രൈസ്തവസഭകളിൽ ഭിന്നിപ്പ് നുരഞ്ഞു പൊന്തുന്നു. അതേസമയം പള്ളികളിൽ വീഞ്ഞ് വില്പനയും പൊടിപൊടിക്കുന്നുണ്ട്.

വീഞ്ഞ് ഉപയോഗിക്കുന്നതിനെക്കുറിച്ച് സഭകൾ പുനഃപരിശോധിക്കുന്നതിനൊപ്പം വീഞ്ഞിനുപകരം പണ്ട് മുന്തിരിങ്ങ വെള്ളത്തിലിട്ട് ഉപയോഗിച്ചിരുന്ന രീതിയെക്കുറിച്ചും ആലോചിക്കണമെന്ന വലിയ മെത്രാപ്പൊലീത്തയുടെ നി‌ർദ്ദേശം അംഗീകരിക്കാനാവില്ലെന്ന് കത്തോലിക്കാ സഭാ വക്താവ് ഫാ. പോൾ തേലക്കാട് വ്യക്തമാക്കിയതോടെ സഭകൾക്കിടയിലെ ഭിന്നിപ്പും പ്രകടമായി.
ഓർത്തഡോക്‌സ്, യാക്കോബായ, സി.എസ്.ഐ സഭകൾ പ്രത്യേക അഭിപ്രായപ്രകടനം നടത്തിയിട്ടില്ലെങ്കിലും വീഞ്ഞിനു പകരം വെള്ളമാണ് ഇവർ ആരാധനയ്ക്ക് ഉപയോഗിക്കാറുള്ളത്. വെള്ളത്തിൽ ഒരു തുള്ളി വീഞ്ഞേ സാധാരണ ഒഴിക്കാറുള്ളൂ. ഒരു കുപ്പി വീഞ്ഞുകൊണ്ട് ആറുമാസം വരെ കുർബാനയ്ക്ക് ഉപയോഗിക്കാമെന്ന് ഓർത്തഡോക്‌സ് സഭാ വൃത്തങ്ങൾ പറയുന്നു. എന്നാൽ ആരാധനയ്ക്ക്  ഉപയോഗിക്കുന്ന വീഞ്ഞാണ് കത്തോലിക്കാ സഭ ഇതിന് ശേഷം വിശ്വാസികൾക്ക് നൽകുന്നത്.


മറ്റു സഭകളാകട്ടെ കത്തോലിക്കാ പള്ളികളിൽ നിന്നാണ് വീഞ്ഞു വാങ്ങുന്നത്. കത്തോലിക്കാ പള്ളികൾക്ക്  തമിഴ്നാട്ടിൽ നിന്ന് മേൽത്തരം മുന്തിരിങ്ങ ഉപയോഗിച്ച് തയ്യാറാക്കുന്ന വീര്യം കൂടിയ വീഞ്ഞ് എത്തിക്കുന്ന ഏജൻസികളുമുണ്ട്. ഒരു പരിശോധനയുമില്ലാതെയാണ് അതിർത്തി കടന്ന് വീഞ്ഞ് എത്തുന്നത്. ഡിമാൻഡ് കൂടുതലുള്ള ഈ  വീഞ്ഞ് ആവശ്യക്കാർക്ക്  വിറ്റ് പല പള്ളികളും നല്ല വരുമാനവും ഉണ്ടാക്കുന്നുണ്ട്. പള്ളിവക പുസ്തകശാലകളും മറ്റും കേന്ദ്രീകരിച്ചാണ് വില്പന.  പാലായിലും പുതുപ്പള്ളിയിലും പള്ളികളോട് ചേർന്നു വീഞ്ഞ് പരസ്യമായി വിൽക്കാറുമുണ്ട്. ചെറിയ കുപ്പിക്ക് 60 രൂപയും വലിയ കുപ്പിക്ക് 120 രൂപയും വാങ്ങിയിരുന്നത് ഇപ്പോൾ യഥാക്രമം 75ഉം 130 ആയി ഉയർത്തി. കോട്ടയം നഗരമദ്ധ്യത്തിൽ അരഡസനോളം പള്ളികൾ കേന്ദ്രീകരിച്ച് വീഞ്ഞ് വില്പനയുണ്ട്. നല്ല വീഞ്ഞായതിനാൽ ഇവിടെ  ആവശ്യക്കാരും കൂടുതലാണ്.

 http://news.keralakaumudi.com/news.php?nid=6501e35a451a9dd995bc6a2dde401293

ചാവറയച്ചന്‍െറ വിശുദ്ധ പദവി: നേട്ടങ്ങളെച്ചൊല്ലി സഭാവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം


ചാവറയച്ചന്‍െറ വിശുദ്ധ പദവി:  നേട്ടങ്ങളെച്ചൊല്ലി സഭാവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം
മുഖ്യമന്ത്രിക്ക് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ പരാതി നല്‍കി
കോട്ടയം: വിശുദ്ധനായി പ്രഖ്യാപിക്കുന്ന ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെ ‘സ്വന്ത’മാക്കാന്‍ കത്തോലിക്ക സഭയിലെ സിറിയന്‍–ലത്തീന്‍ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരസ്യ ഏറ്റുമുട്ടലിലേക്ക്. ചാവറ അച്ചന്‍െറ ചരിത്രം വളച്ചൊടിക്കുകയാണെന്ന വരാപ്പുഴ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ.ഫ്രാന്‍സിസ് കല്ലറക്കലിന്‍െറ ആരോപണത്തിന് മറുപടിയുമായി സി.എം.ഐ സഭ രംഗത്തത്തെി.
സിറിയന്‍ കത്തോലിക്ക വിഭാഗക്കാരനായ ചാവറയച്ചന്‍ എങ്ങനെ ലത്തീനാകുമെന്ന ചോദ്യമാണ് സഭ ഉയര്‍ത്തുന്നത്. ഐക്യകാലത്ത് സിറിയന്‍ വിഭാഗക്കാരുടെ ചുമതലയുണ്ടായിരുന്ന വികാരി ജനറാളായിരുന്ന ചാവറ ഏലിയാസ് അച്ചന്‍ മാന്നാനം വിട്ട് കൂനമ്മാവിലേക്ക് പോയത് റോമില്‍നിന്നുള്ള നിര്‍ദേശപ്രകാരമായിരുന്നു. മനസ്സില്ലാമനസ്സോടെയാണ് അദ്ദേഹം പുതിയ ചുമതലയേറ്റെടുത്തതെന്നും സി.എം.ഐയും സീറോ മലബാര്‍സഭയും പറയുന്നു. പുതിയ ആരോപണങ്ങള്‍ക്കു പിന്നില്‍ മാന്നാനം വികസിക്കുന്നതിലുള്ള അസംതൃപ്തിയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കുറച്ചുനാള്‍ മറ്റൊരിടത്ത് സേവനം ചെയ്തതുകൊണ്ട് സഭക്കാരനല്ലാതാകുന്നില്ല. വിശുദ്ധനാക്കാനുള്ള നടപടിക്രമങ്ങള്‍ക്ക് മുഴുവന്‍ നേതൃത്വം നല്‍കിയത് സഭയായിരുന്നു. അതിനാല്‍ മാന്നാനം തന്നെയാണ് മുഖ്യതീര്‍ഥാടന കേന്ദ്രമെന്ന് ഇവര്‍ വ്യക്തമാക്കുന്നു.
ചാവറ അച്ചന്‍െറ പേരില്‍ സി.എം.ഐ സഭ ചരിത്രം വളച്ചൊടിക്കുകയാണെന്ന് ആരോപിച്ച് കഴിഞ്ഞദിവസം ആര്‍ച്ച് ബിഷപ് ഡോ.ഫ്രാന്‍സിസ് കല്ലറക്കല്‍ രംഗത്തത്തെിയതോടെയാണു പ്രശ്നം വീണ്ടും ചൂടുപിടിച്ചത്. സി.എം.ഐ സഭയുടെ വെബ്സൈറ്റില്‍ ചാവറയച്ചന്‍ അവസാനകാലത്ത് കൂനമ്മാവില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്നില്ളെന്നും ആര്‍ച്ച് ബിഷപ് ആരോപിച്ചിരുന്നു. എന്നാല്‍, വിശുദ്ധനെ ലോകത്തുള്ള ആര്‍ക്കും സ്വന്തമാക്കാമെന്ന് സി.എം.ഐ കോട്ടയം പ്രൊവിന്‍ഷ്യല്‍ ഫാ.ഡോ. ജോര്‍ജ് ചെറിയാന്‍ ഇടയാടിയില്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ചാവറയച്ചന്‍െറ എല്ലാ പ്രവര്‍ത്തനങ്ങളും വെബ്സൈറ്റില്‍ നല്‍കിയിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, ചാവറയച്ചനെ വിശുദ്ധനാക്കപ്പെടുന്നതുമായി ബന്ധപ്പെട്ട് മാന്നാനത്ത് മാത്രം പ്രാധാന്യം നല്‍കുന്നത് ശരിയല്ളെന്നുകാട്ടി കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മാന്നാനത്തെ മാത്രമല്ല കൂനമ്മാവ് ദേവാലയത്തെയും പരിഗണിക്കണമെന്നാണ് ഇവരുടെ ആവശ്യം. കത്തോലിക്ക സഭയുടെ വിശ്വാസമനുസരിച്ച് ഒരാള്‍ക്ക് രണ്ട് കല്ലറയുണ്ടാവില്ല. പള്ളിയും പള്ളിക്കൂടവുമെന്ന ഇടയലേഖനം ചാവറയച്ചന്‍െറ വകയല്ളെന്നും ഇവര്‍ ആരോപിക്കുന്നു. അപ്പസ്തോലിക വികാറാണ് ലേഖനം ഇറക്കിയത്. മാന്നാനത്തിനു മാത്രം പ്രാധാന്യം നല്‍കുന്നത് ശരിയല്ളെന്നും ഇരുസ്ഥലങ്ങള്‍ക്കും തുല്യ പ്രാധാന്യം വേണമെന്ന ആവശ്യമാണ് ലത്തീന്‍ സഭ മുന്നോട്ടുവെക്കുന്നതെന്നും കെ.എല്‍.സി.എ പ്രസിഡന്‍റ് ഷാജി ജോര്‍ജ് ‘മാധ്യമ’ത്തോട് പറഞ്ഞു.
കേരളത്തില്‍ ലത്തീന്‍, സുറിയാനി വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള കത്തോലിക്കരെല്ലാം ഏക സമൂഹമായി കഴിഞ്ഞിരുന്ന കാലത്ത് 1871 ജനുവരി മൂന്നിന് ചാവറയച്ചന്‍ കൂനമ്മാവിലാണ് അന്തരിച്ചത്. അദ്ദേഹത്തിന്‍െറ മൃതദേഹം സംസ്കരിച്ച കൂനമ്മാവ് സെന്‍റ് ഫിലോമിനാസ് പള്ളി ഇപ്പോള്‍ ലത്തീന്‍ വിഭാഗത്തിന്‍െറ കീഴിലാണ്. എന്നാല്‍, മരിച്ച് 18 വര്‍ഷത്തിനുശേഷം ചാവറയച്ചന്‍െറ ഭൗതികാവശിഷ്ടങ്ങള്‍ അദ്ദേഹത്തിന്‍െറ പ്രധാന പ്രവര്‍ത്തനകേന്ദ്രങ്ങളിലൊന്നായിരുന്ന കോട്ടയം മാന്നാനത്തേക്ക് സി.എം.ഐ സഭ കൊണ്ടുവരികയായിരുന്നു. ഇത് അടക്കംചെയ്ത മാന്നാനത്തെ സെന്‍റ് ജോസഫ്സ് ആശ്രമ ദേവാലയം സുറിയാനി സഭയുടേതാണ്. ഈ ദേവാലയത്തെ മുഖ്യതീര്‍ഥാടന കേന്ദ്രമാക്കാനുള്ള നീക്കത്തിനെതിരെയാണ് ലത്തീന്‍ സഭ രംഗത്തത്തെിയത്. ഇതുസംബന്ധിച്ച ആശയക്കുഴപ്പം ഒഴിവാക്കാന്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടുത്തിടെ വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറക്കലുമായി ആശയവിനിമയം നടത്തിയിരുന്നു.