Monday, 28 July 2014

മൊസൂളിലെ കത്തീഡ്രലിനെ മോസ്‌ക്കാക്കി; മുപ്പതോളം പള്ളികളില്‍നിന്ന് കുരിശുകള്‍ എടുത്തുമാറ്റി



മൊസൂളിലെ കത്തീഡ്രലിനെ മോസ്‌ക്കാക്കി; മുപ്പതോളം പള്ളികളില്‍നിന്ന് കുരിശുകള്‍ എടുത്തുമാറ്റി
ബാഗ്ദാദ് : ഇറാക്കിലെ മൊസൂള്‍ നഗരത്തിന്റെ നിയന്ത്രണമേറ്റെടുത്ത ഐഎസ്‌ഐഎസ് തീവ്രവാദികള്‍ അവിടത്തെ മുപ്പതോളം ക്രിസ്ത്യന്‍ പള്ളികളിലെയും ആശ്രമങ്ങളിലെയും കുരിശുകള്‍ എടുത്തുമാറ്റിയതായി റിപ്പോര്‍ട്ട്. നഗരമധ്യത്തിലെ സിറിയക് ഓര്‍ത്തോഡ്ക്‌സ് കത്തീഡ്രലിനെ മുസ്ലീം പള്ളിയാക്കി മാറ്റിയതായും അസീറിയന്‍ ഇന്റര്‍നാഷണല്‍ ന്യൂസ് ഏജന്‍സി വെളിപ്പെടുത്തി.

ഇറാക്കിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ മൊസൂളിന്റെ നിയന്ത്രണമേറ്റെടുത്ത ഐഎസ്‌ഐഎസ് തീവ്രവാദികള്‍ എല്ലാ ക്രിസ്ത്യാനികളോടും അവിടം വിടാന്‍ ആവശ്യപ്പെട്ടിരുന്നു. അല്ലാത്ത പക്ഷം വലിയൊരു തുക പ്രത്യേക ടാക്‌സായി നല്‍കണമെന്നും അതുമല്ലെങ്കില്‍ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം നടത്താനും നിര്‍ദേശിച്ചിരുന്നു. ഇറാക്കിന്റെ നാല്‍പതുശതമാനവും സിറിയയുടെ മുപ്പതുശതമാനവുമാണ് ഐഎസ്‌ഐഎസ് കയ്യടക്കിയിരിക്കുന്നത്.

കാലിഫേറ്റ് ഭീകരത വിതയ്ക്കുകയാണെന്ന് വത്തിക്കാന്‍ ദിനപത്രമായ ലഒസ്സെര്‍വാത്തോരെ റൊമാനോ ആരോപിച്ചു. തീവ്രവാദികള്‍ക്ക് പെണ്‍കുട്ടികളെ വിവാഹം ചെയ്തുകൊടുക്കാനും എല്ലാ സ്ത്രീകളും പെണ്‍കുട്ടികളും ശിശ്‌നിക ഛേദം നടത്തണമെന്നും കാലിഫേറ്റ് ആവശ്യപ്പെട്ടിട്ടുണ്ടത്രെ.

 http://4malayalees.com/index.php?page=newsDetail&id=49797

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin