വത്തിക്കാന്‍ സിറ്റി: ചെറുപ്പകാല ത്ത് സഭാധികാരികളുടെ
പീഡ നത്തിനിരയായ ആറുപേരെ ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാനിലെ വസതിയില്‍
നേരില്‍ക്കണ്ടു മാപ്പ് ചോദിച്ചു. ബ്രിട്ടന്‍, ജര്‍മനി, അയര്‍ലന്റ്
എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്നു പുരുഷന്മാരെയും മൂന്നു സ്ത്രീകളെയുമാണ്
മാര്‍പാപ്പ ഇന്നലെ നേരില്‍ക്കണ്ടത്.
ദൈവത്തിനും ദൈവജനത്തിനും
മുന്നില്‍ നിങ്ങള്‍ക്കെതിരായി മാരക പാപം ചെയ്ത വൈദികര്‍ക്കുവേണ്ടി ഞാന്‍
ദുഃഖം രേഖപ്പെടുത്തുന്നു. വിനീതനായി ക്ഷമ ചോദിക്കുന്നു: അദ്ദേഹം പറഞ്ഞു.
പീഡിതര്‍ക്കൊപ്പം അര്‍പ്പിച്ച ദിവ്യബലിക്കിടെ നല്‍കിയ സന്ദേശത്തിലാണു
മാര്‍പാപ്പ വൈദികരുടെ കുറ്റകൃത്യത്തിനെതിരേ പരസ്യമായി മാപ്പ് ചോദിച്ചത്.
വൈദികര്‍ക്കെതിരേ കുട്ടികളും അവരുടെ കുടുംബാംഗങ്ങളും നല്‍കിയ
റിപ്പോര്‍ട്ടുകള്‍ അവഗണിച്ച സഭാധികാരികള്‍ക്കുവേണ്ടിയും മാര്‍പാപ്പ ക്ഷമ
ചോദിച്ചു.
ഭക്ഷണശേഷം ഇവര്‍ക്കൊപ്പം വ്യക്തിപരമായ കൂടിക്കാഴ്ചയ്ക്കു
മാര്‍പാപ്പ 30 മിനിറ്റുവീതം ചെലവഴിച്ചതായി വത്തിക്കാന്‍ വക്താവ് ഫാ.
ഫെഡറിക്കോ ലൊംബാര്‍ദി പറ ഞ്ഞു. തനിക്കുവേണ്ടിയും സഭയ്ക്കുവേണ്ടിയും
പ്രത്യേകം പ്രാര്‍ഥിക്കണമെന്ന് മാര്‍പാപ്പ അഭ്യര്‍ഥിച്ചു.
മാര്‍പാപ്പയുടെ
നിര്‍ദേശമനുസരിച്ച് കുട്ടികളുടെ സംരക്ഷണത്തിനായുള്ള തിരുസംഘത്തിലെ അംഗവും
ബോസ്റണ്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദിനാള്‍ ഷോണ്‍ ഒ മാല്ലിയാണു ഇവരുമായുള്ള
കൂടിക്കാഴ്ചയ്ക്കു വേദിയൊരുക്കിയത്.
|
|
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin