യേശുവിന്റെ പാനപാത്രത്തിനായി ബ്രിട്ടനില്‍ പോലീസ് അന്വേഷണം
ലണ്ടന്‍: അന്ത്യഅത്താഴ സമയത്ത് യേശു ഉപയോഗിച്ച പാനപാത്രത്തിനായി ബ്രിട്ടനില്‍ അന്വേഷണം. ഹേര്‍ഫോര്‍ഡ്‌ഷേറിലെ ഒരു വയോധികയാണു അത്ഭുതശക്‌തിയുള്ള പാനപാത്രം നഷ്‌ടപ്പെട്ടതായി പോലീസില്‍ പരാതിപ്പെട്ടത്. ഇവര്‍ ആശുപത്രിയിലായിരുന്നപ്പോഴാണത്രേ മോഷണം. കഴിഞ്ഞ തിങ്കളാഴ്‌ചയായിരുന്നു സംഭവം. വെസ്‌റ്റ് മെര്‍സിയ പോലീസിനാണ് അന്വേഷണച്ചുമതല.
യേശുവിന്റെ ക്രൂശുമരണത്തിനുശേഷം അരിമത്ത്യാക്കാരനായ ജോസഫാണു പാനപാത്രം ബ്രിട്ടനില്‍ എത്തിച്ചതെന്നാണു ചരിത്രം. ഗ്ലാസ്‌സ്‌റ്റോണ്‍ബറി കേന്ദ്രീകരിച്ചു ഇദ്ദേഹം സഭ സ്‌ഥാപിച്ചെന്നാണു വിശ്വാസം. പിന്നീട് പാനപാത്രം സന്യാസികളുടെ പക്കല്‍ എത്തിച്ചേര്‍ന്നു. പല കൈമാറ്റങ്ങള്‍ക്കുശേഷം വെയില്‍സ് സ്വദേശികളായ സ്‌റ്റെഡ്‌മാന്‍ കുടുംബത്തിന്റെ പക്കല്‍ പാനപാത്രം എത്തിച്ചേരുകയായിരുന്നത്രേ. പാനപാത്രത്തിനു അല്‍ഭുത സിദ്ധിയുണ്ടെന്നാണു വിശ്വാസം. ഇതെ തുടര്‍ന്നാണു സ്‌റ്റെഡ്‌മാന്‍ കുടുംബത്തിനു ബന്ധമുള്ള വയോധികയുടെ രോഗമുക്‌തിക്കായി പാനപാത്രം നല്‍കിയത്. പാനപാത്രം യേശുവിന്റേതാണോ എന്നതു സംബന്ധിച്ചു ഗവേഷകര്‍ക്കിടെ അഭിപ്രായ ഭിന്നതയുണ്ട്. തടികൊണ്ടുള്ള പാനപാത്രമാണു ക്രിസ്‌തു ഉപയോഗിച്ചതെന്ന കാര്യത്തില്‍ മാത്രമാണു യോജിപ്പുള്ളത്.
http://www.mangalam.com/print-edition/international/207230
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin