Monday, 7 April 2014

അദ്ധ്യാപകനെ തിരിച്ചെടുത്തത് മാനുഷിക പരിഗണന കണക്കിലെടുത്തെന്ന് സഭ 
Kerala Kaumudi
Posted on: Sunday, 06 April 2014 
കോതമംഗലം: ചോദ്യപേപ്പർ വിവാദത്തിൽപെട്ട തൊടുപുഴ ന്യൂമാന്കോളേജിലെ മുന്അധ്യാപകന്പ്രൊഫ.ടി.ജെ ജോസഫിനെ തിരിച്ചെടുത്തത് കുറ്റവിമുക്തനായതു കൊണ്ടല്ലെന്നും മാനുഷിക പരിഗണന കണക്കിലെടുത്താണെന്നും കോതമംഗലം രൂപത പള്ളികളിൽ വായിച്ച ഇടയലേഖനത്തിൽ പറയുന്നു. 

ജോസഫിനെ തിരിച്ചെടുത്തത് മൂലം സഭയ്ക്ക് മാനസികവും സാമ്പത്തികവുമായ നഷ്ടങ്ങളുണ്ടായിട്ടുണ്ട്. ചോദ്യപേപ്പര്വിവാദത്തിന്റെ മുഴുവന്ഉത്തരവാദിത്തവും ജോസഫിനാണ്. ആരുടേയും സമ്മര്ദത്തിന് വഴങ്ങിയല്ല അദ്ദേഹത്തെ തിരിച്ചെടുത്തത്. സഭയ്ക്ക് ഏതെങ്കിലും മതവിഭാഗത്തോട് വിവേചനപുലര്ത്തുന്ന സമീപനം ഉണ്ടായി എന്ന ആരോപണം വളരെ വേദനയുണ്ടാക്കി എന്നും പറയുന്നു

അഭിനവ പിലാത്തോസുമാർ.

 By George Kuttikattu

പ്രൊ.ജോസഫിനെ ജോലിയിൽ തിരിച്ചെടുത്ത നടപടിയിൽ രൂപതയുടെ പ്രതികരണം മനുഷ്യമനസ്സാക്ഷിക്കു ചേർന്നതല്ല. കുറ്റങ്ങൾ നിരന്തരം ചെയ്യുന്ന വൈദികരുടെ മേൽ സഭയ്ക്ക് മാനസിക നഷ്ടവും സാമ്പത്തിക നഷ്ടവും സഭാ അംഗങ്ങളോടുള്ള ധാർമ്മികതയും ഉണ്ടെന്നും കരുതുന്നുണ്ടോ ? ഒരു വൈദികനെ മൂന്നു വൈദികർ ചേർന്ന് നിഷ്ടൂരമായി കൊല ചെയ്തു. അഭയ എന്ന ഒരു കന്യാസ്തിയെ രണ്ടു വൈദികരും ഒരു സഹ കന്യാസ്ത്രിയും ചേർന്ന് ക്രൂരമായി ജീവനോടെ കിണറ്റിൽ എറിഞ്ഞു കൊന്നു. ഇവയൊന്നും ഉണ്ടായപ്പോൾ സഭയ്ക്ക് മാനസ്സിക നഷ്ടവും സാമ്പത്തിക നഷ്ടവുഉണ്ടായോ? കോടതി കുറ്റക്കാരാൻ അല്ലായെന്ന് വിധിച്ചിട്ടും സഭ ക്രൂരമായി അദ്ദേഹത്തോടും കുടുംബത്തോടും പെരുമാറി. ഒടുവിൽ കരുണ കാണിക്കേണ്ട സഭയും കൈവിട്ടു.വഴിമുട്ടിയ ഒരു കുടുംബനാഥ മാനസിക വേദനയും സാമ്പത്തിക നഷ്ടവും സഹിച്ചു. വഴിമുട്ടിയ അവർ സഭയ്ക്ക് മുൻപിൽ പണക്കൊതിയരായ സഭയിലെ മഹാപുരോഹിതർക്ക് അവരുടെ ജീവൻ പ്രൊ.ജോസഫിന്റെ ജീവനുവേണ്ടി സ്വയം ബലികൊടുത്തു. സഭയിലെ പോന്തിയൂസ് പിലാത്തുമാർ. "കർത്താവേ ഇവരോട് പൊറുക്കണേ "എന്നുവേണോ പറയാൻ.!

 

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin