Monday, 21 April 2014

ഫ്രാന്‍സിസ്‌ മാര്‍പാപ്പ ഈ വര്‍ഷം കേരളം സന്ദര്‍ശിച്ചേക്കും. !!

 

കൊച്ചി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ്‌ മാര്‍പാപ്പ ഈ വര്‍ഷാന്ത്യം കേരളം സന്ദര്‍ശിച്ചേക്കും. 28 വര്‍ഷത്തിനു ശേഷമാണു ഒരു മാര്‍പാപ്പ കേരളത്തിലെത്തുന്നത്‌. സന്ദര്‍ശനത്തിനുള്ള നയതന്ത്ര നടപടി പുരോഗമിക്കുകയാണ്‌.
കാത്തലിക്‌ ബിഷപ്‌സ്‌ കോണ്‍ഗ്രസ്‌ ഓഫ്‌ ഇന്ത്യ (സി.ബി.സി.ഐ.) പ്രസിഡന്റും മലങ്കര കത്തോലിക്ക സഭാധ്യക്ഷനുമായ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ ബസേലിയോസ്‌ മാര്‍ ക്ലിമീസ്‌ കാതോലിക്ക ബാവയാണ്‌ ശ്രമങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്‌. ചാവറ ഏലിയാസ്‌ അച്ചന്‍, എവുപ്രാസ്യാമ്മ എന്നിവരെ വിശുദ്ധ പദവിയിലേക്കുയര്‍ത്തുന്ന പ്രഖ്യാപനവും സന്ദര്‍ശനത്തോടനുബന്ധിച്ച്‌ ഇവിടെ നടക്കാനിടയുണ്ട്‌.
ഈ വര്‍ഷം മാര്‍പാപ്പ ശ്രീലങ്കയും ഫിലിപ്പീന്‍സും സന്ദര്‍ശിക്കുന്നുണ്ട്‌. ഇതോടൊപ്പമാണു ഇന്ത്യയും പരിഗണിക്കുന്നത്‌. ഈ വര്‍ഷത്തിലാണെങ്കില്‍ ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളിലാവും സന്ദള്‍ശനം. അല്ലെങ്കില്‍ അടുത്തവര്‍ഷം ആദ്യ പാദത്തിലും. ഇന്ത്യ സന്ദര്‍ശിക്കാന്‍ മാര്‍പാപ്പ നേരത്തെ താല്‍പര്യമറിയിച്ചിരുന്നു. സി.ബി.സി.ഐയുടെ കത്ത്‌ ഡെപ്യൂട്ടി സെക്രട്ടറി ജനറലും വക്‌താവുമായ ഫാ. ജോസഫ്‌ ചിന്നയ്ന്‍ പ്രധയാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്‌ നേരത്തെ കൈമാറിയിരുന്നു. തുടര്‍ന്നാണ്‌ ഇന്ത്യ ഔദ്യോഗികമായി മാര്‍പാപ്പയെ ക്ഷണിച്ചുകൊണ്ടുള്ള കത്ത്‌ വത്തിക്കാന്‍ നയതന്ത്ര കാര്യാലയത്തിന്‌ കൈമാറിയത്‌. ഔദ്യോഗിക ക്ഷണം വത്തിക്കാന്‍ തത്വത്തില്‍ അംഗീകരിച്ചതോടെയാണു സി.ബി.സി.ഐ. മുന്‍കൈയെടുത്ത്‌ തുടര്‍ നടപടികളിലേക്കു കടന്നത്‌. കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷമാകും മറ്റു നയതന്ത്ര നടപടികള്‍ ഉണ്ടാകുക.
ജോണ്‍ പോള്‍ രണ്ടാമനാണു ആദ്യമായി കേരളത്തില്‍ വന്ന മാര്‍പാപ്പ. 1986 ഫെബ്രുവരി ഒന്നുമുതല്‍ 10 വരെയായിരുന്നു അദ്ദേഹത്തിന്റെ സന്ദര്‍ശനം. 1999 നവംബര്‍ അഞ്ചിനായിരുന്നു അദ്ദേഹത്തിന്റെ രണ്ടാം സന്ദര്‍ശനം.
ജെബി പോള്‍

 https://www.blogger.com/blogger.g?blogID=3405608279508582992#editor/target=post;postID=4264013409579001067

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin