Tuesday, 29 April 2014

ഒമ്പതുവയസ്സുകാരിക്ക് പീഡനം:
                Fr. Raju Kokkan
 
ബാലാവകാശ കമ്മീഷന്അന്വേഷണം നടത്തി
Posted on: 28 Apr 2014

news Mathrubhoomi-Thaikkattusheri3

ഒല്ലൂര്‍: തൈക്കാട്ടുശ്ശേരി ഇടവക വികാരിയായ യുവവൈദികന്ഒമ്പതുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്സംസ്ഥാന ബാലാവകാശ കമ്മീഷന്ഒല്ലൂര്പോലീസ് സ്റ്റേഷനിലെത്തി അന്വേഷണപുരോഗതികള്വിലയിരുത്തി. കമ്മീഷന്അംഗം ബാബു നരികുനി, ശിശുക്ഷേമസമിതി അംഗം അഡ്വ. സീന രാജഗോപാല്‍ തുടങ്ങിയവരാണ് ഒല്ലൂരിലെത്തിയത്. 

കുട്ടി പീഡനത്തിനിരയായെന്ന റിപ്പോര്ട്ടുകളെത്തുടര്ന്നാണ് തിരുവനന്തപുരത്തുനിന്നുള്ള കമ്മീഷന്അംഗം കേസന്വേഷണത്തിന്റെ സുതാര്യത വിലയിരുത്താനെത്തിയത്. ഇതുവരെയുള്ള പോലീസ് നടപടികള്തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു. കേസിലെ പ്രതി ഉന്നതവ്യക്തിയായിരിക്കെ നടപടിക്രമങ്ങളില്വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നും പിടികൂടാനുള്ള ശ്രമത്തില്ഉദാസീനതയുണ്ടോ എന്നുമാണ് കമ്മീഷന്അംഗവും സംഘവും പരിശോധിച്ചത്. റിപ്പോര്ട്ട് ചെയര്മാന് സമര്പ്പിക്കുമെന്നും അവര്പറഞ്ഞു. 
വൈദികനെ പിടികൂടാന്പോലീസ് അന്വേഷണം ഊര്ജ്ജിതമാക്കി. ഷാഡോ പോലീസിന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്
. /News Mathrubhoomi Daily-story dated 28.4.2014

ഫാ. രാജു കൊക്കനെ കണ്ടവരുണ്ടോ ? 


Fr. Raju Kokkan

 News by Joy Kochuvarkey


മുന്വികാരി രാജു കൊക്കന്ഇത് വരെ പോലീസില്കീഴടങ്ങിയില്ല

പ്രതിഷേധം ശക്തമാകുന്നു. പ്രതിയെ ഒളിവില്പാര്പ്പിക്കുന്നതിന് ഒത്താശ
ചെയ്തവര്ക്കെതിരെ IPC 212, 216 വകുപ്പുകള്പ്രകാര
കേസെടുക്കണമെന്നാവശ്യപെട്ടുകൊണടുള്ള പോസ്റ്ററുകള്ഒല്ലൂരില്
പലയിടങ്ങളിലും രത്യക്ഷപ്പെട്ടിട്ടുണ്ട്.
കുട്ടികള്ക്കെതിരെയുള്ള ലൈംഗിക കുറ്റങ്ങള്തടയുന്നതിനുള്ള 'പോസ്ക്കോ'
ആക്ട് പ്രകാരവും പോലീസ് കേസെടുത്തിട്ടുണ്ട്.
പ്രതി രൂപതാ അധ്യക്ഷന്ആന്ഡ്രൂസ് താഴത്ത് അറിയാതെ മാറിനില്ക്കാനുള്ള
സാധ്യത വിരളമാണെന്നാണ് ജനസംസാരം.

 http://almayasabdam.blogspot.com.au/

ഈ പകൽമാന്ന്യ൯മാ൪ മൂന്ന് പേരും ഒരു കുടുബത്തിൽ ജെനിച്ചവരൊ, അതോ സഹോദരന്മാരോ?

Fr. Raju Kokkan

ഫാ. രാജു കൊക്ക൯റെ ക്ലാസ്മീറ്റായിരുന്നൊ?
അച്ഛനാവാ൯ പഠിക്കാ൯ പോയത് ഒരെ സ്ഥലത്തായിരിക്കണം. ഇവ൪ മൂന്നുപേരും അച്ഛന്മാ൪. അവസാനം ഫാ.സാശ്ശേരി മാത്രം കളി നി൪ത്തി പെണ്ണും കെട്ടി.  ഫാ.ജോജിയും ഫാ. രാജു കൊക്കനും  കളി നി൪ത്താതേ, അച്ഛ൯വേഷവും പെണ്ണുപിടുത്തവുമായി നടക്കുന്നു. ഇതല്ലെ വെളളകുപ്പായത്തി൯റെ പുറകിലുളള രഹസ്യം!!

Sunday, 27 April 2014

ജോണ്‍പോള്‍ രണ്ടാമനും ജോണ്‍
 ഇരുപത്തിമൂന്നാമനും 
ഇനിവിശുദ്ധര്‍ 


*ജോണ്‍പോള്‍ രണ്ടാമനും
ജോണ്‍ ഇരുപത്തിമൂന്നാമനും

വത്തിക്കാന്‍ സിറ്റി: സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ജനസാഗരത്തെ സാക്ഷിനിര്‍ത്തി, ഭക്തിനിര്‍ഭരമായ പ്രാര്‍ഥനകളുടെ മധ്യേ, മാര്‍പാപ്പമാരായ ജോണ്‍ പോള്‍ രണ്ടാമനും ജോണ്‍ ഇരുപത്തിമൂന്നാമനും വിശുദ്ധരുടെ ഗണത്തില്‍ ചേര്‍ന്നു.

'വാഴ്ത്തപ്പെട്ട ജോണ്‍ ഇരുപത്തിമൂന്നാമനെയും ജോണ്‍ പോള്‍ രണ്ടാമനെയും നാം വിശുദ്ധരായി പ്രഖ്യാപിക്കുകയും വിശേഷിപ്പിക്കുകയും ചെയ്യുന്നു'വെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചപ്പോള്‍ വിശ്വാസികള്‍ ഒന്നടങ്കം 'ആമേന്‍' ചൊല്ലി. രണ്ടു മാര്‍പാപ്പാമാരുടെയും ചിത്രംപതിച്ച വലിയ ബാനറുകള്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മുഖപ്പില്‍ തൂക്കിയിരുന്നു. ഇരുവരുടെയും തിരുശേഷിപ്പുകള്‍ വിശുദ്ധ ബലിപീഠത്തില്‍ പ്രതിഷ്ഠിച്ചു. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ രക്തമായിരുന്നു തിരുശേഷിപ്പ്. അദ്ദേഹത്തിന്റെ മാധ്യസ്ഥ്യത്താല്‍ സൗഖ്യം പ്രാപിച്ചതായി സാക്ഷ്യപ്പെടുത്തിയ ഫ്ലോറിബെത്ത് മോറയാണ് തിരുശേഷിപ്പടങ്ങിയ അരളിക്ക ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് സമര്‍പ്പിച്ചത്. ജോണ്‍ ഇരുപത്തിമൂന്നാമന്റെ തൊലിയായിരുന്നു തിരുശേഷിപ്പ്. ദിവ്യബലിക്ക് ശേഷമായിരുന്നു വിശുദ്ധരായുള്ള പ്രഖ്യാപനം.

ദൈവത്തിന്റെ കാരുണ്യത്തിന് സാക്ഷികളായ 'ധീരപുരുഷന്‍'മാരെന്ന് ഫ്രാന്‍സിസ് പാപ്പ ഇരുവരെയും പ്രകീര്‍ത്തിച്ചു. അവര്‍ ഇരുപതാം നൂറ്റാണ്ടിലെ വൈദികരും മെത്രാപ്പോലീത്തമാരും മാര്‍പാപ്പമാരുമായിരുന്നു. ആ നൂറ്റാണ്ടിലെ ദാരുണ സംഭവങ്ങളിലൂടെ അവര്‍ കടന്നുപോയി. എങ്കിലും അവയൊന്നും അവരെ കീഴടക്കിയില്ല. അവര്‍ക്ക് ദൈവമായിരുന്നു കൂടുതല്‍ ശക്തന്‍, വിശ്വാസമായിരുന്നു വലിയ കരുത്ത് -പാപ്പ പറഞ്ഞു.

സഭയെ പരിഷ്‌കരിക്കാനും ശക്തിപ്പെടുത്താനും ഇരുവരും നടത്തിയ ശ്രമങ്ങള്‍ പാപ്പ അനുസ്മരിച്ചു. കത്തോലിക്ക സഭയെ ആധുനികീകരിക്കുന്നതില്‍ നിര്‍ണായകമായ രണ്ടാം വത്തിക്കാന്‍ സൂനഹദോസ് വിളിച്ചു ചേര്‍ത്ത ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പ സഭയ്ക്ക് മഹത്തായ സേവനമാണ് ചെയ്തതെന്ന് ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. ഇരുത്തേഴുവര്‍ഷത്തോളം സഭയെ നയിച്ച് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയെ 'കുടുംബത്തിന്റെ പാപ്പ'യായാണ് കരുതുന്നത്. അദ്ദേഹം അങ്ങനെത്തന്നെ സ്മരിക്കപ്പെടട്ടേയെന്ന് ആഗ്രഹിക്കുന്നുവെന്നും പാപ്പ പറഞ്ഞു.
ഇന്ത്യന്‍ സമയം ഞായറാഴ്ച ഉച്ചതിരിഞ്ഞ് ഒന്നരയ്ക്കായിരുന്നു ചടങ്ങുകള്‍. ഈസ്റ്റര്‍ കഴിഞ്ഞുവരുന്ന ഞായറാഴ്ച ദൈവകരുണയുടെ നാളായതിനാലാണ് അന്ന് പാപ്പമാരെ വാഴ്ത്തപ്പെട്ടവരാക്കാന്‍ തിരഞ്ഞെടുത്തത്. വിശുദ്ധരായ പാപ്പമാരുടെ ജീവിതത്തിലെ സുപ്രധാനമൂല്യം കരുണയായിരുന്നു എന്നതാണ് അതിനുകാരണം. രണ്ടു പാപ്പമാര്‍ ഒരുമിച്ചു വിശുദ്ധരാവുന്ന അപൂര്‍വത, രണ്ടു പാപ്പമാരുടെ സാന്നിധ്യം കൊണ്ടും ചരിത്രത്തിലിടം നേടി. ദിവ്യബലിയോടെ ആരംഭിച്ച ചടങ്ങുകളില്‍ ഫ്രാന്‍സിസ് പാപ്പയ്‌ക്കൊപ്പം പോപ്പ് എമരിറ്റസ് ബെനഡിക്ട് പതിനാറാമനും സന്നിഹിതനായിരുന്നു. വെള്ളനിറമുള്ള പാപ്പാക്കുപ്പായമണിഞ്ഞെത്തിയ അദ്ദേഹത്തെ ചടങ്ങിനുമുമ്പ് ഫ്രാന്‍സിസ് പാപ്പ ആലിംഗനം ചെയ്ത് സ്വീകരിച്ചു. 'നാലു പാപ്പാമാരുടെ ദിനം' എന്നാണ് ഈ ദിവസം വിശേഷിപ്പിക്കപ്പെട്ടത്. ബെനഡിക്ട് പാപ്പ പക്ഷേ, അള്‍ത്താരയില്‍ പ്രവേശിച്ചില്ല.

150 കര്‍ദിനാള്‍മാരും 850 മെത്രാപ്പോലിത്തമാരും 6000 വൈദികരും പങ്കെടുത്ത ചടങ്ങില്‍ 25 രാഷ്ട്രത്തലവന്‍മാരുള്‍പ്പെടെ 98 രാജ്യങ്ങളുടെ പ്രതിനിധികള്‍ സന്നിഹിതരായിരുന്നു. മന്ത്രിമാരായ കെ.വി.തോമസ്, ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്. കേരളത്തില്‍ നിന്ന് കര്‍ദിനാള്‍മാരായ മാര്‍ ജോര്‍ജ് ആലഞ്ചേരി, ബസേലിയോസ് മാര്‍ ക്ലിമ്മീസ് എന്നിവര്‍ പങ്കെടുത്തു.
എട്ടുലക്ഷം വിശ്വാസികള്‍ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ സന്നിഹിതരായിരുന്നു. ഇവര്‍ക്ക് ചടങ്ങുകള്‍ കാണാന്‍ 18 കൂറ്റന്‍ ടി.വി. സ്‌ക്രീനുകള്‍ സജ്ജീകരിച്ചിരുന്നു. അര്‍ജന്റീനയും ലെബനനുമുള്‍പ്പെടെ പല രാജ്യങ്ങളിലെയും സിനിമാശാലകളില്‍ ചടങ്ങ് ത്രീഡിയില്‍ സംപ്രേഷണം ചെയ്തു.

 http://www.mathrubhumi.com/story.php?id=449881

Tuesday, 22 April 2014

Breaking News!!

             Breaking News!!
       
             Breaking News!!
    
     Fr. Augustin Palakaparambil 
         [Vicar General]


     Fr. Zacharias Thottuvelil
 U. S. A.
 ചിക്കാഗോ രൂപതക്ക് പുതിയ സഹായി മെത്രാ൯.

അഗസ്റ്റീ൯ പാലക്ക പറമ്പിന്റെ സാന്നിദ്ധ്യത്തില്‍ Texas ഹൂസ്റണ്‍ പള്ളിയില്‍, ഫാദ൪ സക്രിയ തോട്ടുവേലി ഉയ൪പ്പ് ഞായറാഴ്ച്ച കു൪ബാനക്ക് [ശനിയാഴ്ച്ച പാതിര
കു൪ബാനക്ക്] ചിക്കാഗോ രൂപതക്ക് പുതിയ സഹായി മെത്രാ൯, അഗസ്റ്റീ൯ പാലക്ക പറമ്പില്‍ ആണ് എന്ന പ്രഖ്യാപിച്ചതായി  അറിയുന്നു. 

പുതിയ  കൂരിയ ബിഷപ്പ്  ആയി  മാർ  കടുപ്പനും നിയമിതനകുമെന്നു മറ്റു  ചിലരോട് പറഞ്ഞതായി  അറിയാൻ കഴിഞ്ഞിട്ടുണ്ട് !!

കൂടുതൽ വിവരങ്ങൾ പിന്നാലെ !!  
 Rev. Fr. Zacharias Thottuvelil This site belongs to the parish of St. Joseph Syro Malabar Catholic Church, Houston, Texas,

Monday, 21 April 2014

ഫ്രാന്‍സിസ്‌ മാര്‍പാപ്പ ഈ വര്‍ഷം കേരളം സന്ദര്‍ശിച്ചേക്കും. !!

 

കൊച്ചി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ്‌ മാര്‍പാപ്പ ഈ വര്‍ഷാന്ത്യം കേരളം സന്ദര്‍ശിച്ചേക്കും. 28 വര്‍ഷത്തിനു ശേഷമാണു ഒരു മാര്‍പാപ്പ കേരളത്തിലെത്തുന്നത്‌. സന്ദര്‍ശനത്തിനുള്ള നയതന്ത്ര നടപടി പുരോഗമിക്കുകയാണ്‌.
കാത്തലിക്‌ ബിഷപ്‌സ്‌ കോണ്‍ഗ്രസ്‌ ഓഫ്‌ ഇന്ത്യ (സി.ബി.സി.ഐ.) പ്രസിഡന്റും മലങ്കര കത്തോലിക്ക സഭാധ്യക്ഷനുമായ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ ബസേലിയോസ്‌ മാര്‍ ക്ലിമീസ്‌ കാതോലിക്ക ബാവയാണ്‌ ശ്രമങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്‌. ചാവറ ഏലിയാസ്‌ അച്ചന്‍, എവുപ്രാസ്യാമ്മ എന്നിവരെ വിശുദ്ധ പദവിയിലേക്കുയര്‍ത്തുന്ന പ്രഖ്യാപനവും സന്ദര്‍ശനത്തോടനുബന്ധിച്ച്‌ ഇവിടെ നടക്കാനിടയുണ്ട്‌.
ഈ വര്‍ഷം മാര്‍പാപ്പ ശ്രീലങ്കയും ഫിലിപ്പീന്‍സും സന്ദര്‍ശിക്കുന്നുണ്ട്‌. ഇതോടൊപ്പമാണു ഇന്ത്യയും പരിഗണിക്കുന്നത്‌. ഈ വര്‍ഷത്തിലാണെങ്കില്‍ ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളിലാവും സന്ദള്‍ശനം. അല്ലെങ്കില്‍ അടുത്തവര്‍ഷം ആദ്യ പാദത്തിലും. ഇന്ത്യ സന്ദര്‍ശിക്കാന്‍ മാര്‍പാപ്പ നേരത്തെ താല്‍പര്യമറിയിച്ചിരുന്നു. സി.ബി.സി.ഐയുടെ കത്ത്‌ ഡെപ്യൂട്ടി സെക്രട്ടറി ജനറലും വക്‌താവുമായ ഫാ. ജോസഫ്‌ ചിന്നയ്ന്‍ പ്രധയാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്‌ നേരത്തെ കൈമാറിയിരുന്നു. തുടര്‍ന്നാണ്‌ ഇന്ത്യ ഔദ്യോഗികമായി മാര്‍പാപ്പയെ ക്ഷണിച്ചുകൊണ്ടുള്ള കത്ത്‌ വത്തിക്കാന്‍ നയതന്ത്ര കാര്യാലയത്തിന്‌ കൈമാറിയത്‌. ഔദ്യോഗിക ക്ഷണം വത്തിക്കാന്‍ തത്വത്തില്‍ അംഗീകരിച്ചതോടെയാണു സി.ബി.സി.ഐ. മുന്‍കൈയെടുത്ത്‌ തുടര്‍ നടപടികളിലേക്കു കടന്നത്‌. കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷമാകും മറ്റു നയതന്ത്ര നടപടികള്‍ ഉണ്ടാകുക.
ജോണ്‍ പോള്‍ രണ്ടാമനാണു ആദ്യമായി കേരളത്തില്‍ വന്ന മാര്‍പാപ്പ. 1986 ഫെബ്രുവരി ഒന്നുമുതല്‍ 10 വരെയായിരുന്നു അദ്ദേഹത്തിന്റെ സന്ദര്‍ശനം. 1999 നവംബര്‍ അഞ്ചിനായിരുന്നു അദ്ദേഹത്തിന്റെ രണ്ടാം സന്ദര്‍ശനം.
ജെബി പോള്‍

 https://www.blogger.com/blogger.g?blogID=3405608279508582992#editor/target=post;postID=4264013409579001067

Sunday, 20 April 2014


മലയാറ്റൂര്‍ കുരിശുമുടിയില്‍ കയറിയതു ലക്ഷങ്ങള്‍



Inform Friends Click here for detailed news of all items Print this Page
കാലടി: മനുഷ്യരാശിയുടെ പാപങ്ങള്‍ക്കു പരിഹാരമായി കുരിശില്‍ മരിച്ച ക്രിസ്തുനാഥന്റെ പീഡാസഹനത്തിന്റെ ഓര്‍മയാചരിച്ച ദുഃഖവെള്ളിയാഴ്ച ലക്ഷക്കണക്കിനു വിശ്വാസികള്‍ മലയാറ്റൂര്‍ മലകയറി.

പൊന്നിന്‍ കുരിശു മുത്തപ്പോ എന്ന ശരണമന്ത്രവുമായി ഭക്തജനങ്ങള്‍ മലകയറിയപ്പോള്‍ മലയാറ്റൂര്‍ കുരിശുമുടി ഭക്തിസാന്ദ്രമായി. വലിയ ശനിയാഴ്ചയായ ഇന്നലെയും വിശ്വാസികളുടെ പ്രവാഹം തുടര്‍ന്നു. ഉയിര്‍പ്പു ഞായറാഴ്ചയായ ഇന്നു തീര്‍ഥാടകരുടെ എണ്ണം ഇനിയും പെരുകും. ഭാരമേറിയ മരക്കുരിശുമേന്തിയെത്തുന്ന വിശ്വാസികളുടെ സംഘം കുരിശുമുടിയിലെ 14 പീഡാനുഭവ സ്ഥലങ്ങളിലും മെഴുകുതിരി കത്തിച്ചു പ്രാര്‍ഥന ചൊല്ലിയാണു മലകയറുന്നത്. ദുഃഖവെള്ളിയാഴ്ച മലയാറ്റൂര്‍ സെന്റ് തോമസ് പള്ളിയിലെ തിരുക്കര്‍മങ്ങള്‍ക്കു വികാരി ഫാ. ജോണ്‍ തേക്കാനത്ത് മുഖ്യകാര്‍മികത്വം വഹിച്ചു. വാണിഭത്തടം പള്ളിയിലേക്കു നടന്ന പീഡാനുഭവ യാത്രയില്‍ ഫാ. ജോജോ മാരിപ്പാട്ട് സന്ദേശം നല്‍കി. കുരിശുമുടിയില്‍ രാവിലെ ആറിന് ആരാധനയ്ക്കും പീഡാനുഭവ തിരുക്കര്‍മങ്ങള്‍ക്കും റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു.

ഇന്നലെ സെന്റ് തോമസ് പള്ളിയില്‍ രാവിലെ ആറിനു വലിയശനി തിരുക്കര്‍മങ്ങളുടെ ഭാഗമായി വിശുദ്ധ കുര്‍ബാനയും രാത്രി 11.45ന് ഉയിര്‍പ്പു തിരുക്കര്‍മങ്ങളും പ്രദക്ഷിണവും വിശുദ്ധ കുര്‍ബാനയുമുണ്ടായിരുന്നു.

കുരിശുമുടി പള്ളിയില്‍ രാവിലെ ഏഴിനു വലിയ ശനി തിരുക്കര്‍മങ്ങളും വിശുദ്ധ കുര്‍ബാനയും രാത്രി 11.45ന് ഉയിര്‍പ്പു തിരുക്കര്‍മങ്ങളും പ്രദക്ഷിണവും ആഘോഷമായ വിശുദ്ധ കുര്‍ബാനയുമുണ്ടായിരുന്നു.

ഇന്ന് ഉയിര്‍പ്പു ഞായര്‍ കുരിശുമുടിയില്‍ രാവിലെ 6.30നും 7.30നും ഒന്‍പതിനും വൈകുന്നേരം ആറിനും വിശുദ്ധ കുര്‍ബാന ഉണ്ടാകും. സെന്റ് തോമസ് പള്ളിയില്‍ രാവിലെ 5.30നും ഏഴിനും വൈകുന്നേരം 5.30നും വിശുദ്ധ കുര്‍ബാന ഉണ്ടാകും. പുതുഞായര്‍ തിരുനാളിന് 24നു കൊടികയറും. 27നു പുതുഞായര്‍ തിരുനാള്‍ ആഘോഷിക്കും. കുരിശുമുടിയില്‍ ഭക്തജനങ്ങള്‍ക്ക് എല്ലാവിധ സുരക്ഷാക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
https://www.blogger.com/blogger.g?blogID=3405608279508582992#editor/target=post;postID=6610367601131296849;onPublish

Saturday, 19 April 2014

ദുഃഖവെള്ളി








 

ദുഃഖവെള്ളി 







മഹത്വത്തിന്റെ പാത / ഫാ. ഡാനി കപ്പൂച്ചിന്‍ (തില്ലേരി ആശ്രമം, കൊല്ലം)

സ്വര്‍ണത്തേക്കാള്‍ തിളക്കമുള്ള ദിവസമാണു ദുഃഖവെള്ളി. കുഞ്ഞാടിന്റെ രക്തത്തില്‍ കുതിര്‍ന്നു ഭൂമി അതിന്റെ ആദിനൈര്‍മല്യത്തിലേക്കു മടങ്ങുന്നു. ആദത്തില്‍ വന്നുപോയ അനുസരണക്കേടിന്റെ പിഴകള്‍ കാല്‍വരിക്കുരിശിലെ സമ്പൂര്‍ണ സമര്‍പ്പണത്തില്‍ പരിഹരിക്കപ്പെടുന്നു.

ഈ ദുഃഖവെള്ളി തന്നെയാണു മനുഷ്യകുലത്തിന്റെ ഉയിര്‍പ്പുഞായര്‍. ദുഃഖവെള്ളിക്കുശേഷം ഒരു ഉയിര്‍പ്പുഞായറുണ്ട് എന്ന സന്ദേശമല്ല, ദുഃഖവെള്ളിയില്‍തന്നെയാണ് ഉയിര്‍പ്പ് ഞായര്‍ എന്നാണു ക്രിസ്തുവിന്റെ കുരിശുമരണം നമ്മോടു പറയുന്നത്. പരാജയങ്ങള്‍ വിജയത്തിന്റെ മുന്നോടിയാണെന്നല്ല, പരാജയങ്ങള്‍ തന്നെ വിജയമാകുന്നതിന്റെ രഹസ്യമാണു കുരിശ്.

ആ നസ്രായക്കാരന്‍ തച്ചന്റെ മകനെ ആള്‍ക്കൂട്ടം ദൈവപുത്രന്‍ എന്നു വിളിക്കുന്നു. അദ്ഭുതങ്ങള്‍ കാണിച്ച് അവന്‍ പലരെയും വിസ്മയിപ്പിക്കുന്നു. ഇനി ഇത് അവസാനിപ്പിക്കണം. ആരും പറയരുത് അവന്‍ ദൈവമാണെന്ന്. അതിനാണ് അവര്‍ അവനെ കുരിശില്‍ തറച്ചു കൊന്നത്. അവന്‍ മിഴിയടച്ചു തലചായ്ച്ചു കിടക്കുന്നു. ഒരദ്ഭുതവും ഇനി അവന്‍ പ്രവര്‍ത്തിക്കില്ല. ഇനി ആരും പറയില്ല അവന്‍ ദൈവപുത്രനാണെന്ന്. പക്ഷേ അപ്പോള്‍ കുരിശിന്‍ചുവട്ടില്‍ നിന്നൊരാള്‍ വിളിച്ചുപറഞ്ഞു, സത്യമായും ഇയാള്‍ ദൈവപുത്രനാണ്. ഇങ്ങനെ ആരും പറയാതിരിക്കാനല്ലേ ഇവനെ കുരിശില്‍ അയച്ചത്, എന്നിട്ടും എന്തേ ആള്‍ക്കൂട്ടം വിളിച്ചുപറയുന്നത്, ആ കുരിശില്‍ അവന്‍ ദൈവപുത്രന്‍തന്നെ.

അവന്‍ യഹൂദരുടെ രാജാവ് ആണെന്ന് അവകാശപ്പെടുന്നു. ഇനി ഒരിക്കലും അതുണ്ടാവരുത്. അതിനാണ് അവര്‍ അവനെ കുരിശില്‍ തറച്ചത്. നോക്കുക, അവന്‍ അധരമടച്ചു മിഴിപൂട്ടിക്കിടക്കുന്നു. ഇനി ഒന്നും മിണ്ടില്ലവന്‍.

അപ്പോള്‍ അതാ ഒരു പടയാളി കുരിശിനു മീതേ ഏണി ചാരിവച്ച് മുകളിലേക്കു കയറി. ക്രിസ്തുവിന്റെ ശിരസിനു മീതേ ഒരു ലിഖിതം സ്ഥാപിച്ചു. “”നസ്രായനായ യേശു യഹൂദരുടെ രാജാവ്.’’ ചിലര്‍ പിറുപിറുത്തു, “”ഇങ്ങനെ എഴുതാനല്ല, യഹൂദരുടെ രാജാവാണവനെന്ന് അവന്‍ സ്വയം പറഞ്ഞുവത്രേ, അതാണ് എഴുതേണ്ടത്.’’ പക്ഷേ ഇതുവരെയും ആലിലപോലെ വിറച്ചുകൊണ്ടിരുന്ന പീലാത്തോസിന്റെ മനസ് ദൈവനിയോഗത്താലെന്നപോലെ കഠിനമായി. അയാള്‍ പറഞ്ഞു, “”എഴുതിയത് എഴുതിയതുതന്നെ.’’ ഇനി ആരും രാജാവെന്നു വിളിക്കാതിരിക്കാനാണ് അവനെ കുരിശില്‍ തറച്ചത്. പക്ഷേ ചരിത്രമുള്ളിടത്തോളം കുരിശുകള്‍ വിളിച്ചുപറയുന്നു, അവന്‍തന്നെ രാജാവ്. അപരന്റെ മുഖത്തേക്കു നോക്കുക. സത്യമായും അവന്‍ ഒന്നും മിണ്ടുന്നില്ല. എങ്കിലവന്റെ ശിരസിനു മീതേ നോക്കുക. “”നസ്രായനായ യേശു യഹൂദരരുടെ രാജാവ്’’

പണ്േട മരിച്ചുകഴിഞ്ഞിരുന്നിട്ടും കുന്തംകൊണ്ടു കുത്തിയപ്പോള്‍ അവന്റെ നെഞ്ചില്‍നിന്നു ജീവന്റെ ചൂടുരക്തം ഒഴുകി. അവന്റെ മുഖത്തേക്കു നോക്കുക. സത്യമായും അവന്‍ മരിച്ചുകഴിഞ്ഞു. എങ്കിലവന്റെ നെഞ്ചിലേക്കു നോക്കുക, അവന്‍ മരിച്ചിട്ടില്ല. ഈ കുരിശില്‍ ആരാണു മരിച്ചത്? അവന്‍ ഇപ്പോഴും ജീവിക്കുന്നു, യഹൂദരുടെ രാജാവായി... ദൈവപുത്രനായി. അവന്‍ മിഴിയടച്ചപ്പോള്‍ പ്രപഞ്ചം ഇരുണ്ടു. ദൈവത്തെ പിതാവേ എന്നു വിളിക്കാന്‍ പഠിപ്പിച്ചതിന് അവര്‍ അവനെ കുരിശില്‍ തറച്ചു.

കുരിശില്‍ മരിച്ചപ്പോള്‍ ദേവാലയത്തിന്റെ തിരശീല രണ്ടായി കീറി. ദൈവവും മനുഷ്യനും മുഖത്തോടു മുഖം നോക്കി പാപത്തിന്റെയും ശിക്ഷയുടെയും കുരിശ് രക്ഷയുടെയും വിശുദ്ധിയുടെയും കുരിശായി മാറി. കുരിശില്‍ മരിച്ചുകിടക്കുന്ന ക്രിസ്തുവിന്റെ മുന്നില്‍ മുട്ടുകുത്തി അവന്‍ പരാജയം സമ്മതിച്ചു.

നമ്മുടെ ദുഃഖവെള്ളികളിലും ഉയിര്‍പ്പ് കണ്െടത്താനുള്ള കൃപയാണു നമുക്കാവശ്യം. ആത്മാവ് നമ്മെ സ്പര്‍ശിക്കട്ടെ. ഉയിര്‍പ്പിന്റെ സ്പന്ദനങ്ങള്‍ ദുഃഖവെള്ളിയില്‍തന്നെ നാം ഏറ്റുവാങ്ങാന്‍ ഇടയാകട്ടെ.













Wednesday, 16 April 2014



ആ നീതിമാന്‍റെ രക്തത്തിന് യഹൂദര്‍ നല്‍കേണ്ടിവന്ന വില!

ആംസ്ട്രോങ്ങ് ജോസഫ്


മുഖവുര: ലോകാന്ത്യസംഭവങ്ങളുമായി ബന്ധപ്പെട്ട് 'അത്തിമരത്തില്‍നിന്ന് പഠിക്കുക' എന്ന ലേഖനപരമ്പരയുടെ അഞ്ചാമത്തെ ഭാഗമാണിത്. മുന്‍ ലേഖനങ്ങള്‍ വായിച്ചിട്ടില്ലാത്തവര്‍ക്ക് 'കാലത്തിന്‍റെ അടയാളങ്ങള്‍'എന്ന ലിങ്കില്‍നിന്ന് മറ്റുള്ള ഭാഗങ്ങള്‍ വായിക്കാന്‍ സാധിക്കും.
ആ നീതിമാന്‍റെ രക്തത്തിന് യഹൂദര്‍ നല്‍കേണ്ടിവന്ന വില!
ദേശാധിപതിയായ പീലാത്തോസ് യഹൂദരുടെമുമ്പില്‍ കൈ കഴുകിക്കൊണ്ടു പറഞ്ഞു: "ഈ നീതിമാന്‍റെ രക്തത്തില്‍ എനിക്കു പങ്കില്ല"(മത്താ:27;24). യേശുവിനെ മരണത്തിന് വിധിക്കുന്നതിനു തൊട്ടുമുമ്പ് പീലാത്തോസ് പറഞ്ഞ വാക്കുകളാണിത്. ഇതുകേട്ടപ്പോള്‍ യഹൂദര്‍ വിളിച്ചുപറഞ്ഞു: "അവന്‍റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ സന്തതികളുടെമേലും ആയിക്കൊള്ളട്ടെ!"(മത്താ:27;25). അവര്‍ പറഞ്ഞ വാചകത്തിന്‍റെ അര്‍ത്ഥവും വ്യാപ്തിയും എത്രത്തോളം ഉള്‍ക്കൊണ്ടാണ്, അവരിങ്ങനെ പറഞ്ഞതെന്നറിയില്ല. യേശുവിന്‍റെ രക്തത്താല്‍ തളിക്കപ്പെട്ടവരായി രക്ഷനേടുക എന്നതായിരുന്നില്ല അവര്‍ ഉദ്ദേശിച്ചത്. അങ്ങനെ ആയിരുന്നെങ്കില്‍ പിന്നീടുള്ള അവരുടെ നാളുകള്‍ ഇത്ര ദാരുണം ആകുമായിരുന്നോ?

യഹൂദരുടെ ഈ  തള്ളിക്കളയല്‍ അവിചാരിതമായിരുന്നില്ല; മറിച്ച്, പ്രവാചകനിലൂടെ അരുളിച്ചെയ്തത്  നിറവേറുകയായിരുന്നു. "തിന്മ നിറഞ്ഞ രാജ്യം, അനീതിയുടെ ഭാരം വഹിക്കുന്ന ജനം, ദുഷ്കര്‍മ്മികളുടെ സന്തതി, ദുര്‍മ്മാര്‍ഗ്ഗികളായ മക്കള്‍! അവര്‍ കര്‍ത്താവിനെ പരിത്യജിക്കുകയും ഇസ്രായേലിന്‍റെ പരിശുദ്ധനെ നിന്ദിക്കുകയും ചെയ്തു. അവര്‍ എന്നില്‍നിന്നു തീര്‍ത്തും അകന്നുപോയി. ഇനിയും നിങ്ങളെ പ്രഹരിക്കണമോ?"(ഏശയ്യ:1;4,5).യേശു വരുന്ന സമയത്ത് ഇസ്രായേല്‍ തങ്ങളുടെ അധഃര്‍മ്മംമൂലം അടിമത്വത്തിലായിരുന്നു. അന്ന് റോമാക്കാരുടെ ഭരണമായിരുന്നു ഇസ്രായേല്‍ ദേശത്ത് നടന്നിരുന്നത്. എന്നിരുന്നാലും സ്വന്തം ദേശത്ത് വസിക്കാന്‍ അവര്‍ക്കു കഴിഞ്ഞിരുന്നു.
യേശുവിലൂടെ ലോകം മുഴുവന്‍ രക്ഷപ്രാപിക്കേണ്ടതിനെ യഹൂദരുടെ ഈ തിരസ്കരണം അനിവാര്യമായിരുന്നു. യേശുവിന്‍റെ ബലിയും അതുവഴിയുള്ള മാനവരക്ഷയും ഈ തിരസ്കരണവും അവരുടെ ക്രൂരതയുംമൂലം സാധ്യമായി. ഇക്കാര്യവും പ്രവാചകനായ ഏശയ്യായിലൂടെ മുന്‍കൂട്ടി പ്രവചിക്കപ്പെട്ടിരുന്നു; "അവര്‍ കണ്ണുകൊണ്ടു കാണുകയും ചെവികൊണ്ടു കേള്‍ക്കുകയും ഹൃദയംകൊണ്ടു ഗ്രഹിക്കുകയും അങ്ങനെ മാനസാന്തരപ്പെട്ടു സൌഖ്യം പ്രാപിക്കുകയും ചെയ്യാതിരിക്കേണ്ടതിന് അവരുടെ ഹൃദയങ്ങളെ കഠിനമാക്കുകയും കണ്ണുകളെ അന്ധമാക്കുകയും ചെയ്യുക"(ഏശയ്യാ:6;10 ).
അവന്‍റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ സന്തതികളുടെമേലും ആയിക്കൊള്ളട്ടെ എന്ന വാക്കിന് യഹൂദര്‍ കൊടുക്കേണ്ടിവന്ന വില ചെറുതായിരുന്നില്ല. അക്കാലംവരെ യഹൂദര്‍ തെറ്റുചെയ്തപ്പോള്‍ ശിക്ഷിക്കപ്പെട്ടത് ചെറിയ കാലയളവുകള്‍ ആയിരുന്നു. നാനൂറു വര്‍ഷമെക്കെ അടിമത്തം അനുഭവിച്ചിട്ടുണ്ട് എന്നതു വാസ്തവമാണ്. എന്നാല്‍, യേശുവിന്‍റെ രക്തത്തിന് കൊടുക്കേണ്ടിവന്നത് പത്തൊമ്പതു നൂറ്റാണ്ടുകളായിരുന്നു. ഈ കാലയളവില്‍ യഹൂദര്‍ അനുഭവിച്ച പീഡനങ്ങള്‍ പോലൊന്ന് ലോകചരിത്രത്തില്‍ മറ്റൊരു ജനതയും അനുഭവിച്ചിട്ടില്ല.
എ.ഡി.40 മുതല്‍ എ.ഡി.70 വരെയുള്ള കാലഘട്ടത്തില്‍ റോമന്‍ ഭരണകൂടം ഇസ്രായേലിനെ സ്വന്തം രാജ്യത്തുനിന്നു തുടച്ചുനീക്കി. ജറുസലേം ദേവാലയം തകര്‍ത്തുകളഞ്ഞു. സ്വന്തം നാട്ടില്‍ വസിക്കാന്‍ കഴിയാതെ ജനങ്ങള്‍ കൂട്ടത്തോടെ പലായനം ചെയ്തു. ലോകമുഴുവനിലുമായി അവര്‍ ചിതറിക്കപ്പെടുകയും സ്വന്തം ഭാഷപോലും അന്യമാവുകയും ചെയ്തു!
കേരളത്തിലടക്കം അവര്‍ വന്നു വസിക്കാനുണ്ടായ സാഹചര്യം അന്നത്തെ ഉഗ്രപീഡനം മൂലമായിരുന്നു. (യേശുവിനുമുമ്പ് യഹൂദര്‍ ഇന്ത്യയിലുണ്ടായിരുന്നു എന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്) ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ പരദേശികളായി വസിക്കാന്‍ ഇസ്രായേല്‍ജനത്തിന്‍റെ മറുതലിപ്പ് കാരണമായി. പരദേശികളായി വസിച്ച രാജ്യങ്ങളിലെല്ലാം ഇവര്‍ പീഡിക്കപ്പെട്ടു. ദൈവമാണ് ഇവരെ പീഡനത്തിനു വിട്ടുകൊടുത്തതെങ്കിലും ഈ ജനത്തെ പീഡിപ്പിച്ചവരെ അവിടുന്നു വെറുതെ വിട്ടില്ല.
അബ്രാഹത്തിന്‍റെ കാലംമുതല്‍ അങ്ങനെതന്നെയായിരുന്നു. തങ്ങളുടെ പാപം നിമിത്തം കര്‍ത്താവ് അവരില്‍നിന്ന് അകന്നുപോകുമെങ്കിലും എന്നേക്കുമായി അവരെ ഉപേക്ഷിച്ചിരുന്നില്ല. ഇസ്രായേല്‍ ജനം പീഡനത്താല്‍ ഞെരുങ്ങുമ്പോള്‍ പിതാക്കന്മാര്‍ക്കു നല്‍കിയ വാഗ്ദാനം കര്‍ത്താവ് അനുസ്മരിക്കുകയും പ്രവാചകന്മാരെ അയച്ച് ജനത്തെ മാനസാന്തരത്തിലേക്കു നയിക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് കൂടെവന്ന് വസിക്കുന്ന പരിശുദ്ധരും പരിപാലകനുമാണ് ഇസ്രായേലിന്‍റെ ദൈവമായ കര്‍ത്താവ്. 'നിന്നെ അനുഗ്രഹിക്കുന്നവനെ അനുഗ്രഹിക്കുമെന്നും ശപിക്കുന്നവനെ ശപിക്കുമെന്നും' പറഞ്ഞത് വെറുംവാക്കായിരുന്നില്ല. ഇന്നുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ ഇതു വ്യക്തമാകും.
ഇസ്രായേലിനെ അടിമകളാക്കിയ ഈജിപ്തിനും യാക്കോബിന്‍റെ സന്തതികളെ ശപിക്കാന്‍ കൂലിക്ക് ആളെയെടുത്ത മൊവാബ്യരെയും ദൈവം ഉന്മൂലനം ചെയ്തു. ഇസ്രായേലിനെ പിന്തുടര്‍ന്ന ഈജിപ്തിന്‍റെ സൈന്യത്തെ ചെങ്കടലില്‍ മുക്കിക്കൊന്നു! അവരുടെ ആദ്യജാതന്മാരെ സംഹരിച്ചുകളഞ്ഞു! 'കാനാന്‍' നാട്ടിലേക്കുള്ള യാത്രയില്‍ ഇസ്രായേല്‍ജനത്തെ സഹായിച്ചവരെ അനുഗ്രഹിക്കുകയും ദ്രോഹിച്ചവരെ നശിപ്പിക്കുകയും ചെയ്തുകൊണ്ട് കര്‍ത്താവ് വാഗ്ദാനം നിറവേറ്റി.
യേശുവിനുശേഷം ഇതില്‍ മാറ്റമുണ്ടായില്ല. വാഗ്ദാനത്തില്‍നിന്ന് മാറുന്നവനല്ല ദൈവമായ കര്‍ത്താവെന്ന് ഇതിലൂടെ കൂടുതല്‍ വ്യക്തമാകുന്നു. യേശുവിനെ തള്ളിക്കളയുകയും വധിക്കുകയും ചെയ്തശേഷം കനത്ത പ്രഹരമേറ്റുവെങ്കിലും ഇസ്രായേലിനെ പ്രഹരിച്ച സകലരെയും തകര്‍ത്തുകളയുകയും ഇവര്‍ക്ക് അഭയം നല്‍കിയവരെ ഉയര്‍ത്തുകയും ചെയ്തത് ചരിത്രത്തില്‍ തെളിഞ്ഞുനില്‍ക്കുന്നു. ഇതു വ്യക്തമാക്കുന്ന ചില യാഥാര്‍ത്ഥ്യങ്ങളിലേക്ക് നമ്മുടെ ശ്രദ്ധയെ തിരിച്ചുവിടാം!
ഇസ്രായേലിനെ കൈവശപ്പെടുത്തിയ തുര്‍ക്കിയും റോമാസാമ്രാജ്യവും!
A.D. 40-നും A.D. 70-നും ഇടയില്‍ റോമാക്കാര്‍ ജറുസലെം നശിപ്പിക്കുകയും ദേവാലയം തകര്‍ത്തുകളയുകയും ചെയ്തു. യഹൂദരെ പൂര്‍ണ്ണമായും രാജ്യത്തുനിന്നു പുറത്താക്കി. അവര്‍ ലോകത്താകമാനം ചിതറിപ്പോകുകയും തങ്ങളുടെ ഭാഷ സംസാരിക്കാന്‍ കഴിയാതെവരികയും ചെയ്തു. റഷ്യയില്‍ കമൂണിസ്റ്റ് ആധിപത്യം വന്നപ്പോള്‍ ഹെബ്രായ ഭാഷ സംസാരിക്കുന്നത് ആ ഭരണകൂടം വിലക്കി. ഹെബ്രായഭാഷയിലുള്ള പുസ്തകങ്ങള്‍ സൂക്ഷിക്കുന്നതുപോലും റഷ്യയില്‍ ശിക്ഷാര്‍ഹമായിരുന്നു.തങ്ങളുടെ ഭാഷ മറന്നുപോകും വിധം തലമുറകള്‍, തങ്ങള്‍ ചിതറിപ്പാര്‍ത്ത നാടുകളിലെ ഭാഷകളുമായി ഇഴികിച്ചേര്‍ന്നു. പത്തൊമ്പതു നൂറ്റാണ്ടുകള്‍ക്കൊണ്ട് ഹെബ്രായഭാഷ ഇല്ലാതായി. സ്പെയിനില്‍ ജീവിച്ചവര്‍ സ്പാനിഷും ഹീബ്രുവുചേര്‍ന്നുണ്ടായ 'ലാഡിനോ' സംസാരിച്ചു. ജര്‍മ്മനിയില്‍ ജീവിച്ച യഹൂദര്‍ ജര്‍മ്മന്‍ഭാഷയും ഹെബ്രായഭാഷയും ചേര്‍ന്ന് 'ഇഡ്ഡിഷ്' ഭാഷയുണ്ടാകാന്‍ കാരണമായി. അനേക പുസ്ത്കങ്ങള്‍ 'ലാഡിനോ' 'ഇഡ്ഡിഷ്' എന്നീ ഭാഷകളില്‍ എഴുതപ്പെട്ടിട്ടുണ്ട്.അങ്ങനെ യഹൂദരുടെ ഭാഷ പൂര്‍ണ്ണമായും മലിനപ്പെട്ടുപോയി!
സ്വന്തം രാജ്യത്തുനിന്നു പുറത്താക്കപ്പെട്ടുവെന്നു മാത്രമല്ല, ചെന്നിടത്തൊക്കെ അകാരണമായി പീഡിപ്പിക്കപ്പെടുകയാണുണ്ടായത്. യഹൂദരെ കൊന്നൊടുക്കാന്‍ ഹിറ്റ്ലറും സ്റ്റാലിനും മത്സരിക്കുകയായിരുന്നു. ഇന്ന് ലോകത്താകമാനമുള്ള യഹൂദരുടെ സംഖ്യയേക്കാള്‍ കൂടുതലായിരുന്നു അന്നു രണ്ടു സ്വേച്ഛാധിപതികള്‍ മാത്രം കൊന്നുതള്ളിയത്! യഹൂദരുടെ രക്തംകൊണ്ട് യൂറോപ്പിന്‍റെയും റഷ്യയുടെയും മണ്ണ് ചുവപ്പണിഞ്ഞു! രക്തസാക്ഷികളുടെ പ്രസ്ഥാനമെന്ന് കമ്യൂണിസം അവകാശപ്പെടുന്നത് അക്ഷരാര്‍ത്ഥത്തില്‍ സത്യമാണ്. ഇന്നുവരെ ലോകത്തുണ്ടായ പ്രസ്ഥാനങ്ങളില്‍ വച്ച് ഏറ്റവുമധികം കൊലനടത്തിയത് ഈ പ്രസ്ഥാനമാണ്. അവര്‍ കൊന്നൊടുക്കിയ ക്രൈസ്തവരുടെയും യഹൂദരുടെയും സംഖ്യക്ക് കണക്കില്ല!
ഇനിയൊരിക്കലും യഹൂദരുടെ ഭാഷ തിരിച്ചുവരികയോ ഇസ്രായേലിനു രാജ്യം പുനഃസ്ഥാപിച്ചു കിട്ടുകയോ ഇല്ലെന്ന് 'ബ്രിട്ടാനിക്ക എന്‍സൈക്ലോപീഡിയ' പ്രഖ്യാപിച്ചു. മാനുഷീകമായി ഒരിക്കലും സാധ്യമാകുന്ന കാര്യങ്ങളായിരുന്നില്ല ഇവ രണ്ടും! എന്നാല്‍, ഇസ്രായേല്‍ പിഴുതെറിയപ്പെടുന്ന എ.ഡി 40-നു നൂറ്റാണ്ടുകള്‍ക്കുമുമ്പേ പ്രവാചകന്മാര്‍ മുഖേന എഴുതപ്പെട്ട വചനത്തിന്‍റെ നിറവേറല്‍ മനുഷ്യരുടെ ബുദ്ധിക്കും അപ്പുറമാണെന്ന് കാലം തെളിയിച്ചു!
തുര്‍ക്കിയുടെയും റോമിന്‍റെയും പതനം!
ഇസ്രായേലിനെ നാടുകടത്തുകയും അവരുടെ ആരാധനാലയം അഗ്നിക്കിരയാക്കുകയും ചെയ്ത റോമാസാമ്രാജ്യത്തിന്‍റെ പതനം അതീവ ദാരുണമായിരുന്നു. യഹൂദരെ മാത്രമല്ല ആധുനിക ഇസ്രായേലായ ക്രൈസ്തവരെയും പീഡിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ചത് റോമന്‍ ഭരണകൂടങ്ങളായിരുന്നുവല്ലോ! ലോകം മുഴുവന്‍ പിടിച്ചടക്കി സാമ്രാജ്യം സ്ഥാപിച്ച ഇവര്‍ ലോകത്തിലെ ഒരു സാധാരണ രാജ്യമായി മാറുന്നതാണ് പിന്നീട് കണ്ടത്!
ഇസ്രായേല്‍  പുറത്താക്കപ്പെടുമ്പോള്‍ തേനും പാലുമൊഴുകുന്ന നാടായിരുന്നുവെങ്കില്‍ പിന്നീട്  പത്തൊമ്പതു നൂറ്റാണ്ടുകള്‍കൊണ്ട് ഇസ്രായേല്‍ദേശം തരിശ്ശുഭൂമിയായി മാറി. അവിടെ  അധിനിവേശം നടത്തിയ റോമാക്കാര്‍ക്കും പിന്നീട് ഈ ദേശം പിടിച്ചടക്കിയ  തുര്‍ക്കികള്‍ക്കും ഒരു പുല്ലുപോലും ഇവിടെ മുളപ്പിക്കാന്‍ കഴിഞ്ഞില്ല. ലോകത്തെ  എല്ലാ ഇസ്ലാംമതക്കാരുടെയും ആവേശമായിരുന്ന തുര്‍ക്കികള്‍ സകല രാജ്യങ്ങളും കീഴടക്കി  ഇസ്ലാമികലോകം കെട്ടിപ്പടുക്കുമെന്ന് അവര്‍ സ്വപ്നം കണ്ടു. ഇവര്‍ പിടിച്ചടക്കിയ ഒരു  നാട് ഇസ്രായേലായിരുന്നു. എങ്കിലും ഇസ്ലാംമതക്കാര്‍ക്ക് വസിക്കാനോ കൃഷിചെയ്യാനോ  പര്യാപ്തമായി ഈ ദേശത്തെ അവര്‍ കണ്ടില്ല. യൂറോപ്യന്‍ രാജ്യങ്ങളെയും റോമാസാമ്രാജ്യത്തെപ്പോലും വിറപ്പിച്ച തുര്‍ക്കികളെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ഓരോ ഇസ്ലാമിനും ചോര തിളക്കുമായിരുന്നെങ്കില്‍, നാനൂറുവര്‍ഷം ഇസ്രായേലിനെ കൈവശപ്പെടുത്തി നശിപ്പിച്ച 'യുവതുര്‍ക്കികള്‍' ഇന്ന് യൂറോപ്യന്‍ നാടുകളില്‍ അഭയാര്‍ത്ഥികളായി കഴിയുകയാണ്. ഇവരുടെ യുവതികള്‍ യൂറോപ്യന്‍ വേശ്യാലയങ്ങളിലെ വിലപിടിപ്പുള്ള വേശ്യകളാണ്!അംഗത്വം യാചിച്ചുകൊണ്ട് യൂറോപ്യന്‍ യൂണിയന്‍റെ വാതില്‍ക്കല്‍ കാത്തുകിടക്കുന്ന കാഴ്ചയും രസകരമാണ്! ഇന്നിപ്പോള്‍ ഇസ്ലാമിന്‍റെ പ്രത്യാശ ഇറാനിലേക്കു തിരിഞ്ഞിരിക്കുന്നു!

യൂറോപ്പിലേയും റഷ്യയിലേയും പീഡനത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ യഹൂദര്‍ ഇസ്രായേലിലേക്ക് കപ്പല്‍ കയറി. രണ്ടാം ലോകമഹായുദ്ധത്തില്‍ തുര്‍ക്കികളില്‍നിന്ന് ബ്രിട്ടീഷുകാര്‍ യഹൂദര്‍ക്കു നല്കാന്‍ ഇസ്രായേല്‍ദേശം പിടിച്ചെടുത്തിരുന്നുവെങ്കിലും നല്കിയിരുന്നില്ല! എന്നാല്‍, പ്രാണരക്ഷാര്‍ത്ഥം കാനാന്‍ ദേശത്തേക്കു വന്ന യഹൂദരെ അവിടെ പ്രവേശിപ്പിക്കാതെ 'മെഡിറ്ററേനിയന്‍' കടലില്‍ അവരുടെ കപ്പലുകള്‍ ബ്രിട്ടീഷുകാര്‍ മുക്കിക്കളഞ്ഞു! അങ്ങനെ ലോകമനസ്സാക്ഷി യഹൂദര്‍ക്ക് അനുകൂലമായി തിരിഞ്ഞു! യു. എന്‍. പ്രമേയം അവതരിപ്പിക്കുകയും 13-നു എതിരെ 33 വോട്ടിനു പ്രമേയം പാസാവുകയും ചെയ്തു. പത്തൊന്‍പതു നൂറ്റാണ്ടുകള്‍ ഇല്ലാതിരുന്ന രാജ്യം ഒറ്റദിവസം കൊണ്ട് പിറന്നു വീണു! ലോകത്തെ വിദക്തരും 'ബ്രിട്ടാണിയ എന്‍സൈക്ലോപീഡിയയും' ഏകസ്വരത്തില്‍ പറഞ്ഞാലും ദൈവത്തിന്‍റെ വചനത്തെ മാറ്റിമറിക്കാന്‍ കഴിയില്ല! ഇസ്രായേലിനെക്കുറിച്ചുള്ള രണ്ടു പ്രവചനങ്ങള്‍ ശ്രദ്ധിക്കുക; "ആരെങ്കിലും ഇങ്ങനെയൊന്നു കേട്ടിട്ടുണ്ടോ? കണ്ടിട്ടുണ്ടോ? ഒരു ദിവസംകൊണ്ട് ഒരു ദേശമുണ്ടാകുമോ? ഒരു നിമിഷംകൊണ്ട് ഒരു ജനത രൂപംകൊള്ളുമോ? പ്രസവവേദന തുടങ്ങിയപ്പോഴേ സീയോന്‍ പുത്രരെ പ്രസവിച്ചു"(ഏശയ്യ:66;8).
1948 മെയ് 14-നു യു. എന്‍. പ്രമേയത്തിലൂടെ പിറന്നുവീണ രാജ്യം പ്രവചനത്തിന്‍റെ പൂര്‍ത്തീകരണമല്ലാതെ മറ്റൊന്നുമല്ല! ആരും സംസാരിക്കാനില്ലാതെ അന്യംനിന്നുപോയ ഹെബ്രായഭാഷ തിരികെ വരുമെന്ന് ലോകത്താരും കരുതിയില്ല. എന്നാല്‍ ദൈവത്തിന്‍റെ വചനത്തിന് ഒന്നും അസാധ്യമല്ലെന്നു തെളിയിച്ചു! "കര്‍ത്താവിന്‍റെ നാമം വിളിച്ചപേക്ഷിക്കാനും, ഏകമനസ്സോടെ അവിടുത്തേക്ക് ശുശ്രൂഷചെയ്യാനുംവേണ്ടി അന്ന് ഞാന്‍ അവരുടെ അധരങ്ങളെ ശുദ്ധീകരിക്കും"(സെഫാ:3;9). ഒരിക്കലും തിരിച്ചുവരില്ലെന്നു പറഞ്ഞ ഹെബ്രായഭാഷ തിരിച്ചുവന്നു! ഇന്ന് ഇസ്രായേലില്‍ ഒരിടത്തും ഇംഗ്ലീഷോ മറ്റിതര ഭാഷകളോ ഉപയോഗിക്കുന്നില്ല. ശുദ്ധമായ ഹെബ്രായഭാഷ മാത്രമെ ഇസ്രായേലില്‍ എല്ലായിടത്തും ഉപയോഗിക്കുന്നുള്ളു!
യഹൂദരെ വേട്ടയാടിയ റോമാക്കാരും റഷ്യയും തുര്‍ക്കിയുമെല്ലാം തകര്‍ന്നടിഞ്ഞിട്ടും ജര്‍മ്മനി മാത്രം പിടിച്ചുനിന്നതെന്ന് ചിന്തിച്ചേക്കാം! അതിനു കാരണമുണ്ട്; യഹൂദരെ കൊന്നൊടുക്കിയ സ്വേച്ഛാധിപതിയായ ഹിറ്റ്ലറെ തള്ളിപ്പറയാന്‍ ജര്‍മ്മനി തയ്യാറായി. ഹിറ്റ്ലറുടെ പേരുപോലും ശപിക്കപ്പെട്ടതായി ജര്‍മ്മന്‍ജനത കാണുന്നു. അയാളുടെ സ്മാരകങ്ങളോ മറ്റൊന്നും ഈ രാജ്യം സൂക്ഷിക്കുന്നില്ല. മാത്രവുമല്ല പിന്നീട് യഹൂദരെ സഹായിക്കാനും ഇവര്‍ തയ്യാറായി! ലോകത്താകമാനം ചിതറിവസിച്ച യഹൂദരെ പീഡിപ്പിക്കാത്ത രണ്ടുരാജ്യങ്ങള്‍ മാത്രമെ ഉണ്ടായിരുന്നുള്ളു! അത് അമേരിക്കയും ഇന്ത്യയുമാണ്!
ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ പതനം!
സൂര്യന്‍  അസ്തമിക്കാത്ത സാമ്രാജ്യം എങ്ങനെയാണ് ഒരു സാധാരണ രാജ്യമായി മാറിയത്? ലോകം  മുഴുവനിലും കോളനികള്‍ സ്ഥാപിച്ച് ഭരണം നടത്തിയ ബ്രിട്ടന്‍റെ പതനം സ്വാഭാവികമായിരുന്നില്ല. രണ്ടാം ലോകമഹായുദ്ധത്തില്‍ ഇസ്രായേലിന്‍റെ സ്വന്തം  മണ്ണ് അവര്‍ക്കായി മോചിപ്പിക്കപ്പെട്ടെങ്കിലും അതു നല്കാന്‍ ബ്രിട്ടീഷുകാര്‍  തയ്യാറായില്ലെന്നു മാത്രമല്ല, റഷ്യയില്‍നിന്ന് പ്രാണരക്ഷാര്‍ത്ഥം ജന്മനാട്ടിലേക്ക് വന്ന യഹൂദരുടെ കപ്പലുകള്‍ കടലില്‍ മുക്കിക്കളഞ്ഞുകൊണ്ട് ക്രൂരത  പ്രവര്‍ത്തിക്കുകയാണ് ഇവര്‍ ചെയ്തത്.    യഹൂദന്‍റെ പിഞ്ചുകുഞ്ഞുങ്ങളെ അടക്കം പൈശാചികമായി കടലില്‍ മുക്കിക്കൊന്ന ബ്രിട്ടീഷുകാരുടെ സാമ്രാജ്യത്വം ഈ ഭൂമിയില്‍നിന്ന് വേരോടെ പിഴുതുകളയാന്‍ ദൈവം തയ്യാറായി!
ബ്രിട്ടനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ വിഷയത്തില്‍നിന്ന് വിട്ട് ചിലതുകൂടി അവതരിപ്പിക്കേണ്ടിയിരിക്കുന്നു. റോമാസാമ്രാജ്യത്തിന്‍റെ അന്ത്യത്തിനുശേഷം സ്ഥാപിതമായ മറ്റൊരു സാമ്രാജ്യമായിരുന്നു ബ്രിട്ടീഷ്സാമ്രാജ്യം. പൂര്‍ണ്ണമായും ക്രൈസ്തവര്‍ ആയിരുന്നു ബ്രിട്ടീഷ് ജനതയെന്നതിനാല്‍ ക്രിസ്തീയതയെ പ്രചരിപ്പിക്കാന്‍ അവര്‍ കാരണമായി എന്ന ഒരു ധാരണ പൊതുവിലുണ്ട്. ഇത് തികച്ചും അസത്യമാണെന്നു മാത്രമല്ല, ഇവര്‍മൂലം ക്രിസ്തീയത അവഹേളിക്കപ്പെടുകയാണ് ഉണ്ടായത്.
ഇവര്‍ കോളനി സ്ഥാപിച്ച ഒരിടത്തും അവരുടെ മതം  പ്രചരിപ്പിച്ചില്ല. ഇന്ത്യയടക്കമുള്ള മുന്‍ ബ്രിട്ടീഷ് കോളനികളിലെ ക്രൈസ്തവരുടെ  ജനസാന്ദ്രത പരിശോധിച്ചാല്‍ ഇതു വ്യക്തമാകും. ബ്രിട്ടീഷുകാര്‍ പൊതുവേ  ക്രൈസ്തവരായിരുന്നതിനാല്‍ അവരോടുള്ള വെറുപ്പ് ക്രിസ്തീയതയോടുള്ള വെറുപ്പായി മാറി എന്നതാണ് യാഥാര്‍ത്ഥ്യം. ഇവരുടെ ഏകലക്ഷ്യം ലോകം മുഴുവനെയും കാല്‍ക്കീഴിലാക്കി  ഭരിക്കുക എന്നതായിരുന്നു.
ബ്രിട്ടീഷ് കോളനിവത്ക്കരണംകൊണ്ട് ഉണ്ടായ നേട്ടങ്ങളിലൊന്ന്, യുദ്ധത്തിലൂടെ പ്രചരണം നടത്തിക്കൊണ്ടിരുന്ന ഇസ്ലാമിനു കടിഞ്ഞാണിടാന്‍ കഴിഞ്ഞു എന്നതാണ്! ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ കോളനി സ്ഥാപിച്ചില്ലായിരുന്നുവെങ്കില്‍ ഇവിടെ ഹിന്ദു എന്നൊരുമതം ചരിത്രത്തിന്‍റെ ഭാഗമായി മാറിയേനെ! ബ്രിട്ടന്‍ കോളനി സ്ഥാപിച്ച ഇടങ്ങളിലെല്ലാം നിലവിലുണ്ടായിരുന്ന മതങ്ങള്‍ക്ക് അതേപടി തുടരാനുള്ള അവകാശമുണ്ടായിരുന്നു. മുഗളന്മാരുടെ ആധിപത്യം വടക്കേ ഇന്ത്യയിലും ടിപ്പുവെന്ന നരനായട്ടുകാരനായ ജിഹാദിയുടെ അധിനിവേശം തെക്കേ ഇന്ത്യയിലും തടഞ്ഞുനിര്‍ത്തിയത് ബ്രിട്ടന്‍റെ ഇന്ത്യയിലെ സാന്നിദ്ധ്യമായിരുന്നു.
ഇസ്ലാമിക പൈശാചികത ലോകത്ത് ആധിപത്യം സ്ഥാപിക്കുന്നതിനെ നിയന്ത്രിക്കാന്‍ ദൈവമൊരുക്കിയ സംവീധാനമായിരുന്നു ബ്രിട്ടീഷ് സാമ്രാജ്യത്വം എന്ന് ചിന്തിക്കുന്നതില്‍ ചില വസ്തുതകളുണ്ട്.അതിലുപരി ക്രിസ്തീയതയ്ക്ക് സംഭാവനകളേക്കാള്‍ ഏറെ അപകീര്‍ത്തിയാണുണ്ടായതെന്നും വിസ്മരിക്കരുത്! ദൈവം ഇവരില്‍നിന്ന് കൂടുതല്‍ നന്മ പ്രതീക്ഷിച്ചുവെങ്കിലും, യഹൂദര്‍ക്കും ആധുനിക ഇസ്രായേലായ ക്രൈസ്തവര്‍ക്കും ഗുണത്തെക്കാളേറെ ദോഷം ചെയ്തുവെന്ന് പറയാതിരിക്കാന്‍ വയ്യ! സ്വാര്‍ത്ഥമോഹങ്ങള്‍ക്കായി രാജ്യങ്ങളെ ഭിന്നിപ്പിച്ചു ഭരിച്ചതുപോലെ ക്രിസ്തീയതയെ ഭിന്നിപ്പിച്ചതും അവരാണ്!
ദൈവം ചില  കാര്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ട് ഒരു പ്രസ്ഥാനത്തെ വളര്‍ത്തുമെങ്കിലും ഉദ്ദേശിച്ച കാര്യങ്ങളില്‍നിന്ന് അവര്‍ വ്യതിചലിക്കുമ്പോള്‍ തകര്‍ത്തുകളയുകയും ചെയ്യും. ഇസ്രായേലിനെ സംരക്ഷിക്കാന്‍ അവിടുന്ന് വളര്‍ത്തിയ ബ്രിട്ടീഷ് സാമ്രാജ്യം, ദൌത്യത്തില്‍നിന്ന് വ്യതിചലിച്ച് തന്‍റെ ജനതയ്ക്ക് ഭീഷണിയായി മാറിയപ്പോള്‍, സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യത്വത്തില്‍നിന്ന് ഒരു കൊച്ചു ദ്വീപിലേക്ക് അവരെ ഒതുക്കിയതു ദൈവകരങ്ങളാണ്!
ദൈവവചനം ലോകാതിര്‍ത്തികളോളം എത്തിക്കാന്‍ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും ഓരോ കാലഘട്ടത്തിലും ദൈവം ഉയര്‍ത്താറുണ്ട്. അവര്‍ അല്ലെങ്കില്‍ പ്രസ്ഥാനങ്ങള്‍ യഥാര്‍ത്ഥ പാതയില്‍നിന്ന് മാറി സഞ്ചരിക്കുമ്പോള്‍ പുതിയ സംവീധാനങ്ങള്‍ ദൈവം ഒരുക്കും. പല ആത്മീയ പ്രസ്ഥാനങ്ങളും നിന്നിടത്തുനിന്ന് അപ്രത്യക്ഷമാകുന്നത് ഈ കാരണത്താലാണ്! വ്യക്തിതലത്തിലും ഈ പ്രതിഭാസം ബാധകമാണ്! ദൈവത്തിന്‍റെ തിരഞ്ഞെടുപ്പും വിളിയും പിന്‍വലിക്കുന്നില്ലെങ്കിലും പുതിയവ ഉയരുമ്പോള്‍ പഴയത് അപ്രസക്തമാകുന്നു. റോമാസാമ്രാജ്യത്തിന് പകരമായി ദൈവം ഉയര്‍ത്തിയ ബ്രിട്ടീഷ് സാമ്രാജ്യം ദൈവഹിതത്തിനു വിരുദ്ധമായ പാതയില്‍ ചരിച്ചപ്പോള്‍ അതിനെ നിഷ്കാസനം ചെയ്തു!
വാഗ്ദാനങ്ങള്‍ അനുസ്മരിക്കുന്ന വിശ്വസ്ഥനായ ദൈവം!
പാപം  ചെയ്യുന്നതിലൂടെ ഇസ്രായേലിനു സംഭവിക്കുവാന്‍ പോകുന്ന ദുരന്തങ്ങളും  പശ്ചാത്തപിക്കുമ്പോള്‍ തിരിച്ചുനല്‍കുന്ന അനുഗ്രഹങ്ങളെക്കുറിച്ചും ബൈബിളില്‍  പ്രവചിച്ചിട്ടുള്ള വചനങ്ങളെല്ലാം എഴുതുവാന്‍ ഇവിടെ സാധിക്കുകയില്ല.   അത്രത്തോളം  പ്രവചനങ്ങള്‍ ഇതിനെ സംബന്ധിച്ച് ബൈബിളിലുണ്ട്. എന്നാല്‍, വളരെ പ്രധാനപ്പെട്ട ചില  വചനങ്ങള്‍ മാത്രം ഈ വിഷയവുമായി ബന്ധപ്പെടുത്തി ചിന്തിക്കേണ്ടിയിരിക്കുന്നു.
ഇസ്രായേലിനെ  പ്രഹരിച്ചപ്പോഴെല്ലാം അവരെ സംരക്ഷിക്കാനുള്ള സംവീധാനങ്ങളും ദൈവം മുന്‍കൂട്ടി ഒരുക്കിയിരുന്നു. ഇത് ഇവരെ തിരഞ്ഞെടുത്ത കാലംമുതല്‍ തുടരുന്ന രീതിയാണ്! പാപം  ചെയ്യുമ്പോള്‍ കഠിനമായി പ്രഹരിക്കാന്‍ ശത്രുക്കളുടെ കരങ്ങളില്‍ ഏല്പിച്ചു കൊടുക്കുമെങ്കിലും, ഇവരുടെ മോചനകാലത്ത് ശത്രുക്കളെ ഉന്മൂലനം ചെയ്തുകൊണ്ട് തന്‍റെ  ജനത്തോടുള്ള വാത്സല്യം വെളിപ്പെടുത്താനും സൈന്യങ്ങളുടെ കര്‍ത്താവ് മറക്കാറില്ല!   ഇതു വ്യക്തമാക്കുന്ന പ്രവചനങ്ങളും അവയുടെ നിറവേറലുകളും ഈ ലേഖനപരമ്പരയുടെ അടുത്ത  ഭാഗത്ത് പരിശോധിക്കാം!

www.manovonline.com

Tuesday, 15 April 2014

ഓമനക്കയ്യില്‍ ഒലിവിലക്കൊമ്പുമായ്‌ ഓശാനപ്പെരുന്നാളു വന്നു...

mangalam malayalam online newspaperമലയാളിയുടെ മനസില്‍ ഓശാനപ്പെരുന്നാളിന്റെ ഓര്‍യുണര്‍ത്തുന്ന ചലച്ചിത്രഗാനം. പാതിയടഞ്ഞ കണ്ണുകളില്‍ ഭക്‌തിയും കൂപ്പിയ കൈകളില്‍ കുരുത്തോലകളുമായ്‌ ക്രൈസ്‌തവ ദേവാലയങ്ങളില്‍ പ്രാര്‍ത്ഥനാനിരതരായി നില്‌ക്കുന്ന ഭക്‌തജനങ്ങളെയാണ്‌ ഈ ഗാനം ഓര്‍മിപ്പിക്കുക. 1962ല്‍ പുറത്തുവന്ന ഭാര്യ എന്ന സൂപ്പര്‍ഹിറ്റ്‌ സിനിമയ്‌ക്കുവേണ്ടി പി. സുശീല പാടിയതായിരുന്നു ഈ ഗാനം.
സ്‌നാപക യോഹന്നാന്‍ (1963), ജീസസ്‌ (1973), പ്രിയമുള്ള സോഫിയ (1975), മിശിഹാചരിത്രം (1976), ദേവന്‍ യേശുദേവന്‍ (1983) എന്നീ സിനിമകളിലായി ഓശാന പെരുന്നാളിനെക്കുറിച്ച്‌ മലയാളത്തില്‍ നാളിതുവരെ ആറു ഗാനങ്ങളാണ്‌ ഉണ്ടായിട്ടുള്ളത്‌.
കഷ്‌ടാനുഭവത്തിനുമുമ്പ്‌ ക്രിസ്‌തു യേറുശലേം ദേവാലയത്തിലേക്കു നടത്തിയ ആഘോഷപൂര്‍ണമായ യാത്രയുടെ ആഹ്ലാദകരമായ ഓര്‍മകള്‍ ആണ്ടുതോറും ഹോശാന ഞായറാഴ്‌ച ക്രൈസ്‌തവസമൂഹം കൊണ്ടാടുന്നു. ക്രിസ്‌തുമസിന്‌ മാനവരാശിക്കു കൈവന്ന മഹാ സന്തോഷമാണ്‌ ഹോശാനപ്പെരുന്നാള്‍ പൂര്‍ത്തീകരിക്കുന്നത്‌. ദൈവപുത്രനായ ക്രിസ്‌തു, താന്‍ രാജാവാണെന്ന്‌ സ്‌ഥാപിക്കുന്നത്‌ ഈ രാജകീയ യാത്രയിലൂടെയാണ്‌.
മിശിഹയെക്കുറിച്ച്‌ പഴയ നിയമത്തിലുള്ള പ്രവചനങ്ങളുടെ പൂര്‍ത്തീകരണമായിരുന്നു ക്രിസ്‌തുവിന്റെ യേറുശലേം യാത്ര. 'സീയോന്‍പുത്രിയെ ഉച്ചത്തില്‍ ഘോഷിച്ചാനന്ദിക്ക. യേറുശലേം പുത്രിയേ ആര്‍പ്പിടുക. ഇതാ നിന്റെ രാജാവ്‌, കഴുതപ്പുറത്ത്‌, പെണ്‍കഴുതപ്പുറത്തുകയറി, നിന്റെ അടുക്കല്‍ വരുന്നു...' ക്രിസ്‌തുവിന്റെ കഴുതപ്പുറത്തുള്ള ഈ യാത്രയിലൂടെ പഴയ നിയമത്തിലെ സഖറിയ ദീര്‍ഘദര്‍ശിയുടെ പ്രവചനമാണ്‌ യാഥാര്‍ഥ്യമായത്‌.
യഹൂദ്യാരാജ്യത്ത്‌ കഴുത സമാധാനത്തിന്റെ ചിഹ്നവും പദവിയുടെയും പ്രതാപത്തിന്റെയൂം മുദ്രയുമായിരുന്നെന്നാണ്‌് ദാനിയേല്‍ റഫറന്‍സ്‌ ബൈബിള്‍ പറയുന്നത്‌. രാജാവായി അഭിഷേകം ചെയ്യാന്‍ ശലോമോനെ ദാവീദിന്റെ കഴുതപ്പുറത്താണ്‌ ആനയിച്ചതെന്ന്‌ പഴയനിയമത്തിലെ രാജാക്കന്‍മാരുടെ ഒന്നാംപുസ്‌തകത്തിലുണ്ട്‌.
യരിഹോ പട്ടണത്തില്‍നിന്നും യേറുശലേമിലേക്ക്‌ കഴുതപ്പുറത്ത്‌ എഴുന്നള്ളിവന്ന ക്രിസ്‌തുവിന്‌ പുരുഷാരം വീഥിയില്‍ വസ്‌ത്രങ്ങള്‍ വിരിച്ചു വരവേല്‌പ്പു നല്‍കി. ഈന്തപ്പനക്കുരുത്തോലകളും ഒലിവിലക്കൊമ്പുകളും വീശിക്കൊണ്ട്‌ അവര്‍ അവനെ സ്വീകരിച്ചു. പുരുഷാരം ഇങ്ങനെ ആര്‍ത്തു വിളിച്ചു. ദാവിദ്‌ പുത്രന്‌ ഹോശാനം കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ വാഴ്‌ത്തപ്പെട്ടവന്‍. അത്യുന്നതങ്ങളില്‍ ഓശാന...
യേറുശലേമിന്‌ 19 മൈല്‍ വടക്കുകിഴക്കാണ്‌ യറീഹോപട്ടണം. ഒരു മൈല്‍ വടക്കുകിഴക്കു മാറി ജനനിബിഡമായ ഗെദ്‌ശെമ്‌നതോട്ടവും. ഇടയ്‌ക്ക് കിദോന്‍ തോട്‌. ദേവാലയത്തിലെത്തിയ ക്രിസ്‌തു അവിടെക്കണ്ട വാണിഭക്കാരുടെ പീഠങ്ങളും മേശകളും മറിച്ചിട്ടു. എന്റെ ആലയം പ്രാര്‍ത്ഥനാലയം. ഇത്‌ നിങ്ങള്‍ കള്ളന്‍മാരുടെ ഗുഹയാക്കിയിരിക്കുന്നു... എന്നു കല്‌പിച്ചുകൊണ്ട്‌ അവരെ ദേവാലയത്തില്‍ നിന്നും പുറത്താക്കി. ഇത്‌ ഹോശാനയെക്കുറിച്ച്‌ നാലു സുവിശേഷങ്ങളിലും സമാനതകളോടെ ആവര്‍ത്തിക്കപ്പെടുന്ന വിവരണത്തിന്റെ ചുരുക്കം.
ഹോശാന എന്ന ഏബ്രായപദത്തിന്‌ രക്ഷിക്കാന്‍ ഞാന്‍ അപേക്ഷിക്കുന്നു എന്നാണര്‍ഥം. മലയാളത്തില്‍ ഈ വാക്ക്‌ ഓശാനപ്പെരുന്നാളായി. ദേവാലയങ്ങളില്‍ കുരുത്തോലകള്‍ കയ്യിലേന്തി ഭക്‌തജനങ്ങള്‍ ആരാധനയില്‍ പങ്കെടുക്കുന്നതിനാല്‍ ഇതിന്‌ കുരുത്തോലപ്പെരുന്നാള്‍ എന്നും പേരുണ്ട്‌. പി. സുശീല പാടിയ ഓമനക്കയ്യിലൊലിവിലക്കൊമ്പുമായ്‌... എന്ന ഗാനമടക്കം പത്തു പാട്ടുകളാണ്‌ കുഞ്ചാക്കോ നിര്‍മ്മിച്ച്‌ സംവിധാനം ചെയ്‌ത ഭാര്യ എന്ന സിനിമയില്‍ ഉണ്ടായിരുന്നത്‌. വയലാര്‍ രചിച്ച്‌ ദേവരാജന്‍ സംഗീതം പകര്‍ന്ന ജനപ്രിയഗാനങ്ങള്‍ക്കൊപ്പം, മുള്‍ക്കിരീടമിതെന്തിനു തന്നു... (പി. സുശീല), ദയാപരനായ കര്‍ത്താവേ... (യേശുദാസ്‌) പോലുളള ക്രിസ്‌ത്യന്‍ ഗാനങ്ങളും ഈ ചിത്രത്തിന്റെ വിജയത്തില്‍ ഒരു പ്രധാന ഘടകമായിരുന്നു. 'ഓമനക്കയ്യില്‍...' എന്ന ദേവഗാന്ധാരി രാഗത്തിലുള്ള ഗാനം അതിന്റെ ആദ്യ ഈരടികളിലെ ഓശാന ഓര്‍മകള്‍ കഴിഞ്ഞാല്‍ കരളില്‍ കനലെരിയുന്ന കഥാനായികയുടെ മനോവികാരങ്ങളാണ്‌ പങ്കുവെയ്‌ക്കുന്നത്‌.
തിരുനയനാര്‍കുറിച്ചി രചിച്ച്‌ ബ്രദര്‍ ലക്ഷ്‌മണന്‍ സംഗീതം പകര്‍ന്നതാണ്‌ സ്‌നാപക യോഹന്നാന്‍ (1963) എന്ന സിനിമയിലെ ഓശാന ഓശാന ദാവീദിന്‍ സുതനേ... എന്ന ഗാനം. കമുകറ പുരുഷോത്തമനും പി. ലീലയും പ്രശസ്‌ത നടന്‍ ജോസ്‌പ്രകാശും ചേര്‍ന്നാണ്‌ ഈ ഗാനം പാടിയിരിക്കുന്നത്‌. സ്‌തുതിക്കു യോഗ്യനായ ദാവീദിന്‍സുതന്‌ ഓശാന പാടുന്ന ഈ ഗാനത്തിന്‌ മന്ദഗതിയിലുള്ള ഈണമാണ്‌ ബ്രദര്‍ ലക്ഷ്‌മണന്‍ നല്‍കിയത്‌.
പി. എ. തോമസ്‌ നിര്‍മ്മാണവും സംവിധാനവും നിര്‍വഹിച്ച ജീസസ്‌ എന്ന സിനിമയിലേതാണ്‌ ഓശാന..ഓശാന.. കര്‍ത്താവിനോശാന...എന്ന ഗാനം. രചിച്ചത്‌ അഗസ്‌ത്യന്‍ വഞ്ചിമല. സംഗീതം പകര്‍ന്നത്‌ ഗാനരചയിതാവും സംഗീതസംവിധാനയകനുമായ ആലപ്പി രങ്കനാഥ്‌. മാതൃകയായി മുന്നിലുണ്ടായിരുന്ന സ്‌നാപക യോഹന്നാനിലെ ഓശാനപ്പാട്ടിന്റെ പതിഞ്ഞ ഈണത്തിനുപകരം ചടുലമായ ഈണവും താളവും അദ്ദേഹം ഗാനത്തിന്‌ നല്‍കി. പി. ജയചന്ദ്രനും പി. ലീലയുമായിരുന്നു ഗായകര്‍. ചിത്രം പുറത്തുവന്നപ്പോള്‍ ഗാനം സൂപ്പര്‍ഹിറ്റ്‌. ഗാനത്തിലെ മിശിഹാ കര്‍ത്താവിനോശാന... എന്ന കോറസ്‌ പാടിയത്‌ പില്‍ക്കാലത്ത്‌ മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീതസംവിധായകനായി മാറിയ കുളത്തുപ്പുഴ രവി എന്ന രവീന്ദ്രന്‍ മാഷ്‌.
വയലാര്‍ രചിച്ച്‌ ദേവരാജന്‍ ഈണം പകര്‍ന്നതായിരുന്നു പ്രിയമുള്ള സോഫിയ (1972) എന്ന സിനിമക്കുവേണ്ടി ശ്രീകാന്ത്‌ പാടിയ ഓശാന... ഓശാന... എന്ന ഗാനം. നിന്ദിതരും ദു:ഖിതരുമില്ലാത്ത ശ്രീയേശുരാജ്യം എന്ന സോഷ്യലിസ്‌റ്റ് സങ്കല്‌പം ഈ വയലാര്‍ഗാനം പങ്കുവയ്‌ക്കുന്നു.
ശ്രീകുമാരന്‍തമ്പി രചിച്ച്‌ ജോസഫ്‌ കൃഷ്‌ണ ഈണം പകര്‍ന്നതായിരുന്നു മശിഹാ ചരിത്രം (1978) എന്ന സിനിമയിലെ ഓശാന ഓശാന ദാവീദിന്‍ പുത്രനോശാനാ... എന്ന ഗാനം. ജോസഫ്‌ കൃഷ്‌ണയായിരുന്നു തെലുങ്കില്‍നിന്നു മലയാളത്തിലേക്കു മൊഴിമാറ്റം നടത്തിയ ഈ ചിത്രത്തിന്റെ സംഗീതസംവിധായകന്‍. 1970 കളിലെ ഏറ്റവും തിരക്കുള്ള വയലിന്‍-ഗിത്താര്‍-പിയാനോ വിദഗ്‌ദ്ധനും ഓര്‍ക്കസ്‌ട്ര കണ്ടക്‌ടറുമായിരുന്നു ജോസഫ്‌ കൃഷ്‌ണ. തെലുങ്കില്‍ ഷൂട്ടുചെയ്‌ത രംഗങ്ങള്‍ക്കും കഥാപാത്രങ്ങളുടെ ചുണ്ടിന്റെ ചലനങ്ങള്‍ക്കുമൊപ്പിച്ച്‌ ഗാനരചന നടത്തുക ഏറെ ദുഷ്‌ക്കരമായിരുന്നു എന്നാണ്‌ ശ്രീകുമാരന്‍തമ്പി പ്രതികരിച്ചത്‌. കവിയുടെ കണ്ണില്‍ ക്രിസ്‌തുദേവന്‌ വെഞ്ചാമരം വീശുന്നത്‌ മരങ്ങളും മലകളും സമുദ്രങ്ങളുമാണ്‌. വസ്‌ത്രങ്ങളല്ല സ്വന്തം ഹൃദയങ്ങളാണ്‌ ജനങ്ങള്‍ വീഥികളില്‍ അവന്‌ പൂവിരിയായി വിരിച്ചത്‌.
ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ കഴിയാതെപോയ ദേവന്‍ യേശുദേവന്‍ എന്ന ചിത്രത്തിനുവേണ്ടി എണ്‍പതുകളുടെ ആദ്യപാദത്തില്‍ പൂവച്ചല്‍ ഖാദര്‍ രചിച്ചതായിരുന്നു എന്‍. വി. ഹരിദാസ്‌ പാടിയ കിന്നരമിതാ പൊന്‍കുഴലിതാ ഓശാന പാടുക പ്രിയരേ... എന്ന ഗാനം. മദ്രാസ്‌ ക്രിസ്‌ത്യന്‍ ആര്‍ട്‌സ് ആന്‍ഡ്‌ കമ്യൂണിക്കേഷന്‍സിലെ കര്‍ണാടക സംഗീതവിദഗ്‌ദ്ധന്‍ ഹെന്‍ട്രിച്ചും പാശ്‌ചാത്യ സംഗീതജ്‌ഞന്‍ പാട്രിക്കും ചേര്‍ന്നാണ്‌ ഈ ഗാനത്തിന്‌ സംഗീതം പകര്‍ന്നത്‌. ബൈബിളിലെ ഓശാന വര്‍ണ്ണനകളില്‍ തെളിയുന്ന പതിവ്‌ ബിംബങ്ങള്‍ തന്നെയാണ്‌ ഈ ഗാനത്തിലും കവി ഉപയോഗിച്ചിരിക്കുന്നത്‌.
ഓശാനദിനം... യേറുശലേമിന്റെ രക്ഷാദിനം... യഹോവയുടെ നാമത്തില്‍ എഴുന്നള്ളിവരുന്നവന്‍ വാഴ്‌തപ്പെട്ടവന്‍... അവന്‌ ഉന്നതങ്ങളില്‍ ഹോശാന... ജനത്തിന്റെ മൂപ്പന്‍മാരും ആചാര്യന്‍മാരും മിണ്ടാതിരുന്നപ്പോള്‍ മുലകുടിക്കുന്ന ശിശുക്കളും പൈതങ്ങളും ഈന്തപ്പനക്കുരുത്തോലകളും ഒലിവിലക്കമ്പുകളുംകൊണ്ട്‌ രാജാവിന്റെ വരവിനെ ആഘോഷിച്ചു. കുഞ്ഞുങ്ങള്‍ കീര്‍ത്തനം പാടിയില്ലായിരുന്നെങ്കില്‍ കല്ലുകള്‍ അവനെ സ്‌തുതിച്ചേനെ എന്ന്‌ ആദ്യ സുവിശേഷകാരന്‍. ഇതാണ്‌ ഓശാനപ്പെരുന്നാളിന്റെ ഇമ്പകരമായ ഗാനം. ഈ സന്ദേശം തന്നെയാണ്‌ ഏറിയും കുറഞ്ഞും ഓശാനയെക്കുറിച്ചുള്ള ചലച്ചിത്രഗാനങ്ങളില്‍ അലയടിക്കുന്നതും.


കുര്യന്‍ തോമസ്‌ കരിമ്പനത്തറയില്‍

mangalam.com

Monday, 14 April 2014




വത്തിക്കാനില്‍ ഓശാനത്തിരുനാളിനു പതിനായിരങ്ങള്‍


 
 
04/13/2014
  വത്തിക്കാന്‍ സിറ്റി: വിശുദ്ധവാരത്തിനു തുടക്കം കുറിച്ചു ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്നലെ ഓശാനത്തിരുനാള്‍ ആഘോഷിച്ചു. യേശുവിന്റെ ജറുസലം പ്രവേശനത്തെ അനുസ്മരിച്ചു കൈകളില്‍ കുരുത്തോലകളും ഏന്തിയാണു വിശ്വാസികള്‍ ഓശാനത്തിരുനാളില്‍ സംബന്ധിച്ചത്.

വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ചടങ്ങുകളില്‍ ഒരുലക്ഷത്തോളം പേര്‍ സംബന്ധിച്ചു. തിരുക്കര്‍മങ്ങള്‍ക്കായി പോപ്പ് മൊബീലില്‍ ചുവന്ന തിരുവസ്ത്രങ്ങളിഞ്ഞ് എത്തിയ മാര്‍പാപ്പയെ കുരുത്തോലകളും ഒലീവ് ചില്ലകളും വീശി വിശ്വാസികള്‍ എതിരേറ്റു. വത്തിക്കാന്‍ സ്ക്വയറിലൂടെ പോപ്പ് മോബീലില്‍ സഞ്ചരിച്ച് എല്ലാവര്‍ക്കും ആശീര്‍വാദം നല്‍കിയ ശേഷമാണു മാര്‍പാപ്പ തിരുക്കര്‍മങ്ങള്‍ ആരംഭിച്ചത്. ഒരു ഇറ്റാലിയന്‍ ജയിലിലെ അന്തേവാസികള്‍ തടിയില്‍ കടഞ്ഞെടുത്തു സമ്മാനിച്ച കുരിശാണു മാര്‍പാപ്പ ഓശാനത്തിരുക്കര്‍മങ്ങള്‍ക്ക് ഉപയോഗിച്ചത്.

ജീവിതം എങ്ങനെയുള്ളതാണെന്നറിയാന്‍ ഓരോരുത്തരും തങ്ങളുടെ ഹൃദയത്തിലേക്കു നോക്കണമെന്നു മാര്‍പാപ്പ സന്ദേശത്തില്‍ പറഞ്ഞു. നമ്മള്‍ വീണു കിടന്നുറങ്ങുകയാണോ? സാഹചര്യം ബുദ്ധിമുട്ടേറിയതാണെന്നു മനസിലാക്കി പീലാത്തോസിനെപ്പോലെ നമ്മളും കൈകള്‍ കഴുകുകയാണോ? നമ്മുടെ ഹൃദയം എവിടെയാണ്? വിശുദ്ധവാരത്തില്‍ ഈ ചോദ്യം എപ്പോഴും നമ്മുടെ മനസിലുണ്ടായിക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

രണ്ടര മണിക്കൂര്‍ ദീര്‍ഘിച്ച ചടങ്ങുകളുടെ സമാപനത്തില്‍ ലോക യുവജനസമ്മേളനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ക്രൂശിതരൂപം ബ്രസീലിയന്‍ യുവാക്കള്‍ പോളണ്ടിലെ യുവാക്കള്‍ക്കു കൈമാറി. യുവാക്കളൊടൊപ്പം ഫോട്ടോയ്ക്കു പോസുചെയ്യാനും മാര്‍പാപ്പ സമയം കണ്െടത്തി.

കഴിഞ്ഞ വര്‍ഷം ബ്രസീലിലെ റിയോ ഡി ഷാനേറോയിലാണു ലോക യുവജന സമ്മേളനം നടന്നത്. 2016-ല്‍ പോളണ്ടിലെ ക്രാക്കോവിലാണ് അടുത്ത ലോക യുവജന സമ്മേളനം. ഓഗസ്റ് 15ന് ദക്ഷിണ കൊറിയയില്‍ നടക്കുന്ന ഏഷ്യന്‍ യുവജനസമ്മേളത്തില്‍ മാര്‍പാപ്പ സംബന്ധിക്കും.

വിശുദ്ധവാരാചരണത്തിനുശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ മുന്‍ഗാമികളായ ജോണ്‍ ഇരുപത്തിമൂന്നാമന്‍, ജോണ്‍ പോള്‍ രണ്ടാമന്‍ എന്നിവരെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്ന ചടങ്ങുകളിലും സംബന്ധിക്കും. ഈ മാസം 27-നാണ് ഇരുവരെയും വിശുദ്ധരായി പ്രഖ്യാപിക്കുക

 Deepika.com

Wednesday, 9 April 2014


ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ജീവിതവും ദര്‍ശനവും സെമിനാര്‍


മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി,
സ്ലീവാ കുരിശുളള നിലവിളക്ക് കത്തിച്ച്
സെമിനാര്‍ ഉദ്ഘാടനം ചെയ്തു.

 
  കൊച്ചി: ഏപ്രില്‍ 27നു വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുന്ന വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ജീവിതവും ദര്‍ശനവും എന്ന വിഷയത്തില്‍ കലൂര്‍ റിന്യൂവല്‍ സെന്ററില്‍ സെമിനാര്‍ നടത്തി.

മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. റവ.ഡോ.ആന്റണി നരികുളം, ഫാ.ജോളി വടക്കന്‍ എന്നിവര്‍ ക്ളാസുകള്‍ നയിച്ചു. ബിഷപ് മാര്‍ സെബാസ്റ്യന്‍ എടയന്ത്രത്ത്, ഫാ. ആന്റണി പുതിയാപറമ്പില്‍, അഡ്വ.ബിനു ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു
.
 
http://www.deepika.com/ucod/

Monday, 7 April 2014

അദ്ധ്യാപകനെ തിരിച്ചെടുത്തത് മാനുഷിക പരിഗണന കണക്കിലെടുത്തെന്ന് സഭ 
Kerala Kaumudi
Posted on: Sunday, 06 April 2014 
കോതമംഗലം: ചോദ്യപേപ്പർ വിവാദത്തിൽപെട്ട തൊടുപുഴ ന്യൂമാന്കോളേജിലെ മുന്അധ്യാപകന്പ്രൊഫ.ടി.ജെ ജോസഫിനെ തിരിച്ചെടുത്തത് കുറ്റവിമുക്തനായതു കൊണ്ടല്ലെന്നും മാനുഷിക പരിഗണന കണക്കിലെടുത്താണെന്നും കോതമംഗലം രൂപത പള്ളികളിൽ വായിച്ച ഇടയലേഖനത്തിൽ പറയുന്നു. 

ജോസഫിനെ തിരിച്ചെടുത്തത് മൂലം സഭയ്ക്ക് മാനസികവും സാമ്പത്തികവുമായ നഷ്ടങ്ങളുണ്ടായിട്ടുണ്ട്. ചോദ്യപേപ്പര്വിവാദത്തിന്റെ മുഴുവന്ഉത്തരവാദിത്തവും ജോസഫിനാണ്. ആരുടേയും സമ്മര്ദത്തിന് വഴങ്ങിയല്ല അദ്ദേഹത്തെ തിരിച്ചെടുത്തത്. സഭയ്ക്ക് ഏതെങ്കിലും മതവിഭാഗത്തോട് വിവേചനപുലര്ത്തുന്ന സമീപനം ഉണ്ടായി എന്ന ആരോപണം വളരെ വേദനയുണ്ടാക്കി എന്നും പറയുന്നു

അഭിനവ പിലാത്തോസുമാർ.

 By George Kuttikattu

പ്രൊ.ജോസഫിനെ ജോലിയിൽ തിരിച്ചെടുത്ത നടപടിയിൽ രൂപതയുടെ പ്രതികരണം മനുഷ്യമനസ്സാക്ഷിക്കു ചേർന്നതല്ല. കുറ്റങ്ങൾ നിരന്തരം ചെയ്യുന്ന വൈദികരുടെ മേൽ സഭയ്ക്ക് മാനസിക നഷ്ടവും സാമ്പത്തിക നഷ്ടവും സഭാ അംഗങ്ങളോടുള്ള ധാർമ്മികതയും ഉണ്ടെന്നും കരുതുന്നുണ്ടോ ? ഒരു വൈദികനെ മൂന്നു വൈദികർ ചേർന്ന് നിഷ്ടൂരമായി കൊല ചെയ്തു. അഭയ എന്ന ഒരു കന്യാസ്തിയെ രണ്ടു വൈദികരും ഒരു സഹ കന്യാസ്ത്രിയും ചേർന്ന് ക്രൂരമായി ജീവനോടെ കിണറ്റിൽ എറിഞ്ഞു കൊന്നു. ഇവയൊന്നും ഉണ്ടായപ്പോൾ സഭയ്ക്ക് മാനസ്സിക നഷ്ടവും സാമ്പത്തിക നഷ്ടവുഉണ്ടായോ? കോടതി കുറ്റക്കാരാൻ അല്ലായെന്ന് വിധിച്ചിട്ടും സഭ ക്രൂരമായി അദ്ദേഹത്തോടും കുടുംബത്തോടും പെരുമാറി. ഒടുവിൽ കരുണ കാണിക്കേണ്ട സഭയും കൈവിട്ടു.വഴിമുട്ടിയ ഒരു കുടുംബനാഥ മാനസിക വേദനയും സാമ്പത്തിക നഷ്ടവും സഹിച്ചു. വഴിമുട്ടിയ അവർ സഭയ്ക്ക് മുൻപിൽ പണക്കൊതിയരായ സഭയിലെ മഹാപുരോഹിതർക്ക് അവരുടെ ജീവൻ പ്രൊ.ജോസഫിന്റെ ജീവനുവേണ്ടി സ്വയം ബലികൊടുത്തു. സഭയിലെ പോന്തിയൂസ് പിലാത്തുമാർ. "കർത്താവേ ഇവരോട് പൊറുക്കണേ "എന്നുവേണോ പറയാൻ.!