Sunday, 21 May 2017

സീറോ മലബാർ പ്രവാസി യുവജനസംഗമം ഇന്ന് സമാപിക്കും

സ്വന്തം ലേഖകന്‍ 21-05-2017 - Sunday
 മാ​​​ര്‍ തോ​​​മാ​​​ശ്ലീ​​​ഹാ​​​യുടെ കൈയില് കുന്തം. പക്ഷേ കുന്തത്തിന് പകരകാരനാണോ, താമര കുരിശ്, ബി.ജേ.പി. കുരിശ്. മാ​​​ര്‍ തോ​​​മാ​​​ശ്ലീ​​​ഹായേ കളിയാക്കാനാണോ താമരക്രോസ്. ഇതുകൊണ്ടാണോ തോ​​​മാ​​​ശ്ലീ​​​ഹാ​​​യേ കുത്തികൊന്നത്. മഹാ അല്ബുദം തന്നേ. കുന്തം എങ്ങനേ താമര ക്രോസായി. അച്ഛന്മാ൪ക്ക് പഠിപ്പ് കൂടിയതുകൊണ്ട് വട്ടായതാണൊ താമര കുരിശിന്റെ അ൪ത്ഥം.

കൊ​​​ച്ചി: കഴിഞ്ഞ 19നു ആരംഭിച്ച സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യി​​​ലെ പ്ര​​​ഥ​​​മ പ്ര​​​വാ​​​സി യു​​​വ​​​ജ​​​ന​​​സം​​​ഗ​​​മം ഇ​​​ന്നു സ​​​മാ​​​പി​​​ക്കും. മാ​​​ര്‍ തോ​​​മാ​​​ശ്ലീ​​​ഹാ​​​യു​​​ടെ തീ​​​ര്‍​ഥാ​​​ട​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളാ​​​യ പ​​​റ​​​വൂ​​ർ, കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ര്‍ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യു​​​ള്ള തീ​​​ര്‍​ഥാ​​​ട​​​ന​​​ത്തോ​​​ടെ​​​യാ​​​ണു സ​​​മാ​​​പ​​​നം. സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി, ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ബി​​ഷ​​പ് മാ​​​ര്‍ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ന്‍ എ​​​ന്നി​​​വ​​​ര്‍ യു​​​വ​​​ജ​​​ന​​​ങ്ങ​​​ളു​​​മാ​​​യി ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ന​​​ട​​​ത്തി. 

ജ​​​സ്റ്റീ​​​സ് കു​​​ര്യ​​​ന്‍ ജോ​​​സ​​​ഫ്, റ​​​വ.​​​ഡോ.​​​ജോ​​​സ​​​ഫ് പാം​​​ബ്ലാ​​​നി, റ​​​വ.​​​ഡോ.​​​സി​​​ബി പു​​​ളി​​​ക്ക​​​ൽ, റ​​​വ.​​​ഡോ.​​​പീ​​​റ്റ​​​ര്‍ ക​​​ണ്ണ​​​മ്പു​​​ഴ, ബി​​​ജു ഡൊ​​​മി​​​നി​​​ക് എ​​​ന്നി​​​വ​​​ര്‍ വി​​​വി​​​ധ സെ​​​ഷ​​​നു​​​ക​​​ള്‍ ന​​​യി​​​ച്ചു. നൂ​​​റോ​​​ളം യു​​​വ​​​ന​​​ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​ൾ പ​​​ങ്കെ​​​ടു​​​ക്കു​​​ന്നു​​ണ്ട്. 
http://pravachakasabdam.com/index.php/site/news/4968

Tuesday, 16 May 2017

ലോകത്തിന്റെ മാനസാന്തരത്തിനായി പരിത്യാഗം ചെയ്തു പ്രാര്‍ത്ഥിക്കേണ്ടത് ഇന്നിന്റെ ആവശ്യം: ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 16-05-2017 - Tuesday
വത്തിക്കാന്‍ സിറ്റി: ലോകത്തിന്റെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിക്കേണ്ടതും പരിത്യാഗം ചെയ്യേണ്ടതും ഇന്നു വളരെ അത്യാവശ്യമാണെന്ന് ഫ്രാന്‍സിസ് പാപ്പ. വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ കാല്‍ലക്ഷത്തിലധികം വരുന്ന വിശ്വാസികളോട് ഞായറാഴ്ച ദിന സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. ചെറുതും വലുതുമായ സംഘട്ടനങ്ങള്‍ ലോകസമാധാനത്തെ വെല്ലുവിളിക്കുകയും അവ മാനവികതയെ വികലമാക്കുകയാണ് ചെയ്യുന്നതെന്നും മാര്‍പാപ്പ തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. 

ഫാത്തിമ സന്ദര്‍ശനത്തിന് ശേഷമുള്ള ആദ്യപ്രസംഗമായതിനാല്‍ ഫാത്തിമയിലെ വിശ്വാസികളുടെ തീക്ഷ്ണതയെ പറ്റി സൂചിപ്പിച്ചു കൊണ്ടാണ് അദ്ദേഹം തന്റെ സന്ദേശം ആരംഭിച്ചത്. മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ എവിടെയും കാണുന്നതുപോലെ, ആരാധനക്രമ-അജപാലന ജീവിതത്തിന്‍റെ പ്രയോക്താക്കളെപ്പോലെ രോഗികളുടെ സാന്നിദ്ധ്യം ഫാത്തിമയിലും ഏറെ ശ്രദ്ധേയമായിരുന്നുവെന്നും ഫാത്തിമാനാഥയുടെ ദര്‍ശനക്കപ്പേളയില്‍ എത്തിയ പതിനായിരങ്ങള്‍ക്കൊപ്പം നിശ്ശബ്ദമായി പ്രാര്‍ത്ഥിച്ചത് സുന്ദരമുഹൂര്‍ത്തമായിരിന്നുവെന്നും മാര്‍പാപ്പ തന്റെ സന്ദേശത്തില്‍ പറഞ്ഞു. 

മാനസാന്തരത്തിനായി പ്രാര്‍ത്ഥിക്കേണ്ടതും പരിത്യാഗംചെയ്യേണ്ടതും ഇന്ന്‍ വളരെ അത്യാവശ്യമാണ്. കാരണം ലോകത്ത് എവിടെയും യുദ്ധങ്ങള്‍ നടമാടുകയാണ്. അവ മെല്ലെ വ്യാപിക്കുന്നുമുണ്ട്. മാത്രമല്ല, വിവിധസ്ഥലങ്ങളില്‍ നടക്കുന്ന ചെറുതും വലുതുമായ സംഘട്ടനങ്ങള്‍ ലോകസമാധാനത്തെ വെല്ലുവിളിക്കുന്നു. അവ മാനവികതയെ വികലമാക്കുകയാണ് ചെയ്യുന്നത്. മറിയത്തിന്‍റെ വിമലഹൃദയം എന്നും നമ്മുടെ അഭയകേന്ദ്രമാണ്, സമാശ്വാസമാണ്, ക്രിസ്തുവിലേയ്ക്കുള്ള മാര്‍ഗ്ഗമാണ്! 

യുദ്ധം, ആഭ്യന്തരകലാപം എന്നിവമൂലം ഇന്നു വിവിധ രാജ്യങ്ങളില്‍ ക്ലേശിക്കുന്ന സഹോദരങ്ങളെ, പ്രത്യേകിച്ച് മദ്ധ്യപൂര്‍വ്വദേശത്തുള്ളവരെ സമാധാനരാജ്ഞിയായ ദൈവമാതാവിനു സമര്‍പ്പിക്കാം. പീഡിപ്പിക്കപ്പെടുന്നവരില്‍ ക്രിസ്ത്യാനികളും മുസ്ലിംങ്ങളുമുണ്ട്, യസീദി മുസ്ലീങ്ങളെപ്പോലെ പീഡനങ്ങളും അതിക്രമങ്ങളും അനുഭവിക്കുന്ന ന്യൂനപക്ഷങ്ങള്‍ പലരുമുണ്ട്. പ്രാര്‍ത്ഥനയോടെ അവരെ ഓര്‍ക്കാം. അവര്‍ക്കു വേണ്ടുന്ന സഹായങ്ങള്‍ എത്തിച്ചുകൊടുക്കുന്ന സന്നദ്ധസേവകരെയും പ്രത്യേകമായി അനുസ്മരിക്കാം. ഞായറാഴ്ചത്തെ മാതൃദിനത്തിന്റെ ആശംസകള്‍ നേര്‍ന്ന് കൊണ്ടാണ് മാര്‍പാപ്പ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
http://pravachakasabdam.com/index.php/site/news/4933

നാലു വർഷമെടുത്ത് ബൈബിൾ പഠിച്ചും 41 ദിവസം നോമ്പു നോറ്റും ജന്മമേകിയ ചിത്രം

Jesus-Paintingപരമേശ്വര്‍ ഇല​ഞ്ഞിയുടെ ‘ഹോളി വിക്ടറി’ എന്ന പെയിന്റിങ്.
ലോക രക്ഷയ്ക്കുവേണ്ടി ജീവൻ വെടിഞ്ഞ യേശുദേവനെക്കുറിച്ച് അറിയാൻ ഒന്നുകിൽ വേദപുസ്തകം വായിക്കാം. അല്ലെങ്കിൽ, പരമേശ്വർ ഇലഞ്ഞി വരച്ച ഇൗ ചിത്രം കാണാം. എട്ടടി ഉയരത്തിലും ആറടി നീളത്തിലും ഗാഗുൽത്താമല പോലെ ഉയർന്നു നിൽക്കുന്ന ക്യാൻവാസിൽ, ജീവൻ വെടിയുന്ന ക്രിസ്തുവിന്റെ ക്രൂശിത രൂപം.
നാലു വർഷമെടുത്ത് ബൈബിൾ പഠിച്ചും 41 ദിവസം നോമ്പു നോറ്റും ജന്മമേകിയ ചിത്രത്തിനായി പരമേശ്വർ നടത്തിയതു പീഡാനുഭവ യാത്ര തന്നെയായിരുന്നു. ആ കുരിശിന്റെ വഴിയിൽ കൂട്ടായത് ഒന്നുമാത്രം; ദൈവാനുഗ്രഹം.
മദർ തെരേസയുടെ കാരുണ്യം വിഷയമാക്കി വരച്ച തണൽ എന്ന ചിത്രത്തിനു ശേഷമാണ് തീവ്രമായ ഒരുൾക്കാഴ്ചയോടെ പരമേശ്വർ ഹോളി വിക്ടറി എന്ന പേരിട്ട് ക്രൂശിത രൂപത്തിന്റെ രചന തുടങ്ങിയത്. സ്വന്തം രക്തത്താൽ ലോകത്തിന്റെ മുഴുവൻ പാപക്കറ കഴുകിക്കളഞ്ഞ യേശുക്രിസ്തു. അതായിരുന്നു പെയിന്റിങ്ങിന്റെ ആശയം.
പക്ഷേ, ഹിന്ദുമത വിശ്വാസിയായ പരമേശ്വർ ക്രിസ്തുവിനെ വരയ്ക്കുമ്പോൾ ഒരു ചെറിയ തെറ്റു മതി വലിയ വിവാദമുയരാൻ. അങ്ങനെയാണ് യേശുക്രിസ്തുവിനെ അറിയാൻ തീരുമാനിച്ചത്. ബൈബിളും അതിന്റെ വ്യാഖ്യാനങ്ങളും മനസ്സിരുത്തി വായിച്ചു പഠിച്ചു. പിന്നെയാണ് ബ്രഷ് കൈയിലെടുത്തത്.
ക്രൂശിതനായ ക്രിസ്തുവിന്റെ ചിത്രം ലോകത്താകെ പലതരത്തിൽ വരയ്ക്കപ്പെട്ടിട്ടുണ്ട്. എന്നാൽ പരമേശ്വറിന്റെ ചിത്രത്തിൽ കുരിശിനു പകരം നമ്മൾ കാണുന്നതു മുള്ളുകൾ നിറഞ്ഞ വൃക്ഷമാണ്. കൈകളിലും കാലുകളിലും ഇരുമ്പാണികൾ തറച്ചും ശരീരത്തിൽ മുള്ളുകൾ തുളച്ചുകയറിയും തീവ്രവേദനയിൽ പുളയുന്ന ശരീരത്തിൽനിന്ന് ഇറ്റുവീഴുന്ന തിരുരക്തം പതിയുന്നതു താഴെ മോക്ഷം തേടി ഉയരുന്ന ലക്ഷക്കണക്കിനു കൈകളിലേക്കാണ്.
വസ്ത്രത്തിനു പകരം ഇലകൾ കൊണ്ടാണ് നഗ്നത മറച്ചിരിക്കുന്നത്. പരിശുദ്ധാത്മാവിന്റെ അനുഗ്രഹം വെള്ളരിപ്രാവിൽനിന്നു ദിവ്യവെളിച്ചമായി എത്തുന്നു. ക്രിസ്തുവിന്റെ മുഖത്തെ തിളങ്ങുന്ന വിയർപ്പുതുള്ളികളും, ലോകരാഷ്ട്രങ്ങളുടെ പ്രതീകമായി ഹൃദയത്തിന്റെ രൂപത്തിൽ പടർന്നു പന്തലിച്ചു നിൽക്കുന്ന ഇലകളും ഒക്കെ അതിസൂക്ഷ്മമായി വരച്ചിരിക്കുന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.
parameswarപരമേശ്വര്‍ ഇലഞ്ഞി
പാതിരാത്രി പോലും ഞെട്ടിയെഴുന്നേറ്റ് ചിത്രത്തിനടുത്തേക്ക് ഓടിപ്പോയി ബ്രഷ് എടുത്തു കുറവുകൾ തീർത്താണ് രചന നീങ്ങിയത്. മറ്റൊരു ചിത്രവും വരയ്ക്കുമ്പോൾ കാട്ടാത്ത പരമേശ്വറിന്റെ ഇൗ അസ്വസ്ഥതകളിൽ ഭാര്യ തുളസി പോലും പലപ്പോഴും ആശ്ചര്യപ്പെട്ടു.
ഇൗ അപൂർവ ചിത്രം കാണാൻ പരമേശ്വർ ഇലഞ്ഞിയുടെ കുമാരപുരം തോപ്പിൽനഗറിലെ വീട്ടിൽ ഒട്ടേറെപ്പേർ എത്തുന്നു. ബിഷപ്പുമാരും വിശ്വാസികളും അവിശ്വാസികളും ഒക്കെ അക്കൂട്ടത്തിലുണ്ട്. പ്രപഞ്ച സൃഷ്ടി മുതൽ ഏദൻതോട്ടത്തിൽ നിന്ന് ആദവും ഹവ്വയും പുറത്താക്കപ്പെടുന്നതു വരെയുള്ള മുഹൂർത്തങ്ങൾ കോർത്തിണക്കിയുള്ള ‘ഉൽപത്തി’ എന്ന ചിത്രമാണ് ഇനി ഇൗ കൊച്ചി ഇലഞ്ഞിക്കാരനിൽനിന്നു വരാനിരിക്കുന്ന അദ്ഭുതം. അതു മനസ്സിൽ എപ്പോഴേ വരച്ചു കഴിഞ്ഞു. ഇനി ക്യാൻവാസിലേക്കു പകർത്തണം.
http://www.manoramaonline.com/news/sunday/2017/04/15/parameswar-ilanji-jesus-christ-painting.html

Monday, 15 May 2017


വിശുദ്ധ കുരിശും 'വിവാദ' കുരിശും!







 PrintBy 
about
06 - 05 - 2017
ക്ഷയുടെ അടയാളമായ കുരിശിനെ വിവാദത്തിലേക്കു വലിച്ചിഴയ്ക്കാന്‍ ചില പൈശാചിക ശക്തികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത് മനോവയുടെ ശ്രദ്ധയില്‍പ്പെട്ടു. മുഖ്യധാരാ മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും ഇത് ആഘോഷമാക്കിയിരിക്കുകയാണ്. ക്രിസ്ത്യാനികളുടെ ചിലവില്‍ തിന്നുകൊഴുത്ത ചില 'മെത്രാന്‍ രൂപികളും' സംഘപരിവാര്‍ സ്വാധീനത്തില്‍ കഴിയുന്ന രാഷ്ട്രീയ-സാമൂഹിക പ്രസ്ഥാനങ്ങളും രംഗത്തുണ്ട്. കുരിശിനെ ആക്ഷേപിക്കാന്‍ കിട്ടിയ അവസരം നന്നായിത്തന്നെ ഇവര്‍ ഉപയോഗിക്കുന്നു. വിശുദ്ധമെന്നും അശുദ്ധമെന്നും കുരിശിനെ വേര്‍തിരിച്ചാല്‍, അശുദ്ധമെന്ന പ്രഖ്യാപനത്തോടെ കുരിശിനെ ആക്ഷേപിക്കാന്‍ സാധിക്കുമെന്ന് പിശാചിനു നന്നായറിയാം. മെത്രാന്‍ രൂപത്തില്‍ അവതരിച്ചിരിക്കുന്ന കച്ചവട മാഫിയകള്‍ക്ക് കുരിശ് ഒരു പ്രധാന വിഷയമല്ല. അതിനാല്‍ത്തന്നെ, സാത്താനുവേണ്ടി വിടുവേല ചെയ്യുന്ന ഈ പൈശാചിക വ്യക്തിത്വങ്ങളില്‍നിന്നു പുറത്തുവരുന്ന ജല്പനങ്ങളെ ആരും ക്രിസ്ത്യാനികളുടെ ശബ്ദമായി പരിഗണിക്കേണ്ട!
കള്ളന്റെ കുരിശ്, കയ്യേറ്റത്തിന്റെ കുരിശ്, വിവാദസ്തൂപം, അധികചിഹ്നം തുടങ്ങിയ വിശേഷണങ്ങളിലൂടെ കുരിശിനെ തരംതിരിക്കാന്‍ ആവേശത്തോടെ ഇറങ്ങിത്തിരിച്ചിരിക്കുന്ന അനേകം വ്യക്തികളും സ്ഥാപനങ്ങളും സജ്ജീവമാണ്. മുഖ്യധാരാമാധ്യമങ്ങളും പരിസ്ഥിതിവാദികളും രാഷ്ട്രീയപ്രസ്ഥാനങ്ങളും മാത്രമല്ല, ക്രൈസ്തവ മതമേലധ്യക്ഷന്മാരും തങ്ങളിലെ പൈശാചികത വ്യക്തമാക്കിക്കൊണ്ട് രംഗം കൊഴുപ്പിക്കുന്നു. സമൂഹമാധ്യമങ്ങളിലൂടെ കുരിശിനെ ആക്ഷേപിക്കുന്നവരില്‍ ഏറെയും ക്രൈസ്തവ നാമധാരികളാണെന്നതും ശ്രദ്ധേയമാണ്. വിവാദങ്ങള്‍ അതേപടി നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ ആര്‍ക്കൊക്കെയോ താത്പര്യമുള്ളതുപോലെയാണ് പലരുടെയും പ്രസ്താവനകള്‍. കുരിശുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അവസാനിച്ചുവെന്നു തോന്നുന്ന ഘട്ടത്തില്‍ പുതിയ പ്രസ്താവനകളുമായി ചിലര്‍ രംഗപ്രവേശം ചെയ്യുന്നതിലൂടെ ഈ സംശയം ബലപ്പെടുന്നു. വിവാദങ്ങള്‍ അവസാനിക്കാത്ത ഈ സാഹചര്യത്തില്‍ ചില വസ്തുതകള്‍ വായനക്കാരുമായി പങ്കുവയ്ക്കാന്‍ മനോവ തയ്യാറാവുകയാണ്‌.
ആദ്യമേതന്നെ ഒരു ബൈബിള്‍ വാക്യം ഇവിടെ കുറിക്കുന്നു: "നാശത്തിലൂടെ സഞ്ചരിക്കുന്നവര്‍ക്കു കുരിശിന്റെ വചനം ഭോഷത്തമാണ്. രക്ഷയിലൂടെ ചരിക്കുന്ന നമുക്കോ അതു ദൈവത്തിന്റെ ശക്തിയത്രേ"(1 കോറി: 1; 18). വചനത്തിന്റെ തുടര്‍ച്ച ഇപ്രമാരമാണ്: "ഞങ്ങളാകട്ടെ, യഹൂദര്‍ക്ക് ഇടര്‍ച്ചയും വിജാതിയര്‍ക്കു ഭോഷത്തവുമായ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു"(1 കോറി: 1; 23). വിജാതിയര്‍ക്ക് ഭോഷത്തമായിരിക്കുന്നതാണ് ദൈവമക്കളുടെ രക്ഷ! ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം കുരിശ് രക്ഷയുടെ അടയാളമാണ്. യേഹ്ശുവായുടെ മരണവും ഉയിര്‍പ്പുമാണ് ക്രിസ്തീയതയുടെ അടിസ്ഥാനം. ഒരിക്കല്‍ ശാപത്തിന്റെ ചിഹ്നമായിരുന്ന കുരിശിനെ രക്ഷയുടെ അടയാളമാക്കി ഉയര്‍ത്തിയത് യേഹ്ശുവായാണ്! ആയതിനാല്‍, കുരിശു ദര്‍ശിക്കുന്ന ഒരു ക്രിസ്ത്യാനിയുടെ സ്മരണയില്‍ യേഹ്ശുവാ തെളിഞ്ഞുവരും! എന്നാല്‍, കുരിശു കാണുന്ന ഒരു വിജാതിയന് ഓര്‍മ്മവരുന്നത് ഭോഷത്തമായിരിക്കാം. രക്ഷയെക്കുറിച്ചുള്ള അറിവു ലഭിച്ചവരും രക്ഷയെക്കുറിച്ചുള്ള അറിവില്‍ അജ്ഞരായിരിക്കുന്നവരും തമ്മിലുള്ള അന്തരമാണിത്. പൗലോസ് അപ്പസ്തോലന്റെ ഈ വാക്കുകള്‍ക്കൂടി ശ്രദ്ധിക്കുക: "നമ്മുടെ രക്ഷകനായ യേഹ്ശുവാ മ്ശിഹായുടെ കുരിശിലല്ലാതെ മറ്റൊന്നിലും മേന്മ ഭാവിക്കാന്‍ എനിക്ക് ഇടയാകാതിരിക്കട്ടെ"(ഗലാത്തി: 6; 14). കുരിശിനു ക്രിസ്തീയതയില്‍ മഹനീയമായ സ്ഥാനമാണുള്ളത്. ലോകത്തിന്റെ രക്ഷയ്ക്കുവേണ്ടി യേഹ്ശുവാ തന്നെത്തന്നെ അര്‍പ്പിച്ച ബലിപീഠമാണു കുരിശ്! അതിനാല്‍ത്തന്നെ, പിശാചിന് കുരിശിനോടുള്ള വിദ്വേഷം ചെറുതല്ല. തന്റെ സാമ്രാജ്യത്തെ തകര്‍ത്ത ആയുധമായി അവന്‍ കുരിശിനെ കാണുന്നു. അവന്റെ സന്തതികളും അങ്ങനെതന്നെയാണ് കുരിശിനെ പരിഗണിക്കുന്നത്.
പിശാചിനെ ആരാധിക്കുന്ന സമൂഹങ്ങള്‍ കുരിശ് ഉപയോഗിക്കാറുണ്ട്. കുരിശിനെ അധിക്ഷേപിക്കാനായി ലഭിക്കുന്ന എല്ലാ അവസരങ്ങളും അവര്‍ ഉപയോഗപ്പെടുത്തുന്നു. പൈശാചികമായ ചില മുദ്രകള്‍ ആലേഖനം ചെയ്ത കുരിശുകള്‍ ഇന്ന് വിപണികളില്‍ ലഭിക്കും. പിശാചിന്റെ ആരാധകരാണ് ഇത്തരം കുരിശുകളുടെ പിന്നിലുള്ളത്. ചിത്രപ്പണികളോടുകൂടിയ കുരിശുകള്‍ വാങ്ങി ഉപയോഗിക്കുന്നവര്‍ വളരെയധികം ജാഗ്രത പുലര്‍ത്തം. ഇത്തരത്തിലുള്ള കുരിശുകളിലൂടെ സാത്താന്റെ ചിഹ്നങ്ങള്‍ സ്വീകരിക്കപ്പെടാന്‍ കാരണമായേക്കാം. ചിത്രപ്പണികള്‍ ചെയ്ത കുരിശുകള്‍, അജ്ഞാതമായ ഭാഷകളില്‍ എന്തെങ്കിലും രേഖപ്പെടുത്തിയിരിക്കുന്ന കുരിശുകള്‍, വിചിത്രമായ ആകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന കുരിശുകള്‍ എന്നിവ ധരിക്കുകയോ ഭവനങ്ങളില്‍ സൂക്ഷിക്കുകയോ ചെയ്യരുത്. രതിവൈകൃതങ്ങളില്‍ ഏര്‍പ്പെടുന്നവരും കുരിശിനെ അപമാനിക്കാറുണ്ട്. വേശ്യകളും സാത്താന്‍സേവക്കാരും സാമൂഹ്യവിരുദ്ധരും കുരിശുകള്‍ ദുരുപയോഗിക്കുന്നു. വിജാതിയരുടെ ഏതെങ്കിലും മുദ്രകള്‍ ഇക്കൂട്ടര്‍ ദുരുപയോഗിക്കാറില്ല. എന്താണ് ഇതിന്റെ കാരണമെന്നും നമുക്കു വ്യക്തമാണ്. പൗലോസ് അപ്പസ്തോലന്റെ ഈ വാക്കുകള്‍ ശ്രദ്ധിക്കുക: "വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്"(1 കോറി: 10; 20). വിജാതിയര്‍ ആരാധിക്കുന്നതു പിശാചിനെയായതിനാല്‍, ഇവരുടെ മുദ്രകള്‍ പിശാചിന്റെ സന്തതികള്‍ ദുരുപയോഗിക്കില്ല. പിശാചിനോ അവന്റെ സേവകര്‍ക്കോ വിജാതിയ മുദ്രകളോട് അസഹിഷ്ണുതയില്ലാത്തതുകൊണ്ടും, ഇവറ്റകള്‍ക്ക് അതു ശ്രേഷ്ഠമായതുകൊണ്ടുമാണ് ഇത്തരം ചിഹ്നങ്ങള്‍ ദുരുപയോഗിക്കപ്പെടാത്തത്.
ക്രൈസ്തവര്‍ ശ്രേഷ്ഠമായി പരിഗണിക്കുന്ന സകലതിനെയും ദുരുപയോഗിക്കാന്‍ പൈശാചിക സന്തതികള്‍ തയ്യാറാകുന്നു. പരികര്‍മ്മം ചെയ്യപ്പെട്ട തിരുവോസ്തി അപഹരിക്കപ്പെടുന്നതു സര്‍വ്വസാധാരണമാണ്. ഒരു തിരുവോസ്തി ലഭിക്കുന്നതിനുവേണ്ടി ലക്ഷങ്ങള്‍ മുടക്കാന്‍പോലും സാത്താന്‍സേവക്കാര്‍ തയ്യാറാകുന്നു. പരിശുദ്ധ ദിവ്യകാരുണ്യത്തെയും വിശുദ്ധ കുരിശിനെയും അവഹേളിക്കുന്നതിനായി ഇവര്‍ നടത്തുന്ന ശ്രമങ്ങള്‍തന്നെയാണ് ഇവയുടെ മാഹാത്മ്യത്തിനുള്ള ദൃഷ്ടാന്തം! കുരിശ് ലഭിക്കുന്നതുപോലെ എളുപ്പത്തില്‍ തിരുവോസ്തി ലഭിക്കാനുള്ള സാധ്യതയില്ല. എന്തെന്നാല്‍, ഏതെങ്കിലും പൈശാചിക സന്തതികള്‍ക്ക് സ്വന്തമായി നിര്‍മ്മിക്കാന്‍ സാധിക്കുന്നതല്ല തിരുവോസ്തി. കത്തോലിക്കാസഭയിലെ ഒരു വൈദീകനിലൂടെ പരികര്‍മ്മം ചെയ്യപ്പെടാതെ വോസ്തി 'തിരുവോസ്തി' ആകില്ല. എന്നാല്‍, കുരിശ് ആര്‍ക്കും ഉണ്ടാക്കാം. ഇക്കാരണത്താല്‍, തിരുവോസ്തി ലഭിക്കുന്നതിനായി പല കുതന്ത്രങ്ങളും സാത്താന്‍ പ്രയോഗിക്കുന്നു. തന്റെ അനുയായികളെ കത്തോലിക്കാസഭയുടെ നേതൃത്വത്തില്‍ പ്രതിഷ്ഠിച്ചുകൊണ്ട് നിയമങ്ങള്‍ പരിഷ്കരിക്കാന്‍ ഇവന്‍ തയ്യാറായി. ദിവ്യകാരുണ്യം നാവില്‍ സ്വീകരിക്കുന്നതിനു പകരമായി കരങ്ങളില്‍ സ്വീകരിക്കാനുള്ള അനുവാദം നല്‍കിയത് ഇതിന്റെ ഭാഗമാണ്. കുരിശും ദിവ്യകാരുണ്യവും ഒരുപോലെതന്നെ ദുരുപയോഗിക്കപ്പെടുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമായി നിലനില്‍ക്കുന്നു. പിശാചിന്റെ സന്തതികള്‍ ദുരുപയോഗിച്ചു എന്നതുകൊണ്ട്‌ കുരിശിന്റെയോ ദിവ്യകാരുണ്യത്തിന്റെയോ മഹത്വം നഷ്ടപ്പെടുന്നുണ്ടോ? കുരിശു ദുരുപയോഗിച്ചപ്പോള്‍ അത് കള്ളന്റെ കുരിശും കയ്യേറ്റത്തിന്റെ കുരിശും എന്ന് അപഹസിച്ച ഒരു മെത്രാന്‍ വേഷധാരിയെ നാം കണ്ടു. ഇവനോട് മനോവ ചോദിക്കുന്നു: സാത്താന്‍സേവക്കാര്‍ ദിവ്യകാരുണ്യം ദുരുപയോഗിക്കുമ്പോള്‍, ആ ദിവ്യകാരുണ്യത്തെ നീ എന്തു പേരിട്ടു വിളിക്കും?
നിരണം ഭദ്രാസനത്തില്‍ ഇരുന്ന് വിഡ്ഢിത്തം പുലമ്പുന്ന ഗീവര്‍ഗ്ഗീസ് കുറിലോസിനോടു മാത്രമല്ല ഈ ചോദ്യം; മറിച്ച്,  കത്തോലിക്കാസഭയുടെ വക്താക്കളായി ചമഞ്ഞിറങ്ങിയിരിക്കുന്ന മേലാളന്മാരോടുംകൂടിയാണ്. കുരിശിനെ നിങ്ങള്‍ വിഭജിച്ചതുപോലെ, ദിവ്യകാരുണ്യത്തെ നിങ്ങള്‍ വിഭജിക്കുമോ? കള്ളന്റെ കുരിശും ക്രിസ്തുവിന്റെ കുരിശുമായി കുരിശുകളെ നിങ്ങള്‍ വേര്‍തിരിച്ചു. സക്രാരിയില്‍നിന്നു മോഷ്ടിക്കപ്പെടുന്ന തിരുവോസ്തിയെ നിങ്ങള്‍ മോഷ്ടാവിന്റെ വോസ്തിയെന്നു വിളിക്കുമെന്ന് ഇപ്പോള്‍ മനോവ കരുതുന്നില്ല! ഉപയോഗിക്കുന്നതിന്റെ ലക്ഷ്യത്തെ അടിസ്ഥാനപ്പെടുത്തി തിരുവോസ്തിയുടെയും കുരിശിന്റെയും മഹത്വം നിര്‍ണ്ണയിക്കാന്‍ സാധിക്കില്ല എന്നതാണു യാഥാര്‍ത്ഥ്യം. ബലിയര്‍പ്പിക്കുന്ന വൈദീകന്റെ യോഗ്യത പരിഗണിച്ചല്ല യേഹ്ശുവായുടെ ശരീര-രക്തങ്ങളായി ബലിവസ്തുക്കള്‍ രൂപാന്തരപ്പെടുന്നത്. വ്യഭിചാരക്കുറ്റത്തിനു ജയില്‍വാസം അനുഭവിക്കുന്ന റോബിനും, യോഗാധ്യാനങ്ങള്‍ നടത്തുന്ന MCBS വൈദീകരും, സാംസ്കാരിക ആഭാസത്തിന്റെ വക്താക്കളായ ചാവറ കള്‍ച്ചറല്‍ സെന്ററിലെ വൈകീകരും എന്നല്ല, അമൃതാനന്ദമയിയുടെ അന്തപ്പുരത്തില്‍ നിരങ്ങുന്ന ഗീവര്‍ഗ്ഗീസ് കുറിലോസും ബലിയര്‍പ്പിക്കുന്നവരാണ്. ഇവര്‍ അര്‍പ്പിക്കുന്ന ബലിയില്‍ രൂപാന്തരീകരണം നടക്കുന്നുവെന്നുതന്നെയാണ് മനോവ പറയുന്നത്. എന്തെന്നാല്‍, ബലിയില്‍ നടക്കുന്ന രൂപാന്തരീകരണം വൈദീകന്റെ ശ്രേഷ്ഠതയുടെ അടയാളമല്ല; മറിച്ച്, യേഹ്ശുവായുടെ വാഗ്ദാനത്തിലുള്ള വിശ്വസ്തതയുടെ സ്ഥിരീകരണമാണ്.
ബൈബിള്‍ ഇപ്രകാരം പ്രഖ്യാപിക്കുന്നു: "എന്തെന്നാല്‍, ദൈവത്തിന്റെ ദാനങ്ങളും വിളിയും പിന്‍വലിക്കപ്പെടാവുന്നതല്ല"(റോമാ: 11; 29). സങ്കീര്‍ത്തകന്‍ ഇപ്രകാരം പാടി: "യാഹ്‌വേ, ഞാന്‍ എന്നും അങ്ങയുടെ കാരുണ്യം പ്രകീര്‍ത്തിക്കും; എന്റെ അധരങ്ങള്‍ തലമുറകളോട് അങ്ങയുടെ വിശ്വസ്തത പ്രഘോഷിക്കും. എന്തെന്നാല്‍, അങ്ങയുടെ കൃപ എന്നേക്കും നിലനില്‍ക്കുന്നു; അങ്ങയുടെ വിശ്വസ്തത ആകാശംപോലെ സുസ്ഥിരമാണ്"(സങ്കീ: 89; 1, 2). ദൈവത്തിന്റെ വിശ്വസ്തതയാണ് എല്ലാറ്റിന്റെയും അടിസ്ഥാനം. മനുഷ്യന്‍ അവിശ്വസ്തത കാണിച്ചാലും ദൈവത്തിന് അവിടുത്തെ വിശ്വസ്തതയ്ക്കു ഭംഗംവരുത്താന്‍ കഴിയില്ല. ഇക്കാരണത്താല്‍ത്തന്നെ, അര്‍പ്പിക്കുന്നവന്റെ യോഗ്യത പരിഗണിക്കാതെ, വചനത്തിന്റെ യോഗ്യതയാല്‍ യേഹ്ശുവായുടെ ശരീര-രക്തങ്ങളായി ബലിവസ്തുക്കള്‍ രൂപാന്തരപ്പെടും! വൈദീകന്റെ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് രൂപാന്തരീകരണം നടക്കുന്നതെങ്കില്‍, ബലിയര്‍പ്പണംതന്നെ ഇല്ലാതാകേണ്ട കാലം കഴിഞ്ഞു. കുരിശിന്റെ യോഗ്യതയും മെത്രാസനങ്ങളില്‍നിന്നു തീരുമാനിക്കേണ്ട ഒന്നാണെന്ന് ആരും കരുതേണ്ടാ! അങ്ങനെയാരെങ്കിലും കരുതുന്നുണ്ടെങ്കില്‍, അവര്‍ ഏതോ മൂഢസ്വര്‍ഗ്ഗത്തിലാണ്!
യേഹ്ശുവായുടെ നാമത്തില്‍ ഏതെങ്കിലും വ്യക്തികള്‍ സമ്മേളിക്കുന്ന ഇടങ്ങളിലെല്ലാം സജ്ജീവമായിത്തന്നെ അവിടുന്നു സന്നിഹിതനാകും. ഇത് അവിടുത്തെ വാഗ്ദാനമാണ്. യേഹ്ശുവായുടെ വാഗ്ദാനം ശ്രദ്ധിക്കുക: "രണ്ടോ മൂന്നോ പേര്‍ എന്റെ നാമത്തില്‍ ഒരുമിച്ചു കൂടുന്നിടത്ത് അവരുടെ മധ്യേ ഞാന്‍ ഉണ്ടായിരിക്കും"(മത്താ: 18; 20). യേഹ്ശുവായുടെ നാമത്തില്‍ ഒന്നോ രണ്ടോ പേരല്ല; അനേകം ആളുകള്‍ സമ്മേളിച്ചിട്ടുള്ള സ്ഥലത്ത് നിലനിന്ന ഒരു കുരിശിനെ കള്ളന്റെ കുരിശെന്ന് ആക്ഷേപിച്ചവന്റെ ആദ്ധ്യാത്മിക അവസ്ഥ ഗ്രഹിക്കാന്‍ മനോവയ്ക്കാകും. അവിടെ ആ കുരിശു സ്ഥാപിച്ച വ്യക്തിയുടെ ലക്‌ഷ്യം എന്തുതന്നെയായിരുന്നാലും, ആ കുരിശിന്റെ മാഹാത്മ്യം ഇല്ലാതാകുന്നില്ല. സാത്താന്‍സേവക്കാരന്റെ കൈകളിലിരുന്നാലും കുരിശിന്റെ മഹത്വം നിലനില്‍ക്കും. യേഹ്ശുവായുടെ ബലിയര്‍പ്പണം യാഥാര്‍ത്ഥ്യമായതോടെ കുരിശ് രക്ഷയുടെ അടയാളമായി ഉയര്‍ത്തപ്പെട്ടതാണ്. പിന്നീടൊരിക്കലും ഈ അടയാളം ഇല്ലാതാവുകയില്ല. പിന്നീട് അനേകം കുറ്റവാളികള്‍ ക്രൂശിക്കപ്പെട്ടിട്ടുണ്ടെങ്കിലും, കുരിശ് രക്ഷയുടെ അടയാളംതന്നെയാണ്. മാത്രവുമല്ല, കുരിശ് എക്കാലവും അറിയപ്പെടുന്നത് യേഹ്ശുവായുടെ നാമത്തില്‍ മാത്രമായിരിക്കും.
കുരിശിന്റെ ആധികാരികത നിശ്ചയിച്ചുകൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കുന്ന ഏജന്‍സികള്‍ ഇന്ന് കേരളത്തില്‍ ശക്തമാണ്. ചില്ലുമേടകളില്‍ ഇരിക്കുന്ന പണ്ഡിതശിരോമണികളാണ് ഈ ഏജന്‍സികളുടെ തലവന്മാര്‍. ഇവരോടായി ചില ചോദ്യങ്ങള്‍ മനോവ ഉന്നയിക്കുകയാണ്. കേരളത്തിലെ ചില ദൈവാലയങ്ങളില്‍നിന്ന് തിരുവോസ്തികള്‍ അപഹരിക്കപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ അപഹരിക്കപ്പെടുന്ന തിരുവോസ്തികളോടൊപ്പം മോഷ്ടാവ് പിടിക്കപ്പെട്ടാല്‍ ആ തിരുവോസ്തികള്‍ എന്തുചെയ്യും? കള്ളന്മാര്‍ അപഹരിച്ചതുകൊണ്ട് ആ തിരുവോസ്തി ഓടയില്‍ ഒഴുക്കുമോ? തിരുവോസ്തി അപഹരിച്ച വ്യക്തിയാണോ അതോ തിരുവോസ്തിയാണോ മലിനമായത്? സാത്താന്‍സേവക്കാരന്റെ കൈയ്യില്‍നിന്നു വീണുപോയ ഒരു കുരിശു കണ്ടാല്‍, അതെടുത്ത് മാലിന്യത്തില്‍ എറിയുമോ? നല്ല ക്രിസ്ത്യാനികള്‍ അങ്ങനെ ചെയ്യില്ലെങ്കിലും, നിങ്ങള്‍ അങ്ങനെ ചെയ്യാന്‍പോലും മടിക്കാത്തവരാണെന്നു മനോവയ്ക്കറിയാം. കുരിശുമായി ബന്ധപ്പെട്ട വിവാദം സഭയില്‍ ശക്തമായ കാലത്ത്, ക്രൂശിതരൂപം പൊട്ടക്കിണറ്റില്‍ എറിഞ്ഞ പാതിരിമാര്‍ ഇന്ന് കേരളത്തില്‍ ജീവിച്ചിരിപ്പുണ്ട്! കുരിശുകള്‍ വെഞ്ചരിച്ചു കട്ടിളപ്പടിയുടെ ചുവട്ടില്‍ കുഴിച്ചിടാന്‍ ഉപദേശിക്കുന്ന പൈശാചിക സന്തതികളും ളോഹയിട്ടു നടക്കുന്നുണ്ടെന്നും മനോവയ്ക്കറിയാം. ഇവരൊക്കെയാണ് ഇപ്പോള്‍ കുരിശിന്റെ ഗുണനിലവാരം നിശ്ചയിക്കാന്‍ അവതരിച്ചിരിക്കുന്നത്.
ആത്മീയ നിറവുള്ള പൂര്‍വ്വീകര്‍ പറഞ്ഞുതന്നിട്ടുള്ള ഉപദേശങ്ങള്‍ മനോവയുടെ മനസ്സില്‍ നിധിപോലെ സൂക്ഷിക്കുന്നുണ്ട്. എവിടെയെങ്കിലും യാത്രചെയ്യുമ്പോള്‍, മറ്റുള്ളവര്‍ ചവിട്ടാന്‍ സാധ്യതയുള്ളവിധത്തില്‍ ഒരു കുരിശ് വഴിയില്‍ കിടക്കുന്നതുകണ്ടാല്‍, ആ കുരിശെടുത്ത് അതിന്റെ ആകൃതി മാറ്റണമെന്ന് ഉപദേശിച്ചിട്ടുള്ള വിശുദ്ധരായ പൂര്‍വ്വീകരാണ് ഞങ്ങളുടെ ആദ്ധ്യാത്മികതയുടെ ബീജം! ആരാണ് അത് അവിടെ ഉപേക്ഷിച്ചതെന്ന് അന്വേഷിക്കാനല്ല പൂര്‍വ്വീകര്‍ ഞങ്ങളെ പഠിപ്പിച്ചത്. കുരിശു കൈവശംവച്ചിരിക്കുന്നവന്റെ സ്വഭാവസര്‍ട്ടിഫിക്കറ്റ് നോക്കിയുമല്ല അതിനെ ആദരിക്കുന്നത്. കയ്യേറ്റഭൂമിയില്‍ സ്ഥിതിചെയ്യുന്ന പൊന്നിന്‍കുരിശിനെയും മരക്കുരിശിനെയും ഒരുപോലെയാണ് മനോവ കാണുന്നത്. മലയാറ്റൂര്‍ മലയിലേതായാലും മതികെട്ടാന്‍ മലയിലേതായാലും പാപ്പാത്തിച്ചോലയിലേതായാലും കുരിശ് അനാദരിക്കപ്പെട്ടാല്‍ അത് സത്യവിശ്വാസികളുടെ ഹൃദയത്തെ വേദനിപ്പിക്കും. കുരിശു നില്‍ക്കുന്ന സ്ഥലത്തിന്റെ പട്ടയവും സര്‍വ്വേ നമ്പരും നോക്കിയല്ല കുരിശിന്റെ മഹത്വം നിശ്ചയിക്കുന്നത്. മലയാറ്റൂര്‍ മലയിലെ കുരിശു നില്‍ക്കുന്നത് സംരക്ഷിത വനമേഖലയിലാണെന്നതുകൊണ്ട്, ആ കുരിശിനെ കയ്യേറ്റത്തിന്റെ അടയാളമായോ കള്ളന്റെ കളവുമുതലായോ ആരെങ്കിലും ചിന്തിക്കുമെന്ന് മനോവ കരുതുന്നില്ല. കുരിശു തകര്‍ത്താല്‍ തകരുന്നതാണോ വിശ്വാസം എന്ന് ചില 'പുരോഗമനവാദികള്‍ ചോദിക്കുന്നു. കുരിശു തകര്‍ക്കപ്പെട്ടാല്‍ തകരുന്നതല്ല വിശാസം. എന്നാല്‍, കുരിശ് തകര്‍ക്കപ്പെടുമ്പോഴുണ്ടാകുന്ന വേദന ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്!
കുരിശു തകര്‍ക്കപ്പെടുമ്പോള്‍ മാത്രമല്ല, ആത്മീയ ചിഹ്നങ്ങളില്‍ ഏതെങ്കിലും തകര്‍ക്കപ്പെടുമ്പോഴോ തിരുവോസ്തി അവമാനിക്കപ്പെടുമ്പോഴോ യേഹ്ശുവാ അധിക്ഷേപിക്കപ്പെടുമ്പോഴോ യഥാര്‍ത്ഥ ക്രൈസ്തവന്റെ വിശ്വാസം തകരുന്നില്ല; മറിച്ച്, കൂടുതല്‍ ദൃഢമാക്കപ്പെടുകയാണു ചെയ്യുന്നത്. അതുപോലെതന്നെ, സ്വന്തം പിതാവ് ആരാലെങ്കിലും ആക്രമിക്കപ്പെട്ടാല്‍ മക്കള്‍ക്ക് പിതാവിനോടുള്ള ബന്ധത്തിലോ സ്നേഹത്തിലോ ഒരു തകര്‍ച്ചയും സംഭവിക്കുന്നില്ല; മറിച്ച്, സ്നേഹം കുറേക്കൂടി കരുത്തുറ്റതാകും! എന്നാല്‍, സ്നേഹനിധിയായ തങ്ങളുടെ പിതാവിനെ ആരെങ്കിലും ആക്രമിച്ചാല്‍, പിതൃശൂന്യരല്ലാത്ത മക്കള്‍ക്ക്‌ അതു വേദനിക്കും! അവര്‍ പ്രതികരിക്കുകയും ചെയ്യും. ആയതിനാല്‍, ഇത്തരം ചോദ്യങ്ങളുമായി ഇറങ്ങുന്നവരുടെ ഉദ്ദേശശുദ്ധിയും പിതൃശൂന്യതയും മനോവ മനസ്സിലാക്കുന്നു.

കുരിശിനെ അവഹേളിച്ചവരോടൊപ്പം ആഹ്ലാദം പങ്കുവയ്ക്കാന്‍ കത്തോലിക്കാസഭയിലെ ചില പ്രമാണിമാര്‍ തയ്യാറായതിനു പിന്നില്‍ വേറെ ചില കാരണങ്ങളുണ്ട്. കുരിശുമായി ബന്ധപ്പെട്ട് ടോം സക്കറിയയുടെ പേര് ഉയര്‍ന്നുകേട്ടത് ചിലരെ സന്തോഷിപ്പിച്ചു. എന്തെന്നാല്‍, ക്രൈസ്തവസഭകളിലെ സംഘപരിവാര ശക്തികള്‍ക്ക് എക്കാലവും അനഭിമതനായിരുന്നു ടോം സക്കറിയ. ഇദ്ദേഹത്തിന്റെ പ്രസ്ഥാനമായ 'സ്പിരിറ്റ്‌ ഇന്‍ ജീസസിനെ' അടിക്കാന്‍ കിട്ടിയ വടിയായി ഈ അവസരത്തെ ഇവര്‍ കണ്ടു. മനോവ ഉയര്‍ത്തുന്ന ആത്മീയ സത്യങ്ങളുമായി ചേര്‍ന്നുപോകുന്ന പ്രസ്ഥാനമല്ല 'സ്പിരിറ്റ്‌ ഇന്‍ ജീസസ്'! ചില കാര്യങ്ങളില്‍ യോജിപ്പുണ്ടെങ്കിലും, പല കാര്യങ്ങളിലും ശക്തമായ അഭിപ്രായഭിന്നതയുണ്ട്. എന്നാല്‍, കുരിശു സ്ഥാപിച്ചത് ടോം സക്കറിയ ആണെങ്കില്‍പ്പോലും ആ കുരിശിനെ മനോവ ആദരിക്കുന്നു. അവിടെ സ്ഥാപിച്ചിരുന്ന കുരിശിന്റെ ആകൃതി യഥാര്‍ത്ഥ കുരിശിന്റെതുതന്നെയാണ്. നാലു ശാഖകള്‍ക്കും ഒരേ നീളമാണെങ്കില്‍ അത് കുരിശല്ല; അധികചിഹ്നമാണ്. അതായത്, സുറിയാനി സഭയിലെ മെത്രാന്മാര്‍ ഉപയോഗിക്കുന്നതു കുരിശല്ല. യഥാര്‍ത്ഥ കുരിശിന്റെ ഇരുവശങ്ങളിലേക്കും മുകളിലേക്കുമുള്ള ശാഖകള്‍ക്ക് തുല്യനീളവും, താഴോട്ടുള്ള ശാഖയ്ക്ക് ഇരട്ടി നീളവും വേണം. ഉദാഹരണത്തിന്: മുകളിലേക്കും ഇരുവശങ്ങളിലേക്കുമുള്ള ശാഖകള്‍ ഓരോന്നിനും ഓരോ മീറ്ററാണ് നീളമെങ്കില്‍, താഴോട്ടുള്ള ശാഖയുടെ നീളം രണ്ടു മീറ്റര്‍ ആയിരിക്കണം. ഈ വിഷയത്തെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരണത്തിലേക്കു മനോവ കടക്കുന്നില്ല.
കുരിശു തകര്‍ക്കപ്പെട്ടപ്പോള്‍ ആദ്ധ്യാത്മിക ആചാര്യന്മാരും ക്രൈസ്തവ നാമധാരികളും നടത്തിയ പ്രസ്താവനകളോടുള്ള മനോവയുടെ പ്രതികരണമാണ് ഇതുവരെ കുറിച്ചത്. ഇനി പറയാനുള്ളത് രാഷ്ട്രീയക്കാരോടും മാധ്യമങ്ങളോടും സംഘപരിവാരങ്ങളോടുമാണ്. അതിനുമുമ്പ് ഒരുകാര്യംകൂടി കുറിക്കട്ടെ: മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായ സഖാവ് പിണറായി വിജയന്റെ ആത്മീയബോധ്യമെങ്കിലും കേരളത്തിലെ ക്രൈസ്തവ മെത്രാന്മാര്‍ക്കും ഇവരുടെ സ്തുതിപാടകര്‍ക്കും ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോകുകയാണ്. എന്തെന്നാല്‍, പിണറായി വിജയന്‍ ഇങ്ങനെ ചോദിച്ചിരുന്നു: ആ കുരിശ് എന്ത് പിഴച്ചു? കുരിശിനോട് എന്തിനാണീ അതിക്രമം?
ദേശീയപതാകയോ ദേശീയചിഹ്നങ്ങളോ അനാദരിക്കപ്പെട്ടാല്‍!?
ദേശീയഗാനം കേട്ടാല്‍ എഴുന്നേറ്റുനിന്ന് ആദരവു പ്രകടിപ്പിക്കണമെന്നത് ഇന്ത്യയിലെ നിയമമാണ്. അശ്ലീല സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളിലോ വേശ്യാലയങ്ങളിലോ ഇത് ആലപിക്കപ്പെട്ടാലും നിയമം ഇതുതന്നെ. ആലപിക്കപ്പെടുന്ന വേദികളുടെ യോഗ്യത അടിസ്ഥാനപ്പെടുത്തിയല്ല ദേശീയഗാനത്തിന്റെ ആധികാരികത പരിഗണിക്കപ്പെടുന്നത്. ഇതിനേക്കാള്‍ കാര്‍ക്കശ്യമുള്ള നിയമങ്ങള്‍ ദേശീയപതാകയുടെ കാര്യത്തിലുമുണ്ട്. ഇഷ്ടംപോലെ ദേശീയപതാക ഉപയോഗിക്കാന്‍ രാജ്യം അനുവദിക്കുന്നില്ല. സ്വകാര്യ സ്ഥാപനങ്ങളിലോ സ്വകാര്യ വാഹനങ്ങളിലോ ദേശീയപതാക ഉപയോഗിക്കാമെന്ന് ആരും കരുതരുത്. സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും മാത്രമേ പൊതുജനങ്ങള്‍ക്ക് ദേശീയപതാക ഉയര്‍ത്താന്‍ അനുവാദമുള്ളു. എന്നാല്‍, ശത്രുരാജ്യമായി പരിഗണിക്കപ്പെടുന്ന പാക്കിസ്ഥാന്റെ പട്ടാളക്കാര്‍ ഇന്ത്യന്‍ പതാകയെ ദുരുപയോഗിക്കാറുണ്ട്. മലമൂത്ര വിസര്‍ജ്ജനംപോലും ഇന്ത്യന്‍ പതാകയില്‍ നടത്തിയതായി നാം കേട്ടിട്ടുണ്ട്. ഇന്ത്യന്‍ പതാക കത്തിച്ചുകൊണ്ട് പാക്കിസ്ഥാന്‍കാര്‍ ഇന്ത്യയോടുള്ള ശത്രുത പ്രകടിപ്പിക്കുന്നു.
പാക്കിസ്ഥാന്‍കാര്‍ നമ്മുടെ പതാകയില്‍ മലമൂത്രവിസര്‍ജ്ജനം നടത്തിയതിന്റെ പേരില്‍ ഈ പതാകയെ അശുദ്ധ പതാകയായി പ്രഖ്യാപിക്കാറുണ്ടോ? റിപ്പബ്ലിക് ദിനത്തിലോ സ്വാതന്ത്ര്യ ദിനത്തിലോ അല്ലാതെ, സാധാരണ പൗരന്മാരുടെ വാഹനത്തിനു മുന്നില്‍ ദേശിയപതാക കെട്ടാന്‍ പാടില്ലെന്നാണു നിയമം. ഈ നിയമം ലംഘിക്കുന്ന ഒരുവനെ ശിക്ഷിക്കാവുന്നതാണ്. ദേശീയപതാക കെട്ടിയ ഒരു വാഹനവുമായി ഒരുവന്‍ പിടിക്കപ്പെട്ടാല്‍, ആ വാഹനത്തില്‍ അനധികൃതമായി കെട്ടിയിരിക്കുന്ന പതാക വലിച്ചുകീറി നശിപ്പിക്കുകയാണോ ചെയ്യുന്നത്? അതോ, അത് കെട്ടിയ വ്യക്തിയുടെ പേരില്‍ നിയമ നടപടി സ്വീകരിക്കുകയാണോ ചെയ്യുന്നത്? നിയമം ലംഘിക്കുന്ന വ്യക്തിയുടെ പേരില്‍ നിയമനടപടി സ്വീകരിക്കയെന്നതാണ് സാമാന്യനീതി. മറിച്ച്, അവന്‍ ദുരുപയോഗിച്ച പതാക വലിച്ചുകീറി നശിപ്പിക്കില്ല. അങ്ങനെ നശിപ്പിച്ചാല്‍, നശിപ്പിക്കുന്നവനെ ശിക്ഷിക്കാന്‍ ഇന്ത്യയില്‍ നിയമമുണ്ട്. എന്തെന്നാല്‍, അത് രാജ്യദ്രോഹക്കുറ്റമാണ്. ഒരു രാജ്യത്തിന്റെ പതാക നശിപ്പിക്കപ്പെട്ടു എന്നതുകൊണ്ട്‌ ആ രാജ്യത്തിന്‌ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. എന്നിരുന്നാലും, അത് രാജ്യത്തോടുള്ള അനാദരവായി പരിഗണിക്കപ്പെടും. ഇക്കാര്യങ്ങളെല്ലാം സംഘപരിവാരങ്ങള്‍ക്കും ഉന്നത വിദ്യാഭ്യാസം നേടിയവനെന്നു പറയപ്പെടുന്ന ശ്രീരാം വെങ്കിട്ടരാമനും അറിയാത്തതല്ല!
ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം ദേശീയപതാകയെക്കാള്‍ വിലമതിക്കുന്നതാണ് കുരിശ്! രക്ഷയുടെ അടയാളമായി ക്രിസ്ത്യാനി പരിഗണിക്കുന്നത് ദേശീയപതാകയോ ദേശീയഗാനമോ അല്ല; വിശുദ്ധ കുരിശാണ്! ഈ കുരിശിന്റെ മുന്നില്‍നിന്നു കസര്‍ത്തുകള്‍ കാട്ടിക്കൂട്ടിയ വെങ്കിടിയെ പുകഴ്ത്താന്‍ സാത്താനും അവന്റെ സന്തതികളും തയ്യാറായി. വെങ്കിട്ടരാമന്റെ പ്രഫഷണല്‍ യോഗ്യതകളുടെ പട്ടികയുമായി ചില സംഘപരിവാരങ്ങള്‍ കളം നിറഞ്ഞാടുകയും ചെയ്തു. എം എം മണിയുടെ നാലാംക്ലാസ് യോഗ്യതയുടെ പരിമിതിയും സബ്കളക്ടറുടെ യോഗ്യതകളുടെ ബാഹുല്യവും താരതമ്യം ചെയ്തുകൊണ്ടാണ് 'ട്രോളര്‍മാര്‍' സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞത്‌. ഇത്രയും വിദ്യാഭ്യാസ യോഗ്യതയുള്ള വെങ്കിട്ടരാമന്റെ വിവരക്കേട് തിരിച്ചറിയാന്‍ അവന്റെ കൈത്തണ്ടയില്‍ കെട്ടിയിരിക്കുന്ന മന്ത്രച്ചരടു മാത്രം മതി! നാലാംക്ലാസുകാരനായ മണിയാശാന്റെ വിവരമെങ്കിലും വെങ്കിട്ടരാമനുണ്ടായിരുന്നെങ്കില്‍ ഇത്തരം വിഡ്ഢിവേഷം കെട്ടുമായിരുന്നില്ല. വിദ്യാഭ്യാസം എന്നത് വിവരത്തിന്റെയും സംസ്ക്കാരത്തിന്റെയും മാനദണ്ഡമായി പരിഗണിക്കാന്‍ കഴിയില്ലെന്നതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ് ശ്രീരാം വെങ്കിട്ടരാമന്‍! ഈ രാമന്റെ സംഘപരിവാര്‍ അജണ്ടയായിരുന്നു പാപ്പാത്തിച്ചോലയിലെ കുരിശിന്‍ ചുവട്ടില്‍ കണ്ടത്!
കുരിശുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കെട്ടടങ്ങുമെന്ന സാഹചര്യം വരുമ്പോള്‍, വീണ്ടും എന്തെങ്കിലും പുതിയ പ്രസ്താവനകളുമായി കടന്നുവന്ന് വിഷയത്തെ സജ്ജീവമായി നിലനിര്‍ത്താന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നു. ഇതൊരു പൈശാചിക അജണ്ടയുടെ ഭാഗമാണ്. കുരിശിനെ ആക്ഷേപിക്കാനുള്ള അവസരം സൃഷ്ടിക്കുയെന്നതാണ് ഇതിന്റെ പിന്നിലെ അജണ്ട. 'ഫ്രീമേസണ്‍' പ്രസ്ഥാനങ്ങളുടെ ഉത്പന്നങ്ങളായ 'ആം ആദ്മി' പാര്‍ട്ടിയും പരിസ്ഥിതി സംഘടനകളുമാണ് ഇതിന്റെ മുഖ്യ ആസൂത്രകര്‍! കമ്മ്യൂണിസ്റ്റ് പേരില്‍ അറിയപ്പെടുന്നവരും കടുത്ത ക്രൈസ്തവ വിരോധികളുമായ സിപിഐ എന്ന രാഷ്ട്രീയ പ്രസ്ഥാനവും ഇതിന്റെ ഭാഗംതന്നെയാണ്. സംഘപരിവാരങ്ങളുമായി രഹസ്യബാന്ധവം പുലര്‍ത്തുന്ന ഈ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ കപടമുഖം പലരും തിരിച്ചറിഞ്ഞിട്ടില്ല. കുരിശിനെ ആക്ഷേപിക്കുമ്പോള്‍ കാനം രാജേന്ദ്രന്റെ ശരീരഭാഷപോലും പൈശാചികമായി മാറുന്നതു കാണാം. കുടിയേറ്റ കര്‍ഷകര്‍ക്കെതിരെ അവസരം കിട്ടുമ്പോഴൊക്കെ പുലഭ്യം പറയുന്ന പ്രസ്ഥാനമാണ് സിപിഐ. കുടിയേറ്റക്കാരെ കൈയ്യേറ്റക്കാരായി ചിത്രീകരിക്കുന്നതിലൂടെ ഇവര്‍ ലക്ഷ്യമിടുന്നത് ക്രിസ്ത്യാനികളെയാണ്. എന്തെന്നാല്‍, കുടിയേറ്റ കര്‍ഷകരില്‍ തൊണ്ണൂറു ശതമാനവും ക്രിസ്ത്യാനികളാണെന്ന യാഥാര്‍ത്ഥ്യം ഇവര്‍ക്കറിയാം.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഈ വിവാദങ്ങള്‍ക്കു പിന്നിലും വ്യക്തവും ശക്തവുമായ ഒരു പൈശാചിക അജണ്ടയുണ്ട്. കാനം രാജേന്ദ്രന്റെ അണികളില്ലാത്ത പാര്‍ട്ടിയുടെ ഓരോ നീക്കങ്ങളും ശ്രദ്ധിച്ചാല്‍ ഇത് വ്യക്തമാകും. പാര്‍ട്ടിയുടെ പൊതുയോഗങ്ങള്‍ക്ക് മലയാളികളെ കിട്ടാത്തതുകൊണ്ട് അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിക്കുന്ന പ്രസ്ഥാനമായതുകൊണ്ടാണ് അണികളില്ലാത്ത പാര്‍ട്ടിയെന്നു സിപിഐ യെ വിശേഷിപ്പിച്ചത്. ഇക്കഴിഞ്ഞ മെയ്ദിനത്തില്‍ കൊച്ചിയില്‍ നടത്തിയ റാലി നാം കണ്ടതാണ്. അഖിലലോക തൊഴിലാളി പ്രസ്ഥാനത്തിന്റെ വക്താവാണെന്ന് അവകാശപ്പെടുന്ന കാനത്തിനും അനുചരന്മാര്‍ക്കും മെയ്ദിന റാലി നടത്താന്‍ ബംഗാളികളായ പതിനാറു പേരെയാണ് കിട്ടിയത്. അത് അവരുടെ പ്രസ്ഥാനത്തിന്റെ ശുഷ്ക്കതയുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍, ആ വിഷയത്തിലേക്കു മനോവ കടക്കുന്നില്ല. ആയതിനാല്‍, കുരിശിനെ സംബന്ധിക്കുന്ന വിഷയത്തില്‍ കാനത്തിന്റെ അജണ്ട എന്താണെന്നു ചര്‍ച്ചചെയ്യാം. കുരിശു തകര്‍ത്ത വിഷയത്തില്‍ അനേകം ആക്ഷേപങ്ങള്‍ കാനം രാജേന്ദ്രന്‍ നടത്തിയത് വിശ്വാസികളായ ക്രിസ്ത്യാനികളെ വേദനിപ്പിച്ചു എന്നകാര്യം ഒരു വസ്തുതയാണ്. വിശ്വാസികളുടെ ഈ വേദന നിലനിര്‍ത്താന്‍ ഇവന്‍ നടത്തുന്ന നീക്കങ്ങളാണ് കൂടുതല്‍ ദുരൂഹമായിരിക്കുന്നത്. കുരിശു വിവാദം കെട്ടടങ്ങുമ്പോള്‍ പുതിയ ആക്ഷേപങ്ങളുമായി ഇവന്‍ രംഗത്തുവരുന്നു. 'കള്ളന്റെ കുരിശ്' എന്ന പരാമര്‍ശവുമായിട്ടാണ് ഇവന്‍ ഒടുവില്‍ രംഗത്തെത്തിയത്. എന്താണ് ഇവന്‍ ലക്ഷ്യമിടുന്നത്? ആരെയാണ് ഇവന്‍ സുഖിപ്പിക്കാന്‍ ശ്രമിക്കുന്നത്?
ചില യാഥാര്‍ത്ഥ്യങ്ങള്‍ ചര്‍ച്ചചെയ്യേണ്ടത് ഇവിടെയാണ്‌. മൂന്നാര്‍ ദൗത്യം കുരിശില്‍നിന്ന് ആരംഭിക്കണമെന്ന് ആര്‍ക്കൊക്കെയോ താത്പര്യമുണ്ടായിരുന്നു എന്നകാര്യത്തില്‍ സംശയമില്ല. 1960 മുതല്‍ കൈവശമിരിക്കുന്ന അഞ്ചേക്കര്‍ ഭൂമിയിലെ കുരിശു തകര്‍ക്കാന്‍ ദൗത്യസേന എത്തിയത് പുതിയ വഴി വെട്ടിയാണ്. സുഗമമായ വഴിപോലുമില്ലാത്ത ഈ സ്ഥലത്തെ കുരിശില്‍നിന്നുതന്നെ ദൗത്യം ആരംഭിച്ചതിനുശേഷം എന്തെല്ലാം വ്യാജങ്ങളാണ് ഇവര്‍ പ്രചരിപ്പിച്ചതെന്നു പലര്‍ക്കും അറിയില്ല. അന്‍പത്തിയേഴു വര്‍ഷമായി കൈവശമിരിക്കുന്ന വെറും അഞ്ചേക്കര്‍ ഭൂമിയെ രണ്ടായിരം ഏക്കര്‍ ഭൂമിയെന്നു പ്രചരിപ്പിച്ചത് വ്യാജമല്ലേ? 'സ്പിരിറ്റ്‌ ഇന്‍ ജീസസ്' എന്ന ആത്മീയ പ്രസ്ഥാനത്തിന്റെമേല്‍ ഈ ഭൂമിയുടെ അവകാശം കെട്ടിവയ്ക്കാന്‍ ശ്രമിച്ചതും കപടതയല്ലേ? കുടിയേറ്റക്കാരെ കയ്യേറ്റക്കാരായി ചിത്രീകരിച്ചതു കപടതയല്ലേ? മറ്റു മതങ്ങളുടെ നൂറുകണക്കിനു ചിഹ്നങ്ങള്‍ കയ്യേറ്റഭൂമിയിലുണ്ടായിരിക്കെ, വഴിപോലുമില്ലാത്ത പാപ്പാത്തിച്ചോലയിലേക്കു വഴിവെട്ടി കടന്നുവന്ന്‍ കുരിശു തകര്‍ത്തതിനെ ന്യായീകരിക്കാന്‍ ഉയര്‍ത്തുന്ന ഓരോ വാക്കും വ്യാജമാണ്. ആയതിനാല്‍, ആ സ്ഥലത്തെ സംബന്ധിക്കുന്ന യഥാര്‍ത്ഥ വസ്തുതകള്‍ വിശ്വാസികളെങ്കിലും അറിയേണ്ടിയിരിക്കുന്നു.
പാപ്പാത്തിച്ചോലയിലെ കുരിശ് സ്ഥിതിചെയ്യുന്ന സ്ഥലത്തെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ നാം കണ്ടുകഴിഞ്ഞു. ആയിരമോ നൂറോ ഏക്കര്‍ സ്ഥലത്തല്ല ഈ കുരിശ് സ്ഥാപിക്കപ്പെട്ടത്. മരിയ സൂസെ എന്ന വ്യക്തിയുടെ അഞ്ചേക്കര്‍ സ്ഥലത്ത് ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ആദ്യമായി കുരിശു സ്ഥാപിച്ചത്. അവിടെ സ്ഥാപിക്കപ്പെട്ട മരക്കുരിശിനു കാലപ്പഴക്കത്താല്‍ നാശം സംഭവിച്ചപ്പോള്‍ അത് പുതുക്കിപ്പണിതു. പുതുക്കിപ്പണിയാനുള്ള സാമ്പത്തീക സഹായം ചെയ്തുകൊടുത്തത് 'സ്പിരിറ്റ്‌ ഇന്‍ ജീസസ്' കൂട്ടായ്മയിലെ വിശ്വാസികളാണ്. അതായത്, കുരിശു സ്ഥിതിചെയ്യുന്ന സ്ഥലം 'സ്പിരിറ്റ്‌ ഇന്‍ ജീസസ്' എന്ന പ്രസ്ഥാനത്തിന്റെ ഉടമസ്ഥതയിലുള്ളതല്ല. എന്നാല്‍, സൂര്യനെല്ലിയിലും സമീപപ്രദേശങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന ഏലത്തോട്ടം ടോം സക്കറിയയുടെ ഉടമസ്ഥതയില്‍ ഉണ്ട്. പരമ്പരാഗതമായി ലഭിച്ച ഈ ഭൂമിയുടെ ആധികാരികത എന്തുതന്നെയായാലും കുരിശുമായി ചേര്‍ത്തുവയ്ക്കേണ്ട യാതൊരു കാര്യവുമില്ല. കുരിശുപയോഗിച്ചു കയ്യേറ്റങ്ങള്‍ നടത്തുന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ സംഘപരിവാരങ്ങള്‍ ആസൂത്രിതമായി നടത്തിയ നീക്കം മാത്രമായി ഇതിനെ കണ്ടാല്‍മതി. ഇടുക്കി ജില്ലയില്‍ മാത്രമല്ല, കേരളത്തിലുടനീളം പുറമ്പോക്കു ഭൂമിയില്‍ അനേകം മതചിഹ്നങ്ങള്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. വിവിധ മതങ്ങളുടെ ഈ ചിഹ്നങ്ങളോട് കാനത്തിനു സംഘത്തിനും ഈ അസഹിഷ്ണുതയില്ലാത്തത് എന്തുകൊണ്ടാണ്. കമ്മ്യൂണിസ്റ്റ് മുഖംമൂടിയണിഞ്ഞ കാനം രാജേന്ദ്രന്റെ 'സംഘപരിവാര്‍' അജണ്ട ഇവന്‍ പണ്ടേതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഭൂരിപക്ഷ മതമൌലികവാദത്തെ പിന്തുണച്ചുകൊണ്ട് ഇവന്‍ നടത്തിയ പ്രസ്താവന മലയാളികള്‍ മറന്നെങ്കിലും മനോവ മറന്നിട്ടില്ല.
ആര്‍എസ്എസ്സിനെക്കാള്‍ കൊടിയ വര്‍ഗ്ഗീയ വിഷമുള്ള രാഷ്ട്രീയ പ്രസ്ഥാനമാണ് സിപിഐ. ഇസ്ലാമിനെ നേരിട്ടെതിര്‍ക്കാനുള്ള ത്രാണിയില്ലാത്തതുകൊണ്ട് അവരെ എതിര്‍ക്കുന്നില്ല. എന്നാല്‍, ക്രിസ്ത്യാനികള്‍ക്കെതിരെ എത്ര ചീഞ്ഞ വാക്കുകള്‍ പ്രയോഗിക്കാനും ഇവറ്റകള്‍ക്കു മടിയില്ല. മുസ്ലിംലീഗിലെ മന്ത്രിമാരെല്ലാം മുസ്ലീങ്ങള്‍ ആയതുകൊണ്ട് അവരെ വര്‍ഗ്ഗീയ പാര്‍ട്ടിയായി മുദ്രകുത്തുന്നവര്‍ എന്താണ് സിപിഐയുടെ വര്‍ഗ്ഗീയത കാണാത്തത്? ഇവരുടെ മൂന്നു മന്ത്രിമാരും ഹിന്ദുക്കളായതിനെ ആരും വിമര്‍ശിക്കാത്തതെന്താണ്? വ്യക്തമായ ഹിന്ദുത്വ മൌലീകത സൂക്ഷിക്കുന്നവരാണ് ഇവര്‍! മൂന്നാറില്‍ ഇവര്‍ നടത്തിയിട്ടുള്ള കയ്യേറ്റങ്ങള്‍ അവിടെ ജീവിക്കുന്ന എല്ലാവര്‍ക്കും അറിവുള്ളതാണ്. പികെവിയുടെ പേരില്‍പ്പോലും കയ്യേറ്റം നടത്തിയിട്ടുള്ള കാനത്തിന്റെ പാര്‍ട്ടി ഓഫീസ് സ്ഥിതിചെയ്യുന്നതും കയ്യേറ്റ ഭൂമിയിലാണ്. യാഥാര്‍ത്ഥ്യം ഇതായിരിക്കെ, തെരുവുവേശ്യയെപ്പോലെ ചാരിത്ര്യം പ്രസംഗിക്കുകയാണു കാനം രാജേന്ദ്രന്‍ എന്ന ശുംഭന്‍! ദേവികുളം സബ്കളക്ടര്‍ക്ക് റാങ്ക് കിട്ടിയതിന്റെ 'ഫോട്ടോസ്റാറ്റ്' കോപ്പിയുമായിട്ടാണ് കാനവും സംഘികളും നടക്കുന്നത്. അവന്റെ യോഗ്യതകളെക്കുറിച്ച് മനോവയുടെ അഭിപ്രായം വ്യക്തമാക്കിയതുകൊണ്ട് ഇനിയും അതിനു മുതിരുന്നില്ല.
മറ്റൊരു കയ്യേറ്റത്തെയും ഒഴിപ്പിക്കാതെ, കുരിശിനുമേല്‍ കുതിരകയറുന്ന സംഘപരിവാരങ്ങള്‍ക്കു കുഴലൂതുന്നവര്‍ ക്രൈസ്തവ സഭകളിലും നുഴഞ്ഞുകയറിയിട്ടുണ്ട്. ക്രിസ്തുവിനെയോ, ക്രിസ്തുവുമായി ബന്ധപ്പെട്ട എന്തിനെയെങ്കിലുമോ പുലഭ്യം പറയുന്നതു കേള്‍ക്കുമ്പോള്‍ ആത്മനിര്‍വൃതി അനുഭവിക്കുന്ന പൈശാചിക സന്തതികള്‍ അനേകരുണ്ട്. കാനം രാജേന്ദ്രനും ആ സുഖം ആസ്വദിക്കുന്നത് അവന്റെ ശരീരഭാഷയില്‍ പ്രകടമാണ്. നിരണം ഭദ്രാസനത്തില്‍ ഇരിക്കുന്ന കുറിലോസിന്റെ മുഖത്തുപോലും കാണാം ആ ആത്മനിര്‍വൃതി! ക്രിസ്തുവിനെ ആക്ഷേപിച്ചാല്‍ നശിച്ചുപോകുന്നതാണോ ക്രിസ്ത്യാനികളുടെ വിശ്വാസം എന്ന ചോദ്യവുമായി ഇറങ്ങിയിരിക്കുന്ന പണ്ഡിതരുടെയുള്ളില്‍ തിളച്ചുമറിയുന്നതു ഹൈന്ദവ പൈശാചികതയുടെ ലാവയാണ്! ഇതു തിരിച്ചറിയാനുള്ള ആത്മീയജ്ഞാനം യഥാര്‍ത്ഥ ദൈവമക്കള്‍ക്കുണ്ട്. കാനത്തിന്റെ പൈശാചികതയെ പിന്തുണച്ചുകൊണ്ട് നിലകൊള്ളുന്ന സകലരും ദൈവനിന്ദ ആസ്വദിക്കുന്നവരാണ്. എന്നാല്‍, വിനാശം മിഴിതുറന്നു നിങ്ങളെ കാത്തിരിക്കുന്നത് നിങ്ങള്‍ അറിയുന്നില്ല. അത് നിങ്ങളെ ദഹിപ്പിക്കാനുള്ള സമയം സമാഗതമായി. കാനത്തിനും സംഘികള്‍ക്കും അനിവാര്യമായ നാശം അവര്‍ പിടിച്ചുവാങ്ങുകയാണ്. വിനാശകാലേ വിപരീത ബുദ്ധി!
തങ്ങള്‍ക്കുതന്നെ ചിതയൊരുക്കുന്ന സംഘപരിവാര്‍!
കേരളത്തിലെ ഒട്ടുമിക്ക രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും 'സംഘപരിവാര്‍' അജണ്ടയുമായി നിലകൊള്ളുന്നവരുണ്ട്. ക്രൈസ്തവ സഭകളിലും ഇവരുടെ സ്വാധീനം ശക്തമാണ്. കൊച്ചി മെട്രോയുടെ ഉദ്ഘാടനവും ശിലാസ്ഥാപനവുമെല്ലാം ഗണപതിഹോമത്തോടെ നടത്തിയപ്പോള്‍ മതേതരവാദികളുടെ ശബ്ദം ആരും കേട്ടില്ല! ഇസ്ലാംമതത്തിന്റെയോ ക്രിസ്തുമാതത്തിന്റെയോ ആചാരപ്രകാരം സര്‍ക്കാര്‍ സംരഭങ്ങളുടെ ഉദ്ഘാടനം നടത്തിയാല്‍ എന്തായിരിക്കും അവസ്ഥ?! അബ്ദുറബ് മന്ത്രിയായിരിക്കെ, ഒരു പൊതുപരിപാടിയില്‍ അധ്യാപികമാര്‍ പച്ച ബ്ലൗസ് ധരിച്ചതിന്റെ പേരില്‍ മാസങ്ങള്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ ചാനലുകാര്‍ നടത്തി. പൊതു ഖജനാവില്‍നിന്നു പണം മുടക്കി ഗണപതിഹോമം നടത്തിയത് എന്തുകൊണ്ടു വിചാരണ ചെയ്യപ്പെട്ടില്ല? ഹൈന്ദവ പൈശാചികത സകലയിടത്തും ആധിപത്യമുറപ്പിച്ചതിന്റെ ദൃഷ്ടാന്തമാണ് ഇതെല്ലാം. മതേതരത്വം എന്നത് ഇന്ത്യ അണിഞ്ഞിരിക്കുന്ന കപടതയുടെ മുഖംമൂടിയാണ്! ഇന്ത്യയുടെ നാശത്തിനുവേണ്ടിയുള്ള ഒറ്റമൂലിയാണ് ഹൈന്ദവ പൈശാചികത എന്ന യാഥാര്‍ത്ഥ്യം ആരും തിരിച്ചറിയുന്നില്ല. അത്രമാത്രം അന്ധകാരത്തിലാണ് സകലരും ജീവിക്കുന്നത്.
കോണ്‍ഗ്രസ് പാര്‍ട്ടിയിലെ വലിയൊരു വിഭാഗം നിലകൊള്ളുന്നത് സംഘപരിവാര്‍ അജണ്ടയുമായാണ്. വിഡി സതീശനും രമേശ്‌ ചെന്നിത്തലയുമൊക്കെ എപ്പോള്‍ വേണമെങ്കിലും ബിജെപിയില്‍ എത്തിപ്പെടാം. അഥവാ, ബിജെപിയില്‍ ചേര്‍ന്നില്ലെങ്കില്‍പ്പോലും കോണ്‍ഗ്രസില്‍ നിന്നുകൊണ്ടുതന്നെ ഹിന്ദുത്വ അജണ്ട നടപ്പാക്കാന്‍ ഇവര്‍ ശ്രമിക്കും. കുരിശുമായി ബന്ധപ്പെട്ട വിഷയത്തില്‍ സത്യത്തോടൊപ്പം നിന്നവരെ കോണ്‍ഗ്രസിന്റെ യോഗത്തില്‍ ഒറ്റതിരിഞ്ഞ് ആക്രമിച്ചത് ഇതിന്റെ തെളിവാണ്. യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചനെതിരേ ആക്രോശവുമായി ഇറങ്ങിയത് സതീശനും വിഷ്ണുനാഥും മാത്രമായിരുന്നില്ല. മൗനം അവലംബിച്ച ഉമ്മന്‍ചാണ്ടിയെപ്പോലും മൂന്നാറിലേക്കു തള്ളിവിടാന്‍ കോണ്‍ഗ്രസിലെ സംഘികള്‍ക്കു സാധിച്ചു. എല്ലായിടത്തും സ്വാധീനം ശക്തമാക്കിക്കൊണ്ട് ഇവര്‍ വളര്‍ന്നു വ്യാപിക്കുമ്പോള്‍, പൊടുന്നനെ ഇവരുടെമേല്‍ ദുരന്തം വന്നുഭവിക്കും. ക്രിസ്ത്യാനികളെ പീഡിപ്പിച്ച സമൂഹങ്ങള്‍ക്കെല്ലാം ലഭിച്ചിട്ടുള്ളത് ഇവരും പിടിച്ചു വാങ്ങുന്നു.
ഉറങ്ങിക്കിടക്കുന്ന സമൂഹമാണ് ക്രിസ്ത്യാനികള്‍! ഇവരെ ഉണര്‍ത്തിയാല്‍ ഉണര്‍ത്തുന്നവര്‍ക്ക് പിന്നീടൊരിക്കലും ഉണരാത്ത ഉറക്കമായിരിക്കും പ്രതിഫലം! ക്രിസ്ത്യാനികളുടെയിടയിലുള്ള സംഘികളെ നിങ്ങള്‍ പരിഗണിക്കേണ്ട; അവരെ ഞങ്ങളും പരിഗണിച്ചിട്ടില്ല! എന്നാല്‍, സൈന്യങ്ങളുടെ ദൈവത്തിന്റെ മക്കള്‍ ക്രിസ്ത്യാനികളുടെയിടയിലുണ്ട്. അവര്‍ ഉണര്‍ന്നു നിലവിളിച്ചാല്‍ തകര്‍ന്നടിയാത്തതായി ഈ ലോകത്ത് ഒന്നുമില്ല. അനേകം പ്രഭുത്വങ്ങളെയും സാമ്രാജ്യത്വങ്ങളെയും നിലംപരിശാക്കിയ നിലവിളിയാണത്! നരകകവാടങ്ങള്‍ ക്രിസ്തീയതയ്ക്കെതിരേ പ്രബലപ്പെടുകയില്ല! ആയതിനാല്‍, ക്രിസ്ത്യാനികളുടെ സഹിഷ്ണുത കണ്ടു തങ്ങള്‍ സുരക്ഷിതരാണെന്ന് ആരും ആശ്വസിക്കേണ്ടാ!
ഉപസംഹാരം!
അബ്രാഹത്തിന്റെ സന്തതികള്‍ ഈ ഭൂമുഖത്തു കുറിച്ചുവച്ച ചരിത്രത്തിന്റെ ഏടുകള്‍ പരിശോധിച്ചാല്‍ അതില്‍ പലായനങ്ങളുടെയും കുടിയേറ്റങ്ങളുടെയും അദ്ധ്യായങ്ങള്‍ വായിക്കാന്‍ കഴിയും. അബ്രാഹത്തിന്റെ സന്തതികള്‍ കടന്നുചെന്ന ദേശങ്ങള്‍ മുഴുവന്‍ ഇവര്‍മൂലം അനുഗ്രഹിക്കപ്പെട്ടു. ഈ വംശപരമ്പരയുടെ ഭാഗമായ യാക്കോബില്‍നിന്നാണ് യഹൂദവംശം ഉടലെടുത്തത്. പലായനങ്ങളുടെ ചരിത്രം ഈ ജനത്തിനുമുണ്ട്. ഇന്ത്യയില്‍ കടന്നുവന്ന യഹൂദരുടെ ശേഷിപ്പാണ് ഇവിടുത്തെ ക്രിസ്ത്യാനികള്‍! ഇവര്‍ കടന്നുചെല്ലുന്ന ദേശങ്ങളെ അനുഗ്രഹിക്കാന്‍ ഇവരുടെ ദൈവം ഇവരോടൊപ്പം യാത്രചെയ്തുകൊണ്ടിരുന്നു. ഇവര്‍മൂലം സകല ജനതകളും അനുഗ്രഹിക്കപ്പെടേണ്ടതിനായി ഇവരെ പല ഘട്ടങ്ങളിലായി ചിതറിച്ചതും ഇവരുടെ ദൈവംതന്നെയാണ്! യാക്കോബിന്റെ മക്കള്‍ ഒരിക്കലും അലസ്സരായിരുന്നിട്ടില്ല. ഇവര്‍ മണ്ണില്‍ അദ്ധ്വാനിച്ചപ്പോള്‍ മണ്ണ് അനുഗ്രഹിക്കപ്പെട്ടു. കൃഷിയും മത്സ്യബന്ധനവും കച്ചവടവുമായിരുന്നു ഈ ജനതയുടെ പരമ്പരാഗത തൊഴില്‍ മേഖലകള്‍!
രണ്ടാംലോക മഹായുദ്ധത്തിനുശേഷം പട്ടിണി ലോകത്തെ ഗ്രസിച്ചപ്പോള്‍, സ്വാഭാവികമായും അത് കേരളത്തെയും ബാധിച്ചു. കോട്ടയം, കൊച്ചി തുടങ്ങിയ ജില്ലകളിലെ ക്രിസ്ത്യാനികള്‍ പട്ടിണിമൂലം മലബാറിലേക്കും ഹൈറേഞ്ചിലേക്കും പലയാനംചെയ്തു. മത്സ്യബന്ധനം തൊഴിലാക്കിയവരും കച്ചവടക്കാരും ഈ പലായനത്തിന്റെ ഭാഗമായില്ല. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്‌, മലപ്പുറം, ഇടുക്കി തുടങ്ങിയ ജില്ലകളിലേക്കു കുടിയേറിയവര്‍ അവിടെ മണ്ണിനോടു മല്ലടിച്ചു വിജയിച്ചു. ഇവരെ അനുഗ്രഹിക്കാന്‍ ഇവരോടൊപ്പം ഇവരുടെ ദൈവമുണ്ടായിരുന്നു. ഏറുമാടങ്ങളില്‍ അന്തിയുറങ്ങുകയും കാട്ടുകിഴങ്ങുകള്‍ ഭക്ഷിക്കുകയും ചെയ്തുകൊണ്ടാണ് ഇവരുടെ കുടിയേറ്റം ആരംഭിക്കുന്നത്. അന്ന് ഇവരുടെ ശത്രുക്കള്‍ വന്യമൃഗങ്ങളും പകര്‍ച്ചവ്യാധികളുമായിരുന്നു. കാട്ടാനയും കാട്ടുപോത്തും പുലിയും കടുവയുമൊക്കെ ഇവരുടെമുന്നില്‍ പരാജയപ്പെട്ടു. മലമ്പനി പലരുടെയും ജീവനെടുത്തു. ഇവിടെയൊന്നും തോല്‍ക്കാത്ത ജനതയുടെ നേരെയാണ് കാനം രാജേന്ദ്രനും വെങ്കിട്ടരാമനും മലപ്പുറം കത്തിയുമായി ഇറങ്ങിയിരിക്കുന്നത്! കാട്ടാനയ്ക്കുമുന്നില്‍ നെഞ്ചുവിരിച്ചുനിന്ന ആണുങ്ങളുടെ മക്കളെ കുടിയിറക്കാന്‍ JCB യുമായി ഇറങ്ങുന്നവര്‍ രണ്ടാമതൊന്നുകൂടി ആലോചിച്ചാല്‍ നിങ്ങള്‍ക്കുകൊള്ളാം! ചാനലുകളില്‍ ഇരുന്നു സംവാദങ്ങള്‍ നടത്തുന്ന ദുര്‍മ്മേദസ്സുകളെ ക്രിസ്ത്യാനി ഭയപ്പെടില്ല. തൊഴിലാളികളുടെ ചോരകുടിച്ചു ചീര്‍ത്ത കാനത്തെയും അവന്റെ കുഴലൂത്തുകാരെയും കണ്ടതായി ഭാവിക്കുകയുമില്ല!
മണ്ണിനോടു മല്ലടിച്ചും പങ്കായം പിടിച്ചു പേശികള്‍ ദൃഢപ്പെട്ട സമൂഹത്തെ നേരിടാന്‍ വളര്‍ന്നവരുണ്ടെങ്കില്‍ അത് നിങ്ങള്‍ തെളിയിക്കുക! മത്സ്യത്തൊഴിലാളികള്‍ക്കുനേരെയും കുടിയേറ്റത്തിനുനേരെയുമുള്ള ഏതൊരു നീക്കത്തെയും ക്രിസ്തീയതയ്ക്കുനേരെയുള്ള കടന്നുകയറ്റമായി മനസ്സിലാക്കാന്‍ ദൈവമക്കള്‍ക്കു സാധിക്കും! അങ്ങനെതന്നെ പരിഗണിക്കുകയും ചെയ്യും. അതിന് കാവിയിട്ട മെത്രാന്മാരുടെ പിന്തുണയൊന്നും ആവശ്യമില്ല!
http://www.manovaonline.com/news_detail/322/malayalam

10 വയസ്സുകാരിയെ രണ്ടാനച്ഛന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പീഡനം പുറത്തറിഞ്ഞത് ആശുപത്രിയിലെത്തിച്ചപ്പോള്‍

റോഹ്തക്: കഴിഞ്ഞ ദിവസം വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ കൂട്ടമാനംഭംഗം ചെയ്ത് കൊലപ്പെടുത്തിയതിന്റെ ഞെട്ടലില്‍ നിന്ന് മാറുന്നതിന് മുമ്പാണ് ഹരിയാനയിലെ റോഹ്ത്തക്കില്‍ നിന്ന് ഞെട്ടിക്കുന്ന പീഡനവാര്‍ത്ത പുറത്തുവന്നത്. പത്തുവയസ്സുകാരിയോട് രണ്ടാനച്ഛന്‍ ചെയ്ത കൊടു പീഡനത്തിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നത്.
പത്തുവയസ്സുകാരിയെ രണ്ടാനച്ഛന്‍ നിരന്തരം ലൈംഗീകമായി പീഡിച്ച് ഗര്‍ഭിണിയാക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് കുട്ടി ഗര്‍ഭിണിയാണെന്ന വിവരം ഏവരും അറിഞ്ഞത്. പെണ്‍കുട്ടി അഞ്ചു മാസം ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുകയായിരുന്നു.
രണ്ടാനച്ഛനാണ് തന്നെ നിരന്തരം പീഡിപ്പിച്ചതെന്ന സത്യം പെണ്‍കുട്ടി അമ്മയോട് വെളിപ്പെടുത്തുകയായിരുന്നു. ഇതോടെയാണ് ഞെട്ടിക്കുന്ന പീഡനവിവരം വെളിച്ചത്തുവന്നത്. അമ്മ വീട്ടില്‍ ഇല്ലാത്ത സമയത്തായിരുന്നു ഇയാള്‍ കൂട്ടിയെ പീഡിപ്പിച്ചിരുന്നത്. പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം കുട്ടിക്ക് അഞ്ചുമാസം വളര്‍ച്ചയെത്തിയതിനാല്‍ അബോര്‍ഷന്‍ ചെയ്യാനാകില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്
http://www.kairalinewsonline.com/2017/05/15/105292.html

അമേരിക്ക ആരാധിക്കുന്നത് ഗവണ്‍മെന്‍റിനെയല്ല, ദൈവത്തെ: ഡൊണാൾഡ് ട്രംപ്

സ്വന്തം ലേഖകന്‍ 15-05-2017 - Monday
വിര്‍ജീനിയ: അമേരിക്ക ആരാധിക്കുന്നത് ഗവണ്‍മെന്‍റിനയല്ല, മറിച്ച് ദൈവത്തെയാണെന്ന് ഡൊണാള്‍ഡ് ട്രംപ്. വിര്‍ജീനിയായിലെ ലിബേര്‍ട്ടി യൂണിവേഴ്സിറ്റിയില്‍ നടന്ന ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രസിഡന്റ് ട്രംപ്. സുവിശേഷത്തിന് സാക്ഷ്യം വഹിച്ച് പ്രതീക്ഷയുടേയും സ്നേഹത്തിന്റെയും സന്ദേശവാഹകരാകാനും പ്രസിഡന്റ് തന്റെ സന്ദേശത്തില്‍ ആഹ്വാനം നല്കി. പ്രസിഡൻറായ തന്റെ ഭരണത്തിൻ കീഴിൽ ഒരിക്കലും സുവിശേഷ പ്രഘോഷണത്തിന് വിലക്കുകൾ ഉണ്ടാകില്ല. നമ്മുടേത് പൊതു ഭവനവും നയിക്കപ്പെടുന്നത് ഒരേ ലക്ഷ്യത്തിലേക്കുമാണെന്നും ട്രംപ് പറഞ്ഞു. 

സ്വപ്നങ്ങളുടെ ഭൂമിയാണ് അമേരിക്ക. സത്യവിശ്വാസികൾ തിങ്ങിപാർക്കുന്ന രാജ്യത്തെ സ്വാതന്ത്ര്യലബ്ധിയുടെ നിമിഷങ്ങളിൽ തന്നെ ദൈവത്തിന് സമർപ്പിക്കപ്പെട്ടതാണ്. കാരണം അമേരിക്കയിൽ ഗവൺമെന്റിനെയല്ല, ദൈവത്തെയാണ് ആരാധിക്കുന്നത്. അമേരിക്കൻ കറൻസിയിൽ തന്നെ ദൈവത്തിലുള്ള നമ്മുടെ വിശ്വാസം രേഖപ്പെടുത്തിയിട്ടുണ്ട്. 

വിശ്വാസത്തിൽ ആഴപ്പെട്ട് സ്വപ്നങ്ങളെ സാഹസികമായി എത്തിപ്പിടിച്ച യു.എസിന്റെ പാരമ്പര്യം തന്നെയാണ് ലിബേർട്ടി യൂണിവേഴ്സിറ്റിയുടേതും. ദൈവത്തിന്റെ കീഴില്‍ നാം ഒരൊറ്റ ജനതയാണെന്ന് അഭിമാനപൂര്‍വ്വം നമ്മള്‍ പ്രഖ്യാപിക്കുന്നു. സ്വാതന്ത്ര്യപത്രം എഴുതിയിരിക്കുന്ന നമ്മുടെ സ്ഥാപകര്‍ നാലുതവണ നമ്മുടെ സ്രഷ്ടാവിനോട് പ്രാര്‍ത്ഥന ചോദിച്ചിട്ടുണ്ട്. ആഴമായ വിശ്വാസവും വലിയ സ്വപ്‌നങ്ങളുമുള്ള തുടക്കമായിരിന്നു നമ്മുടേത്. പ്രസിഡന്‍റ് പറഞ്ഞു. 

ജീവിതത്തിൽ ലഭിച്ച അനുഗ്രഹങ്ങളെ കുറിച്ച് മനസ്സിലാക്കി രാജ്യത്തിനും ലോകത്തിനും തങ്ങളുടേതായ രീതിയിൽ സംഭാവന നൽകാൻ ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുകയാണെന്ന് ട്രംപ് യുവജനങ്ങളെ ഓര്‍മ്മിപ്പിച്ചു. നമുക്ക് അനുവദിച്ച സമയത്തെ നാം എങ്ങനെ ഉപയോഗിച്ചു എന്നതിന് ഉത്തരം നൽകാൻ നാം ബാധ്യസ്ഥരാണ്. ആഗ്രഹങ്ങളെ പിന്തുടരുമ്പോൾ വിമർശിക്കാൻ ധാരാളം ആളുകൾ കാണാം. ധൈര്യപൂർവ്വം മുന്നോട്ട് വന്ന് കാര്യങ്ങൾ ചെയ്യാൻ സാധിക്കാത്തവരാണ് നിരുത്സാഹപ്പെടുത്തുന്നത്‌. ആരും യാത്ര ചെയ്യാത്ത വഴിയിലൂടെ നടക്കുന്നവർ വിരളമാണ്. 

വിമർശനം എളുപ്പമാണ് എന്നാൽ ചെയ്യാൻ പറ്റില്ല എന്ന് പറയുന്നവരുടെ മുന്നിൽ ചെയ്തു കാണിക്കുക എന്ന സാഹസത്തിനാണ് നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നത്. പ്രലോഭനങ്ങളുടെ ഇടയിലും പിടിച്ചു നില്ക്കാനുള്ള ശ്രമം തുടരണം. വിമർശനങ്ങൾ വിജയത്തിന്റെ ചവിട്ടുപടിയായി തീർക്കുക. സത്യത്തിന്റെ പോരാളികളായി നാടിനും വീടിനും വേണ്ടി പ്രവർത്തിക്കുകയായിരിക്കണം നിങ്ങളുടെ ലക്ഷ്യം. 

സ്വന്തം വിശ്വാസങ്ങൾക്കും കുടുംബത്തിനും നിലകൊള്ളണം. നിങ്ങൾക്കു ശരിയാണെന്ന് ബോധ്യമുണ്ടെങ്കിൽ മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്ക് ചെവി കൊടുക്കാതെ ധീരതയോടെ പരിശ്രമിക്കുക. ശോഭനമായ ഭാവിയിലേക്ക് പ്രവേശിക്കുന്ന ബിരുദധാരികൾ തങ്ങളുടെ നേട്ടങ്ങളെ പ്രതി അഭിമാനിക്കണമെന്നും പ്രസിഡന്റ് യുവജനങ്ങളെ ഉദ്ബോധിപ്പിച്ചു. 

ലിബേർട്ടി യൂണിവേഴ്സിറ്റി പ്രസിഡന്റ് ജെറി ഫാൽവലിനെയും കുടുംബത്തിനും അദ്ദേഹം നന്ദി പറഞ്ഞു. പുതിയ വര്‍ഷത്തില്‍ യൂണിവേഴ്സിറ്റിയിലെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ദൈവാനുഗ്രഹം ആശംസിച്ചു കൊണ്ടാണ് ട്രംപ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
http://pravachakasabdam.com/index.php/site/news/4924

ട്രംപിനെ കുറിച്ച് മുന്‍കൂട്ടി പ്രസ്താവിക്കാനില്ല: ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 15-05-2017 - Monday
വ​​ത്തി​​ക്കാ​​ൻ ​​സി​​റ്റി: യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡൊണാള്‍ഡ് ട്രം​​പി​​നെ​​ക്കു​​റി​​ച്ചു മു​​ൻ​​കൂ​​ട്ടി വി​​ധി പ്ര​​സ്താ​​വി​​ക്കാ​​നി​​ല്ലെ​​ന്നും കൂ​​ടി​​ക്കാ​​ഴ്ചാ​​വേ​​ള​​യി​​ൽ അ​​ഭി​​പ്രാ​​യ​​ങ്ങ​​ൾ ഇ​​രു​​കൂ​​ട്ട​​രും തു​​റ​​ന്നു​​പ​​റ​​യു​​മെ​​ന്നും ഫ്രാന്‍സിസ് മാ​​ർ​​പാ​​പ്പ. പോ​​ർ​​ച്ചു​​ഗ​​ലി​​ലെ ഫാ​​ത്തി​​മ​​യി​​ൽ​​നി​​ന്ന് റോ​​മി​​ലേ​​ക്കു​​ള്ള മ​​ട​​ക്ക​​യാ​​ത്ര​​യി​​ൽ വി​​മാ​​ന​​ത്തി​​ൽ പ​​ത്ര​​ലേ​​ഖ​​ക​​രു​​ടെ ചോ​​ദ്യ​​ത്തി​​നു മ​​റു​​പ​​ടി പ​​റ​​യു​​ക​​യാ​​യി​​രു​​ന്നു മാ​​ർ​​പാ​​പ്പ. ഒ​​രാ​​ൾ​​ക്കു പ​​റ​​യാ​​നു​​ള്ള​​തു കേ​​ൾ​​ക്കു​​ന്ന​​തി​​നു മു​​ന്പ് അ​​യാ​​ളെ​​ക്കു​​റി​​ച്ചു വി​​ധി പ്ര​​സ്താ​​വി​​ക്കു​​ന്ന സ്വ​​ഭാ​​വം ത​​നി​​ക്കി​​ല്ലെ​​ന്നും മാര്‍പാപ്പ വ്യ​​ക്ത​​മാ​​ക്കി. 

കു​​ടി​​യേ​​റ്റം,കാ​​ലാ​​വ​​സ്ഥാ വ്യ​​തി​​യാ​​നം തു​​ട​​ങ്ങി​​യ കാ​​ര്യ​​ങ്ങ​​ളി​​ൽ വ്യ​​ത്യ​​സ്ത അ​​ഭി​​പ്രാ​​യ​​മു​​ള്ള ട്രം​​പു​​മാ​​യു​​ള്ള കൂ​​ടി​​ക്കാ​​ഴ്ച​​യി​​ൽ​​നി​​ന്ന് എ​​ന്താ​​ണു പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​തെ​​ന്നു ലേ​​ഖ​​ക​​ർ ആ​​രാ​​ഞ്ഞ​​പ്പോ​​ഴാ​​ണു മാ​​ർ​​പാ​​പ്പ നി​​ല​​പാ​​ടു വ്യ​​ക്ത​​മാ​​ക്കി​​യ​​ത്. ഡൊണാ​​ൾ​​ഡ് ട്രം​​പ് ഈ ​​മാ​​സം 24നു ​​വ​​ത്തി​​ക്കാ​​നി​​ൽ മാ​​ർ​​പാ​​പ്പ​​യു​​മാ​​യി കൂടിക്കാഴ്ച ന​​ട​​ത്താനിരിക്കെയാണ് പ്രസ്താവന. 

ഡൊണാള്‍ഡ് ട്രംപ് മാര്‍പാപ്പയുമായുള്ള കൂടികാഴ്ച ഈ മാസം നടക്കുമെന്ന കാര്യം ഇക്കഴിഞ്ഞ നാലാം തീയതിയാണ് വത്തിക്കാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയട്രോ പരോളിനുമായും വത്തിക്കാന്‍റെ വിദേശ കാര്യാലയ മേധാവി ആര്‍ച്ച് ബിഷപ്പ് പോള്‍ ഗാല്ലഗെറുമായും അമേരിക്കന്‍ പ്രസിഡന്‍റ് കൂടികാഴ്ച നടത്തും.
http://pravachakasabdam.com/index.php/site/news/4920