Tuesday, 25 March 2014

മലയാളി വൈദികന്റെ കൊലപാതകം: രണ്ടു വൈദികരും വൈദിക വിദ്യാര്‍ഥിയും അറസ്റ്റില്‍



മലയാളി വൈദികന്റെ കൊലപാതകം: രണ്ടു വൈദികരും വൈദിക വിദ്യാര്‍ഥിയും അറസ്റ്റില്‍
ബാഗ്ലൂര്‍ : കഴിഞ്ഞവര്‍ഷം മലയാളി വൈദികന്‍ ബാംഗ്ലൂരില്‍ ദുരൂഹസഹാചര്യത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടു വൈദികരും ഒരു വൈദിക വിദ്യാര്‍ഥിയും അറസ്റ്റില്‍.

മല്ലേശ്വരം സെന്റ് പീറ്റേഴ്‌സ് പൊന്തിഫിക്കല്‍ സെമിനാരി റെക്ടറും ഏറ്റുമാനൂര്‍ സ്വദേശിയുമായ ഫാ. കെ.ജെ. തോമസ് പഴേംപള്ളി (65) കൊല്ലപ്പെട്ട കേസിലാണു വൈദികരായ വില്യം പാട്രിക്, ഇല്യാസ്, വൈദിക വിദ്യാര്‍ഥി പീറ്റര്‍ എന്നിവര്‍ അറസ്റ്റിലായത്.

തങ്ങളെ ഫാ. കെ ജെ തോമസ് ഗൗനിക്കുന്നില്ലെന്നതുകൊണ്ടുള്ള വിരോധമാണ് കൊലയിലേക്ക് നയിച്ചത്.

വൈദികനെ കുരുക്കിലാക്കാന്‍ സെമിനാരിയിലെ രേഖകള്‍ മോഷ്ടിക്കുന്നതിനിടെ മൂവരെയും റെക്ടര്‍ പടികൂടിയിരുന്നു. വൈദികരെ നാര്‍കോ അനാലിസിസിനു വിധേയരാക്കിയതാണു നിര്‍ണായകമായത്. അറസ്റ്റിലായ വൈദികര്‍ക്കുമേല്‍ അധോലോകബന്ധങ്ങള്‍ ആരോപിക്കപ്പെട്ടിട്ടുണ്ട്. ഇവര്‍ നേരിട്ടു കൊലപാതകം നടത്തിയെന്നു സമ്മതിച്ചതായി ബാംഗ്ലൂര്‍ പോലീസ് കമ്മിഷണര്‍ രാഘവേന്ദ്ര ഔരാഖര്‍ പറഞ്ഞു. ഗൂഢാലോചന നടത്തിയതിനും തെളിവു നശിപ്പിക്കലിലും ഏതാനും സഹവൈദികരെക്കൂടി അറസ്റ്റ് ചെയ്യാന്‍ നീക്കമുണ്ട്.

2013 ഏപ്രില്‍ ഒന്നിനാണു ഫാ. തോമസിനെ സെമിനാരിയോടു ചേര്‍ന്ന ഊട്ടുപുരയില്‍ തലയ്ക്കടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ടു വൈദികരുള്‍പ്പെടെ രണ്ടായിരത്തിലധികം ആളുകളെ പോലീസ് ചോദ്യം ചെയ്തിരുന്നു.

 http://4malayalees.com/index.php?page=newsDetail&id=46412

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin