നോയമ്പ് സ്പെഷ്യല്‍ ക്വിസ്സ്
ചോദ്യം
1
താഴെപറയുന്നവരില്‍
ഏറ്റവും മികച്ച മെത്രാന്‍ ആരാണ്?
അ)
മെത്രാനെ നികൃഷ്ട ജീവിയെന്നു വിളിച്ച പാര്‍ട്ടി സെക്രട്ടറിയെ വിളിച്ചുവരുത്തി
ബ്രെയിക്ഫാസ്റ്റ് കൊടുത്ത താമരശ്ശേരി മെത്രാന്‍ ആ) ഡിന്‍ കുര്യാക്കോസിനെ
ദേഹോപദ്രവം ചെയ്യാതെ വിട്ട ഇടുക്കി മെത്രാന്‍ ഇ) സഭക്ക് നാണക്കേടുണ്ടാക്കിയ
ഷെവലിയറെ വഴക്ക് പറഞ്ഞ ആലഞ്ചേരി പിതാവ് ഈ) മാര്‍പ്പാപ്പാ പറഞ്ഞിട്ടും ഓഡി കാറില്‍
തന്നെ നടക്കുന്ന കാഞ്ഞിരപ്പള്ളി മെത്രാന്‍
ചോദ്യം
2
2014
ലെ ‘നികൃഷ്ട ജീവി’ അവാര്‍ഡ് കരസ്ഥമാക്കിയ ജില്ല ഏത്?
അ)
കാഞ്ഞിരപ്പള്ളി ആ) താമരശ്ശേരി ഇ) തൃശ്ശൂര്‍ ഈ) ഇടുക്കി
ചോദ്യം
3
വോട്ട്
ചോദിച്ചെത്തിയ ഡീന്‍ കുര്യാക്കോസിനോട് ഇടുക്കി ബിഷപ്പ് കയര്‍ത്തു.’ വാര്‍ത്ത. ഡീന്‍
കുര്യാക്കോസിന് പകരം നിങ്ങള്‍ ആയിരുന്നെങ്കില്‍ എന്ത് പറയുമായിരുന്നു?
അ) ഏതു
നായ്ക്കും ഒരു ദിവസമുണ്ടെന്നോര്‍ത്തോ മെത്രാനെ ആ) കമ്മ്യുണിസ്റ്റ് കാര്‍ ആടുകളുടെ
നേരെ നോക്കി വണ്‍, ടു, ത്രീ പറഞ്ഞപ്പോ ഒരു മെത്രാനും ഒന്നും പറഞ്ഞില്ലല്ലോ ഇ)
രക്ഷപ്പെട്ടു, ‘പണ്ടൊരു മെത്രാന്‍ തെറി വിളിച്ച ആന്റണി ഇപ്പൊ കേന്ദ്ര മന്ത്രിയായി’
(ആത്മഗതം) ഈ) കോന്തന് കുപ്പായം കിട്ടിയാല്‍ ഇങ്ങിനിരിക്കും
ചോദ്യം
4
ഒരു
ദൈവശാസ്ത്രജ്ഞനാവാന്‍ എന്തറിഞ്ഞിരിക്കണം?
അ)
കുറഞ്ഞ സമയം കൊണ്ട് പരമാവധി കെട്ടിടം പണിയാന്‍ ആ) വചനം പറഞ്ഞ്, എങ്ങിനെ
പണമുണ്ടാക്കാമെന്ന് ഇ) ദൈവത്തെ പരീക്ഷിക്കാന്‍ ഈ) ബൈബിളിനെപ്പറ്റിയും
വചനങ്ങളെപ്പറ്റിയും
ചോദ്യം
5
പാലായില്‍
നടന്ന മെത്രാന്‍ സിനഡിലെ ഏറ്റവും നല്ല പരിപാടി?
അ) പൊതു
പ്രാര്‍ത്ഥന ആ) മയൂരനൃത്തം ഇ) സമൂഹസദ്യ ഈ) മാണി സാറിന്‍റെ പ്രസംഗം
ചോദ്യം
6
പാലായില്‍
നടന്ന മെത്രാന്‍ സിനഡിനെപ്പറ്റി കേട്ട അത്മായരുടെ പരാമര്‍ശങ്ങളില്‍ ഏറ്റവും മികച്ചതേത്?
അ) ‘ഹെന്തു
ശേലാര്‍ന്നു കാണാന്‍’ ആ) ‘കണ്ണുള്ളവന്‍ കാണട്ടെ’ ഇ) ‘പിതാവേ, ഇവര്‍
ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല’
ഈ) ‘കുറെ കോടികള്‍ പൊടിച്ചു കാണും!’
ചോദ്യം
7
പ്രവാസി
കത്തോലിക്കര്‍ ഏറ്റവും കൂടുതല്‍ ഭയക്കേണ്ടത്?
അ) തട്ടില്‍
മെത്രാനെ ആ) ഷെവലിയര്‍മാരെ ഇ) താമരക്കുരിശിനെ
ഈ) കരിസ്മാറ്റിക് ധ്യാനങ്ങളെ/ധ്യാനഗുരുക്കന്മാരെ
ചോദ്യം
8
ഹോളി
ഹെല്‍ വായിച്ചപ്പോള്‍ എന്ത് തോന്നി?
അ)
ഡേര്‍ട്ടി ഹെവനുകള്‍ ഇവിടെ ഇനിയും ധാരാളം ഉണ്ടല്ലോയെന്ന് ആ) ‘ആമ്മേന്‍’ എന്ന് പറയാന്‍ ഇ) മനുഷ്യ ദൈവങ്ങളുടെ
പിന്നാലെ പായുന്ന വിശ്വാസികളോട് സഹതാപം ഈ) സീറോ മലബാര്‍ സഭയിലും ദുരാത്മാക്കള്‍ കുറവല്ലല്ലോയെന്ന്.
ചോദ്യം
9
ഈ
സീസണിലെ ഏറ്റവും വലിയ തമാശ?
അ)
മോനിക്കായുമായുള്ള കേസ് നിലനില്‍ക്കെ ചര്‍ച്ചക്ക് പോലും തയ്യാറാവാതെ, എല്ലാവരും അനുരജ്ഞനത്തിനു
തയ്യാറാകണമെന്ന് ആഹ്വാനം ചെയ്തു കൊണ്ടുള്ള അറക്കല്‍ മെത്രാന്‍റെ ഇടയലേഖനം ആ)
ഇടുക്കിയിലെ പള്ളി'മണി'കള്‍ ഇ) നെടുങ്കണ്ടത്തു ലത്തിന്‍ കന്യാസ്ത്രികളുടെ
മഠത്തില്‍ മാര്‍ത്തോമ്മാ കുരിശു സ്ഥാപിക്കാനുള്ള ശ്രമം ഈ) സീറോ മലബാര്‍കാര്‍ക്കുള്ള
അറിയിപ്പ് മാര്‍പ്പാപ്പാക്ക് പത്രങ്ങളിലൂടെ പരസ്യപ്പെടുത്തേണ്ടി വന്നത്.
ചോദ്യം
10
അനീതിക്കെതിരെ
ശബ്ദമുയര്‍ത്താന്‍ പാലാ സിനഡ് തീരുമാനിച്ചു (റിപ്പോര്‍ട്ട്). അടുത്തിടെ അനീതിക്കെതിരെ
കേട്ട ഏറ്റവും വലിയ ശബ്ദം ഏത്?
അ)
കേരളത്തില്‍ രക്തപുഴ ഒഴുകും, ജാലിയന്‍ വാലാ
ബാഗ് ആവര്‍ത്തിക്കും - താമരശ്ശേരി മെത്രാന്‍ ആ) ഭൌതിക ഭ്രമങ്ങള്‍
അതിജീവിക്കാന്‍
വൈദികര്‍ക്ക് കഴിയണം (ആലഞ്ചേരി) ഇ) പോപ്പിനെ താന്‍ ഗൌനിക്കുന്നില്ല -
ഇടുക്കി മെത്രാന്‍ (സോള്‍ ആന്‍ഡ് വിഷന്‍ വാര്‍ത്ത) ഈ) മനുഷ്യാവകാശ
പ്രവര്‍ത്തകരുടെ വായടപ്പിച്ചതുകൊണ്ട് തലോര്‍ പ്രശ്നം തീരുന്നില്ല – ഫാ.
ഡേവിസ്
കാച്ചപ്പള്ളി
ചോദ്യം
11 “ആളില്ലാത്ത മുറികളൊന്നും സഭയുടേതല്ല, അത് കിടക്കാന്‍ ഇടമില്ലാത്ത ദാരിദ്രര്‍ക്കവകാശപ്പെട്ടതാണ്.”
മാര്‍പ്പാപ്പാ? ഇത് അനുസരിക്കാന്‍ നാം തയ്യാറായാല്‍ എന്ത് സംഭവിക്കും?
അ) ഒരിടവകയിലും
കിടക്കാന്‍ ഇടമില്ലാത്തവര്‍ ഉണ്ടാകില്ല ആ) പാലായിലെ അല്ഫോന്‍സിയന്‍ കെട്ടിടം
അനേകര്‍ക്ക് വീടാകും ഇ) പുതിയ കെട്ടിടങ്ങള്‍ നാം പണിയില്ല ഈ) ക്രിസ്താനികള്‍
ആകാന്‍ ആളുകള്‍ തിരക്ക് കൂട്ടും
ചോദ്യം
12
പാലായില്‍
നടന്ന മെത്രാന്‍ സിനഡ് വഴി ഏറ്റവും നേട്ടമുണ്ടാക്കിയതാര്?
അ)
മാര്‍പ്പാപ്പാ ആ) മാര്‍ കല്ലറങ്ങാട്ട് ഇ) കര്‍ദ്ദിനാള്‍ മാര്‍ ക്ലീമിസ് ഈ) യേശു ക്രിസ്തു
http://almayasabdam.blogspot.com.au/
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin