Thursday, 12 September 2013

" ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് സമ്മാനമായി 20 വര്‍ഷം പഴക്കമുള്ള കാര്‍"








റോം: ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പാപ്പയ്ക്ക് ഒരു ഇറ്റാലിയന്‍ പുരോഹിതന്‍ കാര്‍ സമ്മാനിച്ചു. പുതുപുത്തന്‍ ആഡംബര കാറൊന്നുമല്ല. ഫ്രഞ്ച് കമ്പനിയായ റിനോയുടെ ഇരുപതു വര്‍ഷം പഴക്കമുള്ള സാധാരണ ഒരു മോഡല്‍.

മൂന്നു ലക്ഷം കിലോമീറ്റര്‍ ഓടിയിട്ടുള്ള വാഹനമാണിത്. വത്തിക്കാനില്‍ മാര്‍പാപ്പയ്ക്ക് യാത്ര ചെയ്യാന്‍ ഇതുപയോഗിക്കാമെന്ന് സമ്മാനം നല്‍കിയ പുരോഹിതന്‍ റെന്‍സോ സോച്ച. മാര്‍പാപ്പ പിന്നീട് കാര്‍ സ്വയം ഓടിച്ചു നോക്കുകയും ചെയ്തു. അര്‍ജന്റീനയിലായിരുന്നപ്പോള്‍ താന്‍ ഇത്തരം കാറാണ് ഉപയോഗിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

സഭയ്ക്കുള്ളില്‍ ചെലവു ചുരുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മാത്രമല്ല സഭയുടെ തലപ്പത്തുള്ളവരും വിലയേറിയ ലിമോസിനുകളുടെ ഉപയോഗം നിര്‍ത്തണമെന്ന് പോപ്പ് നേരത്തെ ആഹ്വാനം ചെയ്തിരുന്നു.

 http://malayalam.deepikaglobal.com/ucod/nri/UTFPravasi_News.aspx?newscode=45388

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin