Sunday, 23 February 2014

 

കര്‍ദിനാള്‍മാര്‍ക്കു മാര്‍പാപ്പയുടെ ഉപദേശം ;  പ്രത്യേഗിച്ച് മാ൪ ആലഞ്ചേരിക്ക്!



  വത്തിക്കാന്‍സിറ്റി: കര്‍ദിനാള്‍മാര്‍ വിശുദ്ധിയുടെ പാതയിലൂടെ ചരിക്കണമെന്നു ഫ്രാന്‍സീസ് മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു. നന്മ ചെയ്യാനും ശത്രുക്കളെ സ്നേഹിക്കാനും അവര്‍ തയാറാവണം. രാജസദസ്സില്‍ പതിവായ ഉപജാപം, വൃഥാസല്ലാപം തുടങ്ങിയവ കര്‍ദിനാള്‍മാര്‍ വര്‍ജിക്കണമെന്നു മാര്‍പാപ്പ പറഞ്ഞു. കഴിഞ്ഞദിവസം കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടവര്‍ക്കൊപ്പം സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ മാര്‍പാപ്പ ദിവ്യബലി അര്‍പ്പിച്ചു.

കര്‍ദിനാള്‍മാര്‍ റോമാ സഭയിലേക്കാണ് പ്രവേശിച്ചിരിക്കുന്നതെന്നും രാജകീയ സദസ്സിലേക്കല്ലെന്നും ദിവ്യബലി മധ്യേയുള്ള പ്രഭാഷണത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഓര്‍പ്പെടുത്തി. രാജസദസ്സില്‍ പതിവായ സംഘംചേരല്‍, പക്ഷപാതം, മുന്‍വിധി തുടങ്ങിയവ ഒഴിവാക്കാന്‍ കര്‍ദിനാള്‍മാര്‍ പരസ്പരം സഹായിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 19 പുതിയ കര്‍ദിനാള്‍മാരില്‍ 18 പേരും മാര്‍പാപ്പയ്ക്കൊപ്പം ദിവ്യബലി അര്‍പ്പിച്ചു.   


deepika.com

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin