Saturday, 1 February 2014


ജോണ്‍ പോള്‍ രണ്ടാമന്റെ തിരുശേഷിപ്പ് ഉപേക്ഷിച്ച സ്ഥലം മോഷ്ടാക്കള്‍ക്ക് ഓര്‍മയില്ല!





 

റോം: വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ തിരുശേഷിപ്പു മോഷണം പോയ സംഭവത്തില്‍ മൂന്നുപേരെ ഇറ്റാലിയന്‍ പോലീസ് അറസ്റ് ചെയ്തു.

ജോണ്‍ പോള്‍ രണ്ടാമന്റെ രക്തത്തില്‍ കുതിര്‍ന്ന തൂവാല അടക്കം ചെയ്തിരുന്ന അരുളിക്ക പോലീസ് വീണ്ടെടുത്തു. തിരുശേഷിപ്പിന്റെ മൂല്യം തിരിച്ചറിയാത്ത പ്രതികള്‍ തൂവാല എവിടെയോ വലിച്ചെറിഞ്ഞു. ഉപേക്ഷിച്ച സ്ഥലം മോഷ്ടാക്കള്‍ക്ക് ഓര്‍മയില്ലെന്നും പോലീസ് പറഞ്ഞു.


 മധ്യ ഇറ്റലിയിലെ അബ്രൂസോ പര്‍വതപ്രദേശത്തെ സാന്‍ പിയെട്രോ ഡെല്ലാ ഇയെന്‍കാ ചാപ്പലില്‍ സൂക്ഷിച്ചിരുന്ന തിരുശേഷിപ്പാണു മോഷണം പോയത്. ജോണ്‍ പോള്‍ രണ്ടാമന്‍ 1981ല്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ വധശ്രമത്തിനിരയാകവേ രക്തത്തില്‍ കുതിര്‍ന്നതാണു തൂവാല. ഇതോടൊപ്പം മോഷണം പോയ ക്രൂശിതരൂപം പോലീസ് വീണ്ടെടുത്തു.

പിടിയിലായവര്‍ 23നും 24ഉം വയസു പ്രായമുള്ളവരാണെന്നും മയക്കുമരുന്നിന് അടിമകളാണെന്നും പോലീസ് പറഞ്ഞു.

2005ല്‍ കാലംചെയ്ത ജോണ്‍ പോള്‍ രണ്ടാമന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കര്‍ദിനാള്‍ സ്റനിസ്ളാവ് ജീവിഷ് 2011ല്‍ ആണു പ്രസ്തുത തിരുശേഷിപ്പ് ഈ ചാപ്പലില്‍ സൂക്ഷിക്കാനായി നല്‍കിയത്. ഈ പര്‍വതപ്രദേശത്തെ ഏറെ ഇഷ്ടപ്പെട്ടിരുന്ന മാര്‍പാപ്പ പലപ്പോഴും ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്.

deepika.com

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin