Thursday, 3 September 2015

ഓണവും കുർബാനയും
മാവേലിക്കും ഇരിക്കട്ടെ ഒരു ദിവ്യബലി . 
വിവേകശൂന്യരും ആശയദരിദ്രരുമായ പാതിരിപ്പടയുടെ അർത്ഥശൂന്യമായ വിക്രിയകൾ വിശ്വാസസമൂഹത്തിന്റെ ആരാധനയെ പരിഹാസ്യമാക്കുന്നു.


Theophilus A J Angelose's photo.










ഓണം ഒരു മനോഹര സങ്കല്പവും സാമൂഹിക ആചാരവും തന്നെ. 
അതിൽ കൊരുത്തു കെട്ടിയിരിക്കുന്ന മിത്തോളജിയിൽ അടിമുടി പൊരുത്തക്കേടുകൾ ഉണ്ട് . മറ്റുപലതിലും എന്നപോലെ ഇതിലും  ഒരു ബ്രാഹ്മണ കൌശലം ഉണ്ടെന്നുവേണം മനസിലാക്കാൻ .
പ്രജാക്ഷേമ തല്പരനായി നാടുഭരിച്ചുകൊണ്ടിരുന്ന ഒരു രാജാവിനെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയത് നീതിമത്ക്കരിക്കാനാകാത്ത പ്രവർത്തിയാണ്. ഈ അന്യായം ഒരു ദൈവം ചെയ്യുക! അതെന്തു ദൈവം! 
ഭൂമിയിലേക്ക്‌ ഒരാളെ ചവിട്ടി തേക്കുക. അടുത്ത വർഷം വന്നു പ്രജകളെ കണ്ടുപോകാൻ അനുവാദം കൊടുക്കുക . ഈ വരവ് മലയാളികൾ ആഘോഷിക്കുക . അന്തോം കുന്തോം ഇല്ലാത്ത ഈ മലയാളി കാര്യങ്ങൾ മനസിലാക്കുന്നത്‌ എവിടംകൊണ്ടാ ?. ഇതിന്റെ പേരില് കോടികൾ അടിച്ചു മാറ്റുന്നത് ഇന്ന് കച്ചവടക്കാരാണ്. ഓണം ഇന്ന് വെറും വ്യാപാരമേള മാത്രമാണ് .

Andrews Millennium Bible in FB:
Harvest festival is celebrated in all cultures from the beginning of cultivation. Onnam is actually a Buddhist celebration. Later Brahmin priests transformed it to the Vamana legend. If the people of Kerala are not cultivating and harvesting, they should not celebrate Onnam.

Zacharias Nedunkanal അങ്ങനെ നോക്കിയാൽ പങ്കുവയ്ക്കലിന്റെ പ്രതീകമായി യേശു അപ്പം മുറിക്കാൻ പറഞ്ഞതിന്റെ ഓർമയായി ആചരിക്കുന്ന കുർബാന ദിവസവും 'കാണുന്ന' ക്രിസ്ത്യാനികൾ ചെയ്യുന്നത് എന്തൊരു വിഡ്ഢിത്തമാണ്. എതെങ്കിലും ക്രിസ്ത്യാനി, കുർബാനയിൽ കാർമികരായ അച്ചന്മാരും മെത്രാന്മാരുമുള്പ്പെടെ, അന്യന്റെ മുതൽ കട്ടെടുക്കാനും തട്ടിപ്പറിക്കാനുമല്ലാതെ തനിക്കുള്ളത് പങ്കുവയ്ക്കാൻ ഇഷ്ടപ്പെടുന്നുണ്ടോ? ഓണം വർഷത്തിൽ ഒന്നേയുള്ളൂ. കുര്ബാന എന്ന നാടകം ദിവസവും ആയിരക്കണക്കിന് പള്ളികളിൽ ആവർത്തിക്കപ്പെടുന്നു!

4 comments:

  1. എന്തെന്നാൽ എനിക്ക് വിശന്നു നിങ്ങൾ ഭക്ഷിക്കാൻ തന്നു . എനിക്ക് ദാഹിച്ചു നിങ്ങൾ കുടിക്കാൻ തന്നു . ഞാൻ പരദേശി ആയിരുന്നു നിങ്ങൾ എനെ സ്വീകരിച്ചു . ഞാൻ നഗ്നനായിരുന്നു നിങ്ങൾ എന്നെ ഉടുപ്പിച്ചു . ഞാൻ രോഗിയായിരുന്നു നിങ്ങൾ എന്നെ സന്ദര്ശിച്ചു . ഞാൻ കാരഗൃഹതിലായിരുന്നു നിങ്ങൾ എന്റെ അടുത്ത് വന്നു.
    ഇതൊന്നും ചെയ്യാത്ത ഒരുവനും ക്രിസ്ത്യാനി അല്ല ... അവനൊരുവനും നിത്യ ഭാഗ്യം ലഭ്യവും ഇല്ല ... പള്ളി പണിയാൻ കാശ് കൊടുത്തത് കൊന്ണ്ട് ആരും ക്രിസ്ത്യാനി ആകുന്നില്ല...യേശുവിനെ ശ്രവിക്കൂ ക്രിസ്ത്യാനി ആവൂ
    ReplyDelete
  2. ''ദശാവതരത്തിന്റെ'' 'ഓര്‍ഡര്‍' പോലും തെറ്റിക്കുന്ന ഒരു പന്നപ്പണിയാണീ മലയാളിയുടെ ഓണാഘോഷം ! മത്സ്യ/ കൂര്മ്മ/ വരാഹ/ നരസിംഹ/ വാമനാവതാരത്തിന്റെ ശേഷമാണല്ലോ പരശുരാമന്‍ അവതരിച്ചത്? പരശുരാമന്‍റെ, "മഴുവെറിയല്‍" കാരണം നമ്മുടെ കേരളം കടലില്നിന്നു അതുകഴിഞ്ഞല്ലേ പൊന്തിവന്നത്? അപ്പോള്‍ വാമനാവതാരകാലത്ത് ഈ ഭൂമുഖത്ത് കേരളമില്ലായിരുന്നു എന്നതല്ലേ 'സിമ്പിള്‍ ലോജിക്ക്' ! നമ്മുടെ കേരളം കടലില്‍നിന്നും ജനിക്കുംമുന്പേ എങ്ങോ നടന്ന ഒരു അന്യായകര്‍മ്മത്തെ നാം സത്യത്തില്‍ പുശ്ചിച്ചു തള്ളേണ്ടതാണ്.... പക്ഷെ സംഗതി ഒരു കൊഴുപ്പുതന്നെ ! ദാണ്ടേ കത്തനാരും മണവാട്ടിമാരും പൊന്നോണപൂക്കളമിടുന്നു..verygood ..അമ്പലങ്ങളിലെപ്പോലെ നെയ്യഭിഷേകം / പാലഭിഷേകം / തേനഭിഷേകം ഒക്കെ കുരിശുമേല്‍ എന്നാണാവോ പാതിരിമാര്‍ പള്ളിയില്‍ തുടങ്ങുക ? കലികാലവൈഭവം ! ജനം പാലും നെയ്യും തേനും മോരും ഒക്കെ കുപ്പിയിലാക്കി കുര്ബാനകൂടാന്‍ പോകുന്നകാലം അതിവിദൂരമല്ല എന്നുസാരം !
    "കുര്‍ബാന എന്ന നാടകം" നാലാം നൂറ്റാണ്ടിലല്ലേ സക്കരിയാച്ചയാ, ഇവറ്റകള്‍ കണ്ടുപിടിച്ചത് നമ്മെ പള്ളിയിലേക്കെന്നും വരുത്തി വരുതിയിലാക്കാന്‍? അമ്പലങ്ങളില്‍ ദേവനെ കല്ലില്‍ ആവാഹിക്കുന്നതുപോലെ ദൈവത്തെ(അല്ല പാവം കര്‍ത്താവിനെ) ഗോതമ്പുതുണ്ടില്‍ ആവാഹിക്കുന്നു കത്തനാര്‍ ! കര്‍ത്താവീക്കാര്യം ഇതുവരെയും അറിഞ്ഞിട്ടേയില്ല എന്നതാണ് പരമകഷ്ടം ! അപ്പോസ്തോലന്മാരും ഈനാടകം സ്വപ്നേന കണ്ടതല്ല ! ക്രിസ്തുവിനൊപ്പം പെസഹാനാളില്‍ സെഹിയോന്‍ മാളികയില്‍ പന്തിയിലിരുന്നു "ലാസ്റ്റ് സപ്പര്‍" കഴിച്ചവര്‍ക്ക് തോന്നാത്ത ഈ "കടുംകൈ" ഇവര്‍ക്ക് കൊന്‍സ്ടാന്റിന്‍ ചക്രവര്‍ത്തി ഓതിക്കൊടുത്തതുമാകാം! കത്തനാരെ നിന്റെ കലാവിരുത്! അമ്മ്പംപട രാഭണാ ....
    ReplyDelete
  3. മുപ്പത്തഞ്ചു വര്‍ഷം മുമ്പ് ഗുരു നിത്യചൈതന്യയതിയോടൊപ്പം ജീവിക്കാന്‍ കഴിഞ്ഞതിനാലാണ് മിത്തുകളെ ചരിത്രബോധത്തിലൂടെയല്ല, സ്വന്തം ഉള്‍ക്കാഴ്ചയിലൂടെ വ്യാഖ്യാനിച്ചാണ് ഗ്രഹിക്കേണ്ടതെന്നും സ്വന്തം ആത്മീയോന്നതിക്കു സഹായകമാംവിധം അവയെ വ്യാഖ്യാനിക്കുമ്പോഴേ നമുക്കവ പ്രയോജനപ്രദമാകൂ എന്നും എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞത്. 1987-ല്‍ അസ്സീസിയുടെ സബ്എഡിറ്ററായിരുന്നപ്പോള്‍ ഓണത്തെക്കുറിച്ചു പൊതുവേ പുരോഗമനവാദികള്‍ ഉയര്‍ത്താറുള്ള പ്രാകൃതവിമര്‍ശനത്തെ എന്റെ ഉള്‍ക്കാഴ്ചകൊണ്ട് തിരുത്താനും അര്‍ഥപൂര്‍ണമാക്കാനും എനിക്കു കഴിഞ്ഞു. അതിന്റെ ഫലമായി ജനിച്ച കവിത അന്ന് അസ്സീസി മാസികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്റെ ബ്ലോഗില്‍ ഈയിടെ പുനഃപ്രസിദ്ധീകരിച്ച ആ കവിതയുടെ അവസാനവരികള്‍ മാത്രം ഇവിടെ കൊടുക്കുന്നു. കവിത പൂര്‍ണമായും വായിക്കാന്‍ ആഗ്രഹമുള്ളവര്‍ സന്ദര്‍ശിക്കുക: http://nityadarsanam.blogspot.in/2015/08/blog-post_20.html



    മുപ്പത്തഞ്ചു വര്‍ഷം മുമ്പ് ഗുരു നിത്യചൈതന്യയതിയോടൊപ്പം ജീവിക്കാന്‍ കഴിഞ്ഞതിനാലാണ് മിത്തുകളെ ചരിത്രബോധത്തിലൂടെയല്ല, സ്വന്തം ഉള്‍ക്കാഴ്ചയിലൂടെ വ്യാഖ്യാനിച്ചാണ് ഗ്രഹിക്കേണ്ടതെന്നും സ്വന്തം ആത്മീയോന്നതിക്കു സഹായകമാംവിധം അവയെ വ്യാഖ്യാനിക്കുമ്പോഴേ നമുക്കവ പ്രയോജനപ്രദമാകൂ എന്നും എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞത്. 1987-ല്‍ അസ്സീസിയുടെ സബ്എഡിറ്ററായിരുന്നപ്പോള്‍ ഓണത്തെക്കുറിച്ചു പൊതുവേ പുരോഗമനവാദികള്‍ ഉയര്‍ത്താറുള്ള പ്രാകൃതവിമര്‍ശനത്തെ എന്റെ ഉള്‍ക്കാഴ്ചകൊണ്ട് തിരുത്താനും അര്‍ഥപൂര്‍ണമാക്കാനും എനിക്കു കഴിഞ്ഞു. അതിന്റെ ഫലമായി ജനിച്ച കവിത അന്ന് അസ്സീസി മാസികയില്‍ പ്രസിദ്ധീകരിത്തിരുന്നു. എന്റെ ബ്ലോഗില്‍ ഈയിടെ പുനഃപ്രസിദ്ധീകരിച്ച ആ കവിതയുടെ അവസാനവരികള്‍ മാത്രം ഇവിടെ കൊടുക്കുന്നു. കവിത പൂര്‍ണമായും വായിക്കാന്‍ ആഗ്രഹമുള്ളവര്‍ സന്ദര്‍ശിക്കുക: http://nityadarsanam.blogspot.in/2015/08/blog-post_20.html


  4. ഓണം മലയാളികളുടെ പാരമ്പര്യമായ തനതായ ഉത്സവമാണ്.സർവ്വ ദേശീയതലങ്ങളിൽ നാനാജാതിമതസ്ഥർ മതവികാരങ്ങൾ മറന്ന് ഓണം ആഘോഷിക്കുന്നു. അവിടെ ക്രിസ്ത്യാനിയോ ഹിന്ദുവോ മുസ്ലിമോയെന്നു ചിന്തിക്കേണ്ട ആവശ്യമില്ല. ഒരു മുസ്ലിം നിലവിളക്കൊന്നു കത്തിച്ചാൽ ഭൂമി താണു പൊവില്ലെന്നും മന്ത്രിപുങ്കവന്മാർ തൊട്ടു ചിന്തിച്ചാൽ നന്നായിരിക്കും. ഓണമെന്നുള്ളത് കേരളത്തിന്റെ സംസ്ക്കാരത്തിന്റെ ഭാഗമാണ്. മതവും സംസ്ക്കാരവും തമ്മിൽ ഒന്നായി കൂട്ടികുഴക്കാതെ മതത്തെയും സംസ്ക്കാരത്തെയും രണ്ടായി കാണണം. ഓണത്തിനു ജാതിയും മതവും കല്പ്പിക്കുന്നത് ശരിയല്ല. ഓണാഘോഷം ഹിന്ദുസംസ്ക്കാരത്തിനും മുമ്പുള്ളതാണ്‌. ഓണത്തിനെ ജാതീയമായി കാണുന്നതുകൊണ്ടാണ് അതിനുള്ളിലെ ഐതിഹാസിക കഥകളെപ്പറ്റി ചിന്തിക്കുന്നത്. തീവ്രമായ കരിഷ്മാറ്റിക്കുകാരും വെന്തിക്കൊസു വിഭാഗങ്ങളുമാണ് ഓണം എന്ന മലയാളീയുടെ ആഘോഷത്തെ എതിർക്കുന്നത്‌. ബൈബിളിലെ വരികളിൽ ക്രിസ്തു പഠിപ്പിച്ച മതം ഒതുങ്ങി നില്ക്കുന്നുവെന്നു അത്തരം തീവ്ര വാദികൾ ചിന്തിക്കുന്നു.ആദ്യം സ്വന്തം അന്ധവിശ്വാസം ഇല്ലാതാക്കട്ടെ. ഹൈന്ദവരുടെ ഐതിഹാസിക കഥകളേക്കാൾ അവിശ്വസിനീയമായത് ക്രിസ്ത്യൻ വേദഗ്രന്ഥത്തിലുമുണ്ട്.
    ക്രിസ്ത്യാനികൾ ഈസ്റ്ററും ക്രിസ്തുമസും ആഘോഷിക്കുന്നു. പുല്ക്കൂട് ഉണ്ടാക്കുന്നു. പുറത്ത് ആടുമാടുകളുടെയും ആട്ടിടയന്മാരുടെയും രൂപങ്ങൾ ഉണ്ടാക്കുന്നു. ഒന്ന് ചിന്തിക്കുകയാണെങ്കിൽ, ഹൈന്ദവർ ഈ ആചാരങ്ങളെ വിമർശിക്കുകയാണെങ്കിൽ ക്രിസ്തുമസ്സിന്റെ ഈ പേക്കോലങ്ങൾക്ക് എന്തർത്ഥമാണുള്ളത്‌? ആടുമാടുകളും ആട്ടിടയന്മാരും ഡിസംബറിലെ തണുപ്പു മാസത്തിൽ മേയുന്നുവെന്നു പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും..? കരിഷ്മാറ്റിക്കിന്റെ പേരിൽ രോഗശാന്തിയെന്നു പറഞ്ഞ് എന്തെല്ലാം പേക്കുത്തുകൾ കാണിക്കുന്നു. ക്രിസ്തുവിന് മാന്ത്രികനായ മുതുകാടന്റെ പ്രാധാന്യമാണ് കരിഷ് മാറ്റിക്ക് ഗുരുക്കൾ കല്പ്പിച്ചിരിക്കുന്നത്.
    കർദ്ദിനാൾ ആലഞ്ചെരിയുദെ വേഷത്തിൽ ക്രിസ്തുമസ് പാപ്പാമാർ വഴി നീളെ മണി കിലുക്കി നടക്കുന്നത് കാണാം. ചില ക്രിസ്ത്യൻ രാജ്യങ്ങളിൽ ദുഃഖ വെള്ളിയാഴ്ച ഭക്തി മൂത്ത് ചിലർ സ്വയം ശരീരം ചമ്മട്ടികൊണ്ടു അടിച്ചു പീഡിപ്പിക്കും. കയ്പ്പുനീര് കുടിപ്പിക്കൽ മറ്റൊരു ആചാരം. ഇത്തരം സംസ്ക്കാരങ്ങളുമായി കണക്കാക്കുമ്പോൾ ഓണം എന്തു മനോഹരം. ജാതി മത ഭേദം കൂടാതെ ലോകം മുഴുവനുള്ള മലയാളികൾ ഓണം ആഘോഷിക്കുന്നു.

    കൊയ്ത്തും കൃഷിയും ഉള്ളവർ മാത്രമേ ഓണം ആഘോഷിക്കാവൂ എന്നു പറഞ്ഞാൽ എന്ത് യുക്തിയാണുള്ളത്? യൂറോപ്പിലും അമേരിക്കയിലും മലയാളികൾ കൃഷിക്കാരല്ല. ജനിച്ച നാടിന്റെ സംസ്ക്കാരത്തെ മാനിക്കുന്നതാണ് ഓണത്തിൽക്കൂടി മലയാളികൾ കാണുന്നത്. ദാന ശീലം, സത്യം ഈ തത്ത്വങ്ങളും ഓണത്തിന്റെ ഇതിഹാസ കഥകളിൽ ദർശിക്കാം .

    ചെളിക്കുണ്ടിലും കൃഷിയിലും ജീവിച്ചിരുന്ന കൃഷിക്കാർ ഉടുത്തൊരുങ്ങി, ഓണപ്പുടവയും ധരിച്ചു നടക്കാൻ അവർക്ക് വർഷത്തിൽ ഒരിക്കൽ കിട്ടുന്ന അവസരമാണ്. കൂട്ടത്തോടെയുള്ള ഗ്രാമീണ പാട്ടുകളും കോലടിയും കഥകളിയും കേരളത്തിന്റെ അതി പുരാതനങ്ങളായ മറ്റു കലാ മൂല്യങ്ങളും മലയാളീ മനസ്സിൽ ചൈതന്യം നല്കുന്നു. പൂക്കളും പ്രകൃതി ഉത്സവങ്ങളും പച്ചക്കറി വിഭവങ്ങളും പ്രകൃതിയേയും സ്നേഹിക്കാൻ കാരണമാക്കുന്നു. കാളയും പന്നിയും കൂട്ടി ക്രിസ്തുമസ് ആഘോഷിക്കുമ്പോൾ ഓണത്തിന്റെ വിഭവങ്ങൾ തികച്ചും സസ്യാഹാരമായിരിക്കും. ഓണമെന്നുള്ളത് ഹൈന്ദവ ഉത്സവമെന്നു ചിന്തിക്കാതെ മലയാളിയുടെ ഉത്സവമെന്നു കാണൂ. ഓണം നമ്മുടെ സാംസ്ക്കാരിക ഉത്സവമായി കണ്ട് മതമെന്ന ചിന്ത ഒരു ദിവസമെങ്കിലും നീക്കി വെച്ചു കൂടെ?
    'www.almayasabdam.blogspot.com

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin