|
റോം: ഫ്രാന്‍സിസ് മാര്‍പാപ്പയെ വധിക്കാന്‍ മാഫിയ സംഘങ്ങള്‍ ഗൂഢാലോചന
നടത്തുന്നതായി ഇറ്റാലിയന്‍ പ്രോസിക്യൂട്ടറുടെ മുന്നറിയിപ്പ്.
അഴിമതിക്കെതിരേ ശക്തമായ നിലപാടെടുക്കുന്നതാണ് മാര്‍പാപ്പയ്‌ക്കെതിരേ
മാഫിയകളുടെ രോഷം ഉയരാന്‍ കാരണമെന്നും വിലയിരുത്തല്‍.
അഴിമതിക്കാരെ കല്ലില്‍ കെട്ടി കടലില്‍ താഴ്ത്തണമെന്നാണ് ഇക്കഴിഞ്ഞ ദിവസം മാര്‍പാപ്പ ആവശ്യപ്പെട്ടിരുന്നത്.
ഏപ്രിലില്‍ മാര്‍പാപ്പയായി ചുമതലയേറ്റതുമുതല്‍ വത്തിക്കാനെ
അഴിമതിമുക്തമാക്കാനള്ള ശക്തമായ നടപടികള്‍ സ്വീകരിച്ചുവരുകയാണ് ലോകം ഏറെ
ആദരിക്കുന്ന ഫ്രാന്‍സിസ് പാപ്പാ.
വത്തിക്കാനിലെ രണ്ടാമനായി അറിയപ്പെട്ടിരുന്ന കര്‍ദിനാള്‍ ബെര്‍ടോണ്‍
മാര്‍പാപ്പയുടെ നിര്‍ബന്ധ പ്രകാരം രാജിവച്ചതും ചില ആരോപണങ്ങള്‍
കാരണമെന്നാണ് സൂചന. ആളുകളെ മുതലെടുക്കുകയും അടിമകളാക്കുകയും ചെയ്യുന്ന
മാഫിയ സംഘങ്ങള്‍ പശ്ചാത്തപിക്കണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടിരുന്നു.
അദ്ദേഹത്തിന്റെ ഇത്തരം വാക്കുകളും നടപടികളും മാഫിയ സംഘങ്ങളെ
ആശങ്കാകുലരാക്കുന്നുവെന്നാണ് ഡെപ്യൂട്ടി ചീഫ് പ്രോസിക്യൂട്ടര്‍ റെജ്ജിയോ
കലാബ്രിയയുടെ പക്ഷം.
Reported by emalayalee |
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin