Saturday, 17 August 2013

സഭയില്‍ അല്മായരുടെ റോള്‍


(http://almayasabdam.blogspot.com/2013/08/blog-post_8684.html)

പ്രിയപ്പെട്ടവരെ,
            ഇക്കഴിഞ്ഞ ജൂണ്‍ 28, 29, 30 തീയതികളില്‍  സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ നാഷണല്‍ ഫാമിലി കണ്‍വെന്‍ഷന്‍ ഡിട്രോയിറ്റില്‍ വെച്ച് നടത്തുകയുണ്ടായി. 29-നു ശനിയാഴ്ച രാവിലെ 'സഭയില്‍ അല്മായരുടെ റോള്‍' എന്ന വിഷയത്തെ ആസ്പദമാക്കി ഒരു തുറന്ന സംവാദത്തിന് വേദി ഒരുക്കിയിരുന്നു. ആ യോഗത്തില്‍ 'സഭാനവീകരണത്തിലൂടെ അല്മായ ശക്തീകരണം എങ്ങനെ സാദ്ധ്യമാകാംഎന്ന ഒരു വിഷയം ഞാന്‍ അവതരിപ്പിക്കുകയുണ്ടായി. എന്‍റെ പ്രസംഗത്തിനു മുന്‍പ് ഫാദര്‍ സെബാസ്റ്റ്യന്‍ വേത്താനത്ത് (നിങ്ങള്‍ അദ്ദേഹത്തെ അറിയുമായിരിക്കും. അദ്ദേഹം ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ ചാന്‍സലര്‍ ആണെന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്) 'സഭ എന്നാല്‍ എന്ത്?' എന്ന വിഷയത്തെ സംബന്ധിച്ച് ഏതാനും മിനിറ്റുകള്‍ സംസാരിക്കുകയുണ്ടായി. അദ്ദേഹത്തിന്‍റെ പ്രസംഗത്തിലെ ആദ്യ നാലുപദങ്ങള്‍ ഇതായിരുന്നു. ''സഭ എന്തെന്ന് അറിയാത്ത അല്മായര്‍''. വേത്താനത്തച്ചന്‍റെ ഈ നാലു പദങ്ങളോടുകൂടിയ പ്രഭാഷണത്തില്‍നിന്ന് എനിക്ക് രണ്ടു കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിച്ചു. ഒന്ന്: വൈദികര്‍ പൊതുവെ ധരിച്ചുവച്ചിരിക്കുന്നത് അല്മായര്‍ക്ക് സഭ എന്നാല്‍  എന്തെന്ന് അറിയാന്‍ പാടില്ലെന്നാണ്. അങ്ങനെ പടപ്പടച്ച് അല്മായരുടെ നേര്‍ക്ക് അറിവുകേടിന്‍റെ ഉണ്ടവച്ച് അച്ചന്‍ വെടിവെച്ചത് ശരിയായില്ല. രണ്ട്: എന്നാല്‍ അച്ചന്‍ പറഞ്ഞതിലും കുറെയൊക്കെ കഴമ്പുണ്ടെന്ന് നാം മനസ്സിലാക്കുകയും വേണം. വിശ്വാസികള്‍ക്ക് ശുശ്രൂഷ ചെയ്യുക എന്നതിനേക്കാള്‍ വൈദികരുടെ ഇന്നത്തെ ജോലി സഭയാകുന്ന സ്ഥാപനത്തെ വളര്‍ത്തുകയാണ്. സെമിനാരിയില്‍വച്ച് സഭ എന്തെന്ന് അവര്‍ പഠിച്ചിട്ടുണ്ട്. യേശുവിനെ അനുധാവനം ചെയ്യാന്‍ അവര്‍ കാര്യമായി പഠിക്കുന്നുണ്ടെന്ന് അവരുടെ ഇടവക ഭരണത്തില്‍ നിന്നും നമുക്കനുമാനിക്കാന്‍ സാധിക്കില്ല. എന്നാല്‍ അല്മായര്‍ക്ക് വേറെ പണിയാണ്. അവര്‍ക്ക് അവരുടെ കുടുംബത്തെ പോറ്റണം. അതിനായി രാപകലില്ലാതെ വേലചെയ്യുന്ന അല്മായര്‍ക്ക് സഭയെപ്പറ്റിപഠിക്കാന്‍, ecclesiology പഠിക്കാന്‍ സമയമില്ല. എങ്കിലും അവര്‍ യേശുപഠനങ്ങളനുസരിച്ച് ജീവിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നിരുന്നാലും നാം സഭയിലെ അംഗങ്ങളാകുമ്പോള്‍ ആ സഭയെ സംബന്ധിച്ചും പഠിക്കേണ്ടത് അനിവാര്യമാണ്. അതില്‍ പോരായ്മകളും വീഴ്ചകളും അല്മായരുടെ പക്ഷത്തുനിന്നും ഉണ്ടായിട്ടുണ്ടെന്ന കാര്യം നമുക്ക് മറക്കാന്‍ പാടില്ല.
ഞാന്‍ ഇന്നിവിടെ പറയാന്‍ പോകുന്ന വിഷയം ഒരു സാധാരണ വിശ്വാസിക്ക് ഉതപ്പ് ഉണ്ടാകാനുള്ള കാര്യങ്ങളോ സഭയില്‍ ഒരു വിപ്ലവത്തിനുള്ള ആഹ്വാനമോ അല്ല. നൂറുകണക്കിന് സഭാനവീകരണ ആശയങ്ങള്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ അവതരിപ്പിച്ചെങ്കിലും അതില്‍ ഒരു ശതമാനം പോലും സഭയില്‍ നടപ്പാക്കിയിട്ടില്ല. മറിച്ച് സഭ പഴയ നൂറ്റാണ്ടുകളിലേക്ക് തിരിച്ചു പോകാന്‍ ശ്രമിക്കുകയാണുണ്ടായത്. അതിനുകാരണം നമുക്കെല്ലാം അറിയാവുന്നതു പോലെ യാഥാസ്ഥിതികരായ സഭാധികാരികള്‍ക്ക് സഭാനവീകരണത്തില്‍ താത്പര്യമില്ലായിരുന്നു. എങ്കിലും കത്തോലിക്കാസഭയുടെ പ്രത്യേകിച്ച് സീറോമലബാര്‍ സഭയുടെ പൂര്‍വ്വചരിത്രം, സഭാഘടനയില്‍ പുരോഹിത-അല്മായ പങ്കാളിത്തംഅധികാരവികേന്ദ്രീകരണം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി എന്‍റെ ചില കാഴ്ചപ്പാടുകളും നിലപാടുകളും നിങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കാന്‍ ഞാന്‍ ധൈര്യപ്പെടുകയാണ്. നിങ്ങളുടെ തുറവിയുള്ള ശ്രവണവും മനനവും സ്വാംശീകരണവും ക്രിയാത്മകമായ പ്രതികരണവും ഞാന്‍ പ്രതീക്ഷിക്കട്ടെ.

സഭ എല്ലാം കൊണ്ടും മുടിചൂടി നില്‍കുന്നു എന്ന് ചിന്തിക്കുന്നവരുണ്ടാകും. മറിച്ച് യേശുവിന്റെ പഠനങ്ങളെ ഈ 21-ാം നൂറ്റാണ്ടില്‍ ജീവിക്കുന്ന വിശ്വാസികളുടെ ജീവിതവുമായി എങ്ങനെ പൊരുത്തപ്പെടുത്താം എന്ന് ചിന്തിക്കുന്ന മേല്‍പ്പട്ടക്കാരും,പട്ടക്കാരുംഅല്മായരും സഭയില്‍ ഇന്ന് ധാരാളം ഉണ്ട്. അതിനുകാരണം സഭ ഒരു തീര്‍ത്ഥാടന സഭയാണ് (a pilgrim church) എന്ന ദൈവശാസ്ത്രമാണ്. അപ്പോള്‍ യേശു വചസുകളെ സ്ഥലകാലാനുസൃതമായി പുനര്‍വ്യാഖ്യാനിക്കാനും പുനരാവിഷ്‌ക്കരിക്കാനും സഭയ്ക്ക് കടമയുണ്ട്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രധാന ഉദ്ദേശവും അതായിരുന്നല്ലോ. ഈ കൗണ്‍സില്‍ അല്മായര്‍ ആരെന്ന് നിര്‍വചിച്ചിട്ടുണ്ട്. പട്ടക്കാരും സന്യാസീസന്യാസികളും അല്ലാത്ത എല്ലാ വിശ്വാസികളുമാണ് അല്മായര്‍. നമ്മുടെ കര്‍ത്താവിന്‍റെ ശിഷ്യന്മാരെല്ലാം അല്മായരായിരുന്നു. മൂന്നാം നൂറ്റാണ്ടോടുകൂടിയാണ് കൈവെയ്പുവഴിയുള്ള ശുശ്രൂഷാ പൗരോഹിത്യം സഭയില്‍ സംസ്ഥാപിതമായത്. അതോടെ അല്മായര്‍ രണ്ടാം തട്ടിലായി. നാലാം നൂറ്റാണ്ടില്‍ റോമന്‍ ചക്രവര്‍ത്തിയായ കോണ്‍സ്റ്റന്റൈന്‍ ക്രിസ്തുമതത്തെ റോമാസാമ്രാജ്യത്തിന്റെ ഔദ്യോഗികമതമാക്കി. അന്നുവരെ അല്മായര്‍ക്ക് തുല്ല്യരായിരുന്ന സഭയിലെ മേലന്വേഷകരുംമൂപ്പമ്മാരുംശുശ്രൂഷകരുംരാഷ്ട്രീയ അധികാരങ്ങളും സാമ്പത്തീക അവകാശങ്ങളുമുള്ള ഒരു പ്രത്യേക വര്‍ഗമായിമാറി. സഭയില്‍ മൂന്നു നൂറ്റാണ്ടുകള്‍ ദീര്‍ഘിച്ച അല്‌മേനികളുടെ സ്ഥാനവും വിലയും പ്രവര്‍ത്തന രംഗങ്ങളും ഗുരുതരമായ രീതിയില്‍ കുറഞ്ഞുപോയി. ക്രിസ്തുദര്‍ശനങ്ങളെ സാമ്രാജ്യമതമാക്കി മാറ്റിയതോടെ പാശ്ചാത്യ അല്മായര്‍ക്ക് അപചയം സംഭവിച്ചു. അല്മായജീവിതാവസ്ഥയെ ക്ലെറിക്കല്‍ ജീവിതാവസ്ഥയില്‍ നിന്നും തരംതാഴ്ത്തി. പൗലോസ് അപ്പോസ്തലന്‍ ഗലാത്തിയാക്കാര്‍ക്കെഴുതിയ 'ക്രിസ്തുവിന്‍ നിങ്ങളെല്ലാവരും ഒന്നാണ്'  എന്ന സമത്വം ശുശ്രൂഷാ പൗരോഹിത്യ സ്ഥാപനത്തോടെ സഭയില്‍ നശിച്ചുപോയി.


പാശ്ചാത്യ ലത്തീന്‍ സഭയിലെ മേലാള്/കീഴാള് എന്ന കാഴ്ചപ്പാടില്‍ നിന്നും വ്യത്യസ്തമായ ഒരു കാഴ്ചപ്പാടായിരുന്നു ഒന്നാം നൂറ്റാണ്ടില്‍ ക്രിസ്തു ശിഷ്യനായ മാര്‍തോമാ സ്ഥാപിച്ചു എന്നു നാം വിശ്വസിക്കുന്ന നസ്രാണി കത്തോലിക്കാസഭയില്‍ ഉണ്ടായിരുന്നത്. ലോകത്തിലെ മറ്റൊരു ക്രൈസ്തവ സമൂഹത്തിലും നിലവിലില്ലായിരുന്ന എണങ്ങ് എന്ന സങ്കല്പമായിരുന്നു ഈ മാര്‍തോമാ നസ്രാണികളുടെ കേരളതനിമ. എണങ്ങര്‍ എന്നാണ് നസ്രാണികളെ സംബോധന ചെയ്തിരുന്നത്. ആ എണങ്ങിന്റെ അനുപേക്ഷണീയമായ സംവിധാനമായിരുന്നു പള്ളിയോഗങ്ങള്‍. കൊടുങ്ങല്ലൂര്‍, കൊല്ലംപാലയൂര്‍ തുടങ്ങിയ 20പട്ടണങ്ങളിലായി 30,000 ക്രൈസ്തവകുടുംബങ്ങള്‍ 16-ാം  നൂറ്റാണ്ടില്‍ കേരളത്തില്‍ ഉണ്ടായിരുന്നു എന്ന് പേര്‍ഷ്യന്‍ മെത്രാന്മാരുടെ കത്തുകളില്‍ നിന്നും മനസ്സിലാക്കാം. 1599-ല്‍ ഉദയമ്പേരൂര്‍ എന്ന സ്ഥലത്തുവച്ച് ഗോവാ മെത്രാപ്പോലീത്ത അലക്‌സിസ് മെനേസിസ് വിളിച്ചുകൂട്ടിയ പള്ളിപ്രതിപുരുഷയോഗത്തെയാണ് ഉദയമ്പേരൂര്‍ സൂനഹദോസ് എന്ന പേരില്‍ അറിയപ്പെടുന്നത്. ആ സൂനഹദോസില്‍ ഇടവകകളെ പ്രതിനിധീകരിച്ച് അറുനൂറിലധികം അല്മായരും 163 പട്ടക്കാരും പങ്കെടുത്തു. അതില്‍ നൂറിലധികം പട്ടക്കാര്‍ മെനേസിസ് മെത്രാപ്പോലീത്ത അനധികൃതമായി ഉദയമ്പേരൂര്‍, കടുത്തുരുത്തിപറവൂര്‍ എന്നീ ഇടവകകളില്‍വെച്ച് പട്ടം കൊടുത്ത പട്ടക്കാരായിരുന്നു. അന്ന് 116 ഇടവകകള്‍ നസ്രാണിസഭയ്ക്കുണ്ടായിരുന്നു. നസ്രാണികളുടെ പള്ളിപ്രതിപുരുഷയോഗത്തെ ഉപയോഗിച്ചുകൊണ്ടുതന്നെയാണ് മെനേസിസ് മെത്രാപ്പോലീത്ത അഥവാ പോര്‍ട്ടുഗീസുകാര്‍ നസ്രാണികളുടെ നട്ടെല്ലൊടിച്ചത്.
സൂനഹദോസ് മുഖാന്തരം നസ്രാണിസഭയ്ക്ക് സംഭവിച്ച ചില അപചയങ്ങള്‍:

1. പട്ടക്കാരും എണങ്ങരും ഒന്നിച്ചുള്ള സഭാഭരണ സമ്പ്രദായത്തെ തകര്‍ത്തു.
2. ജനായത്ത പള്ളിഭരണ സമ്പ്രദായത്തെ തകിടം മറിച്ചു.
3. പാശ്ചാത്യരീതിയിലുള്ള പള്ളിഭരണം ആരംഭിക്കാന്‍ തീരുമാനിച്ചു.
4. ഇടവകക്കാര്‍ പണം മുടക്കി പഠിപ്പിച്ച് പട്ടമേല്ക്കുന്ന ദേശത്തുപട്ടക്കാര്‍ എന്ന രീതിയെ നിര്‍ത്തല്‍ ചെയ്ത് സെമിനാരികള്‍ ആരംഭിച്ചു.
5. തല്ഫലമായി ഇടവകവികാരിമാരെ മെത്രാന്‍ നിയമിക്കാന്‍ ആരംഭിച്ചു. അതോടെ വികാരിമാരുടെ കൂറ് ഇടവകക്കാരോടെന്നതിനേക്കാള്‍ മെത്രാനോടായി.
6. കുമ്പസാരംസ്ഥൈര്യലേപനംരോഗീലേപനം എന്നീ കൂദാശകള്‍ കൂടി നടപ്പിലാക്കാന്‍ ആരംഭിച്ചു.
7. അവിവാഹിതര്‍ക്കുമാത്രമേ പട്ടം നല്‍കാവൂ എന്ന് തീരുമാനിച്ചു.
8. സ്വരൂപവണക്കം ആരംഭിച്ചു.
9. ഹിന്ദുക്കളേയും അവരുടെ ആചാരങ്ങളേയും പുച്ഛിക്കാന്‍ ആരംഭിച്ചു.
10. ഹിന്ദു-ക്രൈസ്തവ ആഡംഭരവസ്തുക്കള്‍ (മുത്തുക്കുടആന തുടങ്ങിയവ) കൈമാറല്‍ നിര്‍ത്തി.
11. ഹിന്ദു ആചാരങ്ങള്‍ തുടരുന്നവരെ ശിക്ഷിക്കാന്‍ ആരംഭിച്ചു.
12. ഓണം ആചരിക്കാന്‍ പാടില്ലെന്നാക്കി.
13. കേരളീയ പേരുകള്‍ കുട്ടികള്‍ക്ക് നിര്‍ത്തല്‍ ചെയ്തു. പകരം പാശ്ചാത്യ പുണ്യവാന്മാരുടേയും പുണ്യവതികളുടേയും പേരുകള്‍ ഉപയോഗിക്കാന്‍ തുടങ്ങി.

മേല്പറഞ്ഞവ കുറെ ഉദാഹരണങ്ങള്‍ മാത്രം. സൂനഹദോസ് കഴിഞ്ഞപ്പോള്‍ പട്ടക്കാര്‍ അച്ചന്മാരായി എണങ്ങര്‍ അല്മാനികളായി. നമ്മുടെ പൂര്‍വികര്‍ ഈ മാറ്റങ്ങളെ ചെറുത്തുനിന്നെങ്കിലും 1653-ല്‍ മട്ടാഞ്ചേരിയില്‍ വച്ചു നടന്ന കൂനന്‍കുരിശുസത്യത്തില്‍ അവസാനിച്ച് സഭ രണ്ടായി പിളര്‍ന്നു. 80 നസ്രാണി ഇടവകകള്‍ റോമിനു കീഴിലും 32പള്ളികള്‍ പകലോമറ്റം തോമാമെത്രാന്റെ കീഴിലുമായി. തോമാമെത്രാന്റെ കീഴിലുണ്ടായിരുന്നവര്‍ പിന്നീട് അന്തിേയാക്യന്‍ യാക്കോബായ സഭയുടെ ഭാഗമായിമാറി.
           
ഈ ചരിത്രസംഭവം നിലനില്‍ക്കത്തന്നെ മാര്‍തോമാ നസ്രാണി സഭ ഒന്നാംനൂറ്റാണ്ടു മുതല്‍ തനതായി വളര്‍ന്ന് ലോകത്തിലെ ഏറ്റവും പുരാതനവും പുഷ്‌ക്കലവും ശക്തവുമായ ഒരു അപ്പോസ്തലിക സഭയായി വളര്‍ന്നു. വഴക്കും വക്കാണവുമായി മുന്നോട്ടു നീങ്ങിയ മാര്‍തോമാ ക്രിസ്ത്യാനികള്‍ക്ക് നാട്ടുമെത്രാനെ ലഭിക്കുന്നത് 19-ാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിലാണ് എന്നാല്‍ നമ്മുടെ പൂര്‍വീകര്‍ തങ്ങളുടെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ചിരുന്ന  മാര്‍തോമാ നസ്രാണി പൈതൃകത്തെ നാട്ടുമെത്രാന്മാര്‍ അവഗണിച്ചു കളഞ്ഞു എന്ന് ഖേദപൂര്‍വ്വം ഇവിടെ പ്രസ്താവിക്കേണ്ടിയിരിക്കുന്നു. ഏതൊക്കെയാണ് പ്രധാനപ്പെട്ട മാര്‍തോമാനസ്രാണി പൈതൃകം:
1. ദേശത്തുപട്ടക്കാര്‍.
2. പള്ളിയോഗങ്ങള്‍.
3. ആരാധനാരീതികള്‍.
4. മാര്‍തോമായുടെ മാര്‍ഗവും വഴിപാടും.
5. പള്ളി പള്ളിക്കാരുടെതായിരുന്നു.
6. ഇടവക വികാരിയെ ഇടവകക്കാര്‍ നിയമിച്ചിരുന്നു.
7. മെത്രാനെ നസ്രാണിപ്രതിപുരുഷമഹായോഗം നിയമിച്ചിരുന്നു.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലെ പൗരസ്ത്യ കത്തോലിക്കസഭകളെ സംബന്ധിച്ചുള്ള ഡിക്രിയില്‍ ഇപ്രകാരം കാണുന്നു. 'കാലത്തിന്‍റെയോ വ്യക്തിയുടേയോ സാഹചര്യങ്ങള്‍ക്ക് അടിപ്പെട്ട് തങ്ങള്‍ക്ക് ചേരാത്തവിധത്തില്‍ ഇവയില്‍നിന്ന് വ്യതിചലിച്ചുപോയിട്ടുണ്ടെങ്കില്‍ പൗരാണിക പാരമ്പര്യത്തിലേയ്ക്ക് തിരിക്കുവാന്‍ അവര്‍ ശ്രദ്ധിക്കേണ്ടതാണ്'. ഉദയമ്പേരൂര്‍ സൂനഹദോസിനുശേഷം ഫ്രാന്‍സീസ് റോസ് മെത്രാന്‍ (1599-1624) നസ്രാണിപാരമ്പര്യത്തെ തകര്‍ക്കാന്‍ റോസിന്റെ നിയമാവലിയുമായി വന്നു. നമ്മുടെ ആദ്യത്തെ നാടുമെത്രാനായ മാക്കീന്‍ മത്തായി മെത്രാന്‍ ദെക്രേത്തു പുസ്തകം എന്ന പേരില്‍ ഒരു നിയമാവലി ഉണ്ടാക്കി പള്ളിസ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ നോക്കി. (ഓശാന ലൈബ്രറിയിലിരുന്ന് ദെക്രേത്തുപുസ്തകം മുഴുവന്‍ ഞാന്‍ വായിച്ചിട്ടുണ്ട്. അതിന്റെ കോപ്പികള്‍ ഇന്ന് കിട്ടാനില്ല.) എങ്കിലും ഈ അടുത്ത കാലം വരെ നസ്രാണിപാരമ്പര്യങ്ങള്‍ കുറെ ഒക്കെ നിലനിര്‍ത്തികൊണ്ടുപോന്നിരുന്നു. ഞാന്‍ മേലുദ്ധരിച്ച കൗണ്‍സിലിന്റെ പ്രബോധനങ്ങള്‍ക്ക് കടകവിരുദ്ധമായി പള്ളിയോഗത്തെ ദുര്‍ബലപ്പെടുത്തി പാരിഷ്‌കൗണ്‍സില്‍ എന്ന പേരില്‍ വികാരിയെ ഉപദേശിക്കുന്ന സമിതിയെ സ്ഥാപിച്ചു. കല്‍ദായരീതിയിലുള്ള ആരാധനക്രമം സഭയില്‍ ആരംഭിച്ചു. പൗരസ്ത്യകാനോന്‍ നിയമങ്ങള്‍ പൗരസ്ത്യസഭകളുടെ ഭാഗമല്ലാത്ത നസ്രാണിസീറോമലബാര്‍ സഭയുടെ മേല്‍ റോം ഏകപക്ഷീയമായിസഭയിലുണ്ടായ വിപുലമായ എതിര്‍പ്പിനെ അവഗണിച്ചുകൊണ്ട്സഭയില്‍ നടപ്പിലാക്കി.
മാര്‍തോമാ ക്രിസ്ത്യാനികളുടെ ഏറ്റവും പുരാതനമായ പാരമ്പര്യമായിരുന്നു പള്ളിയോഗങ്ങള്‍. നമ്മുടെ സഭാധികാരികള്‍ക്ക് പാശ്ചാത്യപാരമ്പര്യങ്ങള്‍ മ്ലേച്ഛമാണ്. എങ്കില്‍പിന്നെ നമ്മുടെ പാരമ്പര്യമായ പള്ളിയോഗത്തെ ദുര്‍ബലപ്പെടുത്തി പാശ്ചാത്യ ലത്തീന്‍സഭയിലെ പാരിഷ്‌കൗണ്‍സില്‍ ആക്കിമാറ്റിയതെന്തിന്വികാരിയെ ഉപദേശിക്കുന്ന തീരുമാനാധികാരങ്ങളൊന്നുമില്ലാത്ത സമതിയാണ് പാരിഷ്‌കൗണ്‍സില്‍. വികാരിക്കിഷ്ടമുള്ളവരെ കൗണ്‍സിലില്‍ മെമ്പറുമാക്കാം. നസ്രാണികളുടെ പള്ളിയോഗങ്ങള്‍ ഉപദേശകസമിതികള്‍ ആയിരുന്നില്ല. അത് വികാരിയച്ചന്റെ അദ്ധ്യക്ഷതയില്‍ കൂടി യോഗാംഗങ്ങള്‍ ആധികാരികമായ തീരുമാനങ്ങള്‍ എടുക്കുന്ന സമിതികളായിരുന്നു. പാരിഷ്‌കൗണ്‍സില്‍ വന്നതോടെ അല്മായര്‍ അടിമകളും വികാരിമാര്‍ അധികാരികളുമായി. ഈ തിരിമറിയില്‍ എവിടെയാണ് അല്മായപങ്കാളിത്തംനസ്രാണികളുടെ പൂര്‍വീക രീതിയിലുള്ള ജനായത്ത പള്ളിഭരണത്തെ നിര്‍ത്തല്‍ ചെയ്ത് പാശ്ചാത്യ സഭാരീതിയിലുള്ള പള്ളിഭരണത്തോട് അനുരൂപപ്പെടുത്തുകയാണ് ഇവിടെ ചെയ്തത്.

അവിടം കൊണ്ടും തീര്‍ന്നില്ല. നസ്രാണിസഭയില്‍ പള്ളിയും പള്ളിവകസ്വത്തുകളും അതത് ഇടവകക്കാരുടേതായിരുന്നു. അത് മാര്‍തോമാക്രിസ്ത്യാനികളുടെ മറ്റൊരു പൈതൃകമായിരുന്നു. പാശ്ചാത്യലത്തീന്‍ സഭയുടെ കാനോന്‍ നിയമത്തിന്റെ മോഡലില്‍ പൗരസ്ത്യസഭകള്‍ക്കും റോം ഒരു കാനോന്‍നിയമം ഉണ്ടാക്കി. എന്നാല്‍ ആ നിയമം പൗരസ്ത്യസഭകളുടെ ഭാഗമല്ലാത്ത നമ്മുടെ നസ്രാണി സഭയുടെ മേലും നടപ്പിലാക്കി. അതോടെ പള്ളികളും പള്ളിസ്വത്തുക്കളും മെത്രാന്മാരുടെ കീഴിലായി. ഇവിടെ നമ്മുടെ പൈതൃകത്തെ നശിപ്പിക്കുകമാത്രമല്ലാ നസ്രാണികളുടെ നിലയും വിലയും റോമിന് അടിയറവുവെയ്ക്കുകയുംകൂടി ചെയ്തു. ഈ തിരിമറിയിലും എവിടെയാണ് അല്മായ പങ്കാളിത്തം സഭാധികാരികള്‍ പിടിമുറുക്കലാണ്അയക്കുന്നതിനു പകരം.


ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ഫ്രാന്‍സീസ് മാര്‍പ്പാപ്പാ പ്രസ്താവിച്ചതിന്‍പ്രകാരമാണ്. 'ഇടയന്‍ മല മുകളിലും ആട്ടിന്‍പറ്റം താഴ്‌വരയിലുമായി കാണുന്ന അവസ്ഥ ശരിയല്ല'. സഭാഘടനയില്‍ തന്നെ സഭാധികാരികളും അല്മായരും തമ്മില്‍ സഹകരിക്കുന്ന ഒരു കൂട്ടായ്മയാണിന്നാവശ്യം. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ അന്തസാരവും അതുതന്നെ. ഈ കൂട്ടായ്മാ മനോഭാവത്തിന്റെ അഭാവത്തില്‍ കഴിഞ്ഞ 25 വര്‍ഷമായിട്ട് കേരളത്തിലെ സീറോ മലബാര്‍ സഭയിലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായിട്ട് വടക്കേ അമേരിക്കയിലെ സീറോമലബാര്‍ സഭയിലും എന്തുമാത്രം അന്തച്ഛിദ്രങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെ ദിവസേന വന്നുകൊണ്ടിരിക്കുന്ന അസുഖകരമായ വാര്‍ത്തകള്‍ ഒരു അല്‌മേനിയെ അത്ഭുതപ്പെടുത്താതിരിക്കുകയില്ലവേദനിപ്പിക്കാതിരിക്കില്ല. ഫാദര്‍ ഡേവിഡ് കാച്ചപ്പള്ളി ജൂണ്‍ മാസം പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലെ ഒരു ഭാഗം: 'വൈദിക ആധിപത്യം അതിന്‍റെ സകലവിധതിന്മകളോടും കൂടി കേരള സീറോ മലബാര്‍ സഭയില്‍ പല മേഖലകളിലും  തേര്‍വാഴ്ച നടത്തുന്നു. അതിന്‍റെ തെളിവുകളാണ് ഇടവകകളില്‍ വര്‍ധിക്കുന്ന അന്തച്ഛിദ്രങ്ങള്‍. സീറോ മലബാര്‍ സഭയിലെ വളരെ അടിസ്ഥാനപരവും ഗൗരവവുമായ പ്രശ്‌നങ്ങള്‍ സഭയുടെ മെത്രാന്‍ സിനഡിന് പരിഹരിക്കാനോ സമൂഹത്തെ ഐക്യത്തിലെത്തിക്കാനോ സാധിക്കുന്നില്ല'.  ഇവിടെ അമേരിക്കയിലേയും സ്ഥിതി അതല്ലെ?സത്യദീപത്തിലെ ഒരു പ്രസ്താവന ഉദ്ധരിക്കട്ടെ: 'സഭയില്‍ അല്മായരുടെ യഥാര്‍ത്ഥസ്ഥാന ഔന്നത്യം പുനഃപ്രതിഷ്ടിക്കാനായാല്‍ സഭയില്‍ യഥാര്‍ത്ഥ നവീകരണം നടക്കും,മാറ്റത്തിന്‍റെ കാറ്റുവീശും. നൂറ്റാണ്ടുകളായി സൂര്യനുകീഴില്‍ തങ്ങളാണ് എല്ലാറ്റിനും ഉന്നതര്‍ എന്ന ചിന്ത വൈദികര്‍ക്കുണ്ട്. എന്നാല്‍ ആധുനികയുഗത്തില്‍ വിദ്യാസമ്പന്നരായ അല്മായര്‍ക്ക് സഭയെ നയിക്കുന്നതിനും അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സാധിക്കും. കാലഘട്ടത്തിന്റെ ഈ അടയാളങ്ങള്‍ തിരിച്ചറിഞ്ഞ് സഭാനവീകരണം നടത്താന്‍ സഭയിലെ ഇപ്പോഴത്തെ ഭരണാധികാരികള്‍ സന്മനസ്സും ആത്മീയ കരുത്തും ഉളളവരാകണം'.  സത്യദീപത്തിന്‍റെ അഭിപ്രായമാണിത്.

സഭാനവീകരണത്തെ മുന്നില്‍ കണ്ടു കൊണ്ടു തന്നെ കേരളത്തിലെ സീറോമലബാര്‍ സഭയില്‍ 25-ല്‍ കൂടുതല്‍ അല്മായ സംഘടനകളുണ്ട്. സഭാധികാരികളുടെ ആശീര്‍വാദമില്ലാത്ത സ്വതന്ത്രകത്തോലിക്കാ സംഘടനകള്‍ കത്തോലിക്ക സംഘടനകള്‍ അല്ലാ എന്ന നിലപാടാണ് സഭാധികാരികള്‍ക്കുള്ളത്. അല്മായരുടെ ഒരു നിവേദനം സ്വീകരിക്കാനോ സംഘടനകളുടെ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്താനോ സഭാധികാരം ഇന്നും തയ്യാറല്ല. അവരുടെ അവമതി അപാരം തന്നെ.


ഈ അടുത്ത കാലത്ത് അഖിലകേരള കത്തോലിക്ക കോണ്‍ഗ്രസിനേയും മെത്രാന്‍ സംരക്ഷണ സമിതിയായി വാഴിച്ചു എന്നുകേട്ടു. അല്മായര്‍ക്ക് എന്തുകൊണ്ട് അവരുടേതായ സംഘടനകള്‍  ഉണ്ടായിക്കൂടാ? സഭയിലെ 99% വരുന്ന അല്മായര്‍ സ്വതന്ത്രമായി സംഘടിക്കുന്നതിനെ സഭാധികാരം എന്തുകൊണ്ട് എതിര്‍ക്കുന്നുഅല്‌മേനികളായ നിങ്ങള്‍ ചിന്തിക്കുക. അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസിന് മൂക്കുകയര്‍ ഇട്ട് മെത്രാന്‍ സിനഡിന്‍റെ ചെല്പടിയില്‍ നിര്‍ത്തുന്നത് അല്മായ പങ്കാളിത്തമാണോഅല്മായരായ നിങ്ങള്‍തന്നെ ചിന്തിക്കുക. എല്ലാ അധികാരങ്ങളും മെത്രാന്മാരുടെ പിടിയിലായിരിക്കണം. അത്ര മാത്രം. അമേരിക്കയിലെ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിനേയും (SMCC) മെത്രാന്‍ സംരക്ഷണ സമിതിയാക്കിക്കൊണ്ടിരിക്കുന്നു.

ഇവിടെ അമേരിക്കയില്‍ കല്‍ദായ കത്തോലിക്ക സഭയ്ക്ക് രണ്ട് രൂപതകള്‍ ഉണ്ട്. അതിന്‍റെ ആദ്യത്തെ രൂപത ഡിട്രോയിറ്റിലാണ് സ്ഥാപിതമായത്. ചിലപ്പോഴൊക്കെ അവരുടെ പള്ളിയില്‍ ഞാന്‍ പോകാറുണ്ട്പ്രത്യേകിച്ച്  അന്‍പതുനൊയമ്പുകാലത്ത്. എന്റെ ശ്രദ്ധയില്‍പ്പെട്ട ഒരു കാര്യം ഞാന്‍ തുറന്നുപറയട്ടെ. തനി കല്‍ദായക്കാരുടെ സഭയേക്കാള്‍ കൂടിയ കല്‍ദായമാണ് ആ കല്‍ദായസഭയുടെ പുത്രീസഭയെന്ന് വിശേഷിപ്പിക്കുന്ന സീറോ മലബാര്‍ സഭയുടെ കല്‍ദായം. ഇനി വടക്കേ അമേരിക്കയിലെ സീറോ മലബാര്‍ സഭയെ സംബന്ധിച്ച് പ്രത്യേകിച്ച് ചിന്തിച്ചാല്‍ ശൈശവാവസ്ഥയിലുള്ള ഈ സഭയ്ക്ക് അത്ഭുതാവഹമായ വളര്‍ച്ചക്കുള്ള സാദ്ധ്യതകള്‍ ധാരാളം ഉണ്ട്. കാരണംകേരളത്തിലെ സീറോ മലബാര്‍ സഭയിലെ ഒരു പറ്റം ബുദ്ധിജീവികള്‍ കുടിയേറിപാര്‍ത്തിരിക്കുന്ന ഇടമാണ് അമേരിക്ക. അവരുടെ ബൗദ്ധിക മൂലധനം സഭയുടെ വളര്‍ച്ചയ്ക്ക് ക്രിയാത്മകമായ രീതിയില്‍ ഊറ്റിയെടുക്കണമെങ്കില്‍ നാട്ടിലെ ശണ്ഠകളും കടുംപിടികളും ഈ സ്വതന്ത്രനാട്ടിലേയ്ക്ക് ഇറക്കുമതി ചെയ്യാതെ ഭാവിയെ ഉന്നംവെച്ച് അല്മായ പങ്കാളിത്തം എല്ലാ തലങ്ങളിലും പ്രാബല്ല്യത്തില്‍ വരുത്തി സഭയെ സ്ഥലകാലാനുസൃതമായി അനുരൂപപ്പെടുത്തണം. അതിനുള്ള ഉദാര മനസ്സും ദീര്‍ഘവീഘണവും സഭാനേതൃത്വത്തിനുണ്ടാവണം. രണ്ട് വികാരി ജനറാളന്മാരെവച്ച് സഭ വെട്ടിമുറിക്കുന്നത് അപകടകരമാണ്. നൂറുവര്‍ഷങ്ങള്‍ക്കുമുമ്പ് ലവീഞ്ഞുമെത്രാന്‍ ഈ വിദ്യതന്നെ കേരളത്തില്‍ പരീക്ഷിച്ചതാണ്. മാക്കീലച്ചനേയും നിധിയിരിക്കലച്ചനേയും നിയമിച്ച് സഭയില്‍ കലാപം സൃഷ്ടിച്ചിട്ടുള്ളതാണ്.
ഒരായിരംവര്‍ഷങ്ങള്‍ക്കു മുന്‍പ് യൂറോപ്പില്‍ സാക്ഷരതയുള്ളവര്‍ ക്ലേര്‍ജികള്‍ ആയിരുന്നു. ആധുനിക പാശ്ചാത്യ നാടുകളിലെ സാമാന്യ ജനത്തിന് വിദ്യാഭ്യാസം ലഭിച്ചതോടെ ക്ലേര്‍ജികളും അല്മായരുമായി ഒരു ഏറ്റുമുട്ടല്‍ ഉണ്ടായി. അതിന്റെ പരിണതഫലമാണ് ഇന്ന് പാശ്ചാത്യനാടുകളില്‍ വിശ്വാസികളുടെ എണ്ണം പള്ളിയില്‍ കുറയുന്നത്. കേരളത്തില്‍ അല്മായര്‍ക്ക് വിദ്യാഭ്യാസം ലഭിച്ചെങ്കിലും ജോലി നല്കുന്ന സ്ഥാപനങ്ങള്‍ മുഴുവനുംതന്നെ സഭാധികാരം കൈയ്യടക്കിവച്ചിരിക്കുന്നു. ജോലിലഭിക്കാനും ജോലിലഭിച്ചുകഴിഞ്ഞാലും  അല്മായര്‍ സഭാധികാരികളുടെ അടിമകളായി കഴിയണം. ആ അടിമത്ത ബോധത്തോടെ അമേരിക്കയില്‍ കുടിയേറുന്നവര്‍ പരസ്പരം സോഷ്യലൈസ് ചെയ്യാന്‍ ഒരിടമായി മലയാളം പള്ളികളെ കാണുന്നു. ഇവിടെ കുടിയേറിപാര്‍ത്ത് സ്വതന്ത്രരായി ജീവിക്കുന്ന ഉന്നതവിദ്യാഭ്യാസം ഉള്ളവരെ നയിക്കാന്‍ യാതൊരു പ്രത്യേക പരിശീലനവുമില്ലാത്ത അച്ചന്മാരെ ഇങ്ങോട്ട് ഇറക്കുമതി ചെയ്യുന്നു. കുടിയേറ്റക്കാരുടെ ഒന്നാംതലമുറ ഉള്ളിടത്തോളം കാലം ഈ മലയാളം പള്ളികള്‍ ഒരു വിധത്തില്‍ ഉന്തിത്തള്ളി മുന്‍പോട്ടു പോകും. എന്നാല്‍ രണ്ടാം തലമുറയായിരിക്കണം നമ്മുടെ ലക്ഷ്യം,സഭയുടെ വളര്‍ച്ചയ്ക്ക്. പക്ഷെ അവരിലധികവും ലത്തീന്‍സഭയില്‍ ചേക്കേറുന്നു. America is a free country. അത് നാം മറക്കരുത്. കല്‍ദായസഭയിലെ രണ്ടാം തലമുറയും മൂന്നാം തലമുറയും എന്തുകൊണ്ട് കല്‍ദായ പള്ളികളില്‍ അംഗങ്ങളായി തുടരുന്നു എന്ന് അമേരിക്കയിലെ സീറോ മലബാര്‍സഭ പഠിക്കുന്നത് നന്നായിരിക്കും. ഈ സമ്മേളനത്തെ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തുകൊണ്ടും എന്നെ കേട്ടുകൊണ്ടിരിക്കുന്ന നിങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ടും എന്റെ വാക്കുകളെ ഞാന്‍ അവസാനിപ്പിക്കുന്നു.

20 comments:

  1. 11. ഹിന്ദു ആചാരങ്ങള്‍ തുടരുന്നവരെ ശിക്ഷിക്കാന്‍ ആരംഭിച്ചു.
    ......................................


    കു൪ബാനകളില്‍ അച്ഛന്മാ൪ പലവട്ടം ആവ൪ത്തിച്ചുപറയുന്ന ഒരു സതൃമുണ്ട്.

    ആ സതൃം എന്താണ് എന്നുവെച്ചാല്‍, വിശുദ്ധ കു൪ബ്ബാന വിശുദ്ധ ജെനങ്ങള്‍ക്ക്ഉളളതാണ് എന്ന്.

    അങ്ങാടിയത്ത് പിതിവിനേപോലെയുളള അശുദ്ധ വൈദിക൪ക്ക് എങ്ങനേ വിശുദ്ധ കു൪ബ്ബാന അ൪പ്പിക്കാ൯ സാധിക്കും?

    ReplyDelete
  2. Australia


    ടൌണ്‍സ്വില്‍: ടൌണ്‍സ് വില്ലില്‍ വി. അല്‍ഫോന്‍സാമ്മയുടേയും വി. തോമാശ്ളീഹായുടേയും തിരുനാള്‍ ഭക്ത്യാദരപൂര്‍വം ഇൃമി യൃീീസ ഹോളി സ്പിരിറ്റ് ചര്‍ച്ചില്‍ അത്യധികം ഭംഗിയായി ആഘോഷിച്ചു.

    തിരുനാള്‍ കുര്‍ബാനക്ക് ഫാ. ജോസ് കാച്ചപ്പള്ളി മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ജോസ് കോയിക്കല്‍, ഫാ. തോമസ് പുളിക്കന്‍, ഫാ. ഏബ്രഹാം ചെരിപുറം, ഫാ. ജോഷി കുന്നേല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ബിഷപ് മൈക്കിള്‍ പട്നി തിരുനാള്‍ സന്ദേശം നല്‍കി.

    വിശുദ്ധ കുര്‍ബാനക്കുശേഷം പ്രദക്ഷിണവും തുടര്‍ന്നു നടന്ന കലാപരിപാടിയിലും സ്നേഹവിരുന്നിലും വിശ്വാസികളുടെ സാന്നിധ്യം സജീവമായിരുന്നു.

    തിരുനാള്‍ ചടങ്ങുകള്‍ക്ക് റവ. ഫാ. ജോണ്‍ കുന്നത്തുമാടപ്പള്ളിയും ഷൈജന്‍ മഞ്ജുവള്ളിയിലും നേതൃത്വം നല്‍കി.

    ReplyDelete
  3. നെല്ലുവാരി കുടുബത്തിലെ, ഫാ.താറാവ് ജോജി കണിയാംപൊടിയുടെ കാമുകികളും, ഈ ശവപെട്ടി ജോജിയുടെ നേതൃത്വത്തിൽ നടത്തിയ തീർത്ഥയാത്രയിൽ പങ്കേടുക്കുവാനുണ്ടായിരുന്നു എന്ന് കേട്ടതും ശെരിയോ, തെറ്റൊ?


    ഡാലസ്: വിശ്വാസവര്‍ഷാചരണത്തോടനുബന്ധിച്ച്‌ ഗാർലന്റ് സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ഇടവകാംഗങ്ങൾ വിശുദ്ധനാട് സന്ദര്‍ശിച്ചു. ഇടവകവികാരി ഫാ. ജോജി കണിയാംപടിയുടെ നേതൃത്വത്തിൽ നടത്തിയ തീർത്ഥയാത്ര, ഇടവകയിലെ അൻപതോളം കുടുംബങ്ങൾക്ക് ആത്മീയ ഉണർവേകുന്ന അനുഭവമേകി.

    എല്ലാ ദിവസവും വികാരി ഫാ. ജോജിയുടെ കാർമ്മികത്വത്തിൽ അംഗങ്ങൾ പ്രധാന സ്ഥലങ്ങളിൽ കൽദായ സഭ സ്ഥാപിക്കാ൯ ശ്രേമിച്ചു. അതിനോടപ്പം പേ൪ഷൃ൯ ക്രോസിനേ സ്ഥാപിക്കാനും ശ്രേമിച്ചു. ഫലമുണ്ടായില്ല. അവിടെയുളളവ൪ ഇവന്മാരെ അവിടെ നിന്നും ഓടിപ്പിച്ചു വിട്ടു എന്നും കേൾക്കുന്നു. എന്നാലും അടുത്ത വ൪ഷവും ഫാ.താറാവ് ജോജി കണിയാംപൊടിയും കാമുകികളും ചുമല കടലിൽ കുളിക്കുവാ൯പോകുമെന്നാണ് ഇപ്പോൾ കിട്ടിയ വാ൪ത്ത.

    ഈ വിശ്വാസവര്‍ഷത്തിൽ ഇത് രണ്ടാം തവണയാണ് സെന്റ്‌ തോമസ്‌ ഇടവകയിൽ നിന്ന് വിശുദ്ധനാട് സന്ദർശിക്കുന്നത്.

    ഫാ.താറാവ് ജോജി കണിയാംപൊടിക്ക് കാമുകികളോടൊപ്പം RED SEAയിൽ കുളിക്കാമല്ലോ!

    ReplyDelete
  4. ഫാ. ജോണ്‍ മേലേപ്പുറത്തിന് കച്ചിറമറ്റം അവാര്‍ഡ് സിനഡില്‍ സമ്മാനിക്കും.

    ഫാ. ജോണ്‍ മേലേപ്പുറത്തിനേ പലവട്ടം ചിക്കാഗോ രൂപതയിലെ അങ്ങാടിയത്ത് പിതാവ് താഴെയിട്ട് തട്ടികളിച്ചെങ്കിലും, അങ്ങാടിയത്ത് പിതാവിനുപോലും കിട്ടാതെ ഫാ. ജോണ്‍ മേലേപ്പുറത്തിന് കച്ചിറമറ്റം അവാര്‍ഡ് സിനഡില്‍ സമ്മാനിക്കും എന്ന് പത്രം വഴി അറിഞ്ഞതില്‍ ചിക്കാഗോ പൂപതയിലെ അമേരിക്കയിലെ എല്ലാവടെത്തേയും സീറോമലബാ൪ സഭയിലെ ജനങ്ങള്‍ക്ക്.


    ഫിലാഡല്‍ഫിയ : മോണ്‍. കച്ചിറമറ്റം അവാര്‍ഡ് ഫാ. ജോണ്‍ മേലേപ്പുറത്തിന് എറണാകുളം കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ ഓഗസ്റ് 21 ന് നടക്കുന്ന സിനഡില്‍ സമ്മാനിക്കും.

    നേതൃവൈഭവത്തിന്റെ സാധ്യതകളെ വൈദികാന്തസുമായി യോജിപ്പിച്ച് മലയാളികളുടെ ആത്മീയ സാമൂഹിക ചലനങ്ങള്‍ക്ക് വേഗതയാര്‍ന്ന മാതൃക സൃഷ്ടിച്ചതിനാണ് ഫാ. ജോണ്‍ മേലേപ്പുറത്തെ മോണ്‍. റവ. ഡോ. ജോണ്‍ കച്ചിറമറ്റത്തിന്റെ പേരില്‍ ഏപ്പെടുത്തിയിരിക്കുന്ന പുരസ്കാരം തുടക്കത്തിലേ തേടിയെത്തിയത്. 35 വര്‍ഷത്തെ ശുശ്രൂഷയിലൂടെ കേരളത്തിലും തുടര്‍ന്ന് അമേരിക്കയിലും ഫാ. ജോണ്‍ മേലേപ്പുറം വിരചിച്ച വിജയപ്രേഷിതദൌത്യം അവാര്‍ഡു കമ്മിറ്റിയുടെ പ്രശംസക്ക് കാരണമായി.

    അമേരിക്കയില്‍ 19941999 ഡിട്രോയിറ്റ് സീറോ മലബാര്‍ മിഷന്‍ ഡയറക്ടര്‍, 19992003 ഡാളസ് സീറോ മലബാര്‍ പള്ളി വികാരി, 20032009 മയാമി സീറോ മലബാര്‍ പള്ളി വികാരി, 20092013 ഫിലാഡല്‍ഫിയാ സീറോ മലബാര്‍ പള്ളി വികാരി എന്നീ നിലകളില്‍ ഫാ. ജോണ്‍ മേലേപ്പുറം സേവനം ചെയ്തു.

    കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലായി സീറോ മലബാര്‍ കണ്‍വന്‍ഷനുകള്‍, ഹെരിറ്റേജ് ഡേ, പയനിയേഴ്സിനെ ആദരിക്കല്‍, സെയിന്റ്സ് ഡേ പരേഡ്, ജൂബിലി ദമ്പതികളെ ആദരിക്കല്‍, മലയാളം ഇംഗ്ളീഷ് ട്രാന്‍സിലിട്രേഷന്‍ പ്രാര്‍ഥനാ പുസ്തകം തയാറാക്കല്‍ എന്നീ മേഖലകളില്‍ നവീന രീതികള്‍ക്ക് തുടക്കമിട്ടു. സൌത്ജേഴ്സി മിഷന്റെയും ഡെലവേറിലെ ഹോളി ട്രിനിറ്റി മിഷന്റെയും ഡയറക്ടറാണ് ഫാ. ജോണ്‍ മേലേപ്പുറം ഇപ്പോള്‍. ഫിലാഡല്‍ഫിയ നസ്രേത്ത് ഹോസ്പിറ്റലില്‍ ചാപ്ളെയിനായും സേവനം ചെയ്യുന്നു.

    പുനരൈക്യപ്രസ്ഥാനത്തിലെ ആദ്യകാല പ്രവര്‍ത്തകനും തിരുവല്ല രൂപത അഡ്മിനിസ്ട്രേറ്ററും മാര്‍ കരിയാറ്റി കമ്മിറ്റി കണ്‍വീനറും പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, 1934ല്‍ ഇറ്റാലിയന്‍ ഭരണാധികാരി സിഞ്ഞോര്‍ മുസോലനി, ഐറിഷ് ഭരണാധിപന്‍ ഡി. വലേറ, നേതാജി സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ മഹാന്മാരോടൊപ്പം ഇറ്റലിയില്‍ നടന്ന ഓറിയന്റല്‍ കോണ്‍ഗ്രസില്‍ പങ്കെടുക്കുകയും ചെയ്ത റവ. ഡോ. മോണ്‍. ജോണ്‍ കച്ചിറമറ്റത്തിന്റെ പേരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രഥമ അവാര്‍ഡ് ഫാ. ജോണ്‍ മേലേപ്പുറത്തിന് നല്‍കുവാന്‍ കച്ചിറമറ്റം ഫൌണ്േടഷന്‍ ഭാരവാഹികള്‍ ഐകകണ്ഠേന തീരുമാനമെടുത്തെന്ന് ഫൌണ്േടഷന്റെ പത്രകുറിപ്പില്‍ പറയുന്നു.

    ReplyDelete
  5. "ബ്രദര്‍ സണ്ണി സ്റീഫന്‍ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം യൂറോപ്പിലും അമേരിക്കയിലും ഓസ്ട്രേലിയയിലും"


    കോട്ടയം: ജീവിത സ്പര്‍ശിയായ വചന വിരുന്നിലൂടെ കുടുംബങ്ങളെ വിശ്വാസത്തിലും സ്നേഹത്തിലും പ്രാര്‍ഥനയിലും ആഴപ്പെടുത്തുവാന്‍ ലോകപ്രശസ്ത കുടുംബ പ്രേഷിതനും വചന പ്രഘോഷകനും ജീവകാരുണ്യ പ്രവര്‍ത്തകനും മെസേജ് മിഷന്‍ ഡയറക്ടറും സംഗീതജ്ഞനുമായ ബ്രദര്‍ സണ്ണി സ്റീഫന്‍ നയിക്കുന്ന ജീവിത നവീകരണ ധ്യാനം ഓഗസ്റ് രണ്ടു മുതല്‍ സെപ്റ്റബര്‍ അഞ്ചു വരെ യൂറോപ്പിലും സെപ്റ്റംബര്‍ ആറു മുതല്‍ ഒക്ടോബര്‍ ആറു വരെ അമേരിക്കയിലും തുടര്‍ന്ന് നവംബര്‍ മുപ്പതുവരെ ഓസ്ട്രേലിയയിലും നടത്തപ്പെടുന്നു.

    വിവിധ ധ്യാനരീതികളില്‍ നിന്ന് വ്യത്യസ്തമായി മനുഷ്യന്റെ പ്രായോഗിക ജീവിത പ്രശ്നങ്ങള്‍ക്ക് ദൈവോന്മുഖമായി ഉത്തരം നേടാനും പ്രശ്നങ്ങള്‍ പ്രാര്‍ഥനയോടെ അതിജീവിച്ച് സമാധാനവും ആത്മീയ സന്തോഷവും നേടി, മാതൃകാ ജീവിതത്തിലൂടെ തലമുറകള്‍ക്ക് നന്മ പകര്‍ന്നു നല്‍കാനും തിരുവചന പ്രബോധനങ്ങളും പ്രായോഗിക ജീവിതപാഠങ്ങളും മുപ്പത് വര്‍ഷത്തെ ഫാമിലി കൌണ്‍സിലിംഗ് അനുഭവങ്ങളും അറിവുകളും പങ്കുവച്ച് ബ്രദര്‍ സണ്ണി സ്റീഫന്‍ നല്‍കുന്ന പ്രബോധനങ്ങള്‍, കുടുംബങ്ങള്‍ക്ക് ഉണര്‍വും പ്രാര്‍ഥനാജീവിതത്തിന് പ്രചോദനവുമാണെന്ന് മെസേജ് മിഷന്‍ ഇന്റര്‍നാഷണല്‍ ചാപ്ളെയിന്‍ റവ. ഫാ. ജെ. മണക്കുന്നേല്‍ അഭിപ്രായപ്പെട്ടു.

    ധ്യാനത്തോടനുബന്ധിച്ച് യുവജനങ്ങള്‍ക്കുവേണ്ടിയുള്ള പ്രത്യേകം ക്ളാസുകള്‍ക്ക് എസ്ബി കോളജ് മുന്‍ പ്രിന്‍സിപ്പലും ആത്മീയ ചിന്തകനുമായ റവ. ഡോ. ടോം കുന്നുംപുറവും ബ്രദര്‍ ജിജിമോന്‍ കുഴിവേലിലും നേതൃത്വം നല്‍കും. കൌണ്‍സിലിംഗിനും സൌകര്യമുണ്ടായിരിക്കും.

    കൂടുതല്‍ വിവരങ്ങള്‍ക്ക്: ഓസ്ട്രേലിയ: ജിജിമോന്‍ കുഴിവേലില്‍ 0061 402 652 646, യൂറോപ്പ്: ജോബി തെക്കേക്കര 0041 555 340 051, അമേരിക്ക: ബിജു 847 630 6462.

    ReplyDelete
  6. സിനഡില്‍ പങ്കേടുകുവാ൯ ബിഷപ്പ് അങ്ങാടിയത്തും പോയിട്ടുണ്ടോ?

    ReplyDelete
  7. ഫാ. ജോണ്‍ മേലേപ്പുറത്തിന് വൈകികിട്ടിയ മാമാങ്കം!

    കച്ചിറമറ്റം അവാര്‍ഡ് ഫാ. ജോണ്‍ മേലേപ്പുറത്തിന് എറണാകുളം കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ ഓഗസ്റ് 21 ന് നടക്കുന്ന സിനഡില്‍ സമ്മാനിക്കും.
    നേതൃവൈഭവത്തിന്റെ സാധ്യതകളെ വൈദികാന്തസുമായി യോജിപ്പിച്ച് മലയാളികളുടെ ആത്മീയ സാമൂഹിക ചലനങ്ങള്‍ക്ക് വേഗതയാര്‍ന്ന മാതൃക സൃഷ്ടിച്ചതിനാണ് ഫാ. ജോണ്‍ മേലേപ്പുറത്തെ മോണ്‍. റവ. ഡോ. ജോണ്‍ കച്ചിറമറ്റത്തിന്റെ പേരില്‍ ഏപ്പെടുത്തിയിരിക്കുന്ന പുരസ്കാരം തുടക്കത്തിലേ തേടിയെത്തിയത്. 35 വര്‍ഷത്തെ ശുശ്രൂഷയിലൂടെ കേരളത്തിലും തുടര്‍ന്ന് അമേരിക്കയിലും ഫാ. ജോണ്‍ മേലേപ്പുറം വിരചിച്ച വിജയപ്രേഷിതദൌത്യം അവാര്‍ഡു കമ്മിറ്റിയുടെ പ്രശംസക്ക് കാരണമായി.
    അമേരിക്കയില്‍ 1994 - 1999 ഡിട്രോയിറ്റ് സീറോ മലബാര്‍ മിഷന്‍ ഡയറക്ടര്‍, 1999 - 2003
    ഡാളസ് st. thomas സീറോ മലബാര്‍ പള്ളി വികാരി, 2003 - 2009
    മാ൪ ജെയ്ക്കപ്പ് അങ്ങാടിയത്ത് ഗാ൪ലാഡില്‍ അച്ഛനായിരുന്ന അവസാന സമയങ്ങളില്‍, സമാധാനത്തില്‍ പോയിരുന്ന ജനങ്ങളെ രണ്ടും മൂന്നും ഗ്രൂപ്പുകളാക്കി വഷളാക്കിയ ശേഷം ചിക്കാഗോയിലേക്ക് മുങ്ങിയതിനുശേഷം ഗാ൪ലാഡില്‍ ഒന്നും രണ്ടും മൂന്നും ഗ്രൂപ്പുകളേ സാമാധാനിപ്പിച്ച് പാരീഷ് ഹാളും പണിയിപ്പിച്ചു. അതില്‍ ഒരു അള്‍ത്താര പണിതു. ദൈവവിശ്വാസികള്‍ക്ക് വേണ്ടി ഒരു കരിശ് രൂപം സ്ഥാപിച്ചു. കൂടാതേ കോപ്പേല്‍ പള്ളിക്ക്, കരോള്‍ട്ടനില്‍ ഒരു കു൪ബ്ബാ അ൪പ്പിച്ച് തുടക്കം കുറിച്ചതും ഫാ. ജോണ്‍ മേലേപ്പുറം ആയിരുന്നു. സഹികെട്ട
    മാ൪ ജെയ്ക്കപ്പ് അങ്ങാടിയത്ത് ഗാ൪ലാഡില്‍ നിന്നും
    ഫാ. ജോണ്‍ മേലേപ്പുറത്തിനേ
    മയാമിയിലേക്ക് മാറ്റി. ( ഗാ൪ലാഡില്‍, കരിശ് രൂപത്തിനുപകരം മാണിക്ക൯ ക്രോസ് സ്ഥാപിച്ചിരുന്നെങ്കില്‍
    ഫാ. ജോണ്‍ മേലേപ്പുറത്തിനേ
    മയാമിയിലേക്ക്മാറ്റുമായിരുന്നില്ല.)
    മയാമി സീറോ മലബാര്‍ പള്ളി വികാരി, 2009 - 2013
    ഫിലാഡല്‍ഫിയാ സീറോ മലബാര്‍ പള്ളി വികാരി എന്നീ നിലകളില്‍ ഫാ. ജോണ്‍ മേലേപ്പുറം സേവനം ചെയ്തു.
    കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലായി സീറോ മലബാര്‍ കണ്‍വന്‍ഷനുകള്‍, ഹെരിറ്റേജ് ഡേ, പയനിയേഴ്സിനെ ആദരിക്കല്‍, സെയിന്റ്സ് ഡേ പരേഡ്, ജൂബിലി ദമ്പതികളെ ആദരിക്കല്‍, മലയാളം ഇംഗ്ളീഷ് ട്രാന്‍സിലിട്രേഷന്‍ പ്രാര്‍ഥനാ പുസ്തകം തയാറാക്കല്‍ എന്നീ മേഖലകളില്‍ നവീന രീതികള്‍ക്ക് തുടക്കമിട്ടു. സൌത്ജേഴ്സി മിഷന്റെയും ഡെലവേറിലെ ഹോളി ട്രിനിറ്റി മിഷന്റെയും ഡയറക്ടറാണ് ഫാ. ജോണ്‍ മേലേപ്പുറം ഇപ്പോള്‍. ഫിലാഡല്‍ഫിയ നസ്രേത്ത് ഹോസ്പിറ്റലില്‍ ചാപ്ളെയിനായും സേവനം ചെയ്യുന്നു.

    ReplyDelete
  8. വസന്തകാലത്തിന്റെ ഓണസ്വപ്‌നം
    Story Dated: Tuesday, August 20, 2013 12:07
    mangalam malayalam online newspaper

    നരകത്തില്‍ ഭരിക്കുന്നതാണ്‌ സ്വര്‍ഗത്തില്‍ സേവിക്കുന്നതിനേക്കാള്‍ നല്ലത്‌ എന്ന്‌ മില്‍ട്ടന്റെ പറുദീസ നഷ്‌ടത്തില്‍ ലൂസിഫര്‍ പറയുന്നു. മാലാഖയായിരുന്ന ലൂസിഫര്‍ നിന്നെ സേവിക്കില്ല എന്നു െദെവത്തോടുപറഞ്ഞു ചെകുത്താനായവനാണ്‌. വലിയ ധാര്‍മ്മികാധഃപതനത്തിന്റെ കാലത്താണ്‌ മില്‍ട്ടന്‍ ഈ കാവ്യം രചിച്ചത്‌. രാജ്യം ഒരു ആഭ്യന്തര കലാപത്തിന്റെ വക്കിലായിരുന്നു. അപ്പോഴാണ്‌ അദ്ദേഹം പറുദീസ വീണ്ടെടുപ്പിനെക്കുറിച്ച്‌ ആലോചിച്ചത്‌.

    തമ്മില്‍ത്തല്ലും കൊലപാതകവും കൊണ്ടു പൊറുതിമുട്ടിയപ്പോഴാണ്‌ ഏശയ്യ എന്ന പ്രവാചകന്‍ തന്റെ ദര്‍ശനം പഴയ നിയമത്തില്‍ എഴുതിയത്‌,അവരുടെ വാള്‍ കൊഴുവും അവരുടെ കുന്തം വാക്കത്തിയുമായി അടിച്ചു രൂപപ്പെടുത്തും (2:4). അദ്ദേഹം തുടര്‍ന്നു. ചെന്നായയും ആട്ടിന്‍കുട്ടിയും ഒന്നിച്ചു വസിക്കും (11:6). ഇതു വലിയ പ്രതീക്ഷയുടെ ദര്‍ശനവും ശാന്തിയുടെ സ്വപ്‌നവുമായിരുന്നു. കലുഷിത കാലം സ്വപ്‌ന ദര്‍ശനങ്ങളിലൂ-ടെ മറികടക്കുന്ന െദെവികതയുടെ ഇടപെടലായിരുന്നു ഇത്‌.

    കേരളത്തിന്റെ വസന്ത സ്വപ്‌നത്തി-ന്റെ ശ്രാദ്ധാചരണമാണ്‌ ഓണം. എവിടെയും കള്ളവും ചതിയുമായപ്പോള്‍ നേരും നെറിവും പാതാളത്തിലേക്കു ചവിട്ടിത്താഴ്‌ത്തിയപ്പോള്‍ ഈ ദുരന്തത്തില്‍ നിന്നുള്ള സ്വപ്‌നമാണ്‌ മനുഷ്യന്‌ ആവേശവും പ്രതീക്ഷയും നല്‌കുന്നത്‌. മണല്‍ക്കാട്ടിലും കലികാലത്തിലും നില്‍ക്കുന്നവന്റെ സ്വര്‍ഗ സ്വപ്‌നമായി ഓണവസന്തം വന്നെത്തുന്നു. കൊടുങ്കാറ്റടിച്ച രാത്രിയില്‍ കപ്പല്‍ തകരുന്നതു അറിഞ്ഞ കാര്‍ഡിനല്‍ ന്യൂമാനാണ്‌ പ്രാര്‍ത്ഥിച്ചത്‌,വെളിച്ചമേ നല്‌കിയാലും, ഒരടിവെക്കാന്‍ മാത്രം വെളിച്ചം.... പ്രാര്‍ത്ഥന ഒരു കര്‍മ്മാഹ്വാനമാണ്‌. പ്രാര്‍ത്ഥനയില്‍ നിന്നാണ്‌ കര്‍മ്മങ്ങള്‍ ജനിക്കുക.

    കേരളത്തിന്റെ വര്‍ത്തമാനകാലഘട്ടം വല്ലാത്ത ദുരന്തബോധത്തിന്റെയാണ്‌. കമ്പോള വ്യവസ്‌ഥിതി കേരള സമൂഹത്തെ രണ്ടു തരം രോഗികളാക്കിയിരിക്കുന്നു. പഴകി തഴകിച്ച ഈ രണ്ടു രോഗങ്ങള്‍ പരദൂഷണവും അസൂയയുമാണ്‌. മാരകമായ ഒഴിയാബാധകളായി നമ്മെ അലട്ടുന്നു ഇവ രണ്ടും. കച്ചവട സംസ്‌കാരത്തിന്റെ ആര്‍ത്തിയില്‍ നിന്നുണ്ടായ ഇവ രണ്ടിനെക്കുറിച്ചും നാം ബോധമുള്ളവരുമല്ല. അപരനെ കൊച്ചാക്കുന്ന ചായക്കടവിരുതന്മാരുടെ െപെതൃകം ഇന്നു ടിവി ചാനലുകള്‍ മൊത്തമായി ഏറ്റെടുത്തിരിക്കുകയാണ്‌. അവര്‍ പരദൂഷണത്തിന്റെ ആഗോള കോളാമ്പികളായി നമുക്ക്‌ എല്ലാ ദിവസവും ഈ പരദൂഷണപായസം തീറ്റി ഞാനല്ലാത്തവരൊക്കെ നാറികളാണ്‌ എന്ന ആശ്വാസത്തില്‍ കിടന്നുറങ്ങുന്നു.

    നാറ്റിക്കുക എന്ന വല്ലാത്ത സുഖവി-നോദത്തില്‍ നിന്നു നാം ആരെയും ഒഴിവാക്കാത്ത ജനാധിപത്യത്തിലാണ്‌. ആരുടെ തുണിയഴിക്കാനും ഇവിടെ എല്ലാവര്‍ക്കും മൗലികാവകാശമുണ്ട്‌. പിതാവി-ന്റേയോ മാതാവിന്റെയോ സഹോദരന്റെയോ സഹോദരിമാരുടേയോ നഗ്നത കാണരുതു കാണിക്കരുത്‌ എന്ന പ്രമാണം ജനാധിപത്യത്തിനു വിരുദ്ധമാണ്‌ എന്നതില്‍ നമുക്കാര്‍ക്കും അഭിപ്രായ വ്യത്യാസമില്ല! തുണിയഴിച്ചു കാണിക്കുന്നതാണ്‌ സത്യത്തിന്റെ വെളിപ്പെടുത്തല്‍ എന്നു നാം വിശ്വസിച്ചിരിക്കുന്നു. അയല്‍ക്കാരന്റെ തുണിയഴിച്ചു കാണാന്‍ നമുക്കുള്ള ആവേശത്തിനു അതിരില്ല. അതു ചെയ്യാന്‍ പൊതുജനം എന്ന നപുംസക ജന്തുവിന്റെ കാവല്‍നായ്‌ക്കളായി മാധ്യമങ്ങള്‍ കച്ചകെട്ടി നടക്കുന്നു. ആള്‍ക്കൂട്ടം എന്ന ഉത്തരവാദിത്വ രഹിതമായ ജന്തുക്കള്‍ െകെയടിക്കുന്നു. ഒരാടിനെയും പട്ടിയാക്കാതെ വിടില്ല എന്ന വാശിയിലാണ്‌ നാം. എല്ലാവരും കള്ളന്മാരും വ്യാജങ്ങളുമാണ്‌ എന്നതില്‍ ആര്‍ക്കും സംശയമില്ല. കള്ളത്തരത്തിന്റെ തൊലിയുരിയല്‍ എന്നതു വലിയ ധാര്‍മ്മിക പദ്ധതിയായി സ്വയം അഭിമാനിക്കുന്നു. അസ്‌തിത്വചിന്തയുടെ ഉപജ്‌ഞാതാവായി അറിയപ്പെടുന്ന സോറന്‍ കീര്‍ക്കെഗോര്‍ ഒരിക്കല്‍ പറഞ്ഞു: എനിക്കു ഒരു മകനും മകളുമുണ്ടെന്നിരിക്കട്ടെ. മകള്‍ വ്യഭിചാരത്തിനു പോയാല്‍ ഉണ്ടാകുന്നതിനെക്കാള്‍ വലിയ വിഷമമായിരിക്കും മകന്‍ മാധ്യമ പ്രവര്‍ത്തകനാണെന്നറിഞ്ഞാല്‍ ഉണ്ടാകുക. മാധ്യമ പ്രവര്‍ത്തനം ആത്മാവ്‌ വില്‍ക്കുന്ന വല്ലാത്ത കച്ചവടമായി എന്നതിന്റെ രൂക്ഷ വിമര്‍ശനമാണ്‌ അദ്ദേഹം നടത്തിയത്‌.

    ReplyDelete

  9. വസന്തകാലത്തിന്റെ ഓണസ്വപ്‌നം. രണ്ടാംഭാഗം....

    "ധ൪മധ്വനി"

    'ഫാ.പോള്‍ തേലകാട്ട്'

    ഫിലോസഫി ക്ലാസ്സില്‍ അദ്ധ്യാപകന്‍ ഹേഗലിന്റെ തര്‍ക്ക ശാസ്‌ത്രത്തെക്കുറിച്ചു പഠിപ്പിച്ചപ്പോള്‍ ചോദിച്ചു: തര്‍ക്കത്തിനെതിരെ എങ്ങനെ തര്‍ക്കിക്കും? അഥവാ ഹേഗലിനെ എങ്ങനെ ഖണ്‌ഡിക്കും? കാരണം ഹേഗലിനു തത്വശാസ്‌ത്രം തര്‍ക്കശാസ്‌ത്രമാണ്‌. തര്‍ക്കത്തിനെതിരെ പറഞ്ഞാലും അനുകൂലിച്ചു പറഞ്ഞാലും തര്‍ക്കമാണ്‌. ഹേഗലിനോട്‌ യോജിച്ചാലും വിയോജിച്ചാലും അദ്ദേഹത്തെ ഖണ്‌ഡിക്കാനാവില്ല.ആര്‍ക്കും ഉത്തരം പറയാനാവാതെ വന്നപ്പോള്‍ അദ്ധ്യാപകന്‍ തന്നെ ഉത്തരം പറഞ്ഞു: കൊഞ്ഞനം കുത്തുക പരിഹാസം. അപ്പോഴാണ്‌ എന്റെ ഗ്രാമത്തിലെ ചിലര്‍ക്ക്‌ തത്ത്വചിന്തയൊന്നും പഠിക്കാതെ ഇതു ചെയ്യാനറിയാമായിരുന്നു എന്നു ഞാന്‍ മനസ്സിലാക്കിയത്‌. സ്‌ഥലത്തെ ചായക്കടയില്‍ സ്‌ഥിരമിരുന്നു എല്ലാവരേയും തര്‍ക്കിച്ചു തോല്‌പിക്കുന്ന ചില വിദ്വാന്മാ-രെ ഇളിഭ്യരാക്കി തറപറ്റിക്കുന്ന പരിഹാസ കൂട്ടച്ചിരിയുടെ തുണിപൊക്കല്‍ നടപടി. മനുഷ്യന്റെ ക്ഷമയുടെ നെല്ലിപ്പലകയിലെത്തുമ്പോള്‍ ചെയ്‌തു പോകുന്നതാണിത്‌.

    പരദൂഷണവ്യാപാരം ഇവിടെ കൊഴുക്കുന്നതു നമുക്കു സഹിക്കാനാവാത്ത അസൂയയുടെ രോഗബാധയുള്ളതുകൊണ്ടാണ്‌. ഉടമസ്‌ഥന്റെ അഭിമാന കാര്യങ്ങള്‍ എല്ലാം തന്നെ അയല്‍ക്കാരന്റെ അസൂയയുടെ വിഷയങ്ങളായിരിക്കുന്നു. ഉടമകളൊക്കെ അസൂയയുടെ വിഷം തീണ്ടിയവരുമായി. ഒരിക്കലും പൂക്കാത്ത മാവ്‌ ഒരു കല്ലേറും കൊള്ളാത്ത പരമയോഗ്യനായി. അസൂയ സൃഷ്‌ടിക്കുന്നതു അശാന്തിയും അക്രമവുമാണ്‌. അയല്‍ വീട്ടി-ലെ കാറു കണ്ട്‌ അസൂയപ്പെടുന്നവന്‍ ആ കാറ്‌ കത്തി നശിക്കുന്നത്‌ സ്വപ്‌നം കണ്ടുണരുന്നു. അസൂയയാണ്‌ എല്ലാ സഹനങ്ങളെയും ന്യായീകരിക്കുന്നത്‌. സഹനദുരിതങ്ങള്‍ ന്യായീകരിക്കുന്നിടത്ത്‌ അക്രമം ആരംഭിക്കുന്നു. അസൂയ പൂണ്ട അഹത്തിന്റെ തേരോട്ടത്തിലാണ്‌ ഇരപിടുത്തങ്ങള്‍ നടക്കുന്നത്‌ പെണ്‍വാണിഭങ്ങള്‍. പിതാവ്‌ മകളെ, ഭര്‍ത്താവ്‌ ഭാര്യയെ വാണിഭം നടത്തി സുഖിക്കുന്ന സ്വയം കൃതാനര്‍ത്ഥങ്ങള്‍. ചന്തയുടെ മോഹന സ്വപ്‌നങ്ങളുടെ അഗ്നികുണ്‌ഡത്തിലേക്ക്‌ ഈയാംപാറ്റകള്‍ പോലെ മനുഷ്യന്‍ ഓടിയെത്തുന്നു.വല്ലാത്ത വസന്ത ബാധിച്ച കേരളമാണ്‌ വസന്തത്തിന്റെ ഓണം അനുസ്‌മരിക്കുന്നത്‌. അതൊരു പുണ്യകഥയുടെ സുഗന്ധവും സ്വപ്‌നവും നല്‌കുന്നു. പാതാളത്തിലേക്കു ചവിട്ടിത്താഴ്‌ത്തിയ ഒരു സുന്ദരകാലത്തിന്റെ ഓര്‍മ്മയാണ്‌. ഏതു ഓര്‍മ്മയും സാധ്യതകള്‍ തുറക്കുന്നു. നഷ്‌ടപ്പെട്ട സാധ്യത വീണ്ടെടുക്കാനുള്ള പ്രതീക്ഷയാണ്‌ അതിന്റെ മര്‍മ്മം. കള്ളവുമില്ല, ചതിവുമില്ലാ എള്ളോളമില്ല പൊളിവചനം. വികസനത്തിന്റെവാമനരൂപത്തെ ഭയപ്പെടുക തന്നെ വേണം. അത്‌ അളന്നെടുക്കുന്നതു തലകളാണ്‌.

    നമുക്കു വികാസമാണ്‌ വേണ്ടത്‌, ആറടി മണ്ണിന്റെ ജന്മിയാകാനുള്ള വികസനമല്ല. ലോകത്തോളം മനസ്സ്‌ വികസിക്കുന്ന വികസനം. വാളു വളച്ച്‌ അരിവാളാക്കുന്നതും കുന്തം തല്ലി കൊഴു ഉണ്ടാക്കുന്നതും പഠിപ്പിക്കുന്ന വികാസം. മാവേലിയുടെ കഥയും, ഏതു പുണ്യകഥയും സൃഷ്‌ടിയുടെ കഥയാണ്‌ ഉല്‌പത്തിയുടെ കഥ െദെവം ലോകം ഉണ്ടാക്കിയ കഥ. ഏതു നല്ല കഥയും ഞാനടങ്ങുന്ന ലോകം പണിയുന്ന കഥകളാണ്‌ അക്രമമില്ലാത്ത ആഹ്വാനത്തിന്റെ പുണ്യകഥ.

    ReplyDelete
  10. മൂനാം ഭാഗം!


    "ധ൪മധ്വനി"

    'ഫാ.പോള്‍ തേലകാട്ട്'



    ഏതു നല്ല കഥയും ലോകവും എന്നെയും പുതുക്കിപ്പണിയാന്‍ പ്രേരിപ്പിക്കുന്നു.അടിമുടി നാറുന്ന കേരളത്തില്‍ നന്മയുടെ പൂക്കാലത്തിന്റെ ഓര്‍മ്മയുടെ കഥ പുണ്യത്തിന്റെ പണിശാല തുറക്കുന്ന കഥയാണ്‌. കുറ്റം പറഞ്ഞിട്ട്‌ കുറ്റമില്ലാതാകില്ല. ഇരുട്ടിനെ പഴിക്കാതെ വിളക്കു തെളിക്കുക. നാറുന്നു എന്നു പറഞ്ഞ്‌ നടക്കാതെ സുഗന്ധത്തിന്റെ പൂക്കള്‍ വിരിയിക്കുക. വിഖ്യാത എഴുത്തുകാരനായ കഫ്‌ക ഒരു കഥ പറഞ്ഞു: പഴയ പത്രത്തിന്റെ കഥ. നഗരം നാറ്റത്തിലായി. കാരണം, പരദേശികള്‍ അവരുടെ കുതിരകളോടെ നഗരത്തില്‍ കടന്നു നഗരവീഥികളില്‍ പാര്‍ക്കാന്‍ തുടങ്ങി. അവര്‍ അവിടെ വച്ചു കുടിയും മലമൂത്ര വിസര്‍ജ്‌ജനവും നടത്തി. അവര്‍ കടകളില്‍ കയറി െകെയിട്ട്‌ വാരി, ഇറച്ചിക്കടകളില്‍ നിന്നു പിടിച്ചുപറി നടത്തി. നഗരപൗരന്മാര്‍ കുപിതരായി. അവര്‍ തനി ജനാധിപത്യത്തില്‍ ചോദിച്ചു: ഇവിടെ അധികാരികളില്ലേ, അവര്‍ എന്തു ചെയ്യുന്നു? ലേഖനങ്ങളെഴുതി, പ്രഭാഷണങ്ങള്‍ നടത്തി. ജീവിതം ദുസ്സഹമായി. ഇതൊന്നം ഗൗനിക്കാതെ പരദേശികള്‍ അവിടെ അടിച്ചുപൊളിച്ചു ജീവിച്ചു. നാറ്റം സഹിക്കവയ്യാതായി. അവസാനം രാജാവ്‌ മട്ടുപ്പാവില്‍ പ്രത്യക്ഷപ്പെട്ടു, അംഗരക്ഷകരോടെ. എല്ലാവരും െകെയടിച്ചു, കാതു കൂര്‍മ്മിച്ചു. രാജാവ്‌ നഗരനിരീക്ഷണം നടത്തി. ഇപ്പോള്‍ എന്തെങ്കിലും സംഭവിക്കും, എല്ലാവരും പറഞ്ഞു. ഒന്നും സംഭവിച്ചില്ല. രാജാവ്‌ കൊട്ടാരത്തിലേക്ക്‌ മടങ്ങി, വാതിലടച്ചു. ആളുകള്‍ പരസ്‌പരം നോക്കി. ഒരാള്‍ പറഞ്ഞു: എവിടെയോ തെറ്റിദ്ധാരണയുണ്ട്‌. ഈ വാചകത്തില്‍ കഥ അവസാനിക്കുന്നു.

    എന്തായിരുന്നു തെറ്റിദ്ധാരണ? നഗരം നാറാതെ കാക്കേണ്ടതു രാജാവിന്റെ പണിയാണെന്ന്‌ നഗരവാസികള്‍ കരുതി. അതു ജനങ്ങളു-ടെ ഉത്തരവാദിത്വമാണ്‌ എന്ന്‌ രാജാവും കരുതി. എല്ലാവരും സ്വന്തം ലോകത്തില്‍ വാതിലടച്ചു കഴിയുന്നു. നഗരം നാറി നശിക്കുന്നു.അഴിമതി നീക്കാന്‍ രാജാവിനെ നീക്കിയാല്‍ മതിയെന്നു കരുതി രാജാവിനെതിരെ സമരം നടത്തി. സമരക്കാരുടെ െകെയേറ്റ വാസത്തില്‍ നഗരവാസികള്‍ നാറ്റംകൊണ്ട്‌ പൊറുതിമുട്ടി. നഗരം സംരക്ഷിക്കാന്‍ വന്നവര്‍ നഗരം നാറ്റിച്ചു. പഴയ പത്രകഥ നാം ആവര്‍ത്തിക്കുന്നു.

    ReplyDelete
  11. സുക്൪ത്തേ:


    ഒരു കരിശ് രൂപം ഗാ൪ലാഡിലെ മാ൪ത്തോമാശ്ലീഹാ പളളിയില്‍ മാത്രമല്ല ഫാ. ജോണ്‍ മേലേപ്പുറം സ്ഥാപിച്ചത്!
    ഫാ. ജോണ്‍ മേലേപ്പുറം, മയാമി സീറോ മലബാര്‍ പള്ളി വാങ്ങിയതും അള്‍ത്താരയില്‍, ക്രൂസിഫിക്സ് സ്ഥാപിച്ചതും, ഫിലാഡല്‍ഫിയാ സീറോ മലബാര്‍ പള്ളിലെ അള്‍ത്താരയില്‍, ഫാ. ജോണ്‍ മേലേപ്പുറം ക്രൂസിഫിക്സ് സ്ഥാപിച്ചതും ക്രിസ്തു മദത്തിലെ ജെനങ്ങളായ നമ്മള്‍ മറക്കുന്നത് ശരിയല്ല. അതും അങ്ങാടിയത്ത് പിതാവ്, ക്രിസ്തുവിനുപകരം പേ൪ഷൃ൯ ക്രോസ് അള്‍ത്താരയില്‍ ബലമായി സ്ഥാപിച്ച്, കള്‍ദായ സഭ തല്ലികൂട്ടുന്നയിടത്താണ് ഫാ. ജോണ്‍ മേലേപ്പുറം ഇത്തരത്തില്ലുളള നല്ല കാരൃങ്ങള്‍ കത്തോലിക്കക൪ക്ക് ചെയ്ത് കൊടുത്തത് നാം എല്ലാവരും ഓ൪ക്കേണ്ടതാണ്!

    ReplyDelete
  12. മതവിശ്വാസം വര്‍ഗീയതയുടെ തലത്തിലേക്ക്‌ അധപതിക്കരുത്‌: മന്ത്രി എ.പി. അനില്‍കുമാര്‍


    കാസര്‍ഗോഡ്‌: ഏതൊരു മതവിശ്വാസിക്കും അന്യമത വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ കഴിയണമെന്നും മതവിശ്വാസം വര്‍ഗീയതയുടെ തലത്തിലേക്ക്‌ അധപതിക്കരുതെന്നും ടൂറിസം പട്ടികജാതി വികസന വകുപ്പ്‌ മന്ത്രി എ.പി. അനില്‍കുമാര്‍ പറഞ്ഞു.സ്വാതന്ത്ര്യദിനാഘോഷ പരിപാടിയുടെ ഭാഗമായി വിദ്യാനഗറിലെ മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ നടന്ന പരേഡില്‍ ദേശീയ പതാക ഉയര്‍ത്തി സെല്യൂട്ട്‌ സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
    പരസ്‌പരം ബഹുമാനിക്കാനും, ആദരിക്കാനുമാണ്‌ എല്ലാ മതങ്ങളും ഉത്‌ബോധിപ്പിക്കുന്നത്‌. സഹനങ്ങളുടെ സന്ദേശമാണ്‌ മതങ്ങള്‍ പ്രചരിപ്പിക്കുന്നത്‌. മതത്തിന്റെ പേരിലുള്ള കലഹം രാജ്യത്തിന്റെ സാഹോദര്യതയ്‌ക്കും വികസനത്തിനും വിഘാതം സൃഷ്‌ടിക്കുന്നു. മതേതരത്വത്തിലൂടെ മാത്രമെ ജനാധിപത്യത്തിനു കെട്ടുറപ്പുള്ളുവെന്ന്‌ ഗാന്ധിജിയുടെ വാക്കുകള്‍ നാം മാതൃകയായി സ്വീകരിക്കണം.രാജ്യത്തിനു സ്വാതന്ത്ര്യം ലഭ്യമാക്കാന്‍ ആയിരകണക്കിനു ധീരദേശാഭിമാനികള്‍ വീരമൃത്യു വരിക്കേണ്ടി വന്നിട്ടുണ്ട്‌. അവരുടെ ത്യാഗം നാം വിസ്‌മരിക്കരുത്‌. ഐക്യവും കൂട്ടായ്‌മയും നമ്മെ മുന്നോട്ട്‌ നയിക്കണം. വ്യത്യസ്‌ത മതം, ഭാഷാ, സംസ്‌ക്കാരം എന്നിവയ്‌ക്ക് അതീതമായി ഓരോ ഇന്ത്യക്കാരും ഒറ്റക്കെട്ടായി നില്‍ക്കേണ്ടത്‌ രാജ്യത്തിനു അത്യന്താപേക്ഷിതമാണ്‌.
    പരേഡില്‍ സായുധ പോലീസ്‌ സേന, ലോക്കല്‍ പോലീസ്‌, വനിതാ പോലീസ്‌ ,എക്‌സൈസ്‌ ഗാര്‍ഡ്‌ എന്നീ വിഭാഗങ്ങളും കാസര്‍ഗോഡ്‌ ഗവണ്‍മെന്റ്‌ കോളേജിന്റെയും, നെഹ്‌റു ആര്‍ട്‌സ് ആന്റ്‌ സയന്‍സ്‌ കോളേജിന്റെയും സീനിയര്‍ ഡിവിഷണല്‍ പാര്‍ട്ടിയും പങ്കെടുത്തു.പരേഡില്‍ മികച്ച പ്രകടനം കാഴ്‌ചവെച്ച സായുധ പോലീസ്‌ സേന, നെഹ്‌റു കോളേജ്‌ സീനിയര്‍ എന്‍.സി.സി. വിഭാഗം, നീലേശ്വരം രാജാസ്‌ സ്‌കൂള്‍ എന്‍.സി.സി. നാവല്‍ വിംഗ്‌, ജവഹര്‍ നവോദയ സ്‌കൗട്‌സ് വിഭാഗം, പരവനടുക്കം എം.ആര്‍.എസിലെ ഗൈഡ്‌സ് വിഭാഗം, കാസര്‍ഗോഡ്‌ ജി.എച്ച്‌.എസ്‌.എസിലെ സ്‌റ്റുഡന്‍സ്‌ പോലീസ്‌വിഭാഗം, പാക്കം ജി.എച്ച്‌.എസ്‌.എസ്‌. റെഡ്‌ക്രോസ്‌ വിഭാഗം, ബാന്‍ഡ്‌ പാര്‍ട്ടികള്‍ എന്നിവയ്‌ക്ക് മന്ത്രി ട്രോഫികള്‍ വിതരണം ചെയ്‌തു.
    മുഖ്യമന്ത്രിയുടെ പോലീസ്‌ മെഡലിന്‌ അര്‍ഹരായ ഡി.വൈ.എസ്‌.പി മാരായ മധുസൂദനന്‍,(ഡി.സിആര്‍.ബി), പി.തമ്പാന്‍ (കാഞ്ഞങ്ങാട്‌),സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ടി.പി. രഞ്‌ജിത്ത്‌, എ.എസ്‌.ഐ. ഷീനപ്പ പൂജാരി എന്നിവര്‍ക്കുള്ള മെഡലുകള്‍ മന്ത്രി വിതരണം ചെയ്‌തു. അംബേദ്‌ക്കര്‍ നാഷണല്‍ മെറിറ്റ്‌ അവാര്‍ഡിനു അര്‍ഹരായ കണ്ണൂര്‍ ചുടലയിലെ ശിവപ്പയുടെ മകള്‍ ശരണ്യക്ക്‌ 50000 രൂപയുടെയും, ബാഡൂര്‍പ്പദവ്‌ സഞ്‌ജീവയുടെ മകന്‍ ബി. നളിനാക്ഷന്‌ 40000 രൂപയുടെയും കാഷ്‌ അവാര്‍ഡ്‌ മന്ത്രി സമ്മാനിച്ചു. സായുധസേനാ പതാകദിനത്തിന്റെ ഭാഗമായി ഏറ്റവും അധികം തുക സമാഹരിച്ചു നല്‍കിയ നായാര്‍മൂല ടി.ഐ.എച്ച്‌.എസിനും, എക്‌സൈസ്‌ ഡെപ്യൂട്ടി കമ്മിഷന്‍ ഓഫീസിനുമുള്ള ട്രോഫിയും മന്ത്രി വിതരണം ചെയ്‌തു.
    ദിനാഘോഷത്തിന്റെ ഭാഗമായി വെള്ളിക്കോത്ത്‌ വിഷ്‌ണുഭട്ട്‌ ദേശഭക്‌തി ഗാനം ആലപിച്ചു. നെഹ്‌റുയുവകേന്ദ്രയുടെ പ്രിയദര്‍ശിനി അരയാലിന്‍ കീഴ്‌ ഡിസ്‌പ്ലെയും, ബേഡഡുക്ക പഞ്ചായത്ത്‌ കുടുംബശ്രീയുടെ ശിങ്കാരിമേളവും അവതരിപ്പിച്ചു. കുഡ്‌ലു പാടിച്ചാല്‍ ചൈതന്യ സ്‌കൂള്‍ കുട്ടികള്‍ യോഗാഭ്യാസ പ്രകടനം നടത്തി.സ്വാതന്ത്ര്യദിന പരേഡ്‌ ചടങ്ങില്‍ എം.എല്‍.എ. മാരായ എന്‍.എ.നെല്ലിക്കുന്ന്‌, പി.ബി.അബ്‌ദുള്‍ റസാഖ്‌, കെ.കുഞ്ഞിരാമന്‍ (ഉദുമ), ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.പി.ശ്യാമളാ ദേവി, ജില്ലാ കളക്‌ടര്‍ പി.എസ്‌.മുഹമ്മദ്‌ സഗീര്‍, ജില്ലാ പോലീസ്‌ ചീഫ്‌ തോംസണ്‍ ജോസ്‌, വിവിധ ജനപ്രതിനിധികള്‍, രാഷ്ര്‌ടീയ പാര്‍ട്ടികളുടെ നേതാക്കന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

    ReplyDelete

  13. "സൂപ്പര്‍ സ്റ്റാര്‍ ഫാദര്‍"

    ലോകമെങ്ങും, പ്രത്യേകിച്ച് യൂറോപ്പിലും അമേരിക്കയിലും കത്തോലിക്ക സഭ ഒരു പ്രതിസന്ധി നേരിടുകയാണ്. ലോകത്തിലെ ഏറ്റവും വലിയ മതമായിട്ടും യഥാര്‍ഥ വിശ്വാസികളുടെ എണ്ണം കുറഞ്ഞു വരുന്നു. പലയിടത്തും പുരോഹിതന്മാര്‍ അഴിമതി ആരോപണങ്ങളിലും ലൈംഗിക അപവാദങ്ങളിലും പെടുന്നു. ഈ ഘട്ടത്തിലാണ് ബ്രസീലിലെ ഒരു പുരോഹിതന്‍, ഫാദര്‍ മാര്‍സെല്ലോ റോസ്സി ഇതിനെല്ലാം ഒരു അപവാദമായി സ്വയം മാറുന്നത്. സ്യാവോ പോളോയിലെ പള്ളിയില്‍ അദ്ദേഹത്തിന്റെ കുര്‍ബനയിലും പ്രാര്‍ത്ഥനയിലും പങ്കെടുക്കാന്‍ വിശ്വാസികള്‍ നൂറുകണക്കിനല്ല ആയിരക്കണക്കിനാണെത്തുന്നത്. പത്രഭാഷയില്‍ പറഞ്ഞാല്‍ ഫാദര്‍ റോസ്സി ഒരു സൂപ്പര്‍ സ്റ്റാര്‍ പുരോഹിതനാണ്. അദ്ദഹത്തിന്റെ താരപരിവേഷത്തിന്റെ പിന്നിലെ കഥ അറിയാന്‍ ന്യൂസ്‌വീക്ക് വാരികയില്‍ വന്ന
    ഈ ഫീച്ചര്‍ വായിക്കുക

    ReplyDelete
  14. സൂപ്പര്‍ സ്റ്റാര്‍ ഫാദര്‍ _1

    Trim and tidy in a worn white blazer, his hair cut for Sunday, José Batista da Silva kneels on the cement floor and prays. The 56-year-old former bus driver knows every hymn at the Sanctuary of the Byzantine Rosary, Father Marcelo Rossi’s Catholic megachurch in São Paulo, where he has attended mass for the past six years. Today he is hoping for a little extra blessing.

    Batista’s head is bowed and his arms stretch toward the skylight. In each hand he grasps a pocket-size passbook, the document Brazilians use to register employment contracts. Both he and his daughter Samanta, age 23, are out of work, and Batista, who sustained a back injury on the job, saw his disability pension cut in 2007. But among the 10,000 faithful who have gathered here to worship, sway, and bear witness as Father Marcelo sets the gospel to song, he draws comfort. “Everyone prays and sings. Here, it feels like God opens His heart a little wider to us,” he says. “Father Marcelo is bringing back people to church.”

    Charismatic priests such as Rossi have retained congregants with singing, chanting, and gospel rock.

    That is the sort of message Rome is keen to hear. When Pope Francis touches down in Brazil on July 23, the world will be watching. Officially, his visit is to kick off World Youth Day, a weeklong pilgrimage held in a different country every three years that draws devout Catholics from around the world. Yet Francis’s first major international journey is freighted with significance for a church in turmoil. Roiled by pedophilia scandals and financial mismanagement, pulled down by outdated liturgy, and facing a global shortage of priests and nuns, the 1.2 billion–strong Roman Catholic order is losing souls in droves.

    ReplyDelete
  15. "സൂപ്പര്‍ സ്റ്റാര്‍ ഫാദര്‍" _2

    In Brazil, nominally the world’s largest Catholic country, the church’s struggles have provided an opening for Protestant evangelical sects, whose fast-talking televangelists woo away the poor and the forgotten into jerry-built temples that have spread like fast-food franchises. This is where Father Marcelo and his megachurch come into play. The 46-year-old preacher and author (one of his self-help-style books is currently the bestselling title in Brazil) is at the vanguard of a Catholic counterinsurgency that aims to make Brazil’s church more appealing by taking cues from the rollicking approach of the evangélicos. “Most of our parishes are straight out of the fourth century. The liturgical style has not changed, and the people have strayed,” Rossi says. And so he has shaken things up by introducing gospel rock, theatrical prayer sessions, and an all-out communications blitz that would impress Madison Avenue. “We cannot sit back and wait for people to come to church,” he says. “The church has to reach out and bring people back.”

    EARLY LAST century, two thirds of Roman Catholics lived in Europe. But now religiosity is moving east and south. Asia’s Catholic flock now numbers 137 million and Africa’s Catholics have more than tripled their ranks in the past four decades, rising from 45 million in 1970 to 176 million last year.

    Rome’s New World stronghold is still Latin America, home to 41 percent of global Catholics. So it’s no surprise that the Argentine-born Jorge Mario Bergoglio, the church’s first leader from the Americas, is kicking off his papacy by calling on Brazil. And yet here, too, the church is in trouble. Though Brazil’s flock numbers 126 million—or 11 percent of the world total—the flagship faith has been struggling with attrition for decades. In a land where church spires once trumped skyscrapers, millions have strayed. Once, virtually all God-fearing Brazilians called themselves Catholics. Today, just two in three take their cues from Rome. Meanwhile, evangelical Protestants have seen their numbers soar 22 percent in the past decade, while the ranks of those with no allegiance to religion are growing even faster.

    ReplyDelete
  16. "സൂപ്പര്‍ സ്റ്റാര്‍ ഫാദര്‍" _ 3

    Rossi added aerobics steps to Sunday services and played lively music. Soon his small church was overflowing.

    Hastening the exodus is a political and social upheaval of tectonic proportions. A strengthening democracy, rapid urbanization, and a flourishing consumer economy have shaken the country and awakened the flock to alternatives—spiritual and otherwise. Once-clandestine African spirit cults like Candomblé have become acceptable forms of worship, while Protestant evangelical sects have taken root by aggressively making their pitch to the poor and the forgotten.

    Rome’s influence in Brazil has declined in recent years.

    Many of the new orders are Pentecostals, with beat-the-devil preachers who read the Bible literally and rail about the end of days. They pass the collection plate—often in the form of a gunnysack hooked on a stick—and dangle the promised redemption to those willing to empty their pockets. Sometimes the hard sell is scandalous. One pastor was notoriously captured on a video—which subsequently spread via YouTube—browbeating a penitent for not divulging the PIN for his debit card. “That’s no fair,” said Assembly of God Pastor Marco Feliciano of the reluctant worshiper. “He’s going to ask God for a miracle and God won’t deliver, and then he’ll say God is bad.” (What’s worse, Feliciano is a federal congressman who presides over the congressional human rights council and whose signature legislative initiative was a bill to promote therapy to “cure” homosexuals.)

    And yet the born-again message has played well in the favelas, the local shantytowns. Preachers have set up their storefront temples in the slums, opening their doors to alcoholics, addicts, and lapsed Catholics for whom the turgid centuries-old liturgy had long ago lost its charm. I once followed a group of young evangelical missionaries into the combat zones of Rio’s drug wars, where they prayed for the souls of teenagers with AK-47s.

    The evangelicals also understood something essential: that today’s worshipers want their Sundays infused with drama and pageantry. Mass baptisms, exorcisms, thundering oratory, and speaking in tongues are liturgical staples. Some of the fastest-growing orders have invested heavily in neon-lit temples and set their sermons to electric guitars and crashing drums, bringing the faithful to their feet. And those who can’t go to church turn on their television sets, where the televangelists have been buying up time slots. One major competitor to the Catholic monopoly, the Universal Church of the Kingdom of God—a Pentecostal order run by the fire-breathing Edir Macedo—bought an entire television station with a nationwide audience.

    ReplyDelete
  17. "സൂപ്പര്‍ സ്റ്റാര്‍ ഫാദര്‍" _4

    PADRE ROSSI started preaching in the late 1990s, when Brazil’s bishops were rubbing their rosaries over the waning congregations. Part of the problem was that church hierarchy was still arguing over liberation theology, in which politically minded clergy mixed Christian doctrine with Marxism and declared that their mission was redeeming the poor. The ideological brawl left many Catholics cold and encouraged them to stray.

    The church’s answer was the Charismatic Revolution, a movement of young priests like Rossi who infused their sermons with singing, chanting, and gospel rock. For Rossi, with a degree in physical education, it was the perfect repertoire. Athletic and strapping, standing a muscular 6 foot 5, he added aerobics steps to Sunday services and played lively music. Soon his small church in a blue-collar São Paulo district was overflowing.

    Many of the devout wear T-shirts emblazoned with pictures of the pop padre himself.

    This style drew criticism both from progressives and conservatives within the church. “They don’t like me very much,” he says, enigmatically. “Many charged I was alienating people by emphasizing emotions. But in faith you have to have both sides, and you can’t ignore emotions.”

    Rossi eventually built a new church—the Sanctuary of the Byzantine Rosary, a giant warehouselike structure looming on the city outskirts that seats 8,500 with room for a few thousand more standing at the back. Every Sunday, caravans of worshipers arrive in chartered buses to watch Ross stride and strut the lofty dais while leading the congregation in prayer. He often ends meetings by dousing the crowds with buckets of holy water.

    Many of the devout wear T-shirts emblazoned with pictures of the pop padre himself, while others grasp signed copies of Rossi’s two ultrapopular books, which retell passages of the Bible in simple, bite-size chapters. Kairós (Greek for “God’s timing”) is Brazil’s current bestseller, and his 2010 book, Ágape (meaning “divine love”), a stripped-down version of St. John’s gospel, sold 8.4 million copies—shattering all national publishing records for a single title. Sales from these books, plus the take from Rossi’s gospel CDs and the DVD of his popular film, Maria, Mother of God, have reaped more than $10 million. He plows all of it back into his new church, where there’s not a collection plate in sight. “Why should I ask for money if I am able to work?” he says.

    And work, he does. With a daily radio program to host, book signings to attend throughout Brazil, and Sunday masses that draw crowds that rival rock concerts, Brazil’s pop padre can barely sit still. All the better for Pope Francis, who arrives in the world’s biggest Catholic nation this month, with a country to enchant and Rome’s authority to mend.

    ReplyDelete
  18. ഫിലാഡല്‍ഫിയ: ആകമാന സുറിയാനി സഭയുടെ അമേരിക്കന്‍ ഭദ്രാസനത്തിലെ പ്രമുഖ ദേവാലയങ്ങളിലൊന്നായ സെന്റ് പീറ്റേഴ്സ് കത്തീഡ്രലില്‍ പരി. ദൈവമാതാവിന്റെ എട്ടുനോമ്പാചരണം.

    എന്നാണാവോ, സെന്റ് പീറ്റേഴ്സിന്റെ പെരുനാള്‍!

    ReplyDelete
  19. Deepika News
    Delhi
    ന്യൂഡല്‍ഹിയില്‍ കത്തോലിക്കാ കോണ്‍ഗ്രസ് സമ്മേളനം.

    ന്യൂഡല്‍ഹി: സീറോ മലബാര്‍ സഭയുടെ സംഘടനയായ കത്തോലിക്കാ കോണ്‍ഗ്രസ് സേവന രംഗത്ത് കൂടുതല്‍ പ്രശോഭിക്കണമെന്നു ഫരീദാബാദ് രൂപത ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങര. ഡല്‍ഹിയിലെ വിവിധ രംഗങ്ങളിലുള്ള പതിനായിരക്കണക്കിനു കത്തോലിക്കരെ കോര്‍ത്തിണക്കാന്‍ കത്തോലിക്ക കോണ്‍ഗ്രസിനു സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫരീദാബാദ് രൂപതയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടന്ന കത്തോലിക്ക കോണ്‍ഗ്രസ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച്ബിഷപ്.

    ലോകമെമ്പാടുമുള്ള കത്തോലിക്കരെ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഫരീദാബാദ് രൂപതയുടെ നേതൃത്വത്തില്‍ സമ്മേളനം നടത്തിയത്. സമ്മേളനത്തില്‍ രൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വടക്കുംപാടം, ദീപിക ഡല്‍ഹി ബ്യൂറോ ചീഫ് ജോര്‍ജ് കള്ളിവയലില്‍, കത്തോലിക്ക കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഡ്വ. ബിജു പറയന്നിലം, രൂപത കോഓര്‍ഡിനേറ്റര്‍ അഡ്വ. ജോബി നീണ്ടുകുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു

    ReplyDelete
  20. ദീപിക പത്രം: പ്രവാസി വാ൪ത്ത.

    Delhi
    ജലന്ധര്‍ ബിഷപ്പായി ഡോ. ഫ്രാങ്കോ മുളയ്ക്കല്‍ സ്ഥാനമേറ്റു

    ജലന്ധര്‍: ആയിരങ്ങളടങ്ങിയ വിശ്വാസ സമൂഹത്തെ സാക്ഷിയാക്കി ജലന്തര്‍ രൂപതയുടെ പുതിയ ഇടയനായി ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കല്‍ സ്ഥാനമേറ്റു. ജലന്ധര്‍ ഹോളി ട്രിനിറ്റി റീജണല്‍ മേജര്‍ സെമിനാരി ഗ്രൌണ്ടില്‍ നടന്ന ചടങ്ങില്‍ ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് ഡോ. സാല്‍വത്തോറെ പെനാക്കിയോ, ഡല്‍ഹി ആര്‍ച്ച് ബിഷപ് ഡോ. അനില്‍ ജെ.ടി. കൂട്ടോ എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു.

    സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച് ബിഷപ്പുമാരായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, പീറ്റര്‍ സെലസ്റിന്‍, ജലന്തര്‍ രൂപതയുടെ സ്ഥാപക ബിഷപ്പായ ഡോ. സിംഫോറിയന്‍ കീപ്പുറത്ത്, ബിഷപ്പുമാരായ മാര്‍ എബ്രഹാം വിരുതികുളങ്ങര, മാര്‍ പോള്‍ ചിറ്റിലപ്പള്ളി, ജോഷ്വ മാര്‍ ഇഗ്നാത്തിയോസ്, മാര്‍ ആന്റണി ചിറയത്ത്, ഡോ. റാഫി മഞ്ഞളി, ജേക്കബ് മാര്‍ ബര്‍ണബാസ് തുടങ്ങിയവരും കാര്‍മികത്വം വഹിച്ചു. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി ഓസ്കാര്‍ ഫെര്‍ണാണ്ടസ് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. നൂറുകണക്കിനു വൈദികരും സന്യാസിനികളും ആയിരങ്ങളടങ്ങിയ ഡല്‍ഹിയിലെയും ജലന്തറിലെയും വിശ്വാസികളും ചടങ്ങില്‍ പങ്കെടുത്തു.

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin